കൊച്ചി: ഇതരസംസ്ഥാനക്കാരിയായ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ മയക്കുമരുന്നു നല്കി സംഘം ചേര്‍ന്ന് പീഡിപ്പിച്ചെന്ന കേസില്‍ പെണ്‍കുട്ടിയുടെ കാമുകനും ഒന്നാം പ്രതിയുമായ യുവാവിനായി അന്വേഷണം ഊര്‍ജിതമാക്കിയതായി അന്വേഷണ സംഘം.
ആസാം സ്വദേശിയായ ഒന്നാം പ്രതിയെ പിടികൂടാന്‍ കഴിയാത്തതുമൂലം കേസില്‍ ഉള്‍പ്പെട്ടതായി സംശയിക്കുന്ന ആറുപേരെ തൃക്കാക്കര പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തെങ്കിലും ഇവരില്‍ രണ്ടു പേരെ മാത്രമാണ് പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്.
ആസാം സ്വദേശി ദില്വെര് ഹുസൈന് (24), സഹായി സുഹൈല്‍ ആലം (19) എന്നിവരെയാണ് തൃക്കാക്കര പോലീസ് അറസ്റ്റ് ചെയ്തത്. പീഡനത്തിനിരയായ പെണ്‍കുട്ടി കാമുകനായ പ്രതിയടക്കമുള്ളവരെ തിരിച്ചറിയേണ്ടതുണ്ടെന്നും പോലീസ് പറയുന്നു.
പെണ്‍കുട്ടി ഇടക്കിടെ മൊഴിമാറ്റി പറയുന്നതും അന്വേഷണ ഉദ്യോഗസ്ഥരെ വലക്കുന്നുണ്ട്. കൂട്ടുകാരെ പരിചയപ്പെടുത്താമെന്ന് പറഞ്ഞ് ചെമ്പുമുക്കിലെ വാടക വീട്ടില്‍ പെണ്‍കുട്ടിയെ എത്തിച്ച ശേഷം മയക്കുമരുന്നു നല്കി കാമുകനും മറ്റുള്ളവരും ചേര്‍ന്ന് മാനഭംഗപ്പെടുത്തിയെന്നാണ് പരാതി.
Tags : Minor girl molestation Police suspect