Kerala
കോഴിക്കോട്: എംഡിഎംഎ കടത്തിയ കേസിലെ പ്രതി പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപെട്ടു. കോഴിക്കോട് സ്വദേശി ഹനീഫയാണ് തെളിവെടുപ്പിനായി ഡൽഹിയിലേക്ക് കൊണ്ടുപോകുന്നതിനിടെ പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞത്.
മൂന്ന് കിലോയിലധികം എംഡിഎംഎ പിടിച്ചെടുത്ത കേസിലെ പ്രതിയാണ് ഇയാൾ. രാജധാനി എക്സ്പ്രസ് ട്രെയിനിൽ ഡൽഹിയിലേക്ക് പോകുന്നതിനിടെ ഗുജറാത്തിലെ വഡോദര സ്റ്റേഷന് സമീപത്തുവച്ചാണ് പ്രതി രക്ഷപെട്ടത്.
പ്രതിയെ കാണാതായതോടെ ഒപ്പമുണ്ടായിരുന്ന ഉദ്യോഗസ്ഥർ ഉടൻ തന്നെ റെയിൽവേ പോലീസിനെയും ഗുജറാത്ത് പോലീസിനെയും വിവരമറിയിച്ചു. ഇയാളെ കണ്ടെത്തുന്നതിനായി ഗുജറാത്ത് പോലീസിന്റെ സഹായത്തോടെ വ്യാപകമായ തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
ആദ്യം 100 ഗ്രാം എംഡിഎംഎയുമാണ് ഹനീഫിനെ പോലീസ് അറസ്റ്റ് ചെയ്തത്. തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് രണ്ട് കേസുകളിലായി മൂന്ന് കിലോയിലധികം മയക്കുമരുന്ന് ഇയാളിൽ നിന്ന് പോലീസ് കണ്ടെടുത്തത്. ഇതിന് പിന്നിലെ അന്തർസംസ്ഥാന ലഹരിമാഫിയയെക്കുറിച്ചുള്ള അന്വേഷണത്തിനാണ് പ്രതിയെയും കൊണ്ട് പോലീസ് സംഘം ഡൽഹിയിലേക്ക് തിരിച്ചത്.
Kerala
കൊച്ചി: ഇതരസംസ്ഥാനക്കാരിയായ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ മയക്കുമരുന്നു നല്കി സംഘം ചേര്‍ന്ന് പീഡിപ്പിച്ചെന്ന കേസില്‍ പെണ്‍കുട്ടിയുടെ കാമുകനും ഒന്നാം പ്രതിയുമായ യുവാവിനായി അന്വേഷണം ഊര്‍ജിതമാക്കിയതായി അന്വേഷണ സംഘം.
ആസാം സ്വദേശിയായ ഒന്നാം പ്രതിയെ പിടികൂടാന്‍ കഴിയാത്തതുമൂലം കേസില്‍ ഉള്‍പ്പെട്ടതായി സംശയിക്കുന്ന ആറുപേരെ തൃക്കാക്കര പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തെങ്കിലും ഇവരില്‍ രണ്ടു പേരെ മാത്രമാണ് പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്.
ആസാം സ്വദേശി ദില്വെര് ഹുസൈന് (24), സഹായി സുഹൈല്‍ ആലം (19) എന്നിവരെയാണ് തൃക്കാക്കര പോലീസ് അറസ്റ്റ് ചെയ്തത്. പീഡനത്തിനിരയായ പെണ്‍കുട്ടി കാമുകനായ പ്രതിയടക്കമുള്ളവരെ തിരിച്ചറിയേണ്ടതുണ്ടെന്നും പോലീസ് പറയുന്നു.
