Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Railway Track

റെ​യി​ൽ പാ​ള​ത്തി​ൽ സ്‌​ഫോ​ട​നം; ട്രെ​യി​ൻ ഗ​താ​ഗ​തം നി​ർ​ത്തി​വെ​ച്ചു

ച​ണ്ഡീ​ഗ​ഢ്: പ​ഞ്ചാ​ബി​ലെ പ​ട്യാ​ല​യി​ൽ റെ​യി​ൽ​വേ ട്രാ​ക്കി​ന് സ​മീ​പം സ്ഫോ​ട​നം. ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ പ​ട്യാ​ല ജി​ല്ല​യി​ലെ രാ​ജ്പു​ര​യ്ക്ക് സ​മീ​പം ട്രാ​ക്കി​ലു​ണ്ടാ​യ സ്ഫോ​ട​ന​ത്തെ തു​ട​ർ​ന്ന് ട്രെ​യി​ൻ ഗ​താ​ഗ​തം താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വെ​ച്ചി​രി​ക്കു​ക​യാ​ണ്.

സ്ഫോ​ട​നം ന​ട​ന്ന സ​മ​യ​ത്ത് പാ​ത​യി​ലൂ​ടെ ട്രെ​യി​നു​ക​ൾ വ​രാ​തി​രു​ന്ന​തി​നാ​ൽ ദു​ര​ന്തം ഒ​ഴി​വാ​യി. ട്രാ​ക്കി​ൽ ചെ​റി​യ വി​ള്ള​ലു​ക​ൾ വീ​ണ​താ​യി റെ​യി​ൽ​വേ ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥി​രീ​ക​രി​ച്ചു.​ സം​ഭ​വ​സ്ഥ​ല​ത്ത് പോ​ലീ​സും ബോം​ബ് സ്ക്വാ​ഡും ആ​ർ​പി​എ​ഫും പ​രി​ശോ​ധ​ന ന​ട​ത്തി.

സ്ഫോ​ട​ന​ത്തി​ന് പി​ന്നി​ൽ അ​ട്ടി​മ​റി ശ്ര​മ​മു​ണ്ടോ​യെ​ന്ന് എ​ൻ​ഐ​എ ഉ​ൾ​പ്പെ​ടെ അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്. സ്ഫോ​ട​ന​ത്തെ​ത്തു​ട​ർ​ന്ന് അം​ബാ​ല-​ലൂ​ധി​യാ​ന റൂ​ട്ടി​ലെ ട്രെ​യി​നു​ക​ൾ വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ൽ നി​ർ​ത്തി​യി​ട്ടു. ട്രാ​ക്കി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Kerala

കൊല്ലപ്പെട്ടത് കോട്ടയം സ്വദേശി? സിം കാര്‍ഡ് സുധയുടെ പേരില്‍; റെയില്‍വേ ട്രാക്കിലും രക്തക്കറകള്‍

കൊച്ചി: എറണാകുളം വൈറ്റിലയില്‍ റെയില്‍വേ ട്രാക്കില്‍ കണ്ടെത്തിയ മൃതദേഹം കോട്ടയം സ്വദേശിനിയുടെത് എന്ന് സൂചന. മൃതദേഹത്തിന് അടുത്തു നിന്നും കണ്ടെത്തിയ ഫോണിലെ സിം കോട്ടയം സ്വദേശിയായ സുധ ബേബിയുടെ പേരിലുള്ളതാണെന്ന് പോലീസ് കണ്ടെത്തി. എന്നാല്‍ 35കാരിയായ സുധ ബേബി തന്നെയാണോ കൊല്ലപ്പെട്ടതെന്ന് വ്യക്തമായിട്ടില്ല.

കൊച്ചിയിലെ ഒരു ടെക്‌സ്‌റ്റൈല്‍സ് ഷോപ്പിന്‍റെ ലോഗോയുള്ള വസ്ത്രമാണ് യുവതി ധരിച്ചിരിക്കുന്നത്. അമൃത എക്‌സ്പ്രസിന്‍റെ ലോക്കോ പൈലറ്റ് ആണ് ട്രാക്കിനരികെ യുവതിയുടെ മൃതദേഹം കണ്ടെത്തിയ വിവരം പോലീസില്‍ അറിയിച്ചത്. യുവതിയുടെ മുഖത്ത് പാടുകളും ശരീരമാസകലം രക്തക്കറകളുമുണ്ട്.

