x
ad
Mon, 17 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റി​ക്രൂ​ട്ട്‌​മെ​ന്‍റ് വി​വാ​ദം ക​ത്തു​ന്നു; ഹേ​മ​ന്ത് സോ​റ​ന് ക​ത്ത​യ​ച്ച് രാ​ഹു​ൽ ഗാ​ന്ധി

വെബ് ഡെസ്ക്
Published: August 17, 2026 02:44 PM IST | Updated: August 17, 2026 02:44 PM IST

രാ​ഹു​ൽ ഗാ​ന്ധിയും ഹേ​മ​ന്ത് സോ​റ​നും തേ​ജ​സ്വി യാ​ദ​വും.

റാ​ഞ്ചി: പ​രീ​ക്ഷാ ക്ര​മ​ക്കേ​ടു​ക​ൾ​ക്കെ​തി​രെ ജാ​ർ​ഖ​ണ്ഡി​ൽ വി​ദ്യാ​ർ​ഥി പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്ന​തി​നി​ടെ മു​ഖ്യ​മ​ന്ത്രി ഹേ​മ​ന്ത് സോ​റ​ന് ക​ത്ത​യ​ച്ച് രാ​ഹു​ൽ ഗാ​ന്ധി. വി​ദ്യാ​ർ​ഥി​ക​ളു​ടെ പ്ര​ശ്ന​ങ്ങ​ളി​ൽ എ​ത്ര​യും വേ​ഗം പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് രാ​ഹു​ൽ ഗാ​ന്ധി ക​ത്ത​യ​ച്ച​ത്.

ജെ​എം​എം-​കോ​ൺ​ഗ്ര​സ്-​ആ​ർ​ജെ​ഡി സ​ഖ്യ സ​ർ​ക്കാ​ർ വി​ദ്യാ​ർ​ഥി​ക​ളു​ടെ ആ​വ​ശ്യ​ങ്ങ​ളി​ൽ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്ന് ആ​രോ​പി​ച്ചാ​ണ് പ്ര​തി​ഷേ​ധം ശ​ക്ത​മാ​ക്കി​യ​ത്. ജാ​ർ​ഖ​ണ്ഡി​ലെ വി​വി​ധ ജി​ല്ല​ക​ളി​ൽ ഹേ​മ​ന്ത് സോ​റ​ന്‍റെ​യും രാ​ഹു​ൽ ഗാ​ന്ധി​യു​ടെ​യും ആ​ർ​ജെ​ഡി നേ​താ​വ് തേ​ജ​സ്വി യാ​ദ​വി​ന്‍റെ​യും കോ​ലം ക​ത്തി​ച്ചും പ്ര​തി​ഷേ​ധം ന​ട​ന്നു.

വി​ദ്യാ​ർ​ഥി​ക​ളു​മാ​യി സ​ർ​ക്കാ​ർ ആ​റ് ത​വ​ണ ച​ർ​ച്ച ന​ട​ത്തി​യെ​ങ്കി​ലും പ്ര​തി​ഷേ​ധം അ​വ​സാ​നി​ച്ചി​ട്ടി​ല്ല. അ​തേ​സ​മ​യം ച​ല​ച്ചി​ത്ര ന​ടി കു​നി​ക സ​ദാ​ന​ന്ദ് ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രും സ​മ​ര​ത്തി​ന് പി​ന്തു​ണ​യു​മാ​യി രം​ഗ​ത്തെ​ത്തി. നി​ല​വി​ൽ ആ​റ് ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ നി​രാ​ഹാ​ര സ​മ​രം തു​ട​രു​ക​യാ​ണ്.

Tags : RecruitmentExam StudentProtest RahulGandhi HemantSoren Jharkhand

Recent News

Corehub Up