x
ad
Wed, 30 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​ളി​മു​റി ദൃ​ശ്യം പ​ക​ർ​ത്തി: എ​സ്എ​ഫ്ഐ നേ​താ​വി​നെ​തി​രേ കേ​സ്

വെബ്ഡെസ്ക്
Published: August 30, 2026 02:08 AM IST | Updated: August 30, 2026 02:08 AM IST

യു​​​യു​​​സി ന​​​വ​​​നീ​​​ത്

ശ്രീ​​​ക​​​ണ്ഠ​​​പു​​​രം (ക​​​ണ്ണൂ​​​ർ): കു​​​ളി​​​മു​​​റി ദൃ​​​ശ്യം പ​​​ക​​​ർ​​​ത്തി​​​യെ​​​ന്ന പെ​​​ൺ​​​കു​​​ട്ടി​​​യു​​​ടെ പ​​​രാ​​​തി​​​യി​​​ൽ എ​​​സ്എ​​​ഫ്ഐ നേ​​​താ​​​വി​​​നെ​​​തി​​​രേ കേ​​​സ്.

പൈ​​സ​​ക്ക​​രി സ്വാ​​ശ്ര​​യ കോ​​​ള​​​ജി​​ലെ യു​​​യു​​​സി ന​​​വ​​​നീ​​​തി​​​നെ​​​തി​​​രേ​​​യാ​​​ണ് പോ​​ലീ​​​സ് കേ​​​സെ​​​ടു​​​ത്ത​​​ത്. പ്ര​​​തി​​​യെ അ​​​റ​​​സ്റ്റ് ചെ​​​യ്ത് സ്റ്റേ​​​ഷ​​​ൻ ജാ​​​മ്യ​​​ത്തി​​​ൽ വി​​​ട്ട​​​യ​​​ച്ചു. നി​​​സാ​​​ര വ​​​കു​​​പ്പു​​​ക​​​ൾ ചു​​​മ​​​ത്തി കേ​​​സെ​​​ടു​​​ത്ത് സ്റ്റേ​​​ഷ​​​ൻ ജാ​​​മ്യ​​​ത്തി​​​ൽ വി​​​ട്ട​​​യ​​​ച്ച​​​ത് ശ​​​രി​​​യാ​​​യി​​​ല്ലെ​​​ന്നു ചൂ​​​ണ്ടി​​​ക്കാ​​​ട്ടി പെ​​​ൺ​​​കു​​​ട്ടി ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രി​​​ക്കും മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്കും പ​​​രാ​​​തി ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്.

ഇ​​​ക്ക​​​ഴി​​​ഞ്ഞ ഓ​​​ഗ​​​സ്റ്റ് 20ന് ​​​രാ​​​ത്രി എ​​​ട്ടി​​​ന് ചെ​​മ്പ​​ന്തൊ​​ട്ടി ചു​​ഴ​​ലി​​യി​​ലാ​​ണ് കേ​​​സി​​​നാ​​​സ്പ‌​​​ദ​​​മാ​​​യ സം​​​ഭ​​​വം. പെ​​​ൺ​​​കു​​​ട്ടി വീ​​​ടി​​​ന് പു​​​റ​​​ത്തെ കു​​​ളി​​​മു​​​റി​​​യി​​​ൽ കു​​​ളി​​​ക്കു​​​ന്ന​​​തി​​​നി​​​ടെ ഭി​​​ത്തി​​​യി​​​ലെ വി​​​ട​​​വി​​​ലൂ​​​ടെ മൊ​​​ബൈ​​​ൽ​​​ഫോ​​​ൺ കാ​​​ണു​​​ക​​​യാ​​​യി​​​രു​​​ന്നു.

ബ​​​ഹ​​​ളം വ​​​ച്ച​​​തി​​​നെ​​ത്തു​​​ട​​​ർ​​​ന്ന് ഓ​​​ടി​​​യെ​​​ത്തി​​​യ ബ​​​ന്ധു​​​ക്ക​​​ൾ ന​​​വ​​​നീ​​​തി​​​നെ ത​​​ട​​​ഞ്ഞു​​വ​​​ച്ച് ഫോ​​​ൺ പ​​​രി​​​ശോ​​​ധി​​​ച്ച​​​പ്പോ​​​ൾ കു​​​ളി​​​ക്കു​​​ന്ന ദൃ​​​ശ്യ​​​ങ്ങ​​​ളും നേ​​​ര​​​ത്തെ ത​​​ന്‍റെ വീ​​​ടി​​​ന് സ​​​മീ​​​പ​​​ത്തു​​​നി​​​ന്ന് പ​​​ക​​​ർ​​​ത്തി​​​യ മ​​​റ്റു​ ദൃ​​​ശ്യ​​​ങ്ങ​​​ളും ക​​​ണ്ടെ​​​ത്തി​​​യെ​​​ന്നാ​​​ണ് പ​​​രാ​​​തി​​​യി​​​ൽ പ​​​റ​​​യു​​​ന്ന​​​ത്. ഫോ​​​ൺ ഫോ​​​റ​​​ൻ​​​സി​​​ക് പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്ക് അ​​​യ​​​ച്ചി​​​ട്ടു​​​ണ്ട്.

Tags : BathroomScene Filmed CaseFiled SFILeader Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up