x
ad
Mon, 17 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യു​ജി​സി നെ​റ്റ് പ​രീ​ക്ഷ​യി​ൽ വീ​ഴ്ച; ക​ർ​ശ​ന ന​ട​പ​ടി​ക്ക് എ​ൻ​ടി​എ

വെബ് ഡെസ്ക്
Published: August 17, 2026 04:04 PM IST | Updated: August 17, 2026 04:04 PM IST

പ​രീ​ക്ഷാ വീ​ഴ്ച​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യു​മാ​യി എ​ൻ​ടി​എ അ​ധി​കൃ​ത​ർ ച​ർ​ച്ച​ന‌​ട​ത്തു​ന്നു.

ന്യൂ​ഡ​ൽ​ഹി: യു​ജി​സി നെ​റ്റ് പ​രീ​ക്ഷാ ന​ട​ത്തി​പ്പി​ലെ വീ​ഴ്ച​ക​ളി​ൽ ഉ​ത്ത​ര​വാ​ദി​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് നാ​ഷ​ണ​ൽ ടെ​സ്റ്റിം​ഗ് ഏ​ജ​ൻ​സി. പ​രീ​ക്ഷാ ന​ട​ത്തി​പ്പ് കൂ​ടു​ത​ൽ സു​താ​ര്യ​വും കു​റ്റ​മ​റ്റ​തു​മാ​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ മാ​റ്റ​ങ്ങ​ൾ ന​ട​പ്പാ​ക്കു​മെ​ന്നും എ​ൻ​ടി​എ അ​റി​യി​ച്ചു.

പ​രീ​ക്ഷാ വീ​ഴ്ച​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ മ​ന്ത്രി എ​ൻ​ടി​എ അ​ധി​കൃ​ത​രു​മാ​യി ച​ർ​ച്ച​ന‌​ട​ത്തി. പ​രീ​ക്ഷാ പ്രോ​ട്ടോ​ക്കോ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്നും എ​ല്ലാ പ​രീ​ക്ഷാ ന​ട​പ​ടി​ക​ളും സ​മ​ഗ്ര​മാ​യ ഓ​ഡി​റ്റി​ന് വി​ധേ​യ​മാ​ക്ക​ണ​മെ​ന്നും മ​ന്ത്രി നി​ർ​ദേ​ശി​ച്ചു.

തി​രു​ത്ത​ൽ ന​ട​പ​ടി​ക​ളു​ടെ റി​പ്പോ​ർ​ട്ടും സ​മ​ർ​പ്പി​ക്ക​ണം. യു​ജി​സി നെ​റ്റ് പ​രീ​ക്ഷ​യി​ലെ ഗു​രു​ത​ര പ​രി​ശോ​ധ​നാ വീ​ഴ്ച​ക​ളെ തു​ട​ർ​ന്ന് ഇം​ഗ്ലീ​ഷ്, കൊ​മേ​ഴ്സ്, സോ​ഷ്യോ​ള​ജി വി​ഷ​യ​ങ്ങ​ളി​ൽ പു​നഃ​പ​രീ​ക്ഷ ന​ട​ത്താ​ൻ എ​ൻ​ടി​എ തി​രു​മാ​നി​ച്ചി​രു​ന്നു. സെ​പ്റ്റം​ബ​ർ ഒ​മ്പ​ത്, പ​ത്ത് തീ​യ​തി​ക​ളി​ലാ​യി​രി​ക്കും പു​നഃ​പ​രീ​ക്ഷ.

സെ​പ്റ്റം​ബ​ർ ഒ​മ്പ​തി​ന് രാ​വി​ലെ ഒ​മ്പ​തു മു​ത​ൽ ഉ​ച്ച​യ്ക്ക് 12 വ​രെ ഇം​ഗ്ലീ​ഷ് പ​രീ​ക്ഷ​യും ഉ​ച്ച​യ്ക്ക് മൂ​ന്നു മു​ത​ൽ വൈ​കു​ന്നേ​രം ആ​റു വ​രെ കൊ​മേ​ഴ്സ് പ​രീ​ക്ഷ​യും ന​ട​ക്കും. സോ​ഷ്യോ​ള​ജി പ​രീ​ക്ഷ സെ​പ്റ്റം​ബ​ർ 10ന് ​രാ​വി​ലെ ഒ​മ്പ​തു മു​ത​ൽ 12 വ​രെ​യാ​യി​രി​ക്കും.

 

Tags : UGCNET Nta Net Exam Exam Lapses

Recent News

Corehub Up