Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Plunges

ര​ണ്ടു മി​നി​റ്റി​ൽ 17,000 അ​ടി​യോ​ളം താ​ഴേ​ക്ക് കൂ​പ്പു​കു​ത്തി വി​മാ​നം; നി​ല​വി​ളി​ച്ചു യാ​ത്ര​ക്കാ​ർ

ടെ​​​ൽ അ​​​വീ​​​വ്: ദു​​​​ബാ​​​​യി​​​​ൽ​​​നി​​​​ന്നു ഇ​​​​സ്ര​​​​യേ​​​​ലി​​​​ലെ ടെ​​​​ൽ അ​​​​വീ​​​​വി​​​​ലേ​​​​ക്കു പ​​​​റ​​​​ന്ന ഫ്ലൈ ​​​​ദു​​​​ബാ​​​​യ് വി​​​​മാ​​​​ന​​​​ത്തി​​​​ൽ കോ​​​​ക്പി​​​​റ്റി​​​​നു​​​​ള്ളി​​​​ൽ വ​​​​ച്ച് പൈ​​​​ല​​​​റ്റും സ​​ഹ ​പൈ​​​​ല​​​​റ്റും ത​​​​മ്മി​​​​ൽ ന​​​​ട​​​​ന്ന ര​​​​ക്ത​​​​രൂ​​​​ഷി​​​​ത​​​​മാ​​​​യ ഏ​​​​റ്റു​​​​മു​​​​ട്ട​​​​ലി​​​​ന്‍റെ​​​​യും അ​​​​തി​​​​നെ​​​ത്തു​​​​ട​​​​ർ​​​​ന്നു​​​​ണ്ടാ​​​​യ പ​​​​രി​​​​ഭ്രാ​​​​ന്തി​​​​യു​​​​ടെ​​​​യും ഞെ​​​​ട്ടി​​​​ക്കു​​​​ന്ന ദൃ​​​​ശ്യ​​​​ങ്ങ​​​​ൾ പു​​​​റ​​​​ത്ത്. വി​​​​മാ​​​​ന​​​​ത്തി​​​​ലു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന യാ​​​​ത്ര​​​​ക്കാ​​​​ർ പ​​​​ക​​​​ർ​​​​ത്തി​​​​യ ദൃ​​​​ശ്യ​​​​ങ്ങ​​​​ളി​​​​ൽ ഭ​​​​യ​​​​ന്നോ​​​​ടു​​​​ന്ന യാ​​​​ത്ര​​​​ക്കാ​​​​രെ​​​​യും നി​​​​ല​​​​വി​​​​ളി​​​​ക്കുന്ന കു​​​​ട്ടി​​​​ക​​​​ളെയും കാ​​​​ണാം.

കോ​​​​ക്പി​​​​റ്റി​​​​നു​​​​ള്ളി​​​​ൽ ഒ​​​​മാ​​​​ൻ സ്വ​​​​ദേ​​​​ശി​​​​യാ​​​​യ സ​​ഹ ​പൈ​​​​ല​​​​റ്റ് വി​​​​മാ​​​​നം ത​​​​ക​​​​ർ​​​​ക്കാ​​​​ൻ ശ്ര​​​​മി​​​​ക്കു​​​​ക​​​​യും ത​​​​ട​​​​യാ​​​​ൻ നോ​​​​ക്കി​​​​യ മു​​​​ഖ്യ പൈ​​​​ല​​​​റ്റി​​​​നെ ക​​​​ത്തി​​​​കൊ​​​​ണ്ട് കു​​​​ത്തി​​​​പ്പ​​​​രി​​​​ക്കേ​​​​ൽ​​​​പ്പി​​​​ക്കു​​​​ക​​​​യും ചെ​​​​യ്ത​​​​തോ​​​​ടെ വി​​​​മാ​​​​ന​​​​ത്തി​​​​ന്‍റെ നി​​​​യ​​​​ന്ത്ര​​​​ണം ഭാ​​​​ഗി​​​​ക​​​​മാ​​​​യി ന​​​​ഷ്‌​​​ട​​​​പ്പെ​​​​ട്ടു. ര​​​​ണ്ടു മി​​​​നി​​​​റ്റി​​​​ൽ താ​​​​ഴെ സ​​​​മ​​​​യം കൊ​​​​ണ്ട് വി​​​​മാ​​​​നം 34,000 അ​​​​ടി ഉ​​​​യ​​​​ര​​​​ത്തി​​​​ൽ​​​നി​​​​ന്ന് 16,600 അ​​​​ടി​​​​യി​​​​ലേ​​​​ക്ക് കൂ​​​​പ്പു​​​​കു​​​​ത്തു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

വി​​​​മാ​​​​ന​​​​ത്തി​​​​ന്മേ​​​​ൽ അ​​​​ടി​​​​യ​​​​ന്ത​​​​ര നി​​​​യ​​​​ന്ത്ര​​​​ണം വേ​​​​ണ​​​​മെ​​​​ന്നു കാ​​​​ണി​​​​ച്ച് ജ​​​​ന​​​​റ​​​​ൽ എ​​​​മ​​​​ർ​​​​ജ​​​​ൻ​​​​സി കോ​​​​ഡാ​​​​യ 7700-ഉം ​​​​തൊ​​​​ട്ടു​​​​പി​​​​ന്നാ​​​​ലെ വി​​​​മാ​​​​നം റാ​​ഞ്ചി​​യെ​​ന്നു സൂ​​​​ച​​​​ന ന​​​​ൽ​​​​കു​​​​ന്ന 7500 എ​​​​ന്ന ഇ​​​​ന്‍റ​​​​ർ​​​​നാ​​​​ഷ​​​​ണ​​​​ൽ കോ​​​​ഡും വി​​​​മാ​​​​ന​​​​ത്തി​​​​ൽ​​​നി​​​​ന്ന് സ​​​​ന്ദേ​​​​ശ​​​​മാ​​​​യി പു​​​​റ​​​​ത്തു​​​​വ​​​​ന്നു.

