x
ad
Mon, 17 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ വി​ല​ക്ക് മ​റി​ക​ട​ന്ന് 'ഷീ ​ഫെ​സ്റ്റ്' സം​ഘ​ടി​പ്പി​ച്ച് എ​സ്എ​ഫ്ഐ, ഐ​ഷി ഘോ​ഷ് പ​ങ്കെ​ടു​ത്തു

ഓൺലൈൻ ഡെസ്ക്
Published: August 17, 2026 08:40 PM IST | Updated: August 17, 2026 08:40 PM IST

വിദ്യാർഥി നേതാവ് ഐഷി ഘോഷ്

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല വൈ​സ് ചാ​ൻ​സ​ല​ർ അ​നു​മ​തി നി​ഷേ​ധി​ച്ച വി​ദ്യാ​ർ​ഥി യൂ​ണി​യ​ൻ പ​രി​പാ​ടി വി​ല​ക്ക് മ​റി​ക​ട​ന്ന് സം​ഘ​ടി​പ്പി​ച്ച് എ​സ്എ​ഫ്ഐ. പാ​ല​യാ​ട് ക്യാ​മ്പ​സ് വി​ദ്യാ​ർ​ഥി യൂ​ണി​യ​ൻ സം​ഘ​ടി​പ്പി​ച്ച 'ഷീ ​ഫെ​സ്റ്റ്' ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന​തി​നാ​ണ് എ​സ്എ​ഫ്ഐ അ​ഖി​ലേ​ന്ത്യാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ഐ​ഷി ഘോ​ഷ് ക്യാ​മ്പ​സി​ലെ​ത്തി​യ​ത്.

നേ​ര​ത്തെ മു​ൻ​കൂ​ർ അ​നു​മ​തി വാ​ങ്ങി​യി​ല്ലെ​ന്ന കാ​ര​ണം ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് വി.​സി പ​രി​പാ​ടി​ക്ക് അ​നു​മ​തി നി​ഷേ​ധി​ച്ച​ത്. എ​ന്നാ​ൽ ഐ​ഷി ഘോ​ഷ് പ​ങ്കെ​ടു​ക്കു​ന്ന​തു​കൊ​ണ്ടാ​ണ് വി.​സി അ​നു​മ​തി നി​ഷേ​ധി​ച്ച​തെ​ന്നും സ​ർ​വ്വ​ക​ലാ​ശാ​ല​യു​ടേ​ത് ആ​ർ​എ​സ്എ​സ് അ​നു​കൂ​ല നി​ല​പാ​ടാ​ണെ​ന്നും എ​സ്എ​ഫ്ഐ ക​ണ്ണൂ​ർ ജി​ല്ലാ സെ​ക്ര​ട്ട​റി ജോ​യ​ൽ തോ​മ​സ് ആ​രോ​പി​ച്ചു. ത​ട​സ​ങ്ങ​ൾ നി​ല​നി​ൽ​ക്കെ ത​ന്നെ നി​ശ്ച​യി​ച്ച സെ​മി​നാ​ർ ഹാ​ളി​ൽ വി​ദ്യാ​ർ​ത്ഥി​ക​ൾ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

പ​രി​പാ​ടി​യി​ൽ സം​സാ​രി​ച്ച ഐ​ഷി ഘോ​ഷ് വൈ​സ് ചാ​ൻ​സ​ല​ർ​ക്കെ​തി​രെ രൂ​ക്ഷ​മാ​യ വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ചു. "പ​രി​പാ​ടി ന​ട​ക്കു​ന്ന​ത് ആ​ർ​എ​സ്എ​സ് ശാ​ഖ​യി​ലോ നാ​ഗ്പൂ​രി​ലോ അ​ല്ല, വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ സ്വ​ന്തം ക്യാ​മ്പ​സി​ലാ​ണ്" എ​ന്ന് ഐ​ഷി വ്യ​ക്ത​മാ​ക്കു​ക​യും വി​ഷ​യ​ത്തി​ൽ തു​റ​ന്ന സം​വാ​ദ​ത്തി​ന് വി​സി​യെ ക്ഷ​ണി​ക്കു​ക​യും ചെ​യ്തു. വി​ല​ക്ക് മ​റി​ക​ട​ന്ന് പ​രി​പാ​ടി ന​ട​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ൽ സം​ഘാ​ട​ക​രാ​യ വി​ദ്യാ​ർ​ത്ഥി​ക​ളോ​ട് വി​ശ​ദീ​ക​ര​ണം തേ​ടാ​നാ​ണ് സ​ർ​വ​ക​ലാ​ശാ​ല അ​ധി​കൃ​ത​രു​ടെ തീ​രു​മാ​നം.

 

Tags : AisheGhosh SFI LatestNews DeepikaNews Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up