Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Attappadi

അ​ബ​ദ്ധ​ത്തി​ല്‍ വി​ഷ​ക്കാ​യ ക​ഴി​ച്ചു; അ​ട്ട​പ്പാ​ടി​യി​ല്‍ അ​ഞ്ചും ര​ണ്ടും വ​യ​സു​ള്ള കു​ട്ടി​ക​ൾ ആ​ശു​പ​ത്രി​യി​ൽ

പാ​ല​ക്കാ​ട്: അ​ട്ട​പ്പാ​ടി​യി​ല്‍ അ​ബ​ദ്ധ​ത്തി​ല്‍ വി​ഷ​ക്കാ​യ ക​ഴി​ച്ച ര​ണ്ട് കു​ട്ടി​ക​ൾ ആ​ശു​പ​ത്രി​യി​ൽ. അ​ട്ട​പ്പാ​ടി പു​തൂ​ര്‍ മേ​ലെ ചു​ണ്ട​പ്പെ​ട്ടി​യി​ല്‍ സു​ബ്ര​ഹ്മ​ണ്യ​ന്‍ മ​ല്ലി​ക ദ​മ്പ​തി​ക​ളു​ടെ അ​ഞ്ചും ര​ണ്ടും വ​യ​സ്സു​ള്ള കു​ട്ടി​ക​ളെ​യാ​ണ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.

വെ​ള്ളി​യാ​ഴ്ച വെ​കി​ട്ട് വീ​ടി​ന് സ​മീ​പ​ത്ത് ക​ളി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് കു​ട്ടി​ക​ള്‍ വി​ഷ​ക്കാ​യ ക​ഴി​ച്ച​ത്. ശാ​രീ​രി​ക അ​സ്വ​സ്ഥ​ത​ക​ള്‍ അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്ന് കു​ട്ടി​ക​ളെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചു.

അ​സ്വ​സ്ഥ​ത​ക​ള്‍ അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്ന് കു​ട്ടി​ക​ളെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ആ​ദ്യം കോ​ട്ട​ത്ത​റ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും പി​ന്നീ​ട് പാ​ല​ക്കാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്ക് കു​ട്ടി​ക​ളെ മാ​റ്റി​യി​രു​ന്നു. ആ​രോ​ഗ്യ​സ്ഥി​തി മോ​ശ​മാ​യ​തോ​ടെ ഇ​വ​രെ തൃ​ശൂ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കും മാ​റ്റി. കു​ട്ടി​ക​ള്‍ അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്ത​താ​യാണ് വിവരം.

Kerala

കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ല്‍ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ല്‍ ആ​യി​രു​ന്ന ഗൃ​ഹ​നാ​ഥ​ന്‍ മ​രി​ച്ചു

പാ​ല​ക്കാ​ട്: അ​ട്ട​പ്പാ​ടി​യി​ല്‍ കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ല്‍ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ല്‍ ആ​യി​രു​ന്ന ഗൃ​ഹ​നാ​ഥ​ന്‍ മ​രി​ച്ചു. ക​ട​മ്പാ​റ ഉ​ന്ന​തി​യി​ലെ ര​ങ്ക​സ്വാ​മി ആ​ണ് മ​രി​ച്ച​ത്. ഈ ​മാ​സം ഒ​ന്‍​പ​തി​നാ​ണ് വീ​ടി​നു മു​ന്നി​ല്‍ വ​ച്ച് കാ​ട്ടാ​ന ആ​ക്ര​മി​ച്ച​ത്.

പു​ല​ര്‍​ച്ചെ ഷോ​ള​യൂ​രി​ലെ ഉ​ന്ന​തി​ക്ക് സ​മീ​പ​മു​ള്ള തോ​ട്ടി​ലേ​ക്ക് ന​ട​ക്കു​മ്പോ​ഴാ​ണ് ര​ങ്ക​സ്വാ​മി​യെ കാ​ട്ടാ​ന ആ​ക്ര​മി​ച്ച​ത്. ആ​ക്ര​മ​ണ​ത്തി​ല്‍ ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ന​ട്ടെ​ല്ലി​ന് കാ​ര്യ​മാ​യി പ​രി​ക്കേ​റ്റി​രു​ന്നു. ആ​ദ്യം കോ​ട്ട​ത്ത​റ​യി​ലെ ട്രൈ​ബ​ല്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് തൃ​ശൂ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

തൃ​ശൂ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് മ​ര​ണം. മൃ​ത​ദേ​ഹം പോ​സ്റ്റ്‌​മോ​ര്‍​ട്ട​ത്തി​ന് ശേ​ഷം ബ​ന്ധു​ക്ക​ള്‍​ക്ക് വി​ട്ടു​ന​ല്‍​കും.