പെണ്‍കുട്ടി ഇടക്കിടെ മൊഴിമാറ്റി പറയുന്നതും അന്വേഷണ ഉദ്യോഗസ്ഥരെ വലക്കുന്നുണ്ട്. കൂട്ടുകാരെ പരിചയപ്പെടുത്താമെന്ന് പറഞ്ഞ് ചെമ്പുമുക്കിലെ വാടക വീട്ടില്‍ പെണ്‍കുട്ടിയെ എത്തിച്ച ശേഷം മയക്കുമരുന്നു നല്കി കാമുകനും മറ്റുള്ളവരും ചേര്‍ന്ന് മാനഭംഗപ്പെടുത്തിയെന്നാണ് പരാതി.
Kerala
കൊച്ചി: പോലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞ കവര്‍ച്ചാ കേസ് പ്രതികളില്‍ ഒരാളെ കണ്ടെത്താനാകാതെ പോലീസ്. വിലങ്ങുമായി രക്ഷപ്പെട്ട പ്രതി റസലിനായുള്ള തിരച്ചില്‍ തുടരുകയാണ്. ഞായറാഴ്ചയാണ് ആലപ്പുഴ സ്വദേശി സൂരജ്, പത്തനംതിട്ട സ്വദേശി റസല്‍ എന്നീ പ്രതികള്‍ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കുന്നതിനിടെയാണ് രക്ഷപ്പെട്ടത്.
സൂരജിനെ പോലീസ് പിടികൂടിയെങ്കിലും റസലിനെ ഇതുവരെ പിടികൂടാനായിട്ടില്ല. ശനിയാഴ്ചയാണ് മൊബൈല്‍ മോഷണക്കേസിലെ പ്രതികളായ സൂരജിനെയും റസലിനെയും പോലീസ് പിടിച്ചത്. ചേന്ദമംഗലത്തു നിന്നാണ് സൂരജിനെ കടവന്ത്ര പോലീസ് പിടികൂടിയത്.
ഞായറാഴ്ച കോടതി അവധിയായതിനാല്‍ മജിസ്ട്രേറ്റിന്റെ വീട്ടില്‍ പ്രതികളെ ഹാജരാക്കാന്‍ കൊണ്ടുപോകുന്നതിനിടെ പറവൂരില്‍ വച്ചാണ് പ്രതികള്‍ പോലീസിനെ കബളിപ്പിച്ച് കടന്നുകളഞ്ഞത്. രക്ഷപ്പെട്ട സൂരജ് ഒരു കനാലില്‍ ഒളിച്ചിരിക്കുകയായിരുന്നു.
Kerala
തിരുവനന്തപുരം: യുവാവിനെ ക്രൂരമായി മർദിച്ച് പണവും മൊബൈൽ ഫോണും കവർന്ന കേസിലെ മുഖ്യപ്രതി പിടിയിൽ. ബീമാപള്ളി സ്വദേശി ഇനാദ് മുഹമ്മദ് (24) ആണ് പിടിയിലായത്.
മുൻവൈരാഗ്യത്തെത്തുടർന്നുണ്ടായ തർക്കമാണ് അക്രമത്തിൽ കലാശിച്ചതെന്ന് പെോലീസ് പറയുന്നു. പൂന്തുറ ബീമാപള്ളി സ്വദേശിയായ യുവാവിനെ വഴിയിൽ വച്ച് ഇനാദ് തടഞ്ഞുനിർത്തുകയും അസഭ്യം പറയുകയും ചെയ്തു.
തർക്കമായതോടെ യുവാവിനെ സുഹൃത്തുക്കൾക്കൊപ്പം ചേർന്ന് ക്രൂരമായി മർദിക്കുകയും കൈവശമുണ്ടായിരുന്ന പണവും മൊബൈൽ ഫോണും കവർന്ന ശേഷം പ്രതി കടന്നുകളയുമായിരുന്നു.അറസ്റ്റിലായ ഇനാദ് മുഹമ്മദ് നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്.
പൂന്തുറ, വലിയതുറ, വഞ്ചിയൂർ പോലീസ് സ്റ്റേഷനുകളിലായി കൊലപാതകം, ലഹരി മരുന്ന് വിൽപന, അക്രമം തുടങ്ങിയ അഞ്ചോളം കേസുകൾ ഇയാൾക്കെതിരെ നിലവിലുണ്ട്. ഈ കേസുമായി ബന്ധപ്പെട്ട് കൂട്ടുപ്രതികളായ ഖാദർ, സഹീർ എന്നിവരെ പോലീസ് നേരത്തെ തന്നെ പിടികൂടിയിരുന്നു.
