x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മോഡലിംഗിന്‍റെ മറവിൽ സെക്‌സ് റാക്കറ്റ്: മുഖ്യപ്രതികളെ കസ്റ്റഡിയില്‍ വാങ്ങും

കൊച്ചി ബ്യൂറോ
Published: May 29, 2026 12:04 PM IST | Updated: May 29, 2026 12:04 PM IST

കൊച്ചി: മോഡലിംഗിന്‍റെ മറവില്‍ മനുഷ്യക്കടത്തും സെക്‌സ് റാക്കറ്റും നടത്തിയ പ്രതികള്‍ക്കായി ഇന്ന് കസ്റ്റഡി അപേക്ഷ നല്‍കും. ഒന്നാം പ്രതിയായ സിന്ധു, ആറാം പ്രതിയായ ബിലാല്‍ എന്നിവര്‍ക്കായാണ് കസ്റ്റഡി അപേക്ഷ നല്‍കുന്നത്. മൂന്നു ദിവസത്തേക്ക് പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാനാണ് പോലീസിന്റെ നീക്കം. തിങ്കളാഴ്ചയാണ് അപേക്ഷ പരിഗണിക്കുക.

നേരത്തെ മൂന്നും നാലും പ്രതികളായ അലീന, മഞ്ജിമ എന്നിവരെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തിരുന്നു. സിന്ധുവുമായുള്ള പണമിടപാടില്‍ വ്യക്തത വരുത്താനായാണ് ഇവരെ ചോദ്യം ചെയ്തത്. ഇടപാടുകാര്‍ക്ക് പണം നല്‍കിയത് സിന്ധുവിന്റെ അക്കൗണ്ട് വഴിയാണ്.

വീസ നല്‍കി യുവതികളെ വിദേശത്തേക്ക് എത്തിക്കുന്നത് സിന്ധുവിന്‍റെ ഇവന്‍റ് മാനേജ്‌മെന്‍റ് കമ്പനി വഴിയാണ്. ഈ കാര്യങ്ങളില്‍ വ്യക്തത വരുത്താനും ബിലാല്‍ കൂടുതല്‍ യുവതികളെ എത്തിച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കാനുമാണ് കസ്റ്റഡിയില്‍ വാങ്ങുന്നത്.

അതേസമയം, കേസിലെ പ്രധാനപ്പെട്ട തെളിവ് ആയ പ്രധാന പ്രതിയുടെ എറിഞ്ഞു തകര്‍ത്ത മൊബൈല്‍ ഫോണ്‍ തങ്ങളുടെ കൈവശമുണ്ടെന്നും ഇത് പോലീസിന് നല്‍കുമെന്നും വിദേശത്തുള്ള കേസിലെ രണ്ടും അഞ്ചും പ്രതികളായ യുവതികള്‍ ഒരു സ്വകാര്യ ചാനലിനോട് പ്രതികരിച്ചു.

Tags : Sex racket modeling Custody

Recent News

Corehub Up