യു​​​​ദ്ധ​​​​വി​​​​മാ​​​​ന​​​​ങ്ങ​​​​ൾ പ​​​​റ​​​​ന്നു​​​​യ​​​​ർ​​​​ന്നു;ര​​​​ക്ഷ​​​​ക​​​​രാ​​​​യി യാ​​​​ത്ര​​​​ക്കാ​​​​ർ

വി​​​​മാ​​​​ന​​​​ത്തി​​​​ൽ​​​നി​​​​ന്ന് റാഞ്ചൽ സ​​​​ന്ദേ​​​​ശം ല​​​​ഭി​​​​ച്ച​​​​യു​​​​ട​​​​ൻ ഇ​​​സ്ര​​​​യേ​​​​ലും സൗ​​​​ദി അ​​​​റേ​​​​ബ്യ​​​​യും ത​​​​ങ്ങ​​​​ളു​​​​ടെ യു​​​​ദ്ധ​​​​വി​​​​മാ​​​​ന​​​​ങ്ങ​​​​ൾ അ​​​യ​​​ച്ചു. അ​​​​തി​​​​നി​​​​ടെ, കോ​​​​ക്പി​​​​റ്റി​​​​ൽ​​​നി​​​​ന്നു ബ​​​​ഹ​​​​ളം കേ​​​​ട്ട് ഓ​​​​ടി​​​​യെ​​​​ത്തി​​​​യ യാ​​​​ത്ര​​​​ക്കാ​​​​രും ക്യാ​​​​ബി​​​​ൻ ക്രൂ​​​​വും ചേ​​​​ർ​​​​ന്ന് പ​​​​രി​​​​ക്കേ​​​​റ്റ പൈ​​​​ല​​​​റ്റി​​​​നെ ര​​​​ക്ഷി​​​​ക്കു​​​​ക​​​​യും അ​​​​ക്ര​​​​മി​​​​യാ​​​​യ സ​​ഹ ​പൈ​​​​ല​​​​റ്റി​​​​നെ ബ​​​​ല​​​​മാ​​​​യി കീ​​​​ഴ​​​​ട​​​​ക്കി കെ​​​​ട്ടി​​​​യി​​​​ടു​​​​ക​​​​യു​​​​മാ​​​​യി​​​​രു​​​​ന്നു.

വി​​​​മാ​​​​ന​​​​ത്തി​​​​ലു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന യാ​​ത്ര​​ക്കാ​​രി​​ലെ പൈ​​ല​​റ്റു​​മാ​​രി​​ലൊ​​രാ​​ൾ വി​​​​മാ​​​​ന​​​​ത്തി​​​​ന്‍റെ നി​​​​യ​​​​ന്ത്ര​​​​ണം ഏ​​​​റ്റെ​​​​ടു​​​​ത്ത് സൗ​​​​ദി അ​​​​റേ​​​​ബ്യ​​​​യി​​​​ലെ ത​​​​ബൂ​​​​ക്ക് വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ത്തി​​​​ൽ സു​​​​ര​​​​ക്ഷി​​​​ത​​​​മാ​​​​യി ലാ​​​​ൻ​​​​ഡ് ചെ​​​​യ്യി​​​​ച്ചു. ജീ​​​​വ​​​​ൻ തി​​​​രി​​​​ച്ചു​​​​കി​​​​ട്ടി​​​​യ ആ​​​​ശ്വാ​​​​സ​​​​ത്തി​​​​ൽ സൗ​​​​ദി​​​​യി​​​​ൽ ലാ​​​​ൻ​​​​ഡ് ചെ​​​​യ്ത​​​​തി​​​​നു​​​ശേ​​​​ഷം ഇ​​​​സ്രേ​​​​ലി യാ​​​​ത്ര​​​​ക്കാ​​​​ർ പ്രാ​​​​ർ​​​​ഥ​​​​നാ​​ഗാ​​​​ന​​​​ങ്ങ​​​​ൾ ആ​​​​ല​​​​പി​​​​ക്കു​​​​ന്ന ദൃ​​​​ശ്യ​​​​ങ്ങ​​​​ളും പു​​​​റ​​​​ത്തു​​​​വ​​​​ന്നി​​​​ട്ടു​​​​ണ്ട്.

സം​​​​ഭ​​​​വം പൂ​​​​ർ​​​​ണ​​​​മാ​​​​യ ഒ​​​​രു ഭീ​​​​ക​​​​രാ​​​​ക്ര​​​​മ​​​​ണ ശ്ര​​​​മ​​​​മാ​​​​യാ​​​​ണ് ഇ​​​സ്രേ​​​ലി ഏ​​​​ജ​​​​ൻ​​​​സി​​​​ക​​​​ൾ കാ​​​​ണു​​​​ന്ന​​​​ത്. ടെ​​​​ൽ അ​​​​വീ​​​​വി​​​​ലെ ബെ​​​​ൻ ഗു​​​​റി​​​​യോ​​​​ൺ വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ത്തി​​​​ൽ യാ​​​​ത്ര​​​​ക്കാ​​​​രു​​​​ടെ ബ​​​​ന്ധു​​​​ക്ക​​​​ൾ​​​​ക്കാ​​​​യി പ്ര​​​​ത്യേ​​​​ക വി​​​​വ​​​​ര​​​​ശേ​​​​ഖ​​​​ര​​​​ണ കേ​​​​ന്ദ്രം തു​​​​റ​​​​ന്നി​​​​ട്ടു​​​​ണ്ട്.