ട്രാക്കിലും പല സ്ഥലങ്ങളിലും രക്തക്കറകളുണ്ട്. ഫൊറന്‍സിക് സംഘം പരിശോധന നടത്തിയ ശേഷം മൃതദേഹം എറണാകുളം മെഡിക്കല്‍ കോളേജില്‍ എത്തിച്ച് പോസ്റ്റ്‌മോര്‍ട്ടം നടത്തും. മൃതദേഹം കിടന്നിരുന്നത് ഉപയോഗശൂന്യമായ ട്രാക്കിലാണ്. മറ്റെവിടെയെങ്കിലും വച്ച് കൊലപാതകം നടത്തിയ ശേഷം മൃതദേഹം ഇവിടെ കൊണ്ടുവന്ന് ഇട്ടതാകാം എന്ന നിഗമനത്തിലാണ് പോലീസ്.

Kerala

വൈ​റ്റി​ല​യി​ൽ റെ​യി​ൽ​വേ ട്രാ​ക്കി​ന് സ​മീ​പം യു​വ​തി മ​രി​ച്ച നി​ല​യി​ൽ

കൊ​ച്ചി: എ​റ​ണാ​കു​ളം വൈ​റ്റി​ല​യി​ൽ റെ​യി​ൽ​വേ ട്രാ​ക്കി​ന് സ​മീ​പം യു​വ​തി​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. മ​റ്റൊ​രി​ട​ത്തു കൊ​ല​പാ​ത​കം ന​ട​ത്തി​യ​തി​ന് ശേ​ഷം മൃ​ത​ദേ​ഹം ട്രാ​ക്കി​ൽ വ​ച്ച​താ​ണെ​ന്ന് നി​ഗ​മ​നം.

30-50 വ​യ​സ് പ്രാ​യം തോ​ന്നി​ക്കു​ന്ന സ്ത്രീ​യു​ടെ മൃ​ത​ദേ​ഹ​മാ​ണ് ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. മൃ​ത​ദേ​ഹം ട്രെ​യി​ൻ കേ​റാ​ത്ത ട്രാ​ക്കി​നു പു​റ​ത്താ​ണ്. പു​ല​ർ​ച്ചെ മൂ​ന്നോ​ടെ​യാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

ലോ​ക്കോ പൈ​ല​റ്റാ​ണ് മൃ​ത​ദേ​ഹം ആ​ദ്യം ക​ണ്ട​ത്. പി​ന്നീ​ട് റെ​യി​ൽ​വേ​യി​ലും പോ​ലീ​സി​നെ​യും വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ൾ​ക്ക് ശേ​ഷ​മേ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​കൂ.

National

ട്രെ​യി​ൻ ക​ട​ന്നു​പോ​കവേ പാ​ള​ത്തി​ൽ സ്ഫോട​നം; ലോ​ക്കോ​ പൈ​ല​റ്റി​നു പ​രി​ക്ക്

ച​​​ണ്ഡി​​​ഗ​​​​​ഡ്: പ​​​​​ഞ്ചാ​​​​​ബി​​​​​ൽ ട്രെ​​​​​യി​​​​​ൻ ക​​​​​ട​​​​​ന്നു​​​​​പോ​​​ക​​​വേ റെ​​​​​യി​​​​​ൽ​​​​​വേ ട്രാ​​​​​ക്കി​​​​​ൽ സ്ഫോ​​​ട​​​​​നം. ട്രാ​​ക്കി​​നു കേ​​ടു​​പാ​​ടു​​ണ്ടാ​​യി സം​​​​​ഭ​​​​​വ​​​​​ത്തി​​​​​ൽ ഗു​​​​​ഡ്സ് ട്രെ​​​​​യി​​​​​നി​​​​​ന്‍റെ ലോ​​​​​ക്കോ​​​​​ പൈ​​​​​ല​​​​​റ്റി​​​​​നു പ​​​​​രി​​​​​ക്കേ​​​​​റ്റു.

സം​​ഭ​​വം അ​​ട്ടി​​മ​​റി​​യാ​​ണെ​​ന്നു സം​​ശ​​യ​​മു​​ണ്ട്. ഫ​​​​​ത്തേ​​​​​ഗ​​​​​ഡ് സാ​​​​​ഹി​​​​​ബ് ജി​​​​​ല്ല​​​​​യി​​​​​ലെ സി​​​​​ർ​​​​​ഹി​​​​​ന്ദ് റെ​​​​​യി​​​​​ൽ​​​​​വെ സ്റ്റേ​​​​​ഷ​​​​​നു സ​​​​​മീ​​​​​പ​​​​​മാ​​​​​യി​​​​​രു​​​​​ന്നു സം​​​​​ഭ​​​​​വം.

