x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൊല്ലപ്പെട്ടത് കോട്ടയം സ്വദേശി? സിം കാര്‍ഡ് സുധയുടെ പേരില്‍; റെയില്‍വേ ട്രാക്കിലും രക്തക്കറകള്‍


Published: February 24, 2026 11:34 AM IST | Updated: February 24, 2026 11:34 AM IST

കൊച്ചി: എറണാകുളം വൈറ്റിലയില്‍ റെയില്‍വേ ട്രാക്കില്‍ കണ്ടെത്തിയ മൃതദേഹം കോട്ടയം സ്വദേശിനിയുടെത് എന്ന് സൂചന. മൃതദേഹത്തിന് അടുത്തു നിന്നും കണ്ടെത്തിയ ഫോണിലെ സിം കോട്ടയം സ്വദേശിയായ സുധ ബേബിയുടെ പേരിലുള്ളതാണെന്ന് പോലീസ് കണ്ടെത്തി. എന്നാല്‍ 35കാരിയായ സുധ ബേബി തന്നെയാണോ കൊല്ലപ്പെട്ടതെന്ന് വ്യക്തമായിട്ടില്ല.

കൊച്ചിയിലെ ഒരു ടെക്‌സ്‌റ്റൈല്‍സ് ഷോപ്പിന്‍റെ ലോഗോയുള്ള വസ്ത്രമാണ് യുവതി ധരിച്ചിരിക്കുന്നത്. അമൃത എക്‌സ്പ്രസിന്‍റെ ലോക്കോ പൈലറ്റ് ആണ് ട്രാക്കിനരികെ യുവതിയുടെ മൃതദേഹം കണ്ടെത്തിയ വിവരം പോലീസില്‍ അറിയിച്ചത്. യുവതിയുടെ മുഖത്ത് പാടുകളും ശരീരമാസകലം രക്തക്കറകളുമുണ്ട്.

ട്രാക്കിലും പല സ്ഥലങ്ങളിലും രക്തക്കറകളുണ്ട്. ഫൊറന്‍സിക് സംഘം പരിശോധന നടത്തിയ ശേഷം മൃതദേഹം എറണാകുളം മെഡിക്കല്‍ കോളേജില്‍ എത്തിച്ച് പോസ്റ്റ്‌മോര്‍ട്ടം നടത്തും. മൃതദേഹം കിടന്നിരുന്നത് ഉപയോഗശൂന്യമായ ട്രാക്കിലാണ്. മറ്റെവിടെയെങ്കിലും വച്ച് കൊലപാതകം നടത്തിയ ശേഷം മൃതദേഹം ഇവിടെ കൊണ്ടുവന്ന് ഇട്ടതാകാം എന്ന നിഗമനത്തിലാണ് പോലീസ്.

Tags : Vyttila railway track Deadbody

Recent News

Corehub Up