പൂന്തുറ: നങ്കൂരമിട്ടിരുന്ന വളളത്തില്‍ കയറുന്നതിനായി നീന്തി പോകുന്നതിനിടെ തിരയില്‍പ്പെട്ട് കടലില്‍ കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. പൂന്തുറ ന്യൂകോളനി ടിസി 47/117-ല്‍ ജോസഫിന്റെ (53) മൃതദേഹമാണ് കണ്ടെത്തിയത്. പൂന്തുറ സെന്റ് തോമസ് പളളിക്ക് മുന്നിലുളള കടലില്‍ ഞായറാഴ്ച ഉച്ചയ്ക്ക് 1.40 ഓടുകൂടിയായിരുന്നു അപകടം .
മീന്‍പിടിക്കാനായി കരയില്‍നിന്നും ഏകദേശം 45 മീറ്ററോളം അകലെ നങ്കൂരമിട്ടിരുന്ന വളളത്തിലേയ്ക്ക് കയറുന്നതിനായി നീന്തി പോകുന്പോൾ തിരയില്‍പ്പെട്ട് ജോസഫിനെ കാണാതാകുകയായിരുന്നു. സംഭവ ദിവസവും മറ്റ് ദിവസങ്ങളിലും വിഴിഞ്ഞം കോസ്റ്റല്‍ പോലീസിന്റെയും മറൈന്‍ എന്‍ഫോഴ്സ്മെന്റിന്റെയും നേതൃത്വത്തില്‍ കടലില്‍ തിരച്ചില്‍ നടത്തിയെങ്കിലും ജോസഫിനെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.
ഇന്നലെ രാവിലെ ഏഴ് മണിയോടുകൂടി മൃതദേഹം പൂന്തുറ കടലിനോട് ചേര്‍ന്നുളള ഭാഗത്ത് അടിഞ്ഞതായി മത്സ്യത്തൊഴിലാളികള്‍ വിഴിഞ്ഞം കോസ്റ്റല്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
Tags : fisherman's body found Joseph death