Kerala

ടി​പ്പ​ര്‍ ലോ​റി നി​യ​ന്ത്ര​ണം വി​ട്ട് താ​ഴ്ച​യി​ലേ​യ്ക്ക് മ​റി​ഞ്ഞു; ഡ്രൈ​വ​ര്‍​ക്ക് ദാ​രു​ണാ​ന്ത്യം

കോ​ഴി​ക്കോ​ട്: ടി​പ്പ​ര്‍ ലോ​റി നി​യ​ന്ത്ര​ണം വി​ട്ട് താ​ഴ്ച​യി​ലേ​ക്ക് മ​റി​ഞ്ഞ് ഡ്രൈ​വ​ര്‍ മ​രി​ച്ചു. കോ​ഴി​ക്കോ​ട് മാ​വൂ​ര്‍ കു​ട്ടി​ക്ക​ട​വ് സ്വ​ദേ​ശി ഷൗ​ക്ക​ത്ത​ലി ആ​ണ് മ​രി​ച്ച​ത്.

വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം മൂ​ന്ന​ര​യോ​ടെ മാ​വൂ​ര്‍ ക​ണ്ണി​പ​റ​മ്പ് പ​ടാ​റു​കു​ള​ങ്ങ​ര​യ്ക്ക് സ​മീ​പ​മാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ക​ണ്ണി​പ​റ​മ്പി​ലെ ക്ര​ഷ​റി​ല്‍ നി​ന്ന് എം-​സാ​ന്‍​ഡു​മാ​യി പോ​വു​ക​യാ​യി​രു​ന്ന ലോ​റി​ക്ക് ക​യ​റ്റ​ത്തി​നി​ട​യി​ല്‍ വെ​ച്ച് നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ടു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് അ​തി​വേ​ഗ​ത്തി​ല്‍ പി​ന്നോ​ട്ട് നീ​ങ്ങു​ക​യും റോ​ഡ​രി​കി​ലെ താ​ഴ്ച​യി​ലേ​ക്ക് പ​തി​ക്കു​ക​യും ചെ​യ്തു.

അ​പ​ക​ടം ന​ട​ന്ന​യു​ട​ന്‍ ത​ന്നെ നാ​ട്ടു​കാ​ര്‍ എ​ത്തി ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി. ക്യാ​ബി​നി​നു​ള്ളി​ല്‍ കു​ടു​ങ്ങി​യ ഷൗ​ക്ക​ത്ത​ലി​യെ പു​റ​ത്തെ​ടു​ക്കാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും സാ​ധി​ച്ചി​ല്ല. കൂ​ടു​ത​ല്‍ ആ​ളു​ക​ളെ​ത്തി​യ​തോ​ടെ സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന മ​ണ്ണു​മാ​ന്തി യ​ന്ത്രം ഉ​പ​യോ​ഗി​ച്ച് ലോ​റി ഉ​യ​ര്‍​ത്തി​യാ​ണ് ഡ്രൈ​വ​റെ പു​റ​ത്തെ​ടു​ത്ത​ത്.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഷൗ​ക്ക​ത്ത​ലി​യെ ഉ​ട​ന്‍ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു. മാ​വൂ​ര്‍ പോ​ലീ​സ് സം​ഭ​വ​ത്തി​ല്‍ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

National

ഹി​മാ​ച​ൽ പ്ര​ദേ​ശി​ൽ കാ​ർ കൊ​ക്ക​യി​ലേ​യ്ക്ക് മ​റി​ഞ്ഞ് നാ​ല് പേ​ർ മ​രി​ച്ചു

ഷിം​ല: ഹി​മാ​ച​ൽ പ്ര​ദേ​ശി​ലെ കി​ന്നൗ​റി​ൽ കാ​ർ കൊ​ക്ക​യി​ലേ​യ്ക്ക് മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ നാ​ല് പേ​ർ മ​രി​ച്ചു. ഒ​രാ​ൾ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു.

കി​ന്നൗ​റി​ലെ ജാ​നി ഗ്രാ​മ​ത്തി​ന് സ​മീ​പ​ത്താ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. ഇ​ന്ന് രാ​വി​ലെ 9.20 ഓ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

ജാ​നി ഗ്രാ​മ​ത്തി​ൽ നി​ന്നു​ള്ള കൃ​ഷ്ണ (42), ഹി​മേ​ഷ് കു​മാ​ർ (19), സു​ഷ​മ (47), ഇ​ന്ദ​ർ ലാ​ൽ (30) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. വി​ദ്യ കൃ​ഷ്ണ​ൻ (32) ആ​ണ് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് ആ​ശു​പ​ത്രി​യി​ലു​ള്ള​ത്.
അ​പ​ക​ട​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Business

എസ്ടിടി ഉയർത്തി; ഓഹരിവിപണി കൂപ്പുകുത്തി

ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ ഇ​ന്ന​ലെ അ​വ​ത​രി​പ്പി​ച്ച കേ​ന്ദ്ര ബ​ജ​റ്റി​ൽ ഫ്യൂ​ച്ചേ​ഴ്സ്, ഓ​പ്ഷ​ൻ​സ് എ​ന്നി​വ​യു​ടെ ഡെ​റി​വേ​റ്റീ​വ് ഇ​ട​പാ​ടു​ക​ളി​ൽ സെ​ക്യൂ​രി​റ്റീ​സ് ട്രാ​ൻ​സാ​ക്ഷ​ൻ ടാ​ക്സ് (എ​സ്ടി​ടി) നി​ര​ക്ക് വ​ർ​ധി​ച്ച​പ്പിതാ​യി പ്ര​ഖ്യാ​പി​ച്ചു. ഫ്യൂ​ച്ച​ഴേ​സ് എ​സ്ടി​ടി 150 ശ​ത​മാ​നം വ​ർ​ധി​പ്പി​ച്ചു. ഇ​ത് 0.02 ശ​ത​മാ​ന​ത്തി​ൽ നി​ന്നും 0.05 ശ​ത​മാ​ന​മാ​ക്കി ഉ​യ​ർ​ന്നു. ഓ​പ്ഷ​ൻ​സ് പ്രീ​മി​യം ഇ​ട​പാ​ടു​ക​ളു​ടെ​ നി​ര​ക്ക് 0.15 ശ​ത​മാ​ന​മാ​ക്കി. നേ​ര​ത്തേ ഇ​ത് 0.1 ശ​ത​മാ​ന​മാ​യി​രു​ന്നു. 50 ശ​ത​മാ​ന​ത്തി​ന്‍റെ വ​ർ​ധ​ന​യാ​ണു​ണ്ടാ​യി​രി​ക്കു​ന്ന​ത്.

