കണ്ണൂര്: മുഖ്യമന്ത്രി ചർച്ചയിൽ കെ.സി.വേണുഗോപാലിനെ പിന്തുണച്ച് എഴുത്തുകാരൻ ടി. പത്മനാഭൻ. വാർത്തകളുടേയും വ്യക്തി ബന്ധങ്ങളുടേയും അടിസ്ഥാനത്തിൽ പറഞ്ഞാൽ,തീർച്ചയായും താൻ
ഒന്നാംസ്ഥാനം കൊടുക്കുക കെസിക്കാണെന്ന് അദ്ദേഹം പ്രതികരിച്ചു.
പൊതുപ്രവർത്തകന് വേണ്ട ഒരു ഗുണമാണ് പാവങ്ങളോടുള്ള കരുണ. വേണുഗോപാലിന് അത് വേണ്ടുവോളം ഉണ്ട്. പാർലമെന്റിലടക്കം കഴിവ് തെളിയിച്ച വ്യക്തിയാണ്.മുഖ്യമന്ത്രിയുടെ കാര്യത്തിൽ പൊതുവികാരം കെസിക്ക് എതിരാണെന്ന് തോന്നുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
രാഹുൽ ഗാന്ധിയുടെ മനസാക്ഷി സൂക്ഷിപ്പുകാരനാണ് വേണുഗോപാൽ. ഇന്ത്യയുടെ ഭാവി രാഷ്ട്രത്തലവനായ രാഹുലിനെ നയിക്കുന്ന ആളാണ് കെസി. ഇതും കെസിക്ക് പ്ലസ് പോയിന്റാണ്.
കെസിയെ മുഖ്യമന്ത്രിയാക്കുന്നതിന് തടസമായി ചിലർ പറയുന്നത് ആലപ്പുഴയിലെ തെരഞ്ഞെ
ടുപ്പ് ചെലവിനെ കുറിച്ചാണ്. നാടിന്റെ നന്മക്കായി ചെറിയ ചെലവ് മാത്രമാണ് വേണ്ടി വരികയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വി.ഡി. സതീശനുമായി അടുത്ത സ്നേഹബന്ധമോ പരിചയമോ ഇല്ല. രണ്ടുമൂന്ന് തവണ കണ്ടിട്ടുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.
Tags : tpadmanabhan kcvenugopal