x
ad
Mon, 17 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ല​ടി സ​ർ​വ​ക​ലാ​ശാ​ല വി​സി​ക്കെ​തി​രാ​യ സ​മ​രം; നാ​ല് എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ റി​മാ​ൻ​ഡി​ൽ

ഓൺലൈൻ ഡെസ്ക്
Published: August 17, 2026 06:01 PM IST | Updated: August 17, 2026 06:01 PM IST

കാ​ല​ടി സം​സ്കൃ​ത സ​ർ​വ​ക​ലാ​ശാ​ല വിസി സിസ തോമസ്

കൊ​ച്ചി: കാ​ല​ടി സം​സ്കൃ​ത സ​ർ​വ​ക​ലാ​ശാ​ല​യി​ൽ വി​സി​ക്കെ​തി​രാ​യ പ്ര​തി​ഷേ​ധ​ത്തി​ൽ അ​റ​സ്റ്റി​ലാ​യ നാ​ല് എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രെ റി​മാ​ന്‍​ഡ് ചെ​യ്തു. എ​സ്എ​ഫ്ഐ സം​സ്ഥാ​ന ക​മ്മ​റ്റി​യം​ഗം മെ​ബി​ൻ ജോ​സ്, സ​ർ​വ​ക​ലാ​ശാ​ല​യി​ലെ എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രാ​യ ബേ​സി​ൽ, യ​ദു, ബി​നീ​ഷ് എ​ന്നി​വ​രാ​ണ് റി​മാ​ൻ​ഡി​ലാ​യ​ത്. ത​ന്നെ ക​യ്യേ​റ്റം ചെ​യ്തു എ​ന്ന സി​സ തോ​മ​സി​ന്‍റെ പ​രാ​തി​യി​ൽ എ​ടു​ത്ത കേ​സി​ലാ​ണ് ന​ട​പ​ടി. സ​മ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​ദ്യ​കേ​സി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ജാ​മ്യം ല​ഭി​ച്ചി​രു​ന്നു.

കാ​ല​ടി സം​സ്കൃ​ത സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ഒ​രു സം​ഘം വി​ദ്യാ​ർ​ത്ഥി​ക​ൾ ദേ​ഹോ​പ​ദ്ര​വം ഏ​ൽ​പ്പി​ച്ചു​വെ​ന്നും കൈ​യേ​റ്റം ചെ​യ്തു​വെ​ന്നും മാ​ന​സി​ക​മാ​യി പീ​ഡി​പ്പി​ച്ചു​വെ​ന്നും ആ​രോ​പി​ച്ച് വൈ​സ് ചാ​ൻ​സ​ല​ർ സി​സ തോ​മ​സ് മു​ഖ്യ​മ​ന്ത്രി​ക്കും ആ​ഭ്യ​ന്ത​ര മ​ന്ത്രി​ക്കും പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഔ​ദ്യോ​ഗി​ക കൃ​ത്യ നി​ർ​വ​ഹ​ണം ത​ട​സ​പ്പെ​ടു​ത്തി​യെ​ന്നും ഔ​ദ്യോ​ഗി​ക വാ​ഹ​ന​ത്തി​ന് കേ​ടു​പാ​ട് വ​രു​ത്തി​യെ​ന്നും ത​ന്നോ​ടൊ​പ്പം ഉ​ണ്ടാ​യി​രു​ന്ന സി​ൻ​ഡി​ക്കേ​റ്റ് അം​ഗ​ങ്ങ​ളും പേ​ഴ്സ​ണ​ൽ സ്റ്റാ​ഫും ആ​ക്ര​മി​ക്ക​പ്പെ​ട്ടു​വെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു.

സി​ൻ​ഡി​ക്കേ​റ്റ് യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ ക​ഴി​ഞ്ഞ ദി​വ​സം സ​ർ​വ​ക​ലാ​ശാ​ല​യി​ൽ എ​ത്തി​യ​താ​യി​രു​ന്നു വി​സി സി​സ തോ​മ​സ്. യോ​ഗം ക​ഴി​ഞ്ഞ് മ​ട​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് വി​ദ്യാ​ർ​ത്ഥി​ക​ൾ ലി​ഫ്റ്റി​ന് മു​ൻ​പി​ലും സ​ർ​വ​ക​ലാ​ശാ​ല ഗേ​റ്റി​ന് സ​മീ​പ​ത്തും വെ​ച്ച് വി​സി​യെ ത​ട​ഞ്ഞ​ത്.

Tags : SFI Arrest LatestNews DeepikaNews Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up