x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കറൻസി മൂല്യം കൂപ്പുകുത്തി; ഇറാനിൽ പ്രതിഷേധം വ്യാപിക്കുന്നു


Published: January 2, 2026 05:23 AM IST | Updated: January 2, 2026 05:23 AM IST

ടെ​​​ഹ്റാ​​​ൻ: ക​​​റ​​​ൻ​​​സി മൂ​​​ല്യം കു​​​ത്ത​​​നെ ഇ​​​ടി​​​യു​​​ന്ന​​​തി​​​ൽ ഇ​​​റാ​​​നി​​​ൽ ആ​​​രം​​​ഭി​​​ച്ച പ്ര​​​ക്ഷോ​​​ഭം രാ​​​ജ്യ​​​ത്തെ​​​ന്പാ​​​ടും പ​​​ട​​​രു​​​ന്നു. ലോ​​​റെ​​​സ്താ​​​ൻ പ്ര​​​വി​​​ശ്യ​​​യി​​​ൽ ക​​​ഴി​​​ഞ്ഞ ദി​​​വ​​​സ​​​മു​​​ണ്ടാ​​​യ സം​​​ഘ​​​ർ​​​ഷ​​​ത്തി​​​ൽ ഒ​​​രു സു​​​ര​​​ക്ഷാ​​​ഭ​​​ട​​​ൻ കൊ​​​ല്ല​​​പ്പെ​​​ടു​​​ക​​​യും ഒ​​​ട്ടേ​​​റെ​​​പ്പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​ൽ​​​ക്കു​​​ക​​​യും ചെ​​​യ്തു. ഫാ​​​ർ​​​സ്, ഹ​​​മേ​​​ദാ​​​ൻ പ്ര​​​വി​​​ശ്യ​​​ക​​​ളി​​​ലും സം​​​ഘ​​​ർ​​​ഷ​​​ങ്ങ​​​ൾ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തു.

ഡോ​​​ള​​​റി​​​നെ​​​തി​​​രേ ഇ​​​റേ​​​നി​​​യ​​​ൻ ക​​​റ​​​ൻ​​​സി​​​യു​​​ടെ മൂ​​​ല്യം ഇ​​​ടി​​​യു​​​ന്ന​​​തി​​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ച്ച് ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ ടെ​​​ഹ്റാ​​​നി​​​ലെ ക​​​ച്ച​​​വ​​​ട​​​ക്കാ​​​ർ ഞാ​​​യ​​​റാ​​​ഴ്ച​​​യാ​​ണു പ്ര​​​തി​​​ഷേ​​​ധം ആ​​​രം​​​ഭി​​​ച്ച​​​ത്. ചൊ​​​വ്വാ​​​ഴ്ച മു​​​ത​​​ൽ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളും പ​​​ങ്കാ​​​ളി​​​ക​​​ളാ​​​യി. അ​​​മേ​​​രി​​​ക്ക​​​യു​​​ടെ​​​യും പാ​​​ശ്ചാ​​​ത്യ​​​ ശ​​​ക്തി​​​ക​​​ളു​​​ടെ​​​യും ഉ​​​പ​​​രോ​​​ധ​​​ങ്ങ​​​ളി​​​ൽ ന​​​ട്ടെ​​​ല്ലു ത​​​ക​​​ർ​​​ന്ന ഇ​​​റേനി​​​യ​​​ൻ സ​​​ന്പ​​​ദ്‌​​​വ്യ​​​വ​​​സ്ഥ​​​യ്ക്ക് എ​​​തി​​​രേ​​​യു​​​ള്ള പ്ര​​​തി​​​ഷേ​​​ധ​​​മാ​​​യി ഇ​​​തു മാ​​​റി​​​യി​​​രി​​​ക്കു​​​ക​​​യാ​​​ണ്. ഇ​​​റാ​​​നി​​​ലെ പു​​​രോ​​​ഹി​​​ത ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തി​​​നെ​​തി​​രേ മു​​​ദ്രാ​​​വാ​​​ക്യ​​​ങ്ങ​​​ൾ ഉ​​​യ​​​രു​​​ന്നു​​​ണ്ട്. പ്ര​​​തി​​​ഷേ​​​ധം ശ​​​മി​​​പ്പി​​​ക്കാ​​​നു​​​ള്ള മാ​​​ർ​​​ഗ​​​മെ​​​ന്ന നി​​​ല​​​യി​​​ൽ ബു​​​ധ​​​നാ​​​ഴ്ച ബാ​​​ങ്ക് അ​​​വ​​​ധി പ്ര​​​ഖ്യാ​​​പി​​​ച്ചി​​​രു​​​ന്നു.

