x
ad
Mon, 17 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ന്ത്രി ബി​ന്ദു കൃ​ഷ്ണ​യു​ടെ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി നി​യ​മ​നം വൈ​കു​ന്നു

ഓൺലൈൻ ഡെസ്ക്
Published: August 17, 2026 07:37 PM IST | Updated: August 17, 2026 08:43 PM IST

വി.ഡി. സതീശൻ, ബിന്ദു കൃഷ്ണ, കെ.സി. വേണുഗോപാൽ

തി​രു​വ​ന​ന്ത​പു​രം: സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ലേ​റി മൂ​ന്ന് മാ​സം പി​ന്നി​ട്ടി​ട്ടും മ​ന്ത്രി ബി​ന്ദു കൃ​ഷ്ണ​യു​ടെ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി നി​യ​മ​ന​ത്തി​ൽ അ​നി​ശ്ചി​ത​ത്വം തു​ട​രു​ന്നു. മ​ന്ത്രി നി​ർ​ദേ​ശി​ച്ച സെ​ക്ര​ട്ടേ​റി​യ​റ്റി​ലെ അ​ണ്ട​ർ സെ​ക്ര​ട്ട​റി ശ​ര​ത് ച​ന്ദ്ര​നെ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി​യാ​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി ഇ​തു​വ​രെ അ​നു​മ​തി ന​ൽ​കി​യി​ട്ടി​ല്ല. മേ​യ് 18-ന് ​സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത​തി​ന് പി​ന്നാ​ലെ ഇ-​ഓ​ഫീ​സ് വ​ഴി​യും നേ​രി​ട്ടും മ​ന്ത്രി ഈ ​ആ​വ​ശ്യം ഉ​ന്ന​യി​ച്ചി​രു​ന്നെ​ങ്കി​ലും തീ​രു​മാ​ന​മാ​കാ​തെ നീ​ളു​ക​യാ​ണ്. എം​എ​ൽ​എ ആ​യി​രു​ന്ന​പ്പോ​ൾ കെ.​സി. വേ​ണു​ഗോ​പാ​ലി​ന്‍റെ പി​എ ആ​യും മ​ന്ത്രി​യാ​യ​പ്പോ​ൾ പേ​ഴ്സ​ണ​ൽ സ്റ്റാ​ഫാ​യും പ്ര​വ​ർ​ത്തി​ച്ച പ​രി​ച​യ​സ​മ്പ​ത്തു​ള്ള​യാ​ളാ​ണ് ശ​ര​ത് ച​ന്ദ്ര​ൻ.

കെ.​സി. വേ​ണു​ഗോ​പാ​ൽ വി​ഭാ​ഗ​ത്തി​ന് താ​ത്പ​ര്യ​മു​ള്ള​യാ​ളെ നി​യ​മി​ക്കു​ന്ന​തി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​നും അ​തൃ​പ്തി​യു​ണ്ടെ​ന്നാ​ണ് സൂ​ച​ന. എ​ന്നാ​ൽ ശ​ര​ത്തി​നെ​തി​രെ സെ​ക്ര​ട്ടേ​റി​യ​റ്റി​ലെ കോ​ൺ​ഗ്ര​സ് അ​നു​കൂ​ല സം​ഘ​ട​നാ നേ​താ​ക്ക​ൾ ക​ത്ത് ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ന്‍റെ വി​ശ​ദീ​ക​ര​ണം. സ്വ​ന്തം പി​എ​സി​നെ തെ​ര​ഞ്ഞെ​ടു​ക്കാ​ൻ പോ​ലും മ​ന്ത്രി​ക്ക് സ്വാ​ത​ന്ത്ര്യ​മി​ല്ലേ എ​ന്ന് പാ​ർ​ട്ടി​യി​ലെ ഒ​രു വി​ഭാ​ഗം ചോ​ദ്യ​മു​യ​ർ​ത്തു​ന്നു​ണ്ട്.

പാ​ർ​ട്ടി-​സ​ർ​ക്കാ​ർ ഏ​കോ​പ​ന സ​മി​തി​യു​ടെ അ​ഭാ​വ​വും പു​തി​യ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് പ്ര​ഖ്യാ​പ​നം വൈ​കു​ന്ന​തും മു​ന്ന​ണി പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യി​ട്ടു​ണ്ട്. ബോ​ർ​ഡ്, കോ​ർ​പ്പ​റേ​ഷ​ൻ വി​ഭ​ജ​ന​വും മു​ന്ന​ണി നേ​താ​ക്ക​ളു​ടെ കാ​ബി​ന​റ്റ് പ​ദ​വി തീ​രു​മാ​ന​ങ്ങ​ളും നീ​ളു​ന്ന​തി​ൽ യു​ഡി​എ​ഫി​ലെ ഘ​ട​ക​ക​ക്ഷി​ക​ൾ അ​തൃ​പ്തി​യി​ലാ​ണ്. ക​ഴി​ഞ്ഞ സ​ർ​ക്കാ​ർ നി​യ​മി​ച്ച​വ​ർ ത​ന്നെ ഇ​പ്പോ​ഴും പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ളു​ടെ ത​ല​പ്പ​ത്ത് തു​ട​രു​ന്ന​ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ​ക്കി​ട​യി​ലും അ​മ​ർ​ഷ​ത്തി​ന് കാ​ര​ണ​മാ​യി​ട്ടു​ണ്ട്. 

                                

Tags : UDF KCVenugopal LatestNews Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up