NRI
ഒക്ലഹോമ: പോൾസ് വാലി ഹൈസ്കൂളിൽ ചൊവ്വാഴ്ച രാത്രി ഉണ്ടായ വെടിവയ്പിൽ പ്രിൻസിപ്പൾ കിർക്ക് മൂർ ഉൾപെടെ രണ്ട് പേർക്ക് പരിക്കേറ്റു. വെടിയുതിർത്തത് ഈ സ്കൂളിലെ തന്നെ മുൻ വിദ്യാർഥിയായ 20 വയസുകാരൻ വിക്ടർ ഹോക്കിൻസാണ് എന്ന് പോലീസ് തിരിച്ചറിഞ്ഞു.
സ്കൂൾ കെട്ടിടത്തിനുള്ളിൽ തോക്കുമായി എത്തിയ വിക്ടറിനെ പ്രിൻസിപ്പളും മറ്റ് ജീവനക്കാരും ചേർന്ന് തടയാൻ ശ്രമിക്കുന്നതിനിടെയാണ് വെടിയേറ്റത്. കാലിന് വെടിയേറ്റ പ്രിൻസിപ്പാളിനെ ഉടൻ തന്നെ വിമാനമാർഗം ആശുപത്രിയിലെത്തിച്ചു.
അദ്ദേഹത്തിന്റെ പരിക്ക് ഗുരുതരമല്ല. വെടിവയ്പിൽ വിദ്യാർഥികൾക്ക് ആർക്കും പരിക്കേറ്റിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. പ്രതിയെ പോലീസ് പിടികൂടി ഗാർവിൻ കൗണ്ടി ജയിലിലേക്ക് മാറ്റി. വധശ്രമം ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് ഇയാൾക്കെതിരേ ചുമത്തിയിരിക്കുന്നത്.
വിദ്യാർഥികളെ സംരക്ഷിക്കാൻ ധീരമായി പ്രവർത്തിച്ച പ്രിൻസിപ്പാളിനെ ഒക്ലഹോമ ഗവർണർ അഭിനന്ദിച്ചു. മുൻകരുതൽ നടപടിയായി സ്കൂളിലെ ഇതര പരിപാടികൾ റദ്ദാക്കിയിട്ടുണ്ട്.
Kerala
അടൂർ: വ്യാജ ലഘുലേഖ പ്രചരണത്തിൽ വൈകാരികമായി പ്രതികരിച്ച് അടൂരിലെ യുഡിഎഫ് സ്ഥാനാർഥി സി.വി. ശാന്തകുമാർ. കൊലക്കേസ് പ്രതിയെന്ന തരത്തിൽ വ്യാജപ്രചാരണം നടത്തുന്നുവെന്നും തന്നെ തേജോവധം ചെയ്യുകയാണെന്നും പറഞ്ഞ് ശാന്തകുമാർ മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞു.
ഒരു കൊലക്കേസിലും താൻ പ്രതിയല്ലെന്നും തന്റെ പേരിൽ ഇല്ലാത്ത കുറ്റങ്ങൾ ആരോപിച്ച് ലഘുലേഖകൾ ഇറക്കിയതിന് പിന്നിൽ സിപിഎം ആണെന്നും ശാന്തകുമാർ ആരോപിച്ചു. തന്റെ പേരിൽ ഒരു എഫ്ഐആറുമില്ല. ഉണ്ടെന്ന് തെളിയിച്ചാൽ സ്ഥാനാർഥിത്വം പിൻവലിക്കാമെന്നും ശാന്തകുമാർ പറഞ്ഞു.
