Thu, 30 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : SFILeader

ഐ​ഷി ഘോ​ഷി​നെ​തി​രാ​യ അ​റ​സ്റ്റ് വാ​റ​ന്‍റ് ഡ​ൽ​ഹി കോ​ട​തി റ​ദ്ദാ​ക്കി

ന്യൂ​ഡ​ൽ​ഹി: എ​സ്എ​ഫ്ഐ അ​ഖി​ലേ​ന്ത്യാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യും ഡ​ൽ​ഹി സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യു​മാ​യ ഐ​ഷി ഘോ​ഷി​നെ​തി​രാ​യ ജാ​മ്യ​മി​ല്ലാ അ​റ​സ്റ്റ് വാ​റ​ന്‍റ് ഡ​ൽ​ഹി പ​ട്യാ​ല ഹൗ​സ് കോ​ട​തി റ​ദ്ദാ​ക്കി. 2021-ലെ ​കേ​സ് മു​ൻ​നി​ർ​ത്തി പു​റ​പ്പെ​ടു​വി​ച്ച വാ​റ​ന്‍റു​മാ​യി ചൊ​വ്വാ​ഴ്ച ഡ​ൽ​ഹി പോ​ലീ​സ് സി​പി​എം കേ​ന്ദ്ര ക​മ്മി​റ്റി ഓ​ഫീ​സാ​യ എ​കെ​ജി ഭ​വ​നി​ൽ ക​ട​ന്നു​ക​യ​റി ഐ​ഷി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കാ​ൻ ശ്ര​മി​ച്ച​ത് വ​ൻ രാ​ഷ്ട്രീ​യ വി​വാ​ദ​ത്തി​ന് കാ​ര​ണ​മാ​യി​രു​ന്നു.

ഐ​ഷി ഘോ​ഷി​നെ​തി​രാ​യ പോ​ലീ​സ് നീ​ക്കം രാ​ഷ്ട്രീ​യ പ്ര​തി​കാ​ര​ന​ട​പ​ടി​യാ​ണെ​ന്നും, സ​മ​രം ചെ​യ്യു​ന്ന വി​ദ്യാ​ർ​ഥി നേ​താ​ക്ക​ളെ ഭ​യ​പ്പെ​ടു​ത്താ​നാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​ർ ശ്ര​മി​ക്കു​ന്ന​തെ​ന്നും സി​പി​എം നേ​താ​വും എം​പി​യു​മാ​യ ജോ​ൺ ബ്രി​ട്ടാ​സ് ആ​രോ​പി​ച്ചു. മു​ൻ കേ​ര​ള മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ, സി​പി​എം. ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എ. ബേ​ബി എ​ന്നി​വ​രും ഡ​ൽ​ഹി പോ​ലീ​സി​ന്‍റെ ന​ട​പ​ടി​യെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ചു. ജ​നാ​ധി​പ​ത്യ മ​ര്യാ​ദ​ക​ളു​ടെ ലം​ഘ​ന​മാ​ണ് എ​കെ​ജി ഭ​വ​നി​ലു​ണ്ടാ​യ​തെ​ന്ന് എം.​എ. ബേ​ബി കു​റ്റ​പ്പെ​ടു​ത്തി.

 

Latest News

Corehub Up