കറാച്ചി:ലഷ്കർ-ഇ-തൊയ്ബ (എൽഇടി) കമാൻഡർ ഷെയ്ഖ് യൂസഫ് അഫ്രീദിയെ അജ്ഞാതർ വെടിവച്ചു കൊന്നു. പാക്കിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിൽ വച്ചാണ് സംഭവം.
എൽഇടി കമാൻഡർ ഹാഫിസ് സയീദിന്റെ അടുത്ത അനുയായിയായ അഫ്രീദിക്ക് നേരെ അക്രമികൾ ഒന്നിലധികം തവണ വെടിയുതിർത്തുവെന്നാണ് റിപ്പോർട്ട്.
ഖൈബർ പഖ്തൂൺഖ്വ മേഖലയിലെ യുഎസ് നിരോധിത ഭീകര സംഘടനയുടെ പ്രവർത്തനങ്ങളിലെ പ്രധാന കണ്ണിയായിരുന്നു അഫ്രീദി. സംഭവം ആസൂത്രിതമായ കൊലപാതകമാണെന്ന് പോലീസ് പറയുന്നു.
സമീപ മാസങ്ങളിൽ പാക്കിസ്ഥാനിൽ ഉന്നത ഭീകരർക്കെതിരെ നടക്കുന്ന ആക്രമണസംഭവങ്ങളിലെ ഒടുവിലുത്തേതാണിത്. കഴിഞ്ഞ മാസം, പാക്കിസ്ഥാനിലെ ലാഹോറിൽ ടിവി സ്റ്റേഷന് പുറത്ത് അജ്ഞാത തോക്കുധാരികൾ ലഷ്കർ ഇ തൊയ്ബ സ്ഥാപക അംഗം അമീർ ഹംസയെ വെടിവച്ചിരുന്നു.