തന്നെ വ്യക്തിഹത്യ ചെയ്യാൻ ശ്രമം നടക്കുന്നു. തനിക്ക് സങ്കടമുണ്ട് ഇങ്ങനെ ഒരു നോട്ടീസ് ഇറക്കിയതിൽ. സത്യസന്ധമായി പൊതുപ്രവർത്തനം നടത്തുന്ന ആളാണ് താൻ. തന്റെ ജീവന് പോലും ഭീഷണിയുണ്ട്. താനിപ്പോഴും ഗ്രാമപഞ്ചായത്ത് അംഗമാണ്. കളക്ടർ അന്വേഷിച്ചിരുന്നു തനിക്കെതിരെ കേസ് ഉണ്ടോ എന്ന്. തെരഞ്ഞെടുപ്പ് കമ്മീഷനിൽ തനിക്ക് വിശ്വാസമുണ്ട്. ഒരു കേസിലും താന്‍ പ്രതിയല്ല
പ്രതികളെ കണ്ടെത്താൻ കളക്ടർ നിർദ്ദേശിച്ചിരുന്നു. സത്യസന്ധമായി അന്വേഷണം നടത്തണമെന്നാണ് തന്റെ ആവശ്യം. പട്ടികജാതിക്കാരനായ എന്നെ ആക്ഷേപിക്കാനാണ് ശ്രമം. ജനം തീരുമാനിക്കട്ടെ ആര് തോൽക്കണം ആര് ജയിക്കണമെന്നും ശാന്തകുമാർ പറഞ്ഞു.
District News
സുൽത്താൻ ബത്തേരി: മരം മുറിച്ചുകടത്തുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനിടെ യുവാക്കളെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ ഒളിവിലായിരുന്ന പ്രതി പിടിയിൽ.
എരുമാട് കൊന്നച്ചാൽ പാച്ചേരി ഷമീറിനെയാണ് (34)നൂൽപ്പുഴ പോലീസ് കോയന്പത്തൂർ ശരവണൻപെട്ടിയിൽനിന്ന് അറസ്റ്റുചെയ്തത്. കഴിഞ്ഞ 27ന് രാവിലെ നന്പ്യാർകുന്ന് ആർത്തവയലിൽ കൃഷിസ്ഥലത്തെ മരം മുറിച്ചു കടത്തുന്നതിനിടെയുണ്ടായ തർക്കമാണ് അക്രമത്തിൽ കലാശിച്ചത്.
മരങ്ങൾ വാങ്ങിയ ഷമീർ അവ തൊഴിലാളികളെ ഉപയോഗിച്ച് മുറിച്ചുകടത്തുന്നതിനിടെ കാർഷിക വിളകൾ നശിച്ചു. ഇതിന് സ്ഥലം ഉടമ നഷ്ടപരിഹാരം ആവശ്യപ്പെട്ടത് തർക്കത്തിന് കാരണമായി.
ഒത്തുതീർപ്പിനെത്തിയ പഞ്ചായത്ത് അംഗത്തെ ഷമീറും ഒപ്പമുണ്ടായിരുന്നവരും മർദിച്ചു. ഇതിനിടെ സ്ഥലത്തുവന്ന മുക്കുവര സുനിലിനെ കഴുത്തിനും തലയ്ക്കും വെട്ടി പരിക്കേൽപ്പിച്ചു. കൈയുടെ എല്ല് പൊട്ടിയ സുനിൽ ചികിത്സയിലാണ്. കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.
District News
ആലുവ: കുഞ്ചാട്ടുകരയിൽ യുവാവിനെ ഇരുമ്പുവടിക്ക് ആക്രമിച്ച കേസിൽ ആറര മാസത്തോളം ഒളിവിലായിരുന്ന ഒന്നാംപ്രതി പിടിയിൽ. എടത്തല കുഞ്ചാട്ടുകര ഓൾഡ് ജിസിഡിഎ മുരിങ്ങാശേരി വീട്ടിൽ ഹാരീസ് മുസ്തഫ(40)യെയാണ് എടത്തല സിഐ കെ. സെനോദിന്റെ നേതൃത്വത്തിൽ ചൊവ്വാഴ്ച്ച രാത്രി കളമശേരി എച്ച്എംടി കോളനി ഭാഗത്തുനിന്നു പിടികൂടിയത്.
