Mon, 17 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : DeepakMhaskey

ബി​ജെ​പി ഐ​ടി സെ​ൽ മേ​ധാ​വി​യാ​യി ദീ​പ​ക് മ​സ്കി​യെ നി​യ​മി​ച്ചു; ആ​ശം​സ​ക​ളു​മാ​യി അ​മി​ത് മാ​ള​വ്യ

ന്യൂ​ഡ​ൽ​ഹി: ബി​ജെ​പി​യി​ൽ ന​ട​ന്ന വ​ൻ സം​ഘ​ട​നാ പു​നഃ​സം​ഘ​ട​ന​യു​ടെ ഭാ​ഗ​മാ​യി സോ​ഷ്യ​ൽ മീ​ഡി​യ ക​ൺ​വീ​ന​റാ​യി (ഐ​ടി സെ​ൽ മേ​ധാ​വി) ഛത്തീ​സ്ഗ​ഢി​ൽ നി​ന്നു​ള്ള മു​തി​ർ​ന്ന നേ​താ​വ് ദീ​പ​ക് മ​സ്കി​യെ നി​യ​മി​ച്ചു. ക​ഴി​ഞ്ഞ 11 വ​ർ​ഷ​മാ​യി പാ​ർ​ട്ടി ഐ​ടി സെ​ല്ലി​നെ ന​യി​ച്ചി​രു​ന്ന അ​മി​ത് മാ​ള​വ്യ​യ്ക്ക് പ​ക​ര​ക്കാ​ര​നാ​യാ​ണ് ദീ​പ​ക് മ​സ്കി ചു​മ​ത​ല​യേ​ൽ​ക്കു​ന്ന​ത്.

ത​ന്‍റെ കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​ക്കി​യ​തി​ന് പി​ന്നാ​ലെ, പാ​ർ​ട്ടി അ​നു​ഭാ​വി​ക​ൾ​ക്ക് ന​ന്ദി അ​റി​യി​ച്ച അ​മി​ത് മാ​ള​വ്യ പു​തി​യ സോ​ഷ്യ​ൽ മീ​ഡി​യ ക​ൺ​വീ​ന​ർ ദീ​പ​ക് മ​സ്കി​ക്കും സ​ഹ-​ക​ൺ​വീ​ന​ർ​മാ​രാ​യ പ്രീ​തി ഗാ​ന്ധി, ശി​വാ​ന​ന്ദ് ദ്വി​വേ​ദി, അ​ലോ​ക് ഭ​ട്ട്, അ​രു​ൺ യാ​ദ​വ് എ​ന്നി​വ​ർ​ക്കും ആ​ശം​സ​ക​ൾ നേ​ർ​ന്നു.

ദീ​പ​ക് മ​സ്കി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ബി​ജെ​പി​യു​ടെ ഡി​ജി​റ്റ​ൽ ആ​ശ​യ​വി​നി​മ​യം പു​തി​യ ഉ​യ​ര​ങ്ങ​ൾ കീ​ഴ​ട​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ്ര​ത്യാ​ശ പ്ര​ക​ടി​പ്പി​ച്ചു. വ്യാ​ജ പ്ര​ചാ​ര​ണ​ങ്ങ​ൾ​ക്കെ​തി​രെ സ​ത്യം ജ​ന​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്കു​ക​യാ​ണ് പാ​ർ​ട്ടി​യു​ടെ പ്ര​ഥ​മ ല​ക്ഷ്യ​മെ​ന്ന് ദീ​പ​ക് മ​സ്കി​യും പ്ര​തി​ക​രി​ച്ചു. 

 

Latest News

Corehub Up