x
ad
Mon, 17 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വെ​ല്ലു​വി​ളി​ക​ൾ പാ​ളി; അ​ർ​ജു​ൻ ആ​യ​ങ്കി പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ

വെബ് ഡെസ്ക്
Published: August 17, 2026 12:24 PM IST | Updated: August 17, 2026 12:59 PM IST

അ​ർ​ജു​ൻ ആ​യ​ങ്കി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ​പ്പോ​ൾ.

കൊ​ച്ചി: പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ വെ​ല്ലു​വി​ളി​ക്കു​ക​യും ചെ​യ്ത കേ​സി​ൽ അ​ർ​ജു​ൻ ആ​യ​ങ്കി​യെ ര​ണ്ട് ദി​വ​സ​ത്തേ​ക്ക് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വി​ട്ടു. കോ​ത​മം​ഗ​ലം, ഊ​ന്നു​ക​ൽ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലെ ഇ​ൻ​സ്പെ​ക്ട​ർ​മാ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ കേ​സി​ലാ​ണ് ന​ട​പ​ടി.

കോ​ത​മം​ഗ​ലം ഇ​ൻ​സ്പെ​ക്ട​ർ കെ.​ആ​ർ. പ്ര​ശാ​ന്ത് കു​മാ​റി​നെ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ ഇ​യാ​ൾ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​രു​ന്നു. ഈ ​സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്തി​യ ഊ​ന്നു​ക​ൽ ഇ​ൻ​സ്പെ​ക്ട​ർ ബി.​എ​സ്. ആ​ദ​ർ​ശി​ന് ഇ​ൻ​സ്റ്റ​ഗ്രാ​മി​ലൂ​ടെ അ​ർ​ജു​ൻ ആ​യ​ങ്കി വെ​ല്ലു​വി​ളി​ച്ചി​രു​ന്നു.

ഈ ​കേ​സി​ൽ ചോ​ദ്യം ചെ​യ്ത് തെ​ളി​വെ​ടു​ക്കു​ന്ന​തി​നാ​ണ് ക​സ്റ്റ​ഡി​യി​ൽ​വി​ട്ട​ത്. ആ​ഭ്യ​ന്ത​ര മ​ന്ത്രി​യെ ഉ​ൾ​പ്പെ​ടെ വെ​ല്ലു​വി​ളി​ച്ച​തി​ന് പി​ന്നാ​ലെ ക​ണ്ണൂ​രി​ൽ നി​ന്നാ​ണ് അ​ർ​ജു​ൻ ആ​യ​ങ്കി​യെ  ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. വെ​ള്ളി​യാ​ഴ്ച രാ​ത്രി ഏ​ഴോ​ടെ കോ​ത​മം​ഗ​ലം മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തി​രു​ന്നു.

കു​ട്ട​മ്പു​ഴ ഇ​ൻ​സ്പെ​ക്ട​ർ എ. ​ഷൈ​ൻ കു​മാ​റി​നാ​ണ് കേ​സി​ന്‍റെ അ​ന്വേ​ഷ​ണ ചു​മ​ത​ല. പു​ന്നേ​ക്കാ​ട് റി​സോ​ർ​ട്ടി​ൽ നി​ന്ന് ക്രി​മി​ന​ൽ ഗൂ​ഢാ​ലോ​ച​ന കേ​സി​ൽ പി​ടി​യി​ലാ​യ അ​ർ​ജു​ൻ ആ​യ​ങ്കി​ക്ക് കോ​ത​മം​ഗ​ലം മ​ജി​സ്ട്രേ​റ്റ് കോ​ട​തി നേ​ര​ത്തെ അ​നു​വ​ദി​ച്ച ജാ​മ്യം റ​ദ്ദാ​ക്കി​യി​രു​ന്നു. കോ​ത​മം​ഗ​ലം ഇ​ൻ​സ്പെ​ക്ട​റെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​തി​ലൂ​ടെ ജാ​മ്യ​വ്യ​വ​സ്ഥ ലം​ഘി​ച്ച​താ​യി ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​യി​രു​ന്നു ന​ട​പ​ടി.

Tags : Arjun Ayanki Police Custody Kerala Police Kothamangalam Unnukal

Recent News

Corehub Up