x
ad
Sat, 27 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​റ്റു​കാ​ലി​ല്‍ വാ​ട​ക​വീ​ട്ടി​ല്‍ യു​വ​തി ജീ​വ​നൊ​ടു​ക്കി; ഭ​ർ​തൃ​പീ​ഡ​ന​മെ​ന്ന് ആ​രോ​പ​ണം

വെബ് ഡെസ്ക്
Published: June 27, 2026 12:48 PM IST | Updated: June 27, 2026 12:48 PM IST

ആരതി

 തി​രു​വ​ന​ന്ത​പു​രം: ആ​റ്റു​കാ​ലി​ല്‍ വാ​ട​ക​വീ​ട്ടി​ല്‍ യു​വ​തി ജീ​വ​നൊ​ടു​ക്കി. വ​ര്‍​ക്ക​ല സ്വ​ദേ​ശി​നി ആ​ര​തി(26)​യെ​യാ​ണ് തൂ​ങ്ങി മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ഭ​ര്‍​ത്താ​വി​ന്‍റെ പീ​ഡ​ന​ത്തെ തു​ട​ര്‍​ന്നാ​ണ് യു​വ​തി ജീ​വ​നൊ​ടു​ക്കി​യ​തെ​ന്ന് കു​ടും​ബം ആ​രോ​പി​ച്ചു.

ഒ​ന്ന​ര​വ​ര്‍​ഷം മുമ്പായി​രു​ന്നു ആ​ര​തി​യു​ടേ​യും അ​തു​ലി​ന്‍റെ​യും വി​വാ​ഹം. അ​ന്പ​ത് പ​വ​ന്‍ സ്വ​ര്‍​ണം വി​വാ​ഹ സ​മ​യ​ത്ത് കു​ടും​ബം ആ​ര​തി​ക്ക് ന​ല്‍​കി​യി​രു​ന്നു. അ​തു​ല്‍ പ​ല​ഘ​ട്ട​ങ്ങ​ളി​ലാ​യി ഇ​ത് പ​ണ​യം വ​യ്ക്കു​ക​യും ഏ​റ്റ​വും ഒ​ടു​വി​ല്‍ എ​ട്ട് ല​ക്ഷം രൂ​പ​യ്ക്ക് സ്വ​ര്‍​ണം വി​ല്‍​ക്കു​ക​യും കാ​ര്‍ വാ​ങ്ങു​ക​യും ചെ​യ്തി​രു​ന്നു.

ഇ​തെ​ല്ലാം ഇ​രു​വ​രും ത​മ്മി​ലു​ള്ള വ​ഴ​ക്കി​ന് കാ​ര​ണ​മാ​യി​രു​ന്നു. പി​ന്നീ​ട് പ​ണം ആ​വ​ശ്യ​പ്പെ​ട്ടും അ​തു​ല്‍ ആ​ര​തി​യെ ഉ​പ​ദ്ര​വി​ച്ചി​രു​ന്ന​താ​യി കു​ടും​ബം ആ​രോ​പി​ച്ചു. ഭ​ര്‍​ത്താ​വ് ശാ​രീ​രി​ക​മാ​യി ഉ​പ​ദ്ര​വി​ച്ച​തി​ന്റെ ദൃ​ശ്യ​ങ്ങ​ള്‍ ആ​ര​തി അ​മ്മ​യ്ക്ക് അ​യ​ച്ചു​ന​ല്‍​കി​യി​രു​ന്നു.

വെള്ളിയാഴ്ച രാ​ത്രി അ​തു​ലും ആ​ര​തി​യും തമ്മിൽ വഴക്കുണ്ടായിരുന്നു. പി​ന്നാ​ലെ അ​തു​ല്‍ വീ​ട്ടി​ല്‍ നി​ന്നും ഇ​റ​ങ്ങി​യ​തോ​ടെ അ​തു​ല്യ ജീ​വ​നൊ​ടു​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് വി​വ​രം.

 ആ​ത്മ​ഹ​ത്യ ഒ​ന്നി​നും പ​രി​ഹാ​ര​മ​ല്ല. അ​തി​ജീ​വി​ക്കാ​ൻ ശ്ര​മി​ക്കു​ക. മാ​ന​സി​കാ​രോ​ഗ്യ വി​ദ​ഗ്ധ​രു​ടെ സ​ഹാ​യം തേ​ടു​ക. അ​ത്ത​രം ചി​ന്ത​ക​ളു​ള​ള​പ്പോ​ൾ 'ദി​ശ' ഹെ​ൽ​പ് ലൈ​നി​ൽ വി​ളി​ക്കു​ക. ടോ​ൾ ഫ്രീ ​ന​മ്പ​ർ: 1056, 0471-2552056

 

 

Tags : young woman committed suicide Attukal

Recent News

Corehub Up