കൊച്ചി: കുമ്പളങ്ങി മാർക്കറ്റിലെ പച്ചക്കറി കടയ്ക്കുള്ളിൽ തമിഴ്നാട് സ്വദേശി മാഹിൻ വെട്ടേറ്റ് മരിച്ച സംഭവത്തിൽ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. മാർക്കറ്റ് പരിസരത്തുനിന്നും ലഭിച്ച സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് കുമ്പളങ്ങി സ്വദേശിയായ ഒരാളെ പിടികൂടിയത്.
മാർക്കറ്റും സമീപപ്രദേശങ്ങളും കഞ്ചാവ്-ലഹരി സംഘങ്ങളുടെ താവളമാണെന്ന് നാട്ടുകാർ പറയുന്നു. നിലവിൽ പോലീസ് കസ്റ്റഡിയിലുള്ള വ്യക്തി സ്ഥിരം കഞ്ചാവ് ഉപയോഗിക്കുന്ന ആളാണെന്നാണ് വിവരം. മയക്കുമരുന്ന് ഉപയോഗത്തെ തുടർന്നുണ്ടായ തർക്കമാണോ കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പോലീസ് നിഗമനം.
കസ്റ്റഡിയിലുള്ളയാളെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. കുമ്പളങ്ങി ഇല്ലിക്കൽ മാർക്കറ്റിലെ മനോജ് എന്നയാളുടെ ഉടമസ്ഥതയിലുള്ള പച്ചക്കറി കടയ്ക്കുള്ളിലാണ് മാഹിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
Tags : murder Kumbalangi market police custody