അമിത് മാളവ്യ, ദീപക് മസ്കി
ന്യൂഡൽഹി: ബിജെപിയിൽ നടന്ന വൻ സംഘടനാ പുനഃസംഘടനയുടെ ഭാഗമായി സോഷ്യൽ മീഡിയ കൺവീനറായി (ഐടി സെൽ മേധാവി) ഛത്തീസ്ഗഢിൽ നിന്നുള്ള മുതിർന്ന നേതാവ് ദീപക് മസ്കിയെ നിയമിച്ചു. കഴിഞ്ഞ 11 വർഷമായി പാർട്ടി ഐടി സെല്ലിനെ നയിച്ചിരുന്ന അമിത് മാളവ്യയ്ക്ക് പകരക്കാരനായാണ് ദീപക് മസ്കി ചുമതലയേൽക്കുന്നത്.
തന്റെ കാലാവധി പൂർത്തിയാക്കിയതിന് പിന്നാലെ, പാർട്ടി അനുഭാവികൾക്ക് നന്ദി അറിയിച്ച അമിത് മാളവ്യ പുതിയ സോഷ്യൽ മീഡിയ കൺവീനർ ദീപക് മസ്കിക്കും സഹ-കൺവീനർമാരായ പ്രീതി ഗാന്ധി, ശിവാനന്ദ് ദ്വിവേദി, അലോക് ഭട്ട്, അരുൺ യാദവ് എന്നിവർക്കും ആശംസകൾ നേർന്നു.
ദീപക് മസ്കിയുടെ നേതൃത്വത്തിൽ ബിജെപിയുടെ ഡിജിറ്റൽ ആശയവിനിമയം പുതിയ ഉയരങ്ങൾ കീഴടക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. വ്യാജ പ്രചാരണങ്ങൾക്കെതിരെ സത്യം ജനങ്ങളിലേക്ക് എത്തിക്കുകയാണ് പാർട്ടിയുടെ പ്രഥമ ലക്ഷ്യമെന്ന് ദീപക് മസ്കിയും പ്രതികരിച്ചു.
Tags : AmitMalviya DeepakMhaskey BJP Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash