x
ad
Mon, 17 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​വൈ​റ്റി​ൽ കെ​ട്ടി​ട​ത്തി​ന് തീ​പി​ടി​ച്ച് ഒ​രാ​ൾ മ​രി​ച്ചു

വെബ് ഡെസ്ക്
Published: August 17, 2026 12:35 PM IST | Updated: August 17, 2026 12:35 PM IST

പ്രതീകാത്മക ചിത്രം

കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ ജ​ലീ​ബ് അ​ൽ ഷു​യൂ​ഖി​ൽ കെ​ട്ടി​ട​ത്തി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ ഒ​രാ​ൾ മ​രി​ച്ചു. മ​രി​ച്ച​യാ​ളെ ഇ​തു​വ​രെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല.

സം​ഭ​വ​ത്തെ​ക്കു​റി​ച്ച് വി​വ​രം ല​ഭി​ച്ച​യു​ട​ൻ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ർ, ആം​ബു​ല​ൻ​സ്, ഫ​യ​ർ​ഫോ​ഴ്സ് എ​ന്നി​വ​ർ സ്ഥ​ല​ത്തെ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. തീ​യ​ണ​യ്ക്കു​ന്ന​തി​നി​ടെ​യാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

മ​രി​ച്ച​യാ​ളെ തി​രി​ച്ച​റി​യു​ന്ന​തി​നാ​യി മൃ​ത​ദേ​ഹം ഫോ​റ​ൻ​സി​ക് ഡി​പ്പാ​ർ​ട്ട്‌​മെ​ന്‍റി​ലേ​ക്ക് മാ​റ്റി​യി​ട്ടു​ണ്ട്. തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ല. സം​ഭ​വ​ത്തി​ൽ അ​ധി​കൃ​ത​ർ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Tags : Deepika BreakingNews Dead Fire

Recent News

Corehub Up