പഴങ്ങനാട് സ്വദേശി അമലിനെയാണ് പ്രതികൾ ക്രൂരമായി ആക്രമിച്ചത്. കഴിഞ്ഞ സെപ്റ്റംബർ ഒന്നിന് പുലർച്ചെ രണ്ടിനായിരുന്നു സംഭവം. എടത്തല കുഞ്ചാട്ടുകരയിൽ പ്രതികൾ സഞ്ചരിച്ചിരുന്ന കാറിനെ അമൽ ഓടിച്ചിരുന്ന പിക്കപ്പ് വാഹനം മറികടന്നതാണ് പ്രകോപനമായത്.
ഭീഷണിപ്പെടുത്തി വാഹനം നിർത്തിച്ച് മുഖ്യപ്രതിയുടെ നേതൃത്വത്തിൽ കമ്പിവടി ഉപയോഗിച്ച് അമലിനെ ആക്രമിക്കുകയായിരുന്നു. മൂക്കിന്റെ അസ്ഥിക്ക് പൊട്ടലും വലതുകണ്ണിന് മുകളിൽ മുറിവുമുണ്ടായി. പ്രതിയെ ആലുവ കോടതി റിമാൻഡ് ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് നേരത്തെ പിടിയിലായ മൂന്നുപേരെയും കോടതി റിമാൻഡ് ചെയ്തിരുന്നു.
Kerala
കൊച്ചി: കളമശേരിയില്‍ യുവതിയെ ആക്രമിച്ച് സ്വര്‍ണവും ഫോണും കവര്‍ന്ന പ്രതിയെ പിടികൂടാനാവാതെ പോലീസ്. എച്ച്എംടി ജംഗ്ഷന് മുതലുള്ള സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചിരുന്നു. എച്ച്എംടി മുതല്‍ പ്രതി യുവതിയുടെ പിന്നാലെയുണ്ടായിരുന്നതായി പോലീസ് കണ്ടെത്തിയിരുന്നു. എന്നാല്‍ പ്രതിയെ പിടികൂടാനായിട്ടില്ല.
എച്ച്എംടി ജംഗ്ഷനിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന കണ്ണൂര്‍ പാപ്പിനിശേരി സ്വദേശി ജസ്ന ഫാത്തിമ (23) ആണ് ഞായറാഴ്ച അക്രമത്തിന് ഇരയായത്. രാത്രി എട്ടരയോടെ റെയില്‍വേ മേല്‍പ്പാലത്തിന് അടിയിലൂടെ ഒറ്റയ്ക്ക് പോവുകയായിരുന്ന ജസ്നയെ തലയില്‍ മുണ്ടിട്ട് മൂടിയാണ് പ്രതി ആക്രമിച്ചത്.
യുവതിയുടെ തല റെയില്‍വേ തൂണിലിടിച്ച് അവശയാക്കിയ ശേഷം മാലയും കമ്മലും ഫോണും കവര്‍ന്നു. യുവതിയുടെ ഫോണ്‍ സ്വിച്ച് ഓഫ് ആണെങ്കിലും അവസാന ലൊക്കേഷന്‍ വച്ച് സൈബര്‍ സെല്ലും അന്വേഷണം നടത്തുന്നുണ്ട്. തലയ്ക്ക് പരിക്കേറ്റ യുവതി പത്തടിപ്പാലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
Kerala
തിരുവനന്തപുരം: വ്യാജരേഖ ചമച്ച് ബാങ്കിൽ നിന്ന് 75 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതി പിടിയില്‍. തിരുമല സ്വദേശി അനുരാജ്(36) ആണ് പിടിയിലായത്.
മ്യൂസിയം പോലീസാണ് അനുരാജിനെ പിടികൂടിയത്. വ്യാജരേഖകള്‍ നല്കി എസ്ബിഐ ആല്‍ത്തറ ശാഖയില്‍ നിന്നാണ് അനുരാജ് പണം തട്ടിയത്.
