മുൻ പാക് ക്രിക്കറ്റ് താരം ഷൊയ്ബ് അക്തറിന്റെ സഹോദരന്റെ സംസ്കാരച്ചടങ്ങിൽ നിന്ന്.
ന്യൂഡൽഹി: മുൻ പാക് ക്രിക്കറ്റ് താരം ഷൊയ്ബ് അക്തറിന്റെ സഹോദരന്റെ സംസ്കാരച്ചടങ്ങിൽ ലഷ്കർ ഭീകരരും പങ്കെടുത്തതായി റിപ്പോർട്ട്. പഹൽഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരനായ സെയ്ഫുള്ള കസൂരി ഉൾപ്പെടെയുള്ള ഭീകരർ ചടങ്ങിൽ പങ്കെടുത്തു.
കഴിഞ്ഞ 24നാണ് ഷൊയ്ബ് അക്തറിന്റെ സഹോദരൻ ഷാഹിദ് അക്തർ ഹൃദയാഘാതത്തെത്തുടർന്ന് മരിച്ചത്. സംസ്കാര ചടങ്ങിൽ ലഷ്കർ സ്ഥാപകനായ ഭീകരൻ ഹഫീസ് സയീദിന്റെ അടുത്ത അനുയായികളും പങ്കെടുത്തിരുന്നു.
പഹൽഗാം ഭീകരാക്രമണക്കേസിലെ പ്രതിയായ സെയ്ഫുള്ള കസൂരിക്ക് പുറമേ പിഎംഎംഎൽ പ്രസിഡന്റ് ഇനാമുറഹ്മാൻ കംബോഹ്, ഡെപ്യൂട്ടി ജനറൽ സെക്രട്ടറി അബ്ദുള്ള തൂർ, സോണൽ സെക്രട്ടറി ഹഫീസ് ഉമർ, അംജാദ് ഭാട്ടി തുടങ്ങിയവരും അന്ത്യോപചാരമർപ്പിക്കാൻ എത്തിയിരുന്നു.