x
ad
Tue, 11 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​ഴി​ക്കോ​ട് സ്വ​ദേ​ശിനി റെ​യി​ൽ​വേ ട്രാ​ക്കി​ൽ മ​രി​ച്ച നി​ല​യി​ൽ‌

വെബ് ഡെസ്‌ക്
Published: July 27, 2026 11:47 AM IST | Updated: July 27, 2026 11:50 AM IST

പ്രതീകാത്മക ചിത്രം

അ​രൂ​ർ: കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​യാ​യ യു​വ​തി​യെ റെ​യി​ൽ​വേ ട്രാ​ക്കി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ഒ​ള​വ​ണ്ണ പു​ൽ​പ്പ​റ​മ്പി​ൽ കൃ​ഷ്ണ​ന്‍റ​എ മ​ക​ൾ നേ​ഹ കൃ​ഷ്ണ​നെ (25) ആ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

തീ​വ​ണ്ടി​യി​ൽ​നി​ന്ന് വീ​ണ​താ​ണെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. അ​രൂ​രി​നും തു​റ​വൂ​രി​നും ഇ​ട​യി​ൽ എ​ഴു​പു​ന്ന ശ്രീ​നാ​രാ​യ​ണ​പു​രം ലെ​വ​ൽ ക്രോ​സി​ന് തെ​ക്കു​ഭാ​ഗ​ത്തു​ള്ള ചെ​റി​യ വ​ള​വി​നോ​ട് ചേ​ർ​ന്നാ​ണ് സം​ഭ​വം.

തി​ങ്ക​ളാ​ഴ്ച അ​പ​ക​ടം ന​ട​ന്ന ഇ​തേ​സ്ഥ​ല​ത്ത് ര​ണ്ട് ദി​വ​സം മു​ൻ​പ് മാ​വേ​ലി എ​ക്സ്പ്ര​സി​ൽ​നി​ന്ന് വീ​ണ് തി​രു​വ​ന​ന്ത​പു​രം വി​ഴി​ഞ്ഞം ഹാ​ർ​ബ​ർ റോ​ഡി​ൽ മൈ​ലാ​ഞ്ചി ക​ല്ലി​ൽ അ​ബ്‌​ദു​ൾ ഹ​മീ​ദി​ന് (37) ഗു​രു​ത​ര പ​രി​ക്കേ​റ്റി​രു​ന്നു. ഇ​യാ​ൾ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

Tags : young woman found dead railway track aroor

Recent News

Corehub Up