പ്രതിയുടെ കാറില്‍ നിന്ന് ലഹരി മരുന്നായ എംഡിഎംഎയും കണ്ടെടുത്തു. സീറ്റിനടിയിലെ രഹസ്യഅറയില്‍ സൂക്ഷിച്ച നിലയിലായിരുന്നു എംഡിഎംഎ.
ലഹരി മരുന്ന് കടത്തിയതിനും പ്രതിക്കെതിരെ കേസെടുത്തു. ഡിസിപി തപോഷ് ബസുമതാരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ വലയിലാക്കിയത്.
District News
പറവൂർ: മകന്റെ ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ കിഴക്കേപ്രം വെയർഹൗസിനു സമീപം പൊന്നേടത്ത് വീട്ടിൽ രാജനെ(74) പറവൂർ പൊലിസ് അറസ്റ്റ് ചെയ്തു. ഇയാളുടെ മകൻ ജിയേഷിന്റെ ഭാര്യ അനൂപ (34) കഴുത്തിന് പരിക്കേറ്റ് ചികിത്സയിലാണ്.
തിങ്കൾ രാവിലെയായിരുന്നു സംഭവം. മുറിയിൽ ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്ന അനൂപയെ ഇയാൾ മർദിക്കുകയും വാക്കത്തികൊണ്ട് കഴുത്തിനു മുറിവേൽപ്പിക്കുകയുമായിരുന്നു. അനൂപയുടെ മുറിവ് ഗുരുതരമല്ല. ചെവിയുടെ ഭാഗത്തും മുഖത്തും മർദനമേറ്റിട്ടുണ്ട്.
പരിക്കേറ്റ അനൂപയെ ഗവ.താലൂക്ക് ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി. സംഭവ സമയത്ത് അനൂപയുടെ ഭർത്താവ് ജിയേഷ് വീട്ടിലുണ്ടായിരുന്നു.
അനൂപയും ജിയേഷും തമ്മിൽ പ്രശ്നങ്ങളുണ്ട്. കോടതി ഉത്തരവ് സമ്പാദിച്ചാണ് അനൂപ വീട്ടിൽ താമസിക്കുന്നത്. കുടുംബ പ്രശ്നങ്ങളാണ് സംഭവത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. രാജനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Kerala
തിരുവനന്തപുരം: തിരുവനന്തപുരം കമ്മീഷണർ ഓഫീസിന് മുന്നിൽനിന്ന് ബൈക്ക് മോഷണം പോയ സംഭവത്തിൽ പ്രതിയെ പിടികൂടി പോലീസ്. മാനവിയം വീഥിയിൽനിന്ന് അമൽ സുരേഷിനെയാണ് കന്റോൺമെന്റ് പോലീസ് ഇന്നലെ രാത്രിയോടുകൂടി പിടികൂടിയത്. കമ്മീഷണർ ഓഫീസിൽ പരാതി പറയാൻ എത്തിയ യുവാവ് ഓഫീസിന് മുന്നിൽ നിർത്തിയിട്ട പോലീസുകാരന്റെ ബൈക്ക് മോഷ്ടിക്കുകയായിരുന്നു.
NRI
ടെക്സസ്: ഗർഭിണി വെടിയേറ്റ് മരിച്ച കേസിൽ ആർലിംഗ്ടൺ പോലീസും യുഎസ് മാർഷൽസും ചേർന്ന് മാലിക് മൈനറെ (29) അറസ്റ്റ് ചെയ്തു. നവംബർ 12ന് ഇന്റർസ്റ്റേറ്റ് 20ൽ വച്ചുണ്ടായ വെടിവയ്പുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്.
വെടിവയ്പിൽ മരിച്ച 29 വയസുകാരിയായ ബ്രേ'ഏഷ്യ ജോൺസൺ ഗർഭിണിയായിരുന്നു. ഗർഭസ്ഥശിശുവും മരിച്ചു. യുവതിയുടെ കാമുകനും ഗുരുതരമായി പരിക്കേറ്റിരുന്നു.