District News

അ​ട്ട​പ്പാ​ടി​യി​ൽ പ്ര​കൃ​തി​കൃ​ഷി പ​രി​ശീ​ല​നപ​രി​പാ​ടി

അ​ഗ​ളി: അ​ഗ​ളി കൃ​ഷി​ഭ​വ​ൻ, പാ​ല​ക്കാ​ട്‌ കൃ​ഷി വി​ജ്ഞാ​ന​കേ​ന്ദ്രം എ​ന്നി​വ സം​യു​ക്ത​മാ​യി നാ​ച്ചു​റ​ൽ ഫാ​മിം​ഗ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി അ​ട്ട​പ്പാ​ടി​യി​ൽ ഏ​ക​ദി​ന പ​രി​ശീ​ല​ന പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു.

അ​ഗ​ളി ഇ​എം​എ​സ് ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷി​ബു സി​റി​യ​ക് ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​രോ​ഗ്യ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ അ​നു ചാ​ക്കോ അ​ധ്യ​ക്ഷ​നാ​യി. അം​ഗ​ങ്ങ​ളാ​യ സി.​പി. ബാ​ബു, അ​ക്ഷ​യ് പി. ​ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ച​ട​ങ്ങി​ൽ ജീ​വാ​മൃ​തം, പ​ഞ്ച​ഗ​വ്യം, സൊ​ല്യൂ​ഷ​ൻ ലീ​ഫ്, എ​ക്സ്ട്രാ ഫി​ഷ്, അ​മി​നോ ആ​സി​ഡ് എ​ന്നീ ഉ​ത്പ​ന്ന​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​ന​വും പ്രോ​ഡ​ക്ട് ലോ​ഞ്ചിം​ഗ് ന​ട​ന്നു.

പാ​ല​ക്കാ​ട് കൃ​ഷി വി​ജ്ഞാ​ന​കേ​ന്ദ്ര​ത്തി​ലെ അ​സി​സ്റ്റ​ന്‍റ് പ്ര​ഫ. അ​ഞ്ജു, ജൈ​വ ക​ർ​ഷ​ക​നാ​യ ബി​നോ​യ് പി. ​ഉ​ല​ക​ന്മാ​ർ എ​ന്നി​വ​ർ ക്ലാ​സ് ന​യി​ച്ചു. അ​ഗ​ളി കൃ​ഷി ഓ​ഫീ​സ​ർ പ്ര​വി​ജി​ത്ത് സ്വാ​ഗ​ത​വും പാ​ല​ക്കാ​ട് കെ​വി​കെ അ​സി​സ്റ്റ​ന്‍റ് പ്ര​ഫ. കെ.​മ​ഞ്ജു ന​ന്ദി​യും പ​റ​ഞ്ഞു.

District News

അ​ട്ട​പ്പാ​ടി​യി​ലെ ഗോ​ത്ര​വ​ർ​ഗ ഉ​ന്ന​തി​ക​ൾ സ​ന്ദ​ർ​ശി​ച്ച് ഭ​ക്ഷ്യ ​ക​മ്മീ​ഷ​ൻ

പാ​ല​ക്കാ​ട്: ദേ​ശീ​യ ഭ​ക്ഷ്യ​ഭ​ദ്ര​താ നി​യ​മം പ്ര​കാ​രം വി​വി​ധ വ​കു​പ്പു​ക​ൾ ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​ക​ളു​ടെ പു​രോ​ഗ​തി വി​ല​യി​രു​ത്തു​ന്ന​തി​നാ​യി സം​സ്ഥാ​ന ഭ​ക്ഷ്യ ക​മ്മീ​ഷ​ൻ അ​ട്ട​പ്പാ​ടി​യി​ലെ ഗോ​ത്ര​വ​ർ​ഗ​മേ​ഖ​ല​ക​ളി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി.

ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ൻ ഡോ.​ജി​നു സ​ഖ​റി​യ ഉ​മ്മ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ തേ​ക്കു​പ​ന, ദൊ​ഡു​ഗ​ട്ടി എ​ന്നീ ഊ​രു​ക​ളി​ലാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ​ത്. റേ​ഷ​ൻ ഗു​ണ​ഭോ​ക്താ​ക്ക​ളെ നേ​രി​ൽ​ക​ണ്ട ക​മ്മീ​ഷ​ൻ പ​ദ്ധ​തി​ക​ളു​ടെ ആ​നു​കൂ​ല്യം കൃ​ത്യ​മാ​യി ല​ഭി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പു​വ​രു​ത്തി. തേ​ക്കു​പ​ന, ദൊ​ഡു​ഗ​ട്ടി മേ​ഖ​ല​ക​ളി​ൽ സ​ഞ്ച​രി​ക്കു​ന്ന റേ​ഷ​ൻ ക​ട​യു​ടെ സേ​വ​നം ല​ഭ്യ​മാ​ക്കു​മെ​ന്നും ഊ​രു​ക​ളി​ലു​ള്ള​വ​ർ​ക്ക് ഗോ​ത​ന്പി​നു പ​ക​രം ആ​ട്ട ന​ൽ​കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ക​മ്മീ​ഷ​ൻ അ​റി​യി​ച്ചു.

ക​മ്മീ​ഷ​ൻ അം​ഗ​ങ്ങ​ളാ​യ ഷീ​ല വി​ജ​യ​കു​മാ​ർ, മു​രു​കേ​ഷ് ചെ​റു​നാ​ലി, മെം​ബ​ർ സെ​ക്ര​ട്ട​റി ബി​ജു ശ​ങ്ക​ർ, ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സ​ർ എ.​എ​സ്. ബീ​ന, ഐ​സി​ഡി​എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ ടി.​വി. മി​നി​മോ​ൾ എ​ന്നി​വ​രും വി​വി​ധ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും സ​ന്ദ​ർ​ശ​ന സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Kerala

അ​ട്ട​പ്പാ​ടി മു​ൻ ഏ​രി​യ സെ​ക്ര​ട്ട​റി ബി​ജെ​പി​യി​ൽ; വി.​ആ​ർ. രാ​മ​കൃ​ഷ്ണ​നെ പാ​ർ​ട്ടി പു​റ​ത്താ​ക്കി​യ​തെ​ന്ന് സി​പി​എം

പാ​ല​ക്കാ​ട്: സി​പി​എം അ​ട്ട​പ്പാ​ടി മു​ൻ ഏ​രി​യ സെ​ക്ര​ട്ട​റി ബി​ജെ​പി​യി​ൽ ചേ​ർ​ന്നു. വി.​ആ​ർ. രാ​മ​കൃ​ഷ്ണ​നാ​ണ് ബി​ജെ​പി​യി​ൽ ചേ​ർ​ന്ന​ത്. ഇ​ക്ക​ഴി​ഞ്ഞ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി.​ആ​ർ. രാ​മ​കൃ​ഷ്ണ​ൻ അ​ഗ​ളി പ​ഞ്ചാ​യ​ത്തി​ൽ സി​പി​എം വി​മ​ത​നാ​യി മ​ത്സ​രി​ച്ചി​രു​ന്നു.

ഇ​തി​നു​പി​ന്നാ​ലെ അ​ഗ​ളി ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി എ​ൻ.​ജം​ഷീ​ർ ഫോ​ണി​ലൂ​ടെ വ​ധ​ഭീ​ഷ​ണി മു​ഴ​ക്കി​യ​ത് ഏ​റെ വി​വാ​ദ​മാ​യി​രു​ന്നു. 12 വ​ർ​ഷം ജെ​ല്ലി​പ്പാ​റ ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി​യും ര​ണ്ടു ടേ​മു​ക​ളി​ലാ​യി ആ​റു വ​ർ​ഷം അ​ട്ട​പ്പാ​ടി ഏ​രി​യ സെ​ക്ര​ട്ട​റി​യു​മാ​യി​രു​ന്നു വി.​ആ​ർ. രാ​മ​കൃ​ഷ്ണ​ൻ.

അ​തേ​സ​മ​യം രാ​മൃ​ഷ്‌​ണ​നെ നാ​ല​ര വ​ർ​ഷം മു​ൻ​പ് പാ​ർ​ട്ടി​യി​ൽ നി​ന്ന് പു​റ​ത്താ​ക്കി​യ​താ​ണെ​ന്നാ​ണ് സി​പി​എം പ്രാ​ദേ​ശി​ക നേ​തൃ​ത്വ​ത്തി​ന്‍റെ വി​ശ​ദീ​ക​ര​ണം. നാ​ല​ര​വ​ർ​ഷം മു​ൻ​പ് പാ​ർ​ട്ടി അം​ഗ​ത്വം ന​ൽ​കാ​തി​രു​ന്ന​ത് മു​ത​ൽ സി​പി​എ​മ്മു​മാ​യി സ​ഹ​ക​രി​ക്കു​ന്നി​ല്ലെ​ന്ന് രാ​മ​കൃ​ഷ്ണ​നും അ​റി​യി​ച്ചി​ട്ടു​ണ്ട്.

