x
ad
Mon, 17 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്വ​കാ​ര്യ ബ​സ് ജീ​വ​ന​ക്കാ​ർ പ്രി​യ​ദ​ർ​ശി​നി ബ​സ് ത​ട​ഞ്ഞു; പ്ര​തി​ഷേ​ധ​വു​മാ​യി നാ​ട്ടു​കാ​ർ

വെബ് ഡെസ്ക്
Published: August 17, 2026 03:20 PM IST | Updated: August 17, 2026 03:36 PM IST

പ്രതീകാത്മക ചിത്രം

പ​ത്ത​നം​തി​ട്ട: കെ​എ​സ്‌​ആ​ർ​ടി​സി​യു​ടെ പ്രി​യ​ദ​ർ​ശി​നി ബ​സ് സ്വ​കാ​ര്യ​ബ​സു​കാ​ർ ത​ട​ഞ്ഞ​താ​യി പ​രാ​തി.ത​ണ്ണീ​ർ​ത്തോ​ട്ടി​ൽ ഇ​ന്ന് സ​ർ​വീ​സ് ആ​രം​ഭി​ച്ച പ്രി​യ​ദ​ർ​ശി​നി ബ​സാ​ണ് സ്വ​കാ​ര്യ​ബ​സ് ജീ​വ​ന​ക്കാ​ർ ത​ട​ഞ്ഞ​ത്. ര​ണ്ട് കെ​എ​സ്‌​ആ​ർ​ടി​സി ബ​സു​ക​ളാ​ണ് ത​ണ്ണീ​ർ​ത്തോ​ട് റൂ​ട്ടി​ൽ സ​ർ​വീ​സ് ആ​രം​ഭി​ച്ച​ത്.

വ​ർ​ഷ​ങ്ങ​ളാ​യി ത​ണ്ണീ​ർ​ത്തോ​ട് ഭാ​ഗ​ത്തേ​ക്ക് കെ​എ​സ്‌​ആ​ർ​ടി​സി സ​ർ​വീ​സ് ഉ​ണ്ടാ​യി​രു​ന്നി​ല്ല. ഈ ​റൂ​ട്ടി​ൽ 15 മി​നി​റ്റ് ഇ​ട​വേ​ള​ക​ളി​ൽ സ്വ​കാ​ര്യ ബ​സു​ക​ളാ​ണ് സ​ർ​വീ​സ് ന​ട​ത്തി​യി​രു​ന്ന​ത്. ഇ​ന്ന് രാ​വി​ലെ ആ​ന്‍റോ ആ​ന്‍റ​ണി എം​പി ര​ണ്ട് കെ​എ​സ്‌​ആ​ർ​ടി​സി പ്രി​യ​ദ​ർ​ശി​നി ബ​സു​ക​ൾ ഫ്ലാ​ഗ് ഓ​ഫ് ചെ​യ്ത​തോ​ടെ​യാ​ണ് പു​തി​യ സ​ർ​വീ​സു​ക​ൾ​ക്ക് തു​ട​ക്ക​മാ​യ​ത്.

സ​ർ​വീ​സ് ആ​രം​ഭി​ച്ച​തി​ന് പി​ന്നാ​ലെ ഒ​രു സ്വ​കാ​ര്യ ബ​സു​ട​മ ത​ന്‍റെ 16 ബ​സു​ക​ൾ ഒ​രു​മി​ച്ച് ജം​ഗ്ഷ​നി​ൽ നി​ർ​ത്തി​യി​ട്ട് കെ​എ​സ്‌​ആ​ർ​ടി​സി ത​ട​യു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രും പ്ര​തി​ഷേ​ധ​വു​മാ​യി എ​ത്തി. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി​യാ​ണ് കെ​എ​സ്‌​ആ​ർ​ടി​സി ബ​സു​ക​ൾ​ക്ക് സ​ർ​വീ​സ് ന​ട​ത്താ​നു​ള്ള സാ​ഹ​ച​ര്യ​മൊ​രു​ക്കി​യ​ത്.

Tags : Ksrtc PriyadarshiniBus PrivateBuses Pathanamthitta Thannithode

Recent News

Corehub Up