Wed, 30 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : AisheGhosh

വി​ദ്യാ​ർ​ഥി-​യു​വ​ജ​ന​വി​രു​ദ്ധ ന​യ​ങ്ങ​ൾ​ക്കെ​തി​രേ ശ​ക്ത​മാ​യ പോ​രാ​ട്ടം വേ​ണം: ഐ​ഷി ഘോ​ഷ്

തൃ​​​​​ശൂ​​​​​ർ: രാ​​​​​ജ്യ​​​​​ത്ത് ഉ​​​​​യ​​​​​ർ​​​​​ന്നു​​​​​വ​​​​​രു​​​​​ന്ന വ​​​​​ർ​​​​​ഗീ​​​​​യ​​​​​ത​​​​​യ്ക്കും തൊ​​​​​ഴി​​​​​ലി​​​​​ല്ലാ​​​​​യ്മ​​​​​യ്ക്കും വി​​​​​ദ്യാ​​​​​ർ​​​​​ഥി-​​​​​യു​​​​​വ​​​​​ജ​​​​​ന​​​​​വി​​​​​രു​​​​​ദ്ധ ന​​​​​യ​​​​​ങ്ങ​​​​​ൾ​​​​​ക്കു​​​​​മെ​​​​​തി​​​​​രേ ശ​​​​​ക്ത​​​​​മാ​​​​​യ പോ​​​​​രാ​​​​​ട്ട​​​​​ങ്ങ​​​​​ൾ സം​​​​​ഘ​​​​​ടി​​​​​പ്പി​​​​​ക്ക​​​​​ണ​​​​​മെ​​​​​ന്ന് എ​​​​​സ്എ​​​​​ഫ്ഐ അ​​​​​ഖി​​​​​ലേ​​​​​ന്ത്യ ജോ​​​​​യി​​​​​ന്‍റ് സെ​​​​​ക്ര​​​​​ട്ട​​​​​റി ഐ​​​​​ഷി ഘോ​​​​​ഷ് ആ​​​​​ഹ്വാ​​​​​നം ചെ​​​​​യ്തു.

കേ​​​​​ന്ദ്ര​​​​​ഭ​​​​​ര​​​​​ണം കൈ​​​​​യാ​​​​​ളു​​​​​ന്ന ആ​​​​​ർ​​​​​എ​​​​​സ്എ​​​​​സ്-​​​​​ബി​​​​​ജെ​​​​​പി ശ​​​​​ക്തി​​​​​ക​​​​​ൾ രാ​​​​​ജ്യ​​​​​ത്തു വ​​​​​ർ​​​​​ഗീ​​​​​യ​​​​​വി​​​​​ഭ​​​​​ജ​​​​​ന അ​​​​​ജ​​​​​ൻ‌‌​​​ഡ ന​​​​​ട​​​​​പ്പാ​​​​​ക്കു​​​​​ക​​​​​യാ​​​​​ണ്. യു​​​​​വാ​​​​​ക്ക​​​​​ളെ വ​​​​​ർ​​​​​ഗീ​​​​​യ​​​​​രാ​​​ഷ്‌​​​ട്രീ​​​​​യ​​​​​ത്തി​​​​​ന്‍റെ ഉ​​​​​പ​​​​​ക​​​​​ര​​​​​ണ​​​​​മാ​​​​​ക്കാ​​​​​നും വി​​​​​ദ്യാ​​​​​ഭ്യാ​​​​​സ​​​​​മേ​​​​​ഖ​​​​​ല​​​​​യെ നി​​​​​യ​​​​​ന്ത്രി​​​​​ക്കാ​​​​​നും തൊ​​​​​ഴി​​​​​ല​​​​​വ​​​​​സ​​​​​ര​​​​​ങ്ങ​​​​​ൾ പ​​​​​രി​​​​​മി​​​​​ത​​​​​പ്പെ​​​​​ടു​​​​​ത്താ​​​​​നും ശ്ര​​​​​മം ന​​​​​ട​​​​​ക്കു​​​​​ന്നു.

സ​​​​​ർ​​​​​ക്കാ​​​​​ർ​​​സ്ഥാ​​​​​പ​​​​​ന​​​​​ങ്ങ​​​​​ൾ പ്ര​​​​​തി​​​​​സ​​​​​ന്ധി​​​​​യി​​​​​ലാ​​​​​കു​​​​​ന്ന​​​​​തും ആ​​​​​ശ​​​​​ങ്കാ​​​​​ജ​​​​​ന​​​​​ക​​​​​മാ​​​​​ണ്. യു​​​​​വാ​​​​​ക്ക​​​​​ളു​​​​​ടെ ഭാ​​​​​വി സം​​​​​ര​​​​​ക്ഷി​​​​​ക്കു​​​​​ന്ന​​​​​തി​​​​​നും തൊ​​​​​ഴി​​​​​ല​​​​​വ​​​​​സ​​​​​ര​​​​​ങ്ങ​​​​​ൾ ഉ​​​​​റ​​​​​പ്പാ​​​​​ക്കു​​​​​ന്ന​​​​​തി​​​​​നും ശ​​​​​ക്ത​​​​​മാ​​​​​യ ജ​​​​​ന​​​​​കീ​​​​​യ​​​​​പ്ര​​​​​ക്ഷോ​​​​​ഭ​​​​​ങ്ങ​​​​​ൾ അ​​​​​നി​​​​​വാ​​​​​ര്യ​​​​​മാ​​​​​ണെ​​​​​ന്നും ഐ​​​​​ഷി പ​​​​​റ​​​​​ഞ്ഞു.