എ​ക്സ്പ​യ​റി ദി​ന​ത്തി​ലു​ള്ള ഓ​പ്ഷ​ൻ​സ് എ​ക്സ​ർ​സൈ​സി​നു മേ​ലു​ള്ള എ​സ്ടി​ടി നി​ര​ക്ക് 0.125 ശ​ത​മാ​ന​ത്തി​ൽ നി​ന്നും 0.15 ശ​ത​മാ​ന​മാ​യും വ​ർ​ധി​പ്പി​ച്ചു. 20 ശ​ത​മാ​ന​ത്തി​ന്‍റെ വ​ർ​ധ​ന​യാ​ണു​ണ്ടാ​യി​രി​ക്കു​ന്ന​ത്. എ​സ്ടി​ടി വ​ർ​ധി​പ്പി​ക്കു​ന്ന​ത് ട്രേ​ഡ​ർ​മാ​ർ​ക്കും നി​ക്ഷേ​പ​ക​ർ​ക്കും ചെ​ല​വ് കൂ​ട്ടും.

സ​ർ​ക്കാ​റി​ന് അ​ധി​ക വ​രു​മാ​നം ഉ​ണ്ടാ​ക്കാ​നാ​ണ് ന​ട​പ​ടി​യെ​ന്ന് ധ​ന​മ​ന്ത്രി വി​ശ​ദീ​ക​രി​ച്ചു. ഡെ​റി​വേ​റ്റി​വ് വി​പ​ണി​യി​ലെ അ​മി​ത​മാ​യ ഉൗ​ഹ​ക്ക​ച്ച​വ​ടം നി​യ​ന്ത്രി​ക്കു​ക​യാ​ണ് നി​ര​ക്ക് വ​ർ​ധ​ന​യി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്.

എ​ന്താ​ണ് എ​സ്ടി​ടി?

അം​ഗീ​കൃ​ത സ്റ്റോ​ക്ക് എ​ക്സ്ചേ​ഞ്ചു​ക​ളി​ൽ ന​ട​ത്തു​ന്ന ഇ​ക്വി​റ്റി ഓ​ഹ​രി​ക​ൾ, ഫ്യൂ​ച്ചേ​ഴ്സ്, ഓ​പ്ഷ​ൻ​സ് തു​ട​ങ്ങി​യ ഓ​രോ സെ​ക്യൂ​രി​റ്റീ​സ് വാ​ങ്ങു​ന്പോ​ഴും വി​ൽ​ക്കു​ന്പോ​ഴും സ​ർ​ക്കാ​ർ ഈ​ടാ​ക്കു​ന്ന നേ​രി​ട്ടു​ള്ള നി​കു​തി​യാ​ണ് സെ​ക്യൂ​രി​റ്റീ​സ് ട്രാ​ൻ​സാ​ക്ഷ​ൻ ടാ​ക്സ്. 2004ലാ​ണ് ഈ ​നി​കു​തി നി​ല​വി​ൽവ​ന്ന​ത്. നി​ക്ഷേ​പ​ക​ന് ലാ​ഭ​മാ​ണോ ന​ഷ്ട​മാ​ണോ ഉ​ണ്ടാ​കു​ന്ന​ത് എ​ന്ന​ത് പ​രി​ഗ​ണി​ക്കാ​തെ ഇ​ട​പാ​ട് ന​ട​ക്കു​ന്പോ​ൾത​ന്നെ നി​കു​തി മു​ൻ​കൂ​റാ​യി ഈ​ടാ​ക്കു​ന്നു.

വി​പ​ണി​യി​ൽ വ​ൻ ന​ഷ്ടം

മുംബൈ: ഇ​ന്ന​ലെ കേ​ന്ദ്ര ധ​ന​മ​ന്ത്രി നി​ർ​മ​ലാ സീ​താ​രാ​മ​ൻ അ​വ​ത​രി​പ്പി​ച്ച കേ​ന്ദ്ര ബ​ജ​റ്റി​ൽ സെ​ക്യൂ​രി​റ്റീ​സ് ട്രാ​ൻ​സാ​ക്ഷ​ൻ ടാ​ക്സ് വ​ർ​ധി​പ്പി​ക്കാ​നു​ള്ള നി​ർ​ദേ​ശ​ത്തി​നു പി​ന്നാ​ലെ ഇ​ന്ത്യ​ൻ ഓ​ഹ​രി​വി​പ​ണി കൂ​പ്പു​കു​ത്തി. കേ​ന്ദ്ര ബ​ജ​റ്റി​നോ​ട​നു​ബ​ന്ധി​ച്ച് ഞാ​യ​റാ​ഴ്ച ഓ​ഹ​രി​വി​പ​ണി​ക്ക് അ​വ​ധി​യാ​യി​ട്ടും ന​ട​ന്ന പ്ര​ത്യേ​ക വ്യാ​പാ​ര​ത്തി​ൽ ബി​എ​സ്ഇ സെ​ൻ​സെ​ക്സും എ​ൻ​എ​സ്ഇ നി​ഫ്റ്റി​യും കു​ത്ത​നെ ഇ​ടി​ഞ്ഞു. ബ​ജ​റ്റി​ലെ പ്ര​ഖ്യാ​പ​ന​ങ്ങ​ളെ​ത്തു​ട​ർ​ന്ന് നി​ക്ഷേ​പ​ക​ർ ലാ​ഭ​മെ​ടു​പ്പി​ലേ​ക്കു ക​ട​ന്ന​താ​ണ് വ​ൻ ഇ​ടി​വി​നു കാ​ര​ണ​മാ​യ​ത്. സെ​ൻ​സെ​ക്സും നി​ഫ്റ്റി​യും ക​ഴി​ഞ്ഞ ആ​റു വ​ർ​ഷ​ത്തെ ഏ​റ്റ​വും മോ​ശ​മാ​യ ബ​ജ​റ്റ് ദി​ന പ്ര​ക​ട​ന​മാ​ണ് കാ​ഴ്ച​വ​ച്ച​ത്.

സെ​ൻ​സെ​ക്സ് 1547 പോ​യി​ന്‍റ് (1.88%) താ​ഴ്ന്ന് 80,723ലും ​നി​ഫ്റ്റി 495 പോ​യി​ന്‍റ് (1.96%) ന​ഷ്ട​ത്തി​ൽ 24,825.45ലും ​വ്യാ​പാ​രം പൂ​ർ​ത്തി​യാ​ക്കി.
വ​ൻ തോ​തി​ൽ വി​ൽ​പ്പ​ന ന​ട​ന്ന​തോ​ടെ ബി​എ​സ്ഇ ലി​സ്റ്റ​ഡ് ക​ന്പ​നി​ക​ളു​ടെ വി​പ​ണി മൂ​ല്യം മു​ൻ സെ​ഷ​നി​ലെ 460 ല​ക്ഷം കോ​ടി രൂ​പ​യി​ൽ​നി​ന്ന് 450 ല​ക്ഷം കോ​ടി​യാ​യി കു​റ​ഞ്ഞു. ഒ​രു ദി​വ​സം നി​ക്ഷേ​പ​കർ​ക്ക് 10 ല​ക്ഷം കോ​ടി രൂ​പ​യു​ടെ ന​ഷ്ട​മാ​ണു​ണ്ടാ​യ​ത്.

പൊ​തു​മേ​ഖ​ല ബാ​ങ്ക് ഓ​ഹ​രി​ക​ളി​ൽ ഇ​ടി​വ്

നി​ക്ഷേ​പ​ക​ർ വ്യാ​പ​ക​മാ​യി ഓ​ഹ​രി​ക​ൾ വി​റ്റ​ഴി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് പൊ​തു​മേ​ഖ​ല ബാ​ങ്ക് സൂ​ചി​ക അ​ഞ്ചു ശ​ത​മാ​ന​ത്തി​നു മു​ക​ളി​ൽ ഇ​ടി​ഞ്ഞു. ബ​ജ​റ്റി​ലെ പ്ര​ഖ്യാ​പ​ന​ങ്ങ​ളും വ​രാ​നി​രി​ക്കു​ന്ന ബാ​ങ്കിം​ഗ് പ​രി​ഷ്കാ​ര​ങ്ങ​ളും പൊ​തു​മേ​ഖ​ല ബാ​ങ്കു​ക​ളു​ടെ ലാ​ഭ​ക്ഷ​മ​ത​യെ ബാ​ധി​ക്കു​മോ എ​ന്ന ആ​ശ​ങ്ക​യാ​ണ് വ​ൻ തോ​തി​ലു​ള്ള വി​റ്റ​ഴി​ക്ക​ലി​നു കാ​ര​ണ​മാ​യ​ത്.

2026-27 സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ സ​ർ​ക്കാ​രി​ന്‍റെ ക​ട​മെ​ടു​പ്പ് 17.2 ല​ക്ഷം കോ​ടി​യാ​യി ഉ​യ​രു​മെ​ന്നാ​ണ് ബ​ജ​റ്റി​ൽ ധ​ന​മ​ന്ത്രി സൂ​ചി​പ്പി​ച്ച​ത്. ഇ​തോ​ടെ ക​ട​പ്പ​ത്ര വി​പ​ണി​യി​ൽ ബോ​ണ്ടു​ക​ളു​ടെ ആ​ദാ​യ നി​ര​ക്ക് വ​ർ​ധ​ന​യ്ക്ക് കാ​ര​ണ​മാ​കു​മോ എ​ന്ന ആ​ശ​ങ്ക വ​ർ​ധി​പ്പി​ച്ചു. ബോ​ണ്ട് യീ​ൽ​ഡ് വ​ർ​ധി​ച്ചാ​ൽ ബാ​ങ്കു​ക​ളു​ടെ ട്ര​ഷ​റി വ​രു​മാ​ന​ത്തി​ൽ കു​റ​വു​ണ്ടാ​കാം.

International

ഫെ​ഡ് ചെ​യ​ർ​മാ​നെതിരേ അന്വേഷണം; അ​​​​മേ​​​​രി​​​​ക്ക​​​​ൻ ഓ​​​​ഹ​​​​രി​​​​വി​​​​പ​​​​ണി​​​​ ഇ​​​​ടി​​​​ഞ്ഞു

വാ​​​​ഷിം​​​​ഗ്‌​​​​ട​​​​ൺ ഡി​​​​സി: ഫെ​​​​ഡ​​​​റ​​​​ൽ റി​​​​സ​​​​ർ​​​​വ് ചെ​​​​യ​​​​ർ​​​​മാ​​​​ൻ ജെ​​​​റോം പ​​​​വ​​​​ലി​​​​നെ​​​​തി​​​​രേ ട്രം​​​​പ് ഭ​​​​ര​​​​ണ​​​​കൂ​​​​ടം ക്രി​​​​മി​​​​ന​​​​ൽ അ​​​​ന്വേ​​​​ഷ​​​​ണം ആ​​​​രം​​​​ഭി​​​​ച്ചു. ഇ​​​​തോ​​​​ടെ അ​​​​മേ​​​​രി​​​​ക്ക​​​​ൻ ഓ​​​​ഹ​​​​രി​​​​വി​​​​പ​​​​ണി​​​​യി​​​​ൽ ഇ​​​ന്ന​​​ലെ വ​​​​ൻ ഇ​​​​ടി​​​​വ് രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി.