വെ​​​​​ള്ളി​​​​​യാ​​​​​ഴ്ച രാ​​​​​ത്രി 9.50ന് ​​​​​ഖാ​​​​​ൻ​​​​​പു​​​​​ർ ഗ്രാ​​​​​മ​​​​​ത്തി​​​​​ലൂ​​​​​ടെ ട്രെ​​​​​യി​​​​​ൻ ക​​​​​ട​​​​​ന്നു​​​​​പോ​​​​​കു​​​​​മ്പോ​​​​​ഴാ​​​​​ണ് സ്ഫോ​​​​​ട​​​​​ന​​​​​മു​​​​​ണ്ടാ​​​​​യ​​​​​ത്.

ച​​​​​ര​​​​​ക്ക് തീ​​​​​വ​​​​​ണ്ടി​​​​​ക​​​​​ൾ ക​​​​​ട​​​​​ന്നു​​​​​പോ​​​​​കു​​​​​ന്ന പാ​​​​​ള​​​​​മാ​​​​​യി​​​​​രു​​​​​ന്നു ഇ​​​​​ത്. ട്രെ​​​​​യി​​​​​ൻ എ​​​ൻ​​​ജി​​​ന് ചെ​​​​​റി​​​​​യ കേ​​​​​ടു​​​​​പാ​​​​​ടു​​​​​ക​​​​​ൾ സം​​​​​ഭ​​​​​വി​​​​​ച്ചി​​​​​ട്ടു​​​​​ണ്ട്. ലോ​​​​​ക്കോ പൈ​​​​​ല​​​​​റ്റി​​​​​ന്‍റെ മുഖത്താണു പ​​​​​രി​​​​​ക്കേ​​​​​റ്റ​​​​​ത്. സം​​​​​ഭ​​​​​വ​​​​​ത്തി​​​​​ൽ റെ​​​​​യി​​​​​ൽ​​​​​വേ അ​​​​​ന്വേ​​​​​ഷ​​​​​ണം ആ​​​​​രം​​​​​ഭി​​​​​ച്ചു.

Kerala

കാ​സ​ർ​ഗോ​ട്ട് റെ​യി​ൽ​വേ പാ​ള​ത്തി​ൽ കോ​ൺ​ക്രീ​റ്റ് സ്ലാ​ബ് ക​യ​റ്റി​വ​ച്ച നി​ല​യി​ൽ

കാ​സ​ർ​ഗോ​ഡ്: റെ​യി​ൽ​വേ പാ​ള​ത്തി​ൽ കോ​ൺ​ക്രീ​റ്റ് സ്ലാ​ബ് ക​യ​റ്റി​വ​ച്ച നി​ല​യി​ൽ. കോ​ട്ടി​ക്കു​ളം റെ​യി​ൽ​വെ സ്റ്റേ​ഷ​ന്‍റെ തെ​ക്കു​ഭാ​ഗ​ത്തു​ള്ള ഒ​ന്നാം ന​മ്പ​ർ പ്ലാ​റ്റ്‌​ഫോ​മി​നോ​ട് ചേ​ർ​ന്ന ട്രാ​ക്കി​ലാ​ണ് സ്ലാ​ബ് ക​ണ്ടെ​ത്തി​യ​ത്.

സം​ഭ​വ​ത്തി​ൽ അ​ട്ടി​മ​റി സാ​ധ്യ​ത പോ​ലീ​സ് സം​ശ​യി​ക്കു​ന്നു​ണ്ട്. സം​ഭ​വം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട യാ​ത്ര​ക്കാ​രും പ്ര​ദേ​ശ​വാ​സി​ക​ളു​മാ​ണ് ഉ​ട​ൻ സ്റ്റേ​ഷ​ൻ മാ​സ്റ്റ​റെ വി​വ​രം അ​റി​യി​ച്ച​ത്.

