ആലപ്പുഴ: ജി. സുധാകരൻ വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ വീണ്ടും ഇടപെട്ടു. വാർത്താ സമ്മേളനം നടത്തുമെന്ന് ജി. സുധാകരൻ പ്രഖ്യാപിച്ചതിനു പിന്നാലെ സിപിഎം നേതാക്കൾ പറവൂരിലെ ജി. സുധാകരന്റെ വീട്ടിലെത്തി.
ഇന്നലെ രാത്രിയോടെ ജില്ലാ സെക്രട്ടറി ആർ. നാസറിന്റെയും സി.എസ്. സുജാതയുടെയും നേതൃത്വത്തിലുള്ള സംഘമാണ് വീട്ടിലെത്തിയത്.വാർത്താ സമ്മേളനത്തിൽനിന്നു പിന്മാറണമെന്നാണ് ഇവർ ആവശ്യപ്പെട്ടത്. എന്നാൽ ഇനിയും അവഗണനകൾ നേരിട്ട് മുന്നോട്ടു പോകാനാവില്ലെന്നും സ്ഥാനാർഥിയാകുമെന്ന നിലപാടിൽ ഉറച്ചു നിൽക്കുമെന്നാണ് ജി. സുധാകരൻ വ്യക്തമാക്കിയത്.
ഇതോടെ സുധാകരൻ പാർട്ടി വിട്ടാൽ പ്രതിരോധിക്കാനുള്ള നീക്കത്തിന് സിപിഎമ്മും ഒരുങ്ങി. ഇന്നലെ അടിയന്തര ജില്ലാ കമ്മറ്റി കൂടി വിഷയം ചർച്ച ചെയ്തു. പാർട്ടിക്കെതിരേ നീങ്ങുകയാണെങ്കിൽ രാഷ്ട്രീയമായി പ്രതിരോധിക്കാനാണ് തീരുമാനം.
ഇത്തവണ മത്സരിക്കാൻ സന്നദ്ധത അറിയിച്ചിരുന്നെങ്കിലും പാർട്ടി അവഗണിച്ചതാണ് സുധാകരനെ ചൊടിപ്പിച്ചതിന്റെ പ്രധാന കാരണം. സിറ്റിംഗ് എംഎൽഎ എച്ച്. സലാംതന്നെ അമ്പലപ്പുഴയിൽ സിപിഎം സ്ഥാനാർഥിയാകും.
കഴിഞ്ഞ തവണ 11,125 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സലാം അമ്പലപ്പുഴയിൽ വിജയിച്ചത്. അതിനുമുമ്പ് സുധാകരനായിരുന്നു അമ്പലപ്പുഴയെ പ്രതിനിധീകരിച്ചിരുന്നത്.
ആലപ്പുഴ: സിപിഎം വിടുന്നെന്ന സൂചന നല്കി പാര്‍ട്ടി അംഗത്വം പുതുക്കാതിരിക്കുന്ന മുതിര്‍ന്ന നേതാവ് ജി. സുധാകരന് ഇന്ന് മാധ്യമങ്ങളെ കാണും. രാവിലെ 11ന് പുന്നപ്രയിലെ വീട്ടിലാണ് സുധാകരൻ പത്രസമ്മേളനം വിളിച്ചിരിക്കുന്നത്.
നേരത്തേ പാര്‍ട്ടി അംഗത്വം പുതുക്കുന്നില്ലെന്നു കാട്ടി ജി. സുധാകരനിട്ട ഫേസ്ബുക്ക് പോസ്റ്റ് വിവാദമായിരുന്നു.
കോണ്‍ഗ്രസ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാര്‍ഥിയായി അമ്പലപ്പുഴയില്‍ ജി. സുധാകരന് മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങളും പരന്നിരുന്നു. കോണ്‍ഗ്രസ് സീറ്റ് ചര്‍ച്ചയിലും അമ്പലപ്പുഴ നിയോജകമണ്ഡലം ഒഴിച്ചിട്ടാണ് ചര്‍ച്ച നടക്കുന്നത്. ഇത്തരത്തിലുള്ള പലവിധ അഭ്യൂഹങ്ങള്‍ക്കും മറുപടിയായിരിക്കും ജി. സുധാകരന്റെ ഇന്നത്തെ പത്രസമ്മേളനമെന്നാണ് കരുതുന്നത്.
Tags : CPM leaders G. Sudhakaran refused Press Meet CPM