ഡൗ ​​​​ജോ​​​​ൺ​​​​സ് ഇ​​​​ൻ​​​​ഡ​​​​സ്ട്രി​​​​യ​​​​ൽ ആ​​​​വ​​​​റേ​​​​ജ് 290 പോ​​​​യി​​​​ന്‍റ് (0.6%) താ​​​​ഴ്ന്ന​​​​പ്പോ​​​​ൾ, എ​​​​സ്‌ & പി 500 0.4%​​​​യും നാ​​​​സ്ദാ​​​​ക്ക് 0.3% വും ​​​​ഇ​​​​ടി​​​​ഞ്ഞു.

പ്ര​​​​ധാ​​​​ന ബാ​​​​ങ്കു​​​​ക​​​​ളു​​​​ടെ ഓ​​​​ഹ​​​​രി​​​​ക​​​​ളും താ​​​​ഴ്ന്നു. ക്രെ​​​​ഡി​​​​റ്റ് കാ​​​​ർ​​​​ഡ് പ​​​​ലി​​​​ശ​​​​നി​​​​ര​​​​ക്ക് ഒ​​​​രു വ​​​​ർ​​​​ഷ​​​​ത്തേ​​​​ക്ക് പ​​​​ത്തു ശ​​​​ത​​​​മാ​​​​ന​​​​മാ​​​​യി പ​​​​രി​​​​ധി നി​​​​ശ്ച​​​​യി​​​​ക്ക​​​​ണ​​​​മെ​​​​ന്ന് പ്ര​​​​സി​​​​ഡ​​​​ന്‍റ് ഡോ​​​​ണ​​​​ൾ​​​​ഡ് ട്രം​​​​പ് സോ​​​​ഷ്യ​​​​ൽ മീ​​​​ഡി​​​​യ​​​​യി​​​​ൽ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട​​​​തും വി​​​​പ​​​​ണി​​​​യി​​​​ലെ വി​​​​റ്റ​​​​ഴി​​​​ക്ക​​​​ലി​​​​നു കാ​​​​ര​​​​ണ​​​​മാ​​​​യി.

യു​​​​എ​​​​സ് ജ​​​​സ്റ്റീ​​​​സ് ഡി​​​​പ്പാ​​​​ർ​​​​ട്ട്മെ​​​​ന്‍റി​​​​ന്‍റെ അ​​​​ന്വേ​​​​ഷ​​​​ണം സ്ഥി​​​​രീ​​​​ക​​​​രി​​​​ച്ച ജെ​​​​റോം പ​​​​വ​​​​ൽ, ഈ ​​​​അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തെ രാ​​​​ഷ്‌​​​​ട്രീ​​​​യ​​​​പ്രേ​​​​രി​​​​ത​​​​മാ​​​​ണെ​​​​ന്ന് ആ​​​​രോ​​​​പി​​​​ച്ച് വീ​​​​ഡി​​​​യോ സ​​​​ന്ദേ​​​​ശം പു​​​​റ​​​​ത്തു​​​​വി​​​​ട്ടി​​​​രു​​​​ന്നു. പ​​​​ലി​​​​ശ​​​​ന​​​​യ​​​​ത്തെ സ്വാ​​​​ധീ​​​​നി​​​​ക്കാ​​​​ൻ ന​​​​ട​​​​ത്തു​​​​ന്ന ശ്ര​​​​മ​​​​മാ​​​​ണി​​​​തെ​​​​ന്നാ​​​​ണ് ജെ​​​​റോം ആ​​​​രോ​​​​പി​​​​ക്കു​​​​ന്ന​​​​ത്. മാ​​​​സ​​​​ങ്ങ​​​​ളാ​​​​യി പ​​​​ലി​​​​ശ കു​​​​റ​​​​യ്ക്ക​​​​ണ​​​​മെ​​​​ന്ന് ആ​​​​വ​​​​ർ​​​​ത്തി​​​​ച്ച് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് ട്രം​​​​പ് ന​​​​ട​​​​ത്തു​​​​ന്ന സ​​​​മ്മ​​​​ർ​​​​ദ​​​​പ്ര​​​​ചാ​​​​ര​​​​ണ​​​​ത്തി​​​​നു​​​​ശേ​​​​ഷ​​​​മാ​​​​ണ് ക്രി​​​​മി​​​​ന​​​​ൽ അ​​​​ന്വേ​​​​ഷ​​​​ണം.

ഫെ​​​​ഡ​​​റ​​​ൽ റി​​​സ​​​ർ​​​വി​​​ന്‍റെ വാ​​​ഷിം​​​ഗ്‌​​​ട​​​ൺ ഡി​​​സി​​​യി​​​ലെ ആ​​​​സ്ഥാ​​​​ന​​​മ​​​ന്ദി​​​ര ന​​​​വീ​​​​ക​​​​ര​​​​ണ​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് തെ​​​​റ്റാ​​​​യ പ​​​​രാ​​​​മ​​​​ർ​​​​ശ​​​​ങ്ങ​​​​ൾ ന​​​​ട​​​​ത്തി​​​​യെ​​​​ന്ന ആ​​​​രോ​​​​പ​​​​ണ​​​​ങ്ങ​​​​ളി​​​​ലാ​​​​ണ് അ​​​​ന്വേ​​​​ഷ​​​​ണം.