 

District News

മൈ ​ഭാ​ര​ത് വോ​ള​ന്‍റി​യ​ർ കാ​ന്പ​യി​ന് അട്ടപ്പാടിയിൽ തു​ട​ക്കം

അ​ഗ​ളി: ആ​ന​ക്ക​ട്ടി കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​നു കീ​ഴി​ല്‍ ക്ഷ​യ​രോ​ഗ നി​ര്‍​മാ​ര്‍​ജ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി മൈ ​ഭാ​ര​ത് വോ​ള​ന്‍റി​യ​ർ കാ​ന്പ​യി​നു തു​ട​ക്ക​മാ​യി. വ​ട്ട്‌​ല​ക്കി ഉ​ന്ന​തി​യി​ല്‍ ന​ട​ന്ന പ​രി​പാ​ടി ചൊ​റി​യ മൂ​പ്പ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ക്ഷ​യരോ​ഗി​ക​ള്‍​ക്ക് വേ​ണ്ടി ബോ​ധ​വ​ത്ക​ര​ണം, കൗ​ണ്‍​സ​ലിം​ഗ്, മാ​ന​സി​ക പി​ന്തു​ണ എ​ന്നി​വ ന​ല്‍​കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് കാ​മ്പ​യി​ന്‍ ന​ട​പ്പി​ലാ​ക്കു​ന്ന​ത്.

പ​രി​പാ​ടി​യി​ല്‍ ഷോ​ള​യൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ മു​ന്‍​വ​ര്‍​ഷ​ങ്ങ​ളി​ല്‍ ക്ഷ​യ​രോ​ഗം കൂ​ടു​ത​ല്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്ത ഉ​ന്ന​തി​ക​ളി​ലും, പ്ര​ദേ​ശ​ങ്ങ​ളി​ലും കാ​മ്പ​യി​ന്‍ തു​ട​രു​മെ​ന്നു മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ.​ആ​ർ. വി​ശാ​ഖ് പ​റ​ഞ്ഞു. ഹെ​ല്‍​ത്ത് ഇ​ന്‍​സ്പെ​ക്ട​ര്‍ എ​സ്.​എ​സ്. കാ​ളി​സ്വാ​മി അ​ധ്യ​ക്ഷ​നാ​യ പ​രി​പാ​ടി​യി​ല്‍ അ​ട്ട​പ്പാ​ടി ടി​ബി യൂ​ണി​റ്റ് സീ​നി​യ​ര്‍ ട്രീ​റ്റ്‌​മെ​ന്‍റ് സൂ​പ്പ​ര്‍​വൈ​സ​ര്‍ ശ​ര​ണ്യ, ജൂ​ണി​യ​ര്‍ ഹെ​ല്‍​ത്ത് ഇ​ന്‍​സ്പെ​ക്ട​ര്‍ കെ. ​ഉ​മ, ആ​ശ വ​ര്‍​ക്ക​ര്‍ ന​ഞ്ച​മ്മ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Kerala

കടുവ സെൻസസിനിടെ കാട്ടാന ആക്രമണം: അട്ടപ്പാടിയിൽ വനംവകുപ്പ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു

പാലക്കാട്: കടുവ സെൻസസിനിടെ കാണാതായ ഫോറസ്റ്റ് ബീറ്റ് അസിസ്റ്റന്‍റ് കാട്ടാന ആക്രമണത്തിൽ മരിച്ചു. പുതൂർ ഫോറസ്റ്റ് ബീറ്റ് അസിസ്റ്റന്‍റ് കാളിമുത്തുവാണ് മരിച്ചത്. പാലക്കാട് അട്ടപ്പാടി പുതൂരിലാണ് സംഭവം.

സെൻസസിനിടെ കാട്ടാന ആക്രമിക്കാനെത്തിയതോടെ കാളിമുത്തുവും കൂടെയുണ്ടായിരുന്ന ഉദ്യോഗസ്ഥനും ഓടി മാറിയിരുന്നു. കൂടെയുണ്ടായിരുന്ന ഉദ്യോഗസ്ഥൻ അറിയിച്ചതിനെ തുടർന്ന് ആർആർടി സംഘം നടത്തിയ തിരച്ചിലിലാണ് മുള്ളി വനമേഖലയിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്.

