x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​ള​യ​ത്ത് സ്വ​കാ​ര്യ ബ​സ് ജീ​വ​ന​ക്കാ​ര്‍ ത​മ്മി​ൽ ത​ർ​ക്കം; ബ​സി​ന്‍റെ ചി​ല്ല് അ​ടി​ച്ചു​ത​ക​ര്‍​ത്തു


Published: April 14, 2026 11:27 AM IST | Updated: April 14, 2026 11:27 AM IST

കോ​ഴി​ക്കോ​ട്: പാ​ള​യം ബ​സ് സ്റ്റാ​ന്‍​ഡി​ല്‍ സ്വ​കാ​ര്യ ബ​സ് ജീ​വ​ന​ക്കാ​ര്‍ ത​മ്മി​ലു​ണ്ടാ​യ ത​ര്‍​ക്ക​ത്തി​നൊ​ടു​വി​ല്‍ ബ​സി​ന്‍റെ ചി​ല്ല് അ​ടി​ച്ചു​ത​ക​ര്‍​ത്തു. ഇ​ന്ന് രാ​വി​ലെ​യാ​ണ് സം​ഭ​വം.

കോ​ഴി​ക്കോ​ട് - മു​ക്കം - തി​രു​വ​മ്പാ​ടി റൂ​ട്ടി​ല്‍ സ​ര്‍​വീ​സ് ന​ട​ത്തു​ന്ന അ​സാ​റോ, മാ​ധ​വം എ​ന്നീ ബ​സു​ക​ളി​ലെ ജീ​വ​ന​ക്കാ​ര്‍ ത​മ്മി​ലാ​ണ് ത​ര്‍​ക്ക​മു​ണ്ടാ​യ​ത്. സ​മ​യ​ക്ര​മ​ത്തെ ചൊ​ല്ലി ഇ​രു ബ​സു​ക​ളി​ലെ​യും ജീ​വ​ന​ക്കാ​ര്‍ ത​മ്മി​ല്‍ ചാ​ത്ത​മം​ഗ​ല​ത്ത് വെ​ച്ച് വാ​ക്കേ​റ്റ​മു​ണ്ടാ​യി​രു​ന്നു.

ഇ​തി​ന് തു​ട​ര്‍​ച്ച​യാ​യാ​ണ് പാ​ള​യം ബ​സ് സ്റ്റാ​ൻ​ഡി​ൽ വ​ച്ച് അ​തി​ക്ര​മ​മു​ണ്ടാ​യ​ത്. മാ​ധ​വം ബ​സി​ന്‍റെ ചി​ല്ലാ​ണ് ത​ക​ര്‍​ത്ത​ത്. അ​സാ​റോ ബ​സി​ലെ ജീ​വ​ന​ക്കാ​ര​ൻ അ​തി​ക്ര​മം ന​ട​ത്തി​യെ​ന്നാ​ണ് പ​രാ​തി. ക​സ​ബ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ര​ണ്ട് ബ​സു​ക​ളും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

Tags : fight private bus workers palayam police custody

Recent News

Corehub Up