മലപ്പുറം: ലോക നൃത്തദിനമായ ഏപ്രിൽ 29ന് "നൻമ’ മലപ്പുറം മേഖല കമ്മിറ്റി നൃത്ത അധ്യാപിക കലാമണ്ഡലം വനജയെ പൊന്നാട അണിയിച്ച് ആദരിച്ചു. ചടങ്ങിൽ മലപ്പുറം മേഖലാ കമ്മിറ്റി പ്രസിഡന്റ് ഉസ്മാൻ ഇരുന്പൂഴി അധ്യക്ഷത വഹിച്ചു.
40 വർഷ കാലത്തോളം നൃത്ത അധ്യാപികയായി സേവനം അനുഷ്ഠിച്ചതിനെ പരിഗണിച്ചാണ് കലാമണ്ഡലം വനജയെ ആദരിച്ചത്. സെക്രട്ടറി ഹനീഫ് രാജാജി, നൻമ അംഗങ്ങളായ നൗഷാദ് മാന്പ്ര, പി. ഹാരിസ്, പി. സാബിറ എന്നിവർ പ്രസംഗിച്ചു.
Tags : nattu vishesham Dance teacher honored