പുതൂരിൽ കഴിഞ്ഞ ദിവസം അഞ്ചംഗ വനപാലക സംഘം കാട്ടിൽ കുടുങ്ങിയിരുന്നു. ഇതേ മേഖലയിലാണ് ഇന്ന് ദാരുണസംഭവമുണ്ടായത്.

 

Kerala

അ​ട്ട​പ്പാ​ടി ഭ​വാ​നി പു​ഴ​യി​ൽ വി​ദ്യാ​ർ​ഥി മു​ങ്ങി മ​രി​ച്ചു

പാ​ല​ക്കാ​ട്: അ​ട്ട​പ്പാ​ടി ഭ​വാ​നി പു​ഴ​യി​ൽ വി​ദ്യാ​ർ​ഥി മു​ങ്ങി മ​രി​ച്ചു. തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി ന​ന്ദ​ഗോ​പാ​ൽ(22) ആ​ണ് മ​രി​ച്ച​ത്.

കോ​യ​മ്പ​ത്തൂ​രി​ൽ നി​ന്ന് പ​ഠ​ന​യാ​ത്ര​യ്ക്കെ​ത്തി​യ വി​ദ്യാ​ർ​ഥി​ക​ൾ മു​ക്കാ​ലി ഭ​വാ​നി പു​ഴ​യി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ​താ​യി​രു​ന്നു. ഈ ​സ​മ​യ​ത്ത് ന​ന്ദ​ഗോ​പാ​ൽ അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ക​യാ​യി​രു​ന്നു.

വ​നം വ​കു​പ്പ് ര​ക്ഷ​പ്പെ​ടു​ത്തി കൂ​ക്ക​ൻ​പാ​ള​യം ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും വി​ദ്യാ​ർ​ഥി​യു​ടെ മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു.

 

Kerala

എ​സ്ഐ​ആ​റി​ന് അ​ട്ട​പ്പാ​ടി സൂ​പ്പ​ർ മോ​ഡ​ൽ

പാ​​​​​ല​​​​​ക്കാ​​​​​ട്: എ​​​​​സ്ഐ​​​​​ആ​​​​​ർ കാ​​​​​മ്പ​​​​​യി​​​​​ന് അ​​​​​ട്ട​​​​​പ്പാ​​​​​ടി ആ​​​​​ദി​​​​​വാ​​​​​സി ഊ​​​​​രു​​​​​ക​​​​​ളി​​​​​ൽ മി​​​​​ക​​​​​ച്ച തു​​​​​ട​​​​​ക്കം.

അ​​​​​ട്ട​​​​​പ്പാ​​​​​ടി ബ്ലോ​​​​​ക്ക് പ​​​​​രി​​​​​ധി​​​​​യി​​​​​ൽ വ​​​​​രു​​​​​ന്ന ഷോ​​​​​ള​​​​​യൂ​​​​​ർ പ​​​​​ഞ്ചാ​​​​​യ​​​​​ത്തി​​​​​ലെ സി​​​​​ങ്കം​​​​​പാ​​​​​റ മു​​​​​ത്തി​​​​​കു​​​​​ളം ആ​​​​​ദി​​​​​വാ​​​​​സി ഉ​​​​​ന്ന​​​​​ത​​​​​യി​​​​​ലു​​​​​ള്ള 180-ാം ന​​​​​ന്പ​​​​​ർ പോ​​​​​ളിം​​​​​ഗ് ബൂ​​​​​ത്തി​​​​​ൽ നൂ​​​​​റു​​​​​ശ​​​​​ത​​​​​മാ​​​​​നം​​​​​പേ​​​​​രും നേ​​​​​രി​​​​​ട്ട് ര​​​​​ജി​​​​​സ്റ്റ​​​​​ർ ചെ​​​​​യ്ത് രാ​​​​​ജ്യ​​​​​ത്തി​​​​​നു മാ​​​​​തൃ​​​​​ക​​​​​യാ​​​​​യി.