തു​ട​ർ​ന്ന് റെ​യി​ൽ​വേ ജീ​വ​ന​ക്കാ​ർ സ്ഥ​ല​ത്തെ​ത്തി സ്ലാ​ബ് നീ​ക്കം ചെ​യ്‌​ത​തി​നാ​ലാ​ണ് വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യ​ത്. സം​ഭ​വ​ത്തി​നു പി​ന്നി​ൽ ആ​രാ​ണെ​ന്ന​ത് വ്യ​ക്ത​മ​ല്ല. കോ​ട്ടി​ക്കു​ളം റെ​യി​ൽ​വെ സ്റ്റേ​ഷ​ൻ സൂ​പ്ര​ണ്ടി​ന്‍റെ പ​രാ​തി​യി​ൽ ബേ​ക്ക​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

ക​ഴി​ഞ്ഞ വ​ർ​ഷം കോ​ട്ടി​ക്കു​ള​ത്ത് ട്രാ​ക്കി​ൽ ഇ​രു​മ്പ് ദ​ണ്ഡ് ക​യ​റ്റി​വെ​ച്ച സം​ഭ​വം ഉ​ണ്ടാ​യി​രു​ന്നു. ആ​ക്രി സാ​ധ​ന​ങ്ങ​ൾ പെ​റു​ക്കു​ന്ന സ്ത്രീ​യാ​ണ് ഇ​തി​ന് പി​ന്നി​ലെ​ന്ന് ക​ണ്ടെ​ത്തി​യി​രു​ന്നു.

Kerala

റെയില്‍വെ ട്രാക്കില്‍ ആട്ടുകല്ല്; അപകടമൊഴിവായത് തലനാരിഴയ്ക്ക്, അട്ടിമറി ശ്രമമെന്ന് സംശയം

കൊച്ചി: എറണാകുളം പച്ചാളത്ത് റെയില്‍വെ ട്രാക്കില്‍ ആട്ടുകല്ല് കണ്ടെത്തി. ട്രെയിന്‍ അട്ടിമറി ശ്രമമെന്നാണ് സംശയിക്കുന്നത്. സംഭവത്തില്‍ റെയില്‍വേ പോലീസും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

ഇന്ന് പുലര്‍ച്ചെ നാലരയോടെ മൈസൂരു - കൊച്ചുവേളി എക്‌സ്പ്രസ് പോയശേഷമാണ് ട്രാക്കിന്റെ നടുക്കായി ആട്ടുകല്ല് കണ്ടെത്തിയത്. ആട്ടുകല്ലിന് അധികം വലുപ്പമില്ലാത്തിനാല്‍ ട്രെയിന്‍ അതിന് മുകളിലൂടെ കടന്നുപോവുകയായിരുന്നു. ഇതേ ട്രെയിനിന്‍റെ ലോക്കോ പൈലറ്റാണ് വിവരം റെയില്‍വെ പോലീസില്‍ അറിയിച്ചത്.

ട്രാക്കിന്‍റെ വശങ്ങളിലാണ് ആട്ടുകല്ല് വച്ചിരുന്നതെങ്കില്‍ അത് വലിയ അപകടത്തിന് വഴിയൊരുക്കുമായിരുന്നു. ട്രാക്കിന്‍റെ നടുവില്‍ ഇത്തരമൊരു ഭാരമേറിയ വസ്തു കൊണ്ടുവന്ന് വച്ചതില്‍ ദുരൂഹതയുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്.

ഇതിന് സമീപത്ത് നായ ചത്തുകിടക്കുന്നുണ്ട്. ജഡം ചിന്നിചിതറിയ നിലയിലാണ്. ട്രെയിന്‍ തട്ടിയാണോ നായ ചത്തതെന്നതും പരിശോധിക്കുന്നുണ്ട്. സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.

അതേസമയം, റെയില്‍വെ പരിസരത്ത് കിടന്നിരുന്ന ആട്ടുകല്ലായിരുന്നു ഇതെന്നും രാത്രിയില്‍ ആരോ ട്രാക്കിലേക്ക് എടുത്തുവച്ചതാകാമെന്നുമാണ് പ്രദേശവാസികള്‍ പറയുന്നത്.

Kerala

കാ​സ​ര്‍​ഗോ​ട്ട് റെ​യി​ല്‍​വേ ട്രാ​ക്കി​ല്‍ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം

കാ​സ​ര്‍​ഗോ​ഡ്: ഉ​പ്പ​ള റെ​യി​ല്‍​വേ ഗേ​റ്റി​ന് സ​മീ​പം യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. മം​ഗ​ളൂ​രു സ്വ​ദേ​ശി നൗ​ഫ​ലി​ന്‍റെ മൃ​ത​ദേ​ഹ​മാ​ണ് റെ​യി​ല്‍​വേ ട്രാ​ക്കി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

