x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മോ​ഡ​ലിം​ഗി​ന്‍റെ മ​റ​വി​ലെ പെ​ൺ​വാ​ണി​ഭം: പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ല്‍ വി​ട്ടു


Published: May 26, 2026 05:51 PM IST | Updated: May 26, 2026 05:51 PM IST

കൊ​ച്ചി: മോ​ഡ​ലിം​ഗി​ന്‍റെ മ​റ​വി​ല്‍ മ​നു​ഷ്യ​ക്ക​ട​ത്തും സെ​ക്‌​സ് റാ​ക്ക​റ്റും ന​ട​ത്തി​യ കേ​സി​ല്‍ പ്ര​തി​ക​ളാ​യ അ​ലീ​ന​യെ​യും മ​ഞ്ജി​മ​യെ​യും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ വി​ട്ടു. എ​റ​ണാ​കു​ളം ഫ​സ്റ്റ് ക്ലാ​സ് ജു​ഡീ​ഷ്യ​ല്‍ മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യാ​ണ് നാ​ളെ വൈ​കി​ട്ട് അ​ഞ്ചു വ​രെ പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ല്‍ വി​ട്ട​ത്.

കേ​സി​ലെ പ്ര​ധാ​ന പ്ര​തി​ക​ളാ​യ ബി​ലാ​ല്‍, സി​ന്ധു എ​ന്നി​വ​രെ എ​ങ്ങ​നെ​യാ​ണ് പ​രി​ച​യ​പ്പെ​ട്ട​ത്, സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ള്‍ എ​ന്നി​വ​യെ​ല്ലാം വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്യും. ഇ​വ​ര്‍​ക്ക് പി​ന്നാ​ലെ ബി​ലാ​ലി​നെ​യും സി​ന്ധു​വി​നെ​യും പോ​ലീ​സ് ചോ​ദ്യം ചെ​യ്യാ​ന്‍ ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങും. കേ​സി​ല്‍ ഇ​തു​വ​രെ നാ​ലു പ്ര​തി​ക​ളാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. വി​ദേ​ശ​ത്തു​ള്ള ര​ണ്ടു പ്ര​തി​ക​ളെ നാ​ട്ടി​ല്‍ എ​ത്തി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ചു. ഇ​വ​ര്‍​ക്കാ​യി വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ല​ട​ക്കം ലു​ക്കൗ​ട്ട് സ​ര്‍​ക്കു​ല​ര്‍ ന​ല്‍​കി​യി​രി​ക്കു​ക​യാ​ണ്.

മേ​യ് 21നാ​ണ് കേ​സി​ലെ മു​ഖ്യ സൂ​ത്ര​ധാ​ര​നാ​യ മാ​വേ​ലി​ക്ക​ര സ്വ​ദേ​ശി ബി​ലാ​ല്‍ അ​റ​സ്റ്റി​ലാ​യ​ത്. മു​ഖ്യ​പ്ര​തി സി​ന്ധു​വി​നെ ജൂ​ണ്‍ നാ​ല് വ​രെ എ​റ​ണാ​കു​ളം ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി റി​മാ​ന്‍​ഡ് ചെ​യ്തു. വി​സി​റ്റിം​ഗ് വി​സ​യി​ലാ​ണ് പ്ര​തി​ക​ള്‍ ഇ​ര​ക​ളെ ദു​ബാ​യി​ല്‍ എ​ത്തി​ച്ചി​രു​ന്ന​ത്. യു​വ​തി​ക​ളു​ടെ ചി​ത്ര​ങ്ങ​ള്‍ കാ​ണി​ച്ച് ഡീ​ല്‍ ഉ​റ​പ്പി​ച്ച ശേ​ഷം മ​യ​ക്കു​മ​രു​ന്ന് ന​ല്‍​കി ലൈം​ഗി​ക ചൂ​ഷ​ണ​ത്തി​ന് ത​ള്ളി​വി​ടും.

പീ​ഡ​ന​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തി​യ ശേ​ഷം ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്യും. ഓ​രോ ത​വ​ണ​യും ലൈം​ഗി​ക ചൂ​ഷ​ണ​ത്തി​ന് ഒ​ത്താ​ശ ചെ​യ്യു​മ്പോ​ള്‍ 25,000 രൂ​പ​യാ​ണ് സം​ഘ​ത്തി​ന് ല​ഭി​ച്ചി​രു​ന്ന​ത്. ഒ​രു ദി​വ​സം​ത​ന്നെ ല​ക്ഷ​ങ്ങ​ളു​ടെ ഇ​ട​പാ​ടു​ക​ള്‍ ന​ട​ന്ന​താ​യും പോ​ലീ​സ് ക​ണ്ടെ​ത്തി​യി​രു​ന്നു.

Tags : human Trafficking women modeling accused remanded custody

Recent News

Corehub Up