കൊച്ചി: എറണാകുളം വൈറ്റിലയില്‍ സിഗരറ്റ് നല്‍കാന്‍ വൈകിയതിന് കടയിലെ ജീവനക്കാര്‍ക്ക് മര്‍ദനം. പാലക്കാട്ടുകാരായ രണ്ടു ജീവനക്കാരെയാണ് മൂന്നംഗ സംഘം മര്‍ദിച്ചത്. ഞായറാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. ഒരു ജീവനക്കാരനെ നിലത്തിട്ട് ചവിട്ടുകയും ഇടിക്കുകയും ചെയ്തു. മറ്റൊരു ജീവനക്കാരന്‍റെ മുഖത്തടിക്കുകയും ചെയ്തു.
ജീവനക്കാരന്‍റെ കൈയില്‍ നിന്നും സിഗരറ്റ് വാങ്ങിയതിന് ശേഷമാണ് മൂന്നംഗ സംഘം മടങ്ങിയത്. ജീവനക്കാരുടെ പരാതിയില്‍ കടവന്ത്ര പോലീസ് കേസെടുത്തു. മര്‍ദിച്ച മൂന്നു പേരും ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണ്. പ്രതികളെ ഇതുവരെ പോലീസ് പിടികൂടിയില്ല. ജീവനക്കാരെയും ചോദ്യം ചെയ്ത മറ്റുള്ളവരെയും അസഭ്യം പറയുകയും പ്രതികള്‍ ചെയ്യുന്നുണ്ട്.