Sat, 27 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Pakistani Cricketer

ഷൊ​യ്ബ് അ​ക്ത​റി​ന്‍റെ സ​ഹോ​ദ​ര​ന്‍റെ സം​സ്കാ​ര​ച്ച​ട​ങ്ങി​ൽ ല​ഷ്ക​ർ ഭീ​ക​ര​ർ

ന്യൂ​ഡ​ൽ​ഹി: മു​ൻ പാ​ക് ക്രി​ക്ക​റ്റ് താ​രം ഷൊ​യ്ബ് അ​ക്ത​റി​ന്‍റെ സ​ഹോ​ദ​ര​ന്‍റെ സം​സ്കാ​ര​ച്ച​ട​ങ്ങി​ൽ ല​ഷ്ക​ർ ഭീ​ക​ര​രും പ​ങ്കെ​ടു​ത്ത​താ​യി റി​പ്പോ​ർ​ട്ട്. പ​ഹ​ൽ​ഗാം ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന്‍റെ സൂ​ത്ര​ധാ​ര​നാ​യ സെ​യ്ഫു​ള്ള ക​സൂ​രി ഉ​ൾ​പ്പെ​ടെ​യു​ള്ള ഭീ​ക​ര​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

ക​ഴി​ഞ്ഞ 24നാ​ണ് ഷൊ​യ്ബ് അ​ക്ത​റി​ന്‍റെ സ​ഹോ​ദ​ര​ൻ ഷാ​ഹി​ദ് അ​ക്ത​ർ ഹൃ​ദ​യാ​ഘാ​ത​ത്തെ​ത്തു​ട​ർ​ന്ന് മ​രി​ച്ച​ത്. സം​സ്കാ​ര ച​ട​ങ്ങി​ൽ ല​ഷ്ക​ർ സ്ഥാ​പ​ക​നാ​യ ഭീ​ക​ര​ൻ ഹ​ഫീ​സ് സ​യീ​ദി​ന്‍റെ അ​ടു​ത്ത അ​നു​യാ​യി​ക​ളും പ​ങ്കെ​ടു​ത്തി​രു​ന്നു.

പ​ഹ​ൽ​ഗാം ഭീ​ക​രാ​ക്ര​മ​ണ​ക്കേ​സി​ലെ പ്ര​തി​യാ​യ സെ​യ്ഫു​ള്ള ക​സൂ​രി​ക്ക് പു​റ​മേ പി​എം​എം​എ​ൽ പ്ര​സി​ഡ​ന്‍റ് ഇ​നാ​മു​റ​ഹ്മാ​ൻ കം​ബോ​ഹ്, ഡെ​പ്യൂ​ട്ടി ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബ്ദു​ള്ള തൂ​ർ, സോ​ണ​ൽ സെ​ക്ര​ട്ട​റി ഹ​ഫീ​സ് ഉ​മ​ർ, അം​ജാ​ദ് ഭാ​ട്ടി തു​ട​ങ്ങി​യ​വ​രും അ​ന്ത്യോ​പ​ചാ​ര​മ​ർ​പ്പി​ക്കാ​ൻ എ​ത്തി​യി​രു​ന്നു.

Latest News

Corehub Up