x
ad
Mon, 17 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡ​ൽ​ഹി മെ​ട്രോ​യി​ൽ യാ​ത്ര​ക്കാ​രി​യു​ടെ ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യ സി​ഐ​എ​സ്എ​ഫ് ജ​വാ​നെ സ​സ്പെ​ൻ​ഡ് ചെ​യ്തു

ഓൺലൈൻ ഡെസ്ക്
Published: August 17, 2026 06:12 PM IST | Updated: August 17, 2026 06:12 PM IST

ഡ​ൽ​ഹി മെ​ട്രോ​യി​ൽ യാ​ത്ര​ക്കാ​രി​യു​ടെ ചി​ത്ര​ങ്ങ​ൾ പകർത്തിയ ജവാന് സസ്പെൻഷൻ

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മെ​ട്രോ​യി​ൽ സെ​ൻ​ട്ര​ൽ ഇ​ൻ​ഡ​സ്ട്രി​യ​ൽ സെ​ക്യൂ​രി​റ്റി ഫോ​ഴ്സ് (സി​ഐ​എ​സ്എ​ഫ്) ജ​വാ​ൻ യാ​ത്ര​ക്കാ​രി​യു​ടെ ചി​ത്ര​ങ്ങ​ൾ ര​ഹ​സ്യ​മാ​യി മൊ​ബൈ​ൽ ഫോ​ണി​ൽ പ​ക​ർ​ത്തി​യ സം​ഭ​വ​ത്തി​ൽ ക​ർ​ശ​ന ന​ട​പ​ടി​യു​മാ​യി സി​ഐ​എ​സ്എ​ഫ്. സം​ഭ​വ​ത്തി​ൽ ഗു​രു​ത​ര വീ​ഴ്ച സം​ഭ​വി​ച്ച​താ​യി ചൂ​ണ്ടി​ക്കാ​ട്ടി​യ സി​ഐ​എ​സ്എ​ഫ് ഹെ​ഡ്ക്വാ​ർ​ട്ടേ​ഴ്സ്, ആ​രോ​പ​ണ​വി​ധേ​യ​നാ​യ ജ​വാ​നെ അ​ടി​യ​ന്ത​ര​മാ​യി സ​സ്പെ​ൻ​ഡ് ചെ​യ്തു.

എ​യിം​സ് മെ​ട്രോ സ്റ്റേ​ഷ​ന് സ​മീ​പ​ത്ത് വെ​ച്ചാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. സു​ര​ക്ഷാ ചു​മ​ത​ല​യി​ലു​ണ്ടാ​യി​രു​ന്ന ജ​വാ​ൻ യു​വ​തി​യു​ടെ ദൃ​ശ്യ​ങ്ങ​ൾ ഫോ​ണി​ൽ പ​ക​ർ​ത്തി​യ​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട സ​ഹ​യാ​ത്ര​ക്കാ​ർ ഇ​യാ​ളെ ചോ​ദ്യം ചെ​യ്യു​ക​യും ഫോ​ൺ പ​രി​ശോ​ധി​ക്കു​ക​യും ആ​യി​രു​ന്നു. ഫോ​ണി​ൽ നി​ന്ന് ദൃ​ശ്യ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് മെ​ട്രോ​യ്ക്കു​ള്ളി​ൽ പ്ര​തി​ഷേ​ധ​മു​യ​ർ​ന്നു.

സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​ട​പെ​ടു​ക​യും ജ​വാ​നെ​തി​രെ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്തു. കു​റ്റ​ക്കാ​ര​നെ​ന്ന് ക​ണ്ടെ​ത്തു​ന്ന പ​ക്ഷം കൂ​ടു​ത​ൽ ശ​ക്ത​മാ​യ തു​ട​ർ ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​കു​മെ​ന്ന് സി​ഐ​എ​സ്എ​ഫ് വ്യ​ക്ത​മാ​ക്കി. 

Tags : CISF Jawan Suspension LatestNews DeepikaNews Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up