വിദ്യാർഥി നേതാവ് ഐഷി ഘോഷ് വാർത്താ സമ്മേളനത്തിനിടെ
ന്യൂഡൽഹി: തനിക്കെതിരെ പ്രതികാര നടപടികളുമായി മുന്നോട്ടുപോകുന്ന ഡൽഹി പോലീസ് ഫോൺ ട്രാക്ക് ചെയ്യുകയാണെന്നും എവിടെ പോയാലും കൃത്യമായി നിരീക്ഷിച്ച് ഫോളോ ചെയ്യുകയാണെന്നും ആരോപിച്ച് എസ്എഫ്ഐ നേതാവ് ഐഷി ഘോഷ്. വിദ്യാർത്ഥികൾ നിരന്തരം സർക്കാരിന്റെ കടുത്ത നിരീക്ഷണത്തിലാണെന്ന് മാധ്യമങ്ങളോട് സംസാരിക്കവെ ഐഷി ആരോപിച്ചു.
കഴിഞ്ഞ ദിവസം പാർട്ടി ദേശീയ ആസ്ഥാനത്ത് കയറി ഐഷിയെ മഫ്തിയിലെത്തിയ രണ്ട് ഡൽഹി പോലീസ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്യാൻ ശ്രമിച്ചത് വലിയ വിവാദമായിരുന്നു. മഴ പെയ്തതുകൊണ്ടാണ് യൂണിഫോം ഇടാത്തതെന്ന വിചിത്രമായ വിശദീകരണമാണ് പോലീസ് നൽകിയത്. സമരവേദിയിലുള്ളത് കുറ്റവാളികളാണെന്ന് ആരോപിക്കുന്ന പോലീസ്, അവർ ആരെന്ന് വ്യക്തമാക്കണമെന്നും താൻ ഉൾപ്പെടെയുള്ള എസ്എഫ്ഐ നേതാക്കളെ ക്രിമിനൽ ലിസ്റ്റിലാണ് ഉൾപ്പെടുത്തിയിരിക്കുന്നതെന്നും അവർ ചൂണ്ടിക്കാട്ടി.
ജന്തർമന്തറിലെ സമരവേദിയിൽ ക്യാമറകൾ സ്ഥാപിച്ച് വിദ്യാർത്ഥികളെ നിരീക്ഷിക്കുന്നതിനെതിരെ നൽകിയ ഹർജി പിൻവലിക്കാൻ സമ്മർദമുണ്ടായിരുന്നെന്നും, അതിന് വഴങ്ങാതിരുന്നതോടെയാണ് പോലീസ് ഇത്തരം നടപടികളിലേക്ക് കടന്നതെന്നും ഐഷി വ്യക്തമാക്കി.
Tags : AisheGhosh SFILeader DEEPIKANEWS Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash