അപകടത്തിൽപ്പെട്ട കാർ
പാലക്കാട്: തമിഴ്നാട് അതിർത്തിയായ അടപ്പാടി മുള്ളിയിൽ കാർ കൊക്കയിലേയ്ക്ക് മറിഞ്ഞ് മൂന്ന് പേർ മരിച്ചു. 500 അടി താഴ്ചയിലേയ്ക്കാണ് കാർ മറിഞ്ഞത്.
തമിഴ്നാട് സ്വദേശികളാണ് അപകടത്തിൽ മരിച്ചത്. ഇന്ന് വൈകുന്നേരം മൂന്നോടെയായിരുന്നു അപകടമുണ്ടായത്. അതിർത്തി മേഖലയായ മുള്ളിയിൽ പുല്ലൂർപുഴയുടെ ഭാഗത്താണ് അപകടമുണ്ടായത്.
റോഡരികിലെ പാറയിൽ ഇടിച്ച് കാർ കൊക്കയിലേയ്ക്ക് വീഴുകയായിരുന്നു. തുടർന്ന് കേരള പോലീസാണ് രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയത്. അപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ പുഴകടന്ന് മുക്കാൽ കിലോമീറ്ററോളം ചുമന്നാണ് റോഡിലേക്ക് കൊണ്ടുവന്നത്.
Tags : car plunges gorge attappadi death