x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇന്ത്യയിൽനിന്നു കടന്ന ലഷ്‌കർ ഭീകരൻ സൗദിയിൽ


Published: April 20, 2026 01:28 AM IST | Updated: April 20, 2026 01:28 AM IST

ശ്രീ​​​ന​​​ഗ​​​ർ: ഇ​​​ന്ത്യ​​​യി​​​ൽ​​നി​​​ന്നു ക​​​ട​​​ന്നു​​​ക​​​ള​​​ഞ്ഞ ല​​​ഷ്‌​​​ക​​​ർ ഇ ​​​തൊ​​​യ്ബ ഭീ​​​ക​​​ര​​​ൻ സൗ​​​ദി അ​​​റേ​​​ബ്യ​​​യി​​​ലു​​​ണ്ടെ​​​ന്ന് റി​​​പ്പോ​​​ർ​​​ട്ട്. ഖ​​​ർ​​​ഗോ​​​ഷ് എ​​​ന്ന് അ​​​റി​​​യ​​​പ്പെ​​​ടു​​​ന്ന ഉ​​​മ​​​ർ ഹാ​​​രി​​​സ് സൗ​​​ദി അ​​​റേ​​​ബ്യ​​​യി​​​ൽ ഉ​​​ണ്ടെ​​​ന്നാണ് ര​​​ഹ​​​സ്യാ​​​ന്വേ​​​ഷ​​​ണ ഏ​​​ജ​​​ൻ​​​സി​​​ക​​​ൾ പു​​​റ​​​ത്തു​​​വി​​​ടു​​​ന്ന വി​​​വ​​​രം.

രാ​​​ജ​​​സ്ഥാ​​​ൻ സ്വ​​​ദേ​​​ശി​​​യാ​​​യ സ​​ജ്ജാ​​​ദി​​​ന്‍റെ പേ​​​രി​​​ലു​​​ള്ള പാ​​​സ്‌​​​പോ​​​ർ​​​ട്ടി​​​ലാ​​​ണ് ഇ​​​യാ​​​ൾ ഇ​​​ന്ത്യ​​​യി​​​ൽനി​​​ന്നു​​​ ക​​​ട​​​ന്ന​​​തെ​​​ന്ന് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ വ്യ​​​ക്ത​​​മാ​​​ക്കി.
വ്യാ​​​ജ​​​പേ​​​രി​​​ലാ​​​ണ് ഇ​​​യാ​​​ൾ സൗ​​​ദി​​​യി​​​ൽ തു​​​ട​​​രു​​​ന്ന​​​തെ​​​ന്നും അ​​​ന്വേ​​​ഷ​​​ണ ഏ​​​ജ​​​ൻ​​​സി​​​ക​​​ൾ ക​​​രു​​​തു​​​ന്നു.

ഏ​​​പ്രി​​​ൽ ആ​​​ദ്യ​​​വാ​​​രം ജ​​​മ്മു കാഷ്മീ​​​ർ പോ​​​ലീ​​​സ് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത കേ​​​സി​​​ലെ പ്ര​​​തി​​​യാ​​​ണ് ഉ​​​മ​​​ർ ഹാ​​​രി​​​സ്. ഈ ​​​കേ​​​സ് പി​​​ന്നീ​​​ട് ദേ​​​ശീ​​​യ അ​​​ന്വേ​​​ഷ​​​ണ ഏ​​​ജ​​​ൻ​​​സി (എ​​​ൻഐഎ) ഏ​​​റ്റെ​​​ടു​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

എ​​​ൻ​​​ഐ​​​എ വി​​​വി​​​ധ ര​​​ഹ​​​സ്യാ​​​ന്വേ​​​ഷ​​​ണ ഏ​​​ജ​​​ൻ​​​സി​​​ക​​​ളു​​​മാ​​​യി ചേ​​​ർ​​​ന്നു​​​ന​​​ട​​​ത്തി​​​യ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ലാ​​​ണ് ഉ​​​മ​​​ർ ഹാ​​​രി​​​സ് സൗ​​​ദി​​​യി​​​ലു​​​ണ്ടെ​​​ന്നു ക​​​ണ്ടെ​​​ത്തി​​​യ​​​ത്. സൗ​​​ദി​​​യി​​​ലേ​​​ക്ക് ക​​ട​​ക്കു​​ന്ന​​തി​​നു മു​​​മ്പ് ഇ​​​യാ​​​ൾ ഇ​​ന്തോ​​​നേ​​​ഷ്യ​​​യി​​​ലേ​​​ക്ക് ക​​​ട​​​ന്ന​​​താ​​​യും വി​​​വ​​​ര​​​മു​​​ണ്ട്.

പാ​​​ക്കി​​​സ്ഥാ​​​നി​​​ലെ ഖൈ​​​ബ​​​ർ പ​​​ക്തൂ​​​ൺ​​​ഖ്വ​​​ായി​​​ൽ​​നി​​​ന്നു​​​ള്ള​​​യാ​​​ളാ​​​ണ് ഹാ​​​രീ​​​സ്. ല​​​ഷ്‌​​​ക​​​ർ ഇ ​​​തൊ​​​യ്ബ​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യ ഹാ​​​രീ​​​സ് 2012ലാ​​​ണ് ജ​​​മ്മു ക​​​ഷ്മീ​​​രി​​​ലേ​​​ക്ക് നു​​​ഴ​​​ഞ്ഞു​​​ക​​​യ​​​റു​​​ന്ന​​​ത്.

ബ​​​ന്ദി​​​പ്പോ​​​ര​​​യി​​​ലും ശ്രീ​​​ന​​​ഗ​​​റി​​​ലും ഭീ​​​ക​​​ര​​​വാ​​​ദ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യ ഹാ​​​രീ​​​സ്, ല​​​ഷ്‌​​​ക​​​ർ അം​​​ഗ​​​മാ​​​യ മ​​​റ്റൊ​​​രാ​​​ളു​​​ടെ മ​​​ക​​​ളെ​​​യാ​​​ണ് വി​​​വാ​​​ഹം ക​​​ഴി​​​ച്ച​​​ത്. ജ​​​യ്പു​​രി​​​ലാ​​​ണ് വി​​​വാ​​​ഹം ന​​​ട​​​ന്ന​​​ത്. സ​​ജ്ജാ​​ദ് എ​​​ന്ന് പേ​​​രിലായിരുന്നു വിവാഹം.
ഈ ​​​പേ​​​രി​​​ലാ​​​ണ് വ്യാ​​​ജ​​​പാ​​​സ്‌​​​പോ​​​ർ​​​ട്ട് ഉ​​​ണ്ടാ​​​ക്കി വി​​​ദേ​​​ശ​​​ത്തേ​​​ക്കു ക​​​ട​​​ന്നെ​​ന്നാ​​​ണ് അ​​​ന്വേ​​​ഷ​​​ണ ഏ​​​ജ​​​ൻ​​​സി​​​ക​​​ൾ ക​​​രു​​​തു​​​ന്ന​​​ത്.

Tags : Lashkar terrorist crossed over Saudi Arabia

Recent News

Corehub Up