250 കോ​​​​ടി ഡോ​​​​ള​​​​ർ ചെ​​​​ല​​​​വ് വ​​​​രു​​​​ന്ന ന​​​​വീ​​​​ക​​​​ര​​​​ണ പ​​​​ദ്ധ​​​​തി​​​​യി​​​​ൽ അ​​​​മി​​​​ത ചെ​​​​ല​​​​വു​​​​ണ്ടാ​​​​യ​​​​താ​​​​യി ട്രം​​​​പ് ആ​​​​രോ​​​​പി​​​​ക്കു​​​​ന്നു​​​​ണ്ട്. അ​​​​ന​​​​ന്ത​​​​രാ​​​​ഘാ​​​​ത​​​​ങ്ങ​​​​ളാ​​​​ൽ ചെ​​​​ല​​​​വ് കൂ​​​​ടി​​​​യ​​​​താ​​​​ണെ​​​​ന്നും ദീ​​​​ർ​​​​ഘ​​​​കാ​​​​ല​​​​ത്ത് ചെ​​​​ല​​​​വ് കു​​​​റ​​​​യ്ക്കാ​​​​നാ​​​​യി​​​​രി​​​​ക്കും ന​​​​വീ​​​​ക​​​​ര​​​​ണം സ​​​​ഹാ​​​​യി​​​​ക്കു​​​​ക​​​​യെ​​​​ന്നും ഫെ​​​​ഡ് വ്യ​​​​ക്ത​​​​മാ​​​​ക്കു​​​​ന്നു.

അ​​​​തേ​​​​സ​​​​മ​​​​യം, കാ​​​​ര​​​​ണ​​​​മു​​​​ണ്ടെ​​​​ങ്കി​​​​ൽ യു​​​എ​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റി​​​​ന് ഫെ​​​​ഡ് ചെ​​​​യ​​​​ർ​​​​മാ​​​​നെ നീ​​​​ക്കാ​​​​ൻ നി​​​​യ​​​​മം അ​​​​നു​​​​വ​​​​ദി​​​​ക്കു​​​​ന്നു​​​​ണ്ടെ​​​​ങ്കി​​​​ലും ഇ​​​​തു​​​​വ​​​​രെ ആ​​​​രും അ​​​​ങ്ങ​​​​നെ ചെ​​​​യ്തി​​​​ട്ടി​​​​ല്ല.

International

കറൻസി മൂല്യം കൂപ്പുകുത്തി; ഇറാനിൽ പ്രതിഷേധം വ്യാപിക്കുന്നു

ടെ​​​ഹ്റാ​​​ൻ: ക​​​റ​​​ൻ​​​സി മൂ​​​ല്യം കു​​​ത്ത​​​നെ ഇ​​​ടി​​​യു​​​ന്ന​​​തി​​​ൽ ഇ​​​റാ​​​നി​​​ൽ ആ​​​രം​​​ഭി​​​ച്ച പ്ര​​​ക്ഷോ​​​ഭം രാ​​​ജ്യ​​​ത്തെ​​​ന്പാ​​​ടും പ​​​ട​​​രു​​​ന്നു. ലോ​​​റെ​​​സ്താ​​​ൻ പ്ര​​​വി​​​ശ്യ​​​യി​​​ൽ ക​​​ഴി​​​ഞ്ഞ ദി​​​വ​​​സ​​​മു​​​ണ്ടാ​​​യ സം​​​ഘ​​​ർ​​​ഷ​​​ത്തി​​​ൽ ഒ​​​രു സു​​​ര​​​ക്ഷാ​​​ഭ​​​ട​​​ൻ കൊ​​​ല്ല​​​പ്പെ​​​ടു​​​ക​​​യും ഒ​​​ട്ടേ​​​റെ​​​പ്പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​ൽ​​​ക്കു​​​ക​​​യും ചെ​​​യ്തു. ഫാ​​​ർ​​​സ്, ഹ​​​മേ​​​ദാ​​​ൻ പ്ര​​​വി​​​ശ്യ​​​ക​​​ളി​​​ലും സം​​​ഘ​​​ർ​​​ഷ​​​ങ്ങ​​​ൾ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തു.

ഡോ​​​ള​​​റി​​​നെ​​​തി​​​രേ ഇ​​​റേ​​​നി​​​യ​​​ൻ ക​​​റ​​​ൻ​​​സി​​​യു​​​ടെ മൂ​​​ല്യം ഇ​​​ടി​​​യു​​​ന്ന​​​തി​​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ച്ച് ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ ടെ​​​ഹ്റാ​​​നി​​​ലെ ക​​​ച്ച​​​വ​​​ട​​​ക്കാ​​​ർ ഞാ​​​യ​​​റാ​​​ഴ്ച​​​യാ​​ണു പ്ര​​​തി​​​ഷേ​​​ധം ആ​​​രം​​​ഭി​​​ച്ച​​​ത്. ചൊ​​​വ്വാ​​​ഴ്ച മു​​​ത​​​ൽ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളും പ​​​ങ്കാ​​​ളി​​​ക​​​ളാ​​​യി. അ​​​മേ​​​രി​​​ക്ക​​​യു​​​ടെ​​​യും പാ​​​ശ്ചാ​​​ത്യ​​​ ശ​​​ക്തി​​​ക​​​ളു​​​ടെ​​​യും ഉ​​​പ​​​രോ​​​ധ​​​ങ്ങ​​​ളി​​​ൽ ന​​​ട്ടെ​​​ല്ലു ത​​​ക​​​ർ​​​ന്ന ഇ​​​റേനി​​​യ​​​ൻ സ​​​ന്പ​​​ദ്‌​​​വ്യ​​​വ​​​സ്ഥ​​​യ്ക്ക് എ​​​തി​​​രേ​​​യു​​​ള്ള പ്ര​​​തി​​​ഷേ​​​ധ​​​മാ​​​യി ഇ​​​തു മാ​​​റി​​​യി​​​രി​​​ക്കു​​​ക​​​യാ​​​ണ്. ഇ​​​റാ​​​നി​​​ലെ പു​​​രോ​​​ഹി​​​ത ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തി​​​നെ​​തി​​രേ മു​​​ദ്രാ​​​വാ​​​ക്യ​​​ങ്ങ​​​ൾ ഉ​​​യ​​​രു​​​ന്നു​​​ണ്ട്. പ്ര​​​തി​​​ഷേ​​​ധം ശ​​​മി​​​പ്പി​​​ക്കാ​​​നു​​​ള്ള മാ​​​ർ​​​ഗ​​​മെ​​​ന്ന നി​​​ല​​​യി​​​ൽ ബു​​​ധ​​​നാ​​​ഴ്ച ബാ​​​ങ്ക് അ​​​വ​​​ധി പ്ര​​​ഖ്യാ​​​പി​​​ച്ചി​​​രു​​​ന്നു.