അ​​​​​ട്ട​​​​​പ്പാ​​​​​ടി ബ്ലോ​​​​​ക്കി​​​​​ലെ ഒ​​​​​റ്റ​​​​​പ്പെ​​​​​ട്ടു​​​​​കി​​​​​ട​​​​​ക്കു​​​​​ന്ന ഈ ​​​​​ഉ​​​​​ന്ന​​​​​തി​​​​​യി​​​​​ലെ നി​​​​​വാ​​​​​സി​​​​​ക​​​​​ൾ​​​​​ക്കു സ്വ​​​​​ന്തം പ​​​​​ഞ്ചാ​​​​​യ​​​​​ത്ത്, വി​​​​​ല്ലേ​​​​​ജ് ഓ​​​​​ഫീ​​​​​സു​​​​​ക​​​​​ളി​​​​​ലെ​​​​​ത്താ​​​​​ൻ ത​​​​​മി​​​​​ഴ്നാ​​​​​ട്ടി​​​​​ലൂ​​​​​ടെ ഏ​​​​​ക​​​​​ദേ​​​​​ശം 120 കി​​​​​ലോ​​​​​മീ​​​​​റ്റ​​​​​ർ സ​​​​​ഞ്ച​​​​​രി​​​​​ക്ക​​​​​ണം. അ​​​​​ട്ട​​​​​പ്പാ​​​​​ടി​​​​​യി​​​​​ൽ ഉ​​​​​ൾ​​​​​പ്പെ​​​​​ടു​​​​​ന്ന​​​​​താ​​​​​ണെ​​​​​ങ്കി​​​​​ലും ഈ ​​​​​ദൂ​​​​​ര​​​​​ക്കൂ​​​​​ടു​​​​​ത​​​​​ൽ​​​​​മൂ​​​​​ലം സ​​​​​ർ​​​​​ക്കാ​​​​​രി​​​​​ന്‍റെ മി​​​​​ക്ക ആ​​​​​നു​​​​​കൂ​​​​​ല്യ​​​​​ങ്ങ​​​​​ളും ഇ​​​​​വ​​​​​ർ​​​​​ക്ക് അ​​​​​ന്യ​​​​​മാ​​​​​യി​​​​​രു​​​​​ന്നു.

District News

കു​ട്ടി​ക​ൾ​ക്ക് പ​ഠ​നാ​ന്ത​രീ​ക്ഷം ഉ​റ​പ്പാ​ക്കി അ​ട്ട​പ്പാ​ടി​യി​ലെ സാ​മൂ​ഹി​ക പ​ഠ​ന​മു​റി​ക​ൾ


അ​ഗ​ളി: വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മി​ക​ച്ച പ​ഠ​നാ​ന്ത​രീ​ക്ഷം ഉ​റ​പ്പു വ​രു​ത്തു​ക​യാ​ണ് അ​ട്ട​പ്പാ​ടി​യി​ലെ സാ​മൂ​ഹി​ക പ​ഠ​ന​മു​റി​ക​ൾ. പ​ട്ടി​ക​വ​ർ​ഗ വി​ക​സ​നവ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​രം​ഭി​ച്ച പ​ദ്ധ​തി​വ​ഴി 43 പ​ഠ​ന​മു​റി​ക​ളാ​ണ് ഒ​രു​ക്കി​യ​ത്.


സ്കൂ​ളു​ക​ളി​ൽ നി​ന്നു​ള്ള കൊ​ഴി​ഞ്ഞു​പോ​ക്ക്, വീ​ട്ടി​ൽ പ​ഠ​നാ​ന്ത​രീ​ക്ഷം ഇ​ല്ലാ​ത്ത​തി​നാ​ൽ പ​ഠ​ന​ത്തി​ൽ പി​ന്നി​ലാ​കു​ന്ന​ത് ഒ​ഴി​വാ​ക്കു​ക എ​ന്നി​വ ല​ക്ഷ്യ​മി​ട്ടാ​ണ് സാ​മൂ​ഹി​ക പ​ഠ​ന​മു​റി​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.


ഷോ​ള​യൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ 12, പു​തൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ 13, അ​ഗ​ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ 18 സാ​മൂ​ഹി​ക പ​ഠ​ന​മു​റി​ക​ളാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ, കു​ടും​ബ​ശ്രീ​യി​ലൂ​ടെ ല​ഘു​ഭ​ക്ഷ​ണം, ഇ​ന്‍റ​ർ​നെ​റ്റ് സൗ​ക​ര്യം എ​ന്നി​വ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് സാ​മൂ​ഹ്യ പ​ഠ​ന​മു​റി ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. തി​ങ്ക​ൾ മു​ത​ൽ വെ​ള്ളി വ​രെ വൈ​കു​ന്നേ​രം 4.30 മു​ത​ൽ 6.30 വ​രെ​യാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സാ​മൂ​ഹ്യ പ​ഠ​ന​മു​റി​ക​ൾ ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യു​ക.

ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ രാ​വി​ലെ ഒ​ൻ​പ​ത് മു​ത​ൽ 12.30 വ​രെ​യും പ​ഠ​ന​മു​റി​ക​ൾ ഉ​പ​യോ​ഗി​ക്കാ​ൻ സാ​ധി​ക്കും. ഓ​രോ സാ​മൂ​ഹി​ക പ​ഠ​ന മു​റി​ക​ളി​ലും ഓ​രോ ഫെ​സി​ലി​റ്റേ​റ്റ​റു​ടെ സേ​വ​ന​വും വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ല​ഭ്യ​മാ​ണ്. ഫെ​സി​ലി​റ്റേ​റ്റ​ർ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് എ​ല്ലാ വി​ഷ​യ​ങ്ങ​ളി​ലും കു​ട്ടി​ക​ളു​ടെ പ്ര​ദേ​ശി​ക ഭാ​ഷ​യി​ൽ ക്ലാ​സു​ക​ൾ എ​ടു​ത്തു ന​ൽ​കു​ക​യും ചെ​യ്യു​മെ​ന്ന പ്ര​ത്യേ​ക​ത​യു​മു​ണ്ട്.

District News

അ​ട്ട​പ്പാ​ടി​യെ കൂ​ടു​ത​ൽ അ​റി​യാം.. ഡോ.​എ.​ഡി. മ​ണി​ക​ണ്ഠ​ന്‍റെ അ​പൂ​ർ​വ​ശേ​ഖ​ര​ത്തി​ലൂ​ടെ

അ​ഗ​ളി: അ​ട്ട​പ്പാ​ടി​യി​ലെ ച​രി​ത്ര​വും ഗോ​ത്ര സം​സ്കാ​ര​വും വി​ളി​ച്ചോ​തു​ന്ന ഇ​രു​ന്നൂ​റി​ല​ധി​കം ഫോ​ട്ടോ​സു​ക​ളു​ടെ അ​പൂ​ർ​വ​ശേ​ഖ​ര​വു​മാ​യി ഗ​വേ​ഷ​ക​ൻ.

അ​ട്ട​പ്പാ​ടി​യി​ലെ ആ​ദി​മ സം​സ്കാ​ര​ങ്ങ​ളെ​കു​റി​ച്ചും വ്യ​ത്യ​സ്ത​മാ​ർ​ന്ന ഗോ​ത്ര​വി​ഭാ​ഗ​ങ്ങ​ളു​ടെ പൈ​തൃ​ക​ങ്ങ​ളെ​യും ജീ​വി​ത രീ​തി​ക​ളെ​ക്കു​റി​ച്ചും പ​തി​മൂ​ന്നു വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി ഗ​വേ​ഷ​ണം ന​ട​ത്തു​ന്ന ഡോ.​എ.​ഡി. മ​ണി​ക​ണ്ഠ​ൻ ത​ന്‍റെ ഗ​വേ​ഷ​ണ കാ​ല​യ​ള​വി​ൽ ശേ​ഖ​രി​ച്ച​താ​ണ് ഈ ​ചി​ത്ര​ങ്ങ​ൾ.

ന​വീ​ന ശി​ലാ​യു​ഗ​കാ​ലം​മു​ത​ൽ സം​ഘ​കാ​ലം, മ​ധ്യ​കാ​ല​ഘ​ട്ടം, ബ്രി​ട്ടീ​ഷ് കാ​ല​ഘ​ട്ടം വ​രെ​യു​ള്ള ച​രി​ത്രം, പു​രാ​വ​സ്തു, ന​ര​വം​ശ സം​ബ​ന്ധി​യാ​യ ശേ​ഷി​പ്പു​ക​ളെ തെ​ളി​യി​ക്കു​ന്ന ഗു​ഹാ​ചി​ത്ര​ങ്ങ​ൾ, മെ​ൻ​ഹി​റു​ക​ൾ, സ്റ്റോ​ൺ സ​ർ​ക്കി​ളു​ക​ൾ, ന​ന്ന​ങ്ങാ​ടി​ക​ൾ, സം​ഘ​കാ​ല പോ​ട്ട​റി​യു​ടെ ചി​ത്ര​ങ്ങ​ൾ​മു​ത​ൽ അ​ട്ട​പ്പാ​ടി​യി​ലെ ആ​ദ്യ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​ന്‍റെ ചി​ത്ര​ങ്ങ​ൾ​വ​രെ ഈ ​ഗ​വേ​ഷ​ക​ന്‍റെ ശേ​ഖ​ര​ത്തി​ലു​ണ്ട്.