സം​ഭ​വം കൊ​ല​പാ​ത​ക​മാ​ണെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ സം​ശ​യം. ശ​നി​യാ​ഴ്ച രാ​വി​ലെ നാ​ട്ടു​കാ​രാ​ണ് റെ​യി​ല്‍​വേ ട്രാ​ക്കി​ല്‍ മൃ​ത​ദേ​ഹം ക​ണ്ട​ത്. തു​ട​ര്‍​ന്ന് പോ​ലീ​സി​നെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് മ​രി​ച്ച​ത് മം​ഗ​ളൂ​രു സ്വ​ദേ​ശി നൗ​ഫ​ലാ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞ​ത്. ഇ​യാ​ളു​ടെ പാ​ന്‍റ്സി​ന്‍റെ പോ​ക്ക​റ്റി​ല്‍​നി​ന്ന് സി​റി​ഞ്ചും വാ​ഹ​ന​ത്തി​ന്‍റെ താ​ക്കോ​ലും ക​ണ്ടെ​ത്തി.

നൗ​ഫ​ല്‍ മം​ഗ​ളൂ​രു​വി​ല്‍ നി​ര​വ​ധി ക്രി​മി​ന​ല്‍​ക്കേ​സു​ക​ളി​ല്‍ പ്ര​തി​യാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ര​ണ്ട് കൊ​ല​ക്കേ​സി​ല​ട​ക്കം ഇ​യാ​ള്‍ ഉ​ള്‍​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നാ​ണ് വി​വ​രം. നി​ല​വി​ല്‍ മം​ഗ​ളൂ​രു കേ​ന്ദ്രീ​ക​രി​ച്ചാ​ണ് പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്.

National

ആസാമിൽ റെയിൽവേ ട്രാക്കിൽ ഐഇഡി സ്ഫോടനം

കൊ​​​ക്ര​​​ജാ​​​ർ: ആ​​​സാ​​​മി​​​ലെ കൊ​​​ക്ര​​​ജാ​​​ർ ജി​​​ല്ല​​​യി​​​ൽ അ​​​ക്ര​​​മി​​​ക​​​ൾ റെ​​​യി​​​ൽ​​​വേ ട്രാ​​​ക്കി​​​ൽ ഐ​​​ഇ​​​ഡി ഉ​​​പ​​​യോ​​​ഗി​​​ച്ചു സ്ഫോ​​​ട​​​നം ന​​​ട​​​ത്തി. വ്യാ​​​ഴാ​​​ഴ്ച പു​​​ല​​​ർ​​​ച്ചെ ഒ​​​രുമ​​​ണി​​​യോ​​​ടെ​​​യാ​​​യി​​​രു​​​ന്നു സ്ഫോ​​​ട​​​നം. ഇ​​​തേ​​​ത്തു​​​ട​​​ർ​​​ന്ന് ലോ​​​വ​​​ർ ആ​​​സാ​​​മി​​​ലും വ​​​ട​​​ക്ക​​​ൻ ബം​​​ഗാ​​​ളി​​​ലും ഇ​​​ന്ന​​​ലെ പു​​​ല​​​ർ​​​ച്ചെ ട്രെ​​​യി​​​ൻ ഗ​​​താ​​​ഗ​​​തം ത​​​ട​​​സ​​​പ്പെ​​​ട്ടു.

കൊ​​​ക്ര​​​ജാ​​​ർ റെ​​​യി​​​ൽ​​​വേ സ്റ്റേ​​​ഷ​​​ന് അ​​​ഞ്ചു കി​​​ലോ​​​മീ​​​റ്റ​​​ർ അ​​​ക​​​ലെ​​​യാ​​​ണ് സ്ഫോ​​​ട​​​ന​​​മു​​​ണ്ടാ​​​യ​​​ത്. ട്രാ​​​ക്കി​​​നും സ്ലീ​​​പ്പ​​​റു​​​ക​​​ൾ​​​ക്കും കേ​​​ടു​​​പാ​​​ടു​​​ണ്ടാ​​​യി. ട്രാ​​​ക്കി​​​ന്‍റെ കേ​​​ടു​​​പാ​​​ട് തീ​​​ർ​​​ത്ത് ട്രെ​​​യി​​​ൻ സ​​​ർ​​​വീ​​​സു​​​ക​​​ൾ പു​​​ന​​​രാ​​​രം​​​ഭി​​​ച്ച​​​താ​​​യി കൊ​​​ക്ര​​​ജാ​​​ർ സീ​​​നി​​​യ​​​ർ പോ​​​ലീ​​​സ് സൂ​​​പ്ര​​​ണ്ട് പ​​​റ​​​ഞ്ഞു.

Latest News

Corehub Up