ഇ​​​റേ​​​നി​​​യ​​​ൻ വി​​​പ്ല​​​വ​​​ഗാ​​​ർ​​​ഡി​​​നു കീ​​​ഴി​​​ലു​​​ള്ള ബാ​​​സി​​​ജ് എ​​​ന്ന അ​​​ർ​​​ധ​​​സൈ​​​നി​​​ക​​​സേ​​​ന​​​യി​​​ലെ അം​​​ഗ​​​മാ​​​ണ് ‌ലോ​​​റെ​​​സ്താ​​​നി​​​ലെ ഖു​​​ദാ​​​സ്ത് ന​​​ഗ​​​ര​​​ത്തി​​​ലു​​​ണ്ടാ​​​യ സം​​​ഘ​​​ർ​​​ഷ​​​ത്തി​​​ൽ കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്. ക​​​ല്ലേ​​​റി​​​ൽ 13 സു​​​ര​​​ക്ഷാ​​​ ഭ​​​ട​​​ന്മാ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റ​​​താ​​​യും ഇ​​​റേ​​​നി​​​യ​​​ൻ മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തു. ഫാ​​​ർ​​​സ് പ്ര​​​വി​​​ശ്യ​​​യി​​​ൽ പ്ര​​​തി​​​ഷേ​​​ധ​​​ക്കാ​​​ർ ഗ​​​വ​​​ർ​​​ണ​​​റു​​​ടെ ഓ​​​ഫീ​​​സ് അ​​​ട​​​ക്ക​​​മു​​​ള്ള സ​​​ർ​​​ക്കാ​​​ർ മ​​​ന്ദി​​​ര​​​ങ്ങ​​​ളി​​​ൽ അ​​​തി​​​ക്ര​​​മി​​​ച്ചു ക​​​ടക്കാ​​​ൻ ശ്ര​​​മി​​​ച്ചു.

2022ൽ ​​​ശി​​​രോ​​​വ​​​സ്ത്രം ധ​​​രി​​​ക്കാ​​​ത്ത​​​തി​​​ന്‍റെ പേ​​​രി​​​ൽ മ​​​ത​​​പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്ത മ​​​ഹ്സ അ​​​മി​​​നി എ​​​ന്ന യു​​​വ​​​തി ക​​​സ്റ്റ​​​ഡി​​​യി​​​ൽ കൊ​​​ല്ല​​​പ്പെ​​​ട്ട​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്നു​​​ണ്ടാ​​​യ വ​​​ന്പ​​​ൻ പ്ര​​​തി​​​ഷേ​​​ധ​​​ത്തി​​​നു​​​ശേ​​​ഷം ഇ​​​റാ​​​നി​​​ലു​​​ട​​​നീ​​​ളം വ്യാ​​​പി​​​ക്കു​​​ന്ന പ്ര​​​ക്ഷോ​​​ഭ​​​മാ​​​ണി​​​ത്.

പ്ര​​​തി​​​ഷേ​​​ധ​​​ക്കാ​​​രു​​​ടെ നി​​​യ​​​മാ​​​നു​​​സൃ​​​ത ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ​​​ക്കു ചെ​​​വി​​​കൊ​​​ടു​​​ക്കാ​​​ൻ ത​​​യാ​​​റാ​​​ണെ​​​ന്ന് ഇ​​​റേ​​​നി​​​യ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് മ​​​സൂ​​​ദ് പ​​​സെ​​​ഷ്കി​​​യാ​​​ൻ പ​​​റ​​​ഞ്ഞു. പ്ര​​​തി​​​ഷേ​​​ധ​​​ത്തി​​​ന്‍റെ പേ​​​രി​​​ൽ അ​​​രാ​​​ജ​​​ക​​​ത്വ​​​ത്തി​​​നു ശ്ര​​​മി​​​ച്ചാ​​​ൽ ക​​​ടു​​​ത്ത ന​​​ട​​​പ​​​ടി നേ​​​രി​​​ടേ​​​ണ്ടി​​​വ​​​രു​​​മെ​​​ന്ന് പ്രോ​​​സി​​​ക്യൂ​​​ട്ട​​​ർ ജ​​​ന​​​റ​​​ൽ മു​​​ഹ​​​മ്മ​​​ദ് മ​​​വ​​​ഹേ​​​ദി ആ​​​സാ​​​ദ് മു​​​ന്ന​​​റി​​​യി​​​പ്പു ന​​​ല്കി.

Latest News

Corehub Up