അ​ട്ട​പ്പാ​ടി താ​ഴ്‌​വ​ര​യു​ടെ മ​ഹ​ത്താ​യ ച​രി​ത്ര​ത്തെ​യും സാ​മൂ​ഹി​ക മാ​റ്റ​ങ്ങ​ളെ​യും വ്യ​ക്ത​മാ​യി അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന ചി​ത്ര​ങ്ങ​ളാ​ണ് ശേ​ഖ​ര​ത്തി​ലു​ള്ള​ത്.

വി​വി​ധ ഗോ​ത്ര വി​ഭാ​ഗ​ങ്ങ​ളാ​യ കു​റും​മ്പ, മു​ഡു​ക, ഇ​രു​ള, ബ​ഡ​ഗ, തൊ​ഡാ​സ് എ​ന്നി​വ​രു​ടെ സം​സ്കാ​രം, പൈ​തൃ​കം, ജീ​വി​ത രീ​തി​ക​ൾ, മൂ​പ്പ​ന്മാ​ർ, വാ​ദ്യോ​പ​ക​ര​ണ​ങ്ങ​ൾ തു​ട​ങ്ങി അ​ട്ട​പ്പാ​ടി​യു​ടെ കാ​ലാ​ന്ത​ര​ത്തെ അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന ചി​ത്ര​ങ്ങ​ളു​ണ്ട്.

2012 മു​ത​ൽ 2025 വ​രെ ന​ട​ത്തി​യ ഫീ​ൽ​ഡ് വ​ർ​ക്കി​ലൂ​ടെ​യും, വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലെ ആ​ർ​ക്ക​വ്സി​ൽ നി​ന്നും, ത​ദ്ദേ​ശീ​രാ​യ ആ​ളു​ക​ളി​ൽ​നി​ന്നും ശേ​ഖ​രി​ച്ച​താ​ണ് അ​പൂ​ർ​വ​മാ​യ ഫോ​ട്ടോ​ക​ൾ. മ്യൂ​സി​യം, ഫോ​ട്ടോ​ഗാ​ല​റി, എ​ക്സി​ബി​ഷ​ൻ തു​ട​ങ്ങി​യ​വ​ക്ക് ന​ല്ലൊ​രു മു​ത​ൽ​ക്കൂ​ട്ടാ​യി​രി​ക്കും ഇ​തെ​ന്നു ഡോ.​എ.​ഡി. മ​ണി​ക​ണ്ഠ​ൻ പ​റ​യു​ന്നു. ച​രി​ത്ര വി​ദ്യാ​ർ​ഥി​ക​ൾ, ഗ​വേ​ഷ​ക​ർ, സ്കൂ​ൾ കു​ട്ടി​ക​ൾ, പൊ​തു​ജ​ന​ങ്ങ​ൾ എ​ന്നി​വ​ർ​ക്കു​വേ​ണ്ടി വി​പു​ല​മാ​യ എ​ക്സി​ബി​ഷ​ൻ സം​ഘ​ടി​പ്പി​ക്കാ​ൻ താ​ത്പ​ര്യ​മു​ള്ള​വ​രു​മാ​യി സ​ഹ​ക​രി​ക്കാ​നും തീ​രു​മാ​ന​മു​ണ്ട്.

ഗ​വേ​ഷ​ണ​ഫ​ല​മെ​ന്നോ​ണം അ​ട്ട​പ്പാ​ടി​യെ സം​ബ​ന്ധി​ച്ച മൂ​ന്നു പു​സ്ത​ക​ങ്ങ​ൾ ഡോ. ​മ​ണി​ക​ണ്ഠ​ന്‍റ​അ് ഇ​തി​നോ​ട​കം പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്. അ​ട്ട​പ്പാ​ടി ആ​ൽ​ബം എ​ന്ന പേ​രി​ൽ അ​പൂ​ർ​വ​ഫോ​ട്ടോ​സു​ക​ൾ പ്ര​സി​ദ്ധീ​ക​രി​ക്കാ​ൻ പ്ര​സാ​ധ​ക​ർ മു​ന്നോ​ട്ടു​വ​രു​മെ​ന്ന പ്ര​തീ​ക്ഷ​യും ഇ​ദ്ദേ​ഹം പ​ങ്കു​വ​യ്ക്കു​ന്നു.

Latest News

Corehub Up