യുവതിയുടെ മുൻ കാമുകനാണ് മൈനർ. ഇയാൾ യുവതി സഞ്ചരിച്ച വാഹനം പിന്തുടർന്ന് ആക്രമിക്കുകയായിരുന്നുവെന്ന് പോലീസ് കണ്ടെത്തി.
കൊലപാതകം, മാരകായുധം ഉപയോഗിച്ചുള്ള ആക്രമണം തുടങ്ങിയ കുറ്റങ്ങളാണ് ഇയാൾക്കെതിരേ ചുമത്തിയിട്ടുള്ളത്. നിലവിൽ പ്രതി ആർലിംഗ്ടൺ സിറ്റി ജയിലിലാണ്.
NRI
ഡാളസ്: ഏരിയ റാപ്പിഡ് ട്രാൻസിറ്റ് ട്രെയിനിൽ കഴിഞ്ഞാഴ്ച നടന്ന വെടിവയ്പുമായി ബന്ധപ്പെട്ട് 18 വയസുള്ള ലാമോൺ റഷൗഡ് വിനിനെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. സാക്ഷിമൊഴികൾ, സുരക്ഷാ വിഡിയോകൾ, മറ്റുള്ള തെളിവുകൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
ട്രെയിനിൽ നിന്ന് രക്ഷപെട്ട് മറ്റൊരു സ്ഥലത്ത് ഒളിച്ചിരിക്കുകയായിരുന്നു. വെടിവയ്പിൽ പരിക്കേറ്റ രോഗിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
പ്രതിക്കെതതിരേ ഗുരുതരമായ ആക്രമണത്തിനും മാരകായുധം ഉപയോഗിച്ചതിനും കേസെടുത്തു. വെടിവയ്പിന്റെ കാരണം വ്യക്തമല്ല. കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്.
International
ഒട്ടാവോ: കാനഡയിൽ യുവതിയെ കൊലപ്പെടുത്തിയതിന് പിന്നാലെ ഒളിവിൽപോയ ഇന്ത്യൻ പൗരനായ യുവാവിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച് കാനഡ.
ഇന്ത്യക്കാരിയായ അമൻപ്രീത് സൈനിയാണ് കൊല്ലപ്പെട്ടത്. ഒക്ടോബർ 21 ന് ലിങ്കണിലെ പാർക്കിലാണ് ശരീരമാസകലം മുറിവുകളോടെ അമൻപ്രീതിന്റ മൃതദേഹം കണ്ടെത്തിയത്.
കൊലപാതകത്തിന് പിന്നിൽ ബ്രാംപ്ടൺ നിവാസിയായ മൻപ്രീത് സിംഗ്(27) ആണെന്ന് പോലീസ് കണ്ടെത്തി. അമൻപ്രീതിന്റെ മൃതദേഹം കണ്ടെത്തിയതിന് തൊട്ടുപിന്നാലെ മൻപ്രീത് സിംഗ് രാജ്യം വിട്ടതായി അന്വേഷണ ഉദ്യോഗസ്ഥർക്ക് സൂചന ലഭിച്ചതായി നയാഗ്ര റീജിയണൽ പോലീസ് സർവീസ് ഔദ്യോഗികമായി അറിയിച്ചു.
മൻപ്രീതിന്റെ ചിത്രം പുറത്തുവിട്ട പോലീസ്, ഇയാളെ കണ്ടാൽ സമീപിക്കരുതെന്നും ഉടൻതന്നെ 911ലേക്ക് വിളിക്കണമെന്നും ആവശ്യപ്പെട്ടു.
പഞ്ചാബിലെ സംഗ്രൂർ സ്വദേശിനിയായ അമൻപ്രീത് സൈനി കഴിഞ്ഞ കുറച്ച് വർഷങ്ങളായി ടൊറന്റോയിലാണ് താമസിച്ചിരുന്നത്.