പ്രതീകാത്മക ചിത്രം
വിഴിഞ്ഞം: സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ രണ്ട് ജീവനക്കാരിക്കാരികൾ ആത്മഹത്യ ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് പിടിയിലായ സിന്ധുകുമാരിയെ പോലീസ് കസ്റ്റഡിയിൽ വാങ്ങി. തിരുവനന്തപുരം വനിത ജയിലിൽ റിമാൻൻഡിൽ കഴിഞ്ഞിരുന്ന സിന്ധുകുമാരിയെ വിഴിഞ്ഞം പോലിസിന്റെ ആവശ്യപ്രകാരം നെയ്യാറ്റിൻകര ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി മൂന്ന് ദിവസത്തെ കസ്റ്റഡിയിൽ വിടുകയായിരുന്നു.
ഇവർക്കെതിരെ മലയിൽ കീഴ് സ്വദേശികളായ രണ്ട് സത്രീകൾ നൽകിയതടക്കം 22 പരാതികൾ ലഭിച്ചു. സ്വർണത്തട്ടിപ്പുമായിബന്ധപ്പെട്ട് സ്വകാര്യധന കാര്യ സ്ഥാപനത്തിലെ ജീവനക്കാരായ വെണ്ണിയൂർ സ്വദേശി അഞ്ജു (28), വെങ്ങാനൂർ സ്വദേശി ഐശ്വര്യ (32) എന്നിവർ ആത്മഹത്യ ചെയ്തതോടെയാണ് സിന്ധു കുമാരിയുടെ തട്ടിപ്പുകൾ വെളിച്ചത്തായത്.
Tags : Nattuvishesham LocalNews custody