Kerala

ഐ​ഷി ഘോ​ഷി​ന് പി​ന്തു​ണ​യു​മാ​യി പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ‍​യ​ൻ

തി​രു​വ​ന​ന്ത​പു​രം: ഡ​ൽ​ഹി​യി​ലെ സി​പി​എം കേ​ന്ദ്ര​ക​മ്മി​റ്റി ഓ​ഫീ​സി​ൽ ക​ട​ന്നു​ക​യ​റി എ​സ്എ​ഫ്ഐ നേ​താ​വും ജെ​എ​ൻ​യു വി​ദ്യാ​ർ​ഥി യൂ​ണി​യ​ൻ മു​ൻ പ്ര​സി​ഡ​ന്‍റു​മാ​യ ഐ​ഷി ഘോ​ഷി​നെ അ​റ​സ്റ്റ് ചെ​യ്യാ​ൻ ഡ​ൽ​ഹി പോ​ലീ​സ് ന​ട​ത്തി​യ ശ്ര​മം അ​ങ്ങേ​യ​റ്റം പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ൻ. കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ രാ​ഷ്ട്രീ​യ താ​ത്പ​ര്യ​ങ്ങ​ൾ​ക്ക് അ​നു​സ​രി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന ഡ​ൽ​ഹി പോ​ലീ​സി​ന്‍റെ ന​ട​പ​ടി ക​ടു​ത്ത ജ​നാ​ധി​പ​ത്യ ധ്വം​സ​ന​വും പൗ​ര​ന്മാ​രു​ടെ ഭ​ര​ണ​ഘ​ട​നാ അ​വ​കാ​ശ​ങ്ങ​ളു​ടെ ന​ഗ്ന​മാ​യ ലം​ഘ​ന​വു​മാ​ണെ​ന്ന് അ​ദ്ദേ​ഹം ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു.

കോ​ട​തി​യി​ലു​ള്ള ഒ​രു പ​ഴ​യ കേ​സി​ന്‍റെ പേ​രി​ൽ പാ​ർ​ട്ടി ഓ​ഫീ​സി​ൽ ക​ട​ന്ന് അ​റ​സ്റ്റു ചെ​യ്യാ​ൻ ശ്ര​മി​ച്ച​ത് നി​യ​മ​വാ​ഴ്ച​യോ​ടു​ള്ള വെ​ല്ലു​വി​ളി​യാ​ണ്. ജ​ന്ത​ർ മ​ന്ത​റി​ൽ കേ​ന്ദ്ര സ​ർ​ക്കാ​രി​നും സം​ഘ​പ​രി​വാ​ർ ശ​ക്തി​ക​ൾ​ക്കു​മു​ണ്ടാ​യ ക​ന​ത്ത തി​രി​ച്ച​ടി​യു​ടെ ജാ​ള്യ​ത മ​റ​യ്ക്കാ​നു​ള്ള പ്ര​തി​കാ​ര ന​ട​പ​ടി​യാ​യേ ഇ​തി​നെ കാ​ണാ​ൻ ക​ഴി​യൂ എ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ക​ള്ള​ക്കേ​സു​ക​ളി​ൽ കു​ടു​ക്കി​യും ഭ​യ​പ്പെ​ടു​ത്തി​യും വി​ദ്യാ​ർ​ഥി പ്ര​സ്ഥാ​ന​ങ്ങ​ളെ നി​ശ​ബ്ദ​രാ​ക്കാ​മെ​ന്ന് ക​രു​തു​ന്ന​ത് വ്യാ​മോ​ഹം മാ​ത്ര​മാ​ണെ​ന്നും ഇ​ത്ത​രം വി​ര​ട്ട​ലു​ക​ൾ​ക്ക് മു​ന്നി​ൽ മു​ട്ടു​മ​ട​ക്കു​ന്ന​വ​ര​ല്ല എ​സ്എ​ഫ്ഐ​യെ​ന്നും പി​ണ​റാ​യി വി​ജ​യ​ൻ ഓ​ർ​മി​പ്പി​ച്ചു.

സി​പി​എം കേ​ന്ദ്ര ക​മ്മി​റ്റി ഓ​ഫീ​സി​ൽ അ​തി​ക്ര​മി​ച്ചു ക​ട​ക്കാ​നു​ള്ള നീ​ക്ക​ത്തെ അ​പ​ല​പി​ച്ച അ​ദ്ദേ​ഹം, സ​ഖാ​വ് ഐ​ഷി ഘോ​ഷി​നും എ​സ്എ​ഫ്ഐ​ക്കും ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ക്കു​ക​യും ഈ ​വേ​ട്ട​യാ​ട​ലി​നെ​തി​രെ രാ​ജ്യ​വ്യാ​പ​ക​മാ​യി പ്ര​തി​ഷേ​ധം ഉ​യ​ർ​ന്നു​വ​ര​ണ​മെ​ന്ന് ആ​ഹ്വാ​നം ചെ​യ്യു​ക​യും ചെ​യ്തു.

 

Latest News

Corehub Up