x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജി. സുധാകരൻ പോയത് കൊണ്ട് പാർട്ടിക്ക് ഒന്നും സംഭവിക്കില്ലെന്ന് മുഖ്യമന്ത്രി


Published: April 1, 2026 11:54 AM IST | Updated: April 1, 2026 11:54 AM IST

ആലപ്പുഴ: ജി. സുധാകരൻ കൂടുതൽ ജീർണതയിലേക്ക് പോകുമെന്നും സുധാകരൻ പോയത് കൊണ്ട് പാർട്ടിക്ക് ഒന്നും സംഭവിക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. അവസരവാദികൾ കാരണം ഒരു വോട്ടും കുറയില്ല. വ്യക്തിക്കൊപ്പമല്ല, പാർട്ടിക്കൊപ്പമാണ് പ്രവർത്തകരെന്നും മുഖ്യമന്ത്രി പറഞ്ഞു.

സുധാകരൻ എന്തും പറയുമെന്നും സുധാകരൻ എത്തിയ രാഷ്ട്രീയ ക്യാമ്പ് അതാണെന്നും അദ്ദേഹം പറഞ്ഞു. സുധാകരൻ ഇപ്പോൾ വച്ചത് കോൺ​ഗ്രസിന്‍റെ തൊപ്പിയാണ്. അതുകൊണ്ട് പഴയതൊക്കെ തള്ളിപ്പറയണം. പ്രീതി കിട്ടാൻ സുധാകരൻ എന്തും പറയും.

സുധാകരന്‍റെ മാറ്റം പെട്ടെന്നെടുത്ത തീരുമാനമല്ല. ഇതുസംബന്ധിച്ച് നേരത്തെ ആലോചന നടന്നു. സിപിഎമ്മിന്‍റെ വോട്ട് കിട്ടുമെന്ന സുധാകരന്‍റെ അവകാശ വാദം തെറ്റാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സുധാകരൻ കോൺ​ഗ്രസിന്‍റെയും ബിജെപിയുടെയും സ്ഥാനാർഥിയാണെന്നും മുഖ്യമന്ത്രി വിമർശിച്ചു. ബിജെപിയുടെ വോട്ട് കിട്ടാനാണ് സ്വതന്ത്രന്‍റെ വേഷം. ഐഡിയ കോണ്‍ഗ്രസിന്‍റേതാണോ ബിജെപിയുടേതാണോ എന്നാണ് അറിയേണ്ടത്.

സുധാകരനെ സുധാകരനാക്കിയത് സിപിഎം ആണെന്നും പാർട്ടി ആണ് സുധാകരനെ വളർത്തിയതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

Tags : Pinarayi Vijayan G. Sudhakaran election legislative assembly election

Recent News

Corehub Up