ഇ​​​റേ​​​നി​​​യ​​​ൻ വി​​​പ്ല​​​വ​​​ഗാ​​​ർ​​​ഡി​​​നു കീ​​​ഴി​​​ലു​​​ള്ള ബാ​​​സി​​​ജ് എ​​​ന്ന അ​​​ർ​​​ധ​​​സൈ​​​നി​​​ക​​​സേ​​​ന​​​യി​​​ലെ അം​​​ഗ​​​മാ​​​ണ് ‌ലോ​​​റെ​​​സ്താ​​​നി​​​ലെ ഖു​​​ദാ​​​സ്ത് ന​​​ഗ​​​ര​​​ത്തി​​​ലു​​​ണ്ടാ​​​യ സം​​​ഘ​​​ർ​​​ഷ​​​ത്തി​​​ൽ കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്. ക​​​ല്ലേ​​​റി​​​ൽ 13 സു​​​ര​​​ക്ഷാ​​​ ഭ​​​ട​​​ന്മാ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റ​​​താ​​​യും ഇ​​​റേ​​​നി​​​യ​​​ൻ മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തു. ഫാ​​​ർ​​​സ് പ്ര​​​വി​​​ശ്യ​​​യി​​​ൽ പ്ര​​​തി​​​ഷേ​​​ധ​​​ക്കാ​​​ർ ഗ​​​വ​​​ർ​​​ണ​​​റു​​​ടെ ഓ​​​ഫീ​​​സ് അ​​​ട​​​ക്ക​​​മു​​​ള്ള സ​​​ർ​​​ക്കാ​​​ർ മ​​​ന്ദി​​​ര​​​ങ്ങ​​​ളി​​​ൽ അ​​​തി​​​ക്ര​​​മി​​​ച്ചു ക​​​ടക്കാ​​​ൻ ശ്ര​​​മി​​​ച്ചു.

2022ൽ ​​​ശി​​​രോ​​​വ​​​സ്ത്രം ധ​​​രി​​​ക്കാ​​​ത്ത​​​തി​​​ന്‍റെ പേ​​​രി​​​ൽ മ​​​ത​​​പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്ത മ​​​ഹ്സ അ​​​മി​​​നി എ​​​ന്ന യു​​​വ​​​തി ക​​​സ്റ്റ​​​ഡി​​​യി​​​ൽ കൊ​​​ല്ല​​​പ്പെ​​​ട്ട​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്നു​​​ണ്ടാ​​​യ വ​​​ന്പ​​​ൻ പ്ര​​​തി​​​ഷേ​​​ധ​​​ത്തി​​​നു​​​ശേ​​​ഷം ഇ​​​റാ​​​നി​​​ലു​​​ട​​​നീ​​​ളം വ്യാ​​​പി​​​ക്കു​​​ന്ന പ്ര​​​ക്ഷോ​​​ഭ​​​മാ​​​ണി​​​ത്.

പ്ര​​​തി​​​ഷേ​​​ധ​​​ക്കാ​​​രു​​​ടെ നി​​​യ​​​മാ​​​നു​​​സൃ​​​ത ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ​​​ക്കു ചെ​​​വി​​​കൊ​​​ടു​​​ക്കാ​​​ൻ ത​​​യാ​​​റാ​​​ണെ​​​ന്ന് ഇ​​​റേ​​​നി​​​യ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് മ​​​സൂ​​​ദ് പ​​​സെ​​​ഷ്കി​​​യാ​​​ൻ പ​​​റ​​​ഞ്ഞു. പ്ര​​​തി​​​ഷേ​​​ധ​​​ത്തി​​​ന്‍റെ പേ​​​രി​​​ൽ അ​​​രാ​​​ജ​​​ക​​​ത്വ​​​ത്തി​​​നു ശ്ര​​​മി​​​ച്ചാ​​​ൽ ക​​​ടു​​​ത്ത ന​​​ട​​​പ​​​ടി നേ​​​രി​​​ടേ​​​ണ്ടി​​​വ​​​രു​​​മെ​​​ന്ന് പ്രോ​​​സി​​​ക്യൂ​​​ട്ട​​​ർ ജ​​​ന​​​റ​​​ൽ മു​​​ഹ​​​മ്മ​​​ദ് മ​​​വ​​​ഹേ​​​ദി ആ​​​സാ​​​ദ് മു​​​ന്ന​​​റി​​​യി​​​പ്പു ന​​​ല്കി.

Tags : Currency plunges

Recent News

Corehub Up