Thu, 30 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : DEEPIKANEWS

ഭോ​ജ്ശാ​ല കേ​സ്: ത​ർ​ക്ക​മ​ന്ദി​ര​ത്തി​ന് സ​മീ​പ​മു​ള്ള ദ​ർ​ഗ​യി​ൽ വെ​ള്ളി​യാ​ഴ്ച പ്രാ​ർ​ഥ​ന​യ്ക്ക് അ​നു​മ​തി ന​ൽ​കി സു​പ്രീം​കോ​ട​തി

ന്യൂ​ഡ​ൽ​ഹി: മ​ധ്യ​പ്ര​ദേ​ശി​ലെ ധാ​ർ ജി​ല്ല​യി​ലെ ത​ർ​ക്ക​ത്തി​ലു​ള്ള ഭോ​ജ്ശാ​ല സ​മു​ച്ച​യ​ത്തി​ന് സ​മീ​പ​മു​ള്ള ദ​ർ​ഗ​യി​ൽ മു​സ്‌​ലിം വി​ഭാ​ഗ​ത്തി​ന് വെ​ള്ളി​യാ​ഴ്ച പ്രാ​ർ​ഥ​ന ന​ട​ത്തു​ന്ന​തി​ന് സു​പ്രീം​കോ​ട​തി അ​നു​മ​തി ന​ൽ​കി. ചീ​ഫ് ജ​സ്റ്റി​സ് സൂ​ര്യ​കാ​ന്ത്, ജ​സ്റ്റി​സ് ജോ​യ്മാ​ല്യ ബാ​ഗ്ചി, ജ​സ്റ്റി​സ് ജെ.​വി. മോ​ഹ​ന എ​ന്നി​വ​ര​ട​ങ്ങി​യ മൂ​ന്നം​ഗ ബെ​ഞ്ചാ​ണ് ഉ​ത്ത​ര​വി​ട്ട​ത്. വെ​ള്ളി​യാ​ഴ്ച​ക​ളി​ൽ ഉ​ച്ച​യ്ക്ക് ഒ​രു മ​ണി​ക്കും മൂ​ന്ന് മ​ണി​ക്കും ഇ​ട​യി​ൽ പ്രാ​ർ​ഥ​ന ന​ട​ത്താ​ൻ ആ​വ​ശ്യ​മാ​യ സൗ​ക​ര്യ​ങ്ങ​ളൊ​രു​ക്കാ​ൻ മ​ധ്യ​പ്ര​ദേ​ശ് സ​ർ​ക്കാ​രി​നോ​ട് കോ​ട​തി നി​ർ​ദേ​ശി​ച്ചു.

ത​ർ​ക്ക​ഭൂ​മി​യി​ൽ നി​ന്നും 1.3 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള മ​റ്റൊ​രു സ്ഥ​ല​മാ​ണ് പ്രാ​ർ​ഥ​ന​യ്ക്കാ​യി ധാ​ർ ജി​ല്ലാ ഭ​ര​ണ​കൂ​ടം നി​ശ്ച​യി​ച്ചു ന​ൽ​കി​യി​രു​ന്ന​ത്. എ​ന്നാ​ൽ ഇ​ത് വ​ള​രെ അ​ക​ലെ​യാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി മു​സ്‌​ലിം വി​ഭാ​ഗം ന​ൽ​കി​യ ഹ​ർ​ജി പ​രി​ഗ​ണി​ച്ചാ​ണ് ദ​ർ​ഗ വ​ള​പ്പി​ൽ പ്രാ​ർ​ഥ​ന ന​ട​ത്താ​ൻ അ​നു​മ​തി ന​ൽ​കി​യ​ത്. ര​ണ്ടു വി​ഭാ​ഗ​ത്തി​നും പ​ര​സ്പ​ര സ​മ്മ​ത​ത്തോ​ടെ മ​റ്റൊ​രു സ്ഥ​ലം ക​ണ്ടെ​ത്താ​നു​ള്ള സാ​ധ്യ​ത നി​ല​നി​ർ​ത്തി​ക്കൊ​ണ്ടാ​ണ് സു​പ്രീം​കോ​ട​തി​യു​ടെ ഈ ​ഇ​ട​ക്കാ​ല ഉ​ത്ത​ര​വ്.

ത​ർ​ക്ക​ത്തി​ലു​ള്ള ഭോ​ജ്ശാ​ല-​ക​മാ​ൽ മൗ​ല മ​സ്ജി​ദ് സ​മു​ച്ച​യം സ​ര​സ്വ​തി ക്ഷേ​ത്ര​മാ​ണെ​ന്ന് പ്ര​ഖ്യാ​പി​ക്കു​ക​യും, ഇ​വി​ടെ വെ​ള്ളി​യാ​ഴ്ച​ക​ളി​ൽ പ്രാ​ർ​ഥ​ന ന​ട​ത്താ​ൻ മു​സ്‌​ലിം​ക​ൾ​ക്ക് അ​നു​മ​തി ന​ൽ​കി​യി​രു​ന്ന ആ​ർ​ക്കി​യോ​ള​ജി​ക്ക​ൽ സ​ർ​വേ ഓ​ഫ് ഇ​ന്ത്യ​യു​ടെ പ​തി​റ്റാ​ണ്ടു​ക​ൾ പ​ഴ​ക്ക​മു​ള്ള ഉ​ത്ത​ര​വ് റ​ദ്ദാ​ക്കു​ക​യും ചെ​യ്ത മ​ധ്യ​പ്ര​ദേ​ശ് ഹൈ​ക്കോ​ട​തി വി​ധി​ക്കെ​തി​രെ​യു​ള്ള അ​പ്പീ​ൽ സു​പ്രീം​കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലാ​ണ്.

National

നു​ണ​ക​ളു​ടെ കൂ​ട്ടം: രാ​ഹു​ൽ ഗാ​ന്ധി മാ​പ്പ് പ​റ​യ​ണ​മെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി പി​യൂ​ഷ് ഗോ​യ​ൽ; അ​മി​ത് ഷാ ​നി​ഴ​ൽ മാ​ത്ര​മെ​ന്ന് പ്ര​തി​പ​ക്ഷം

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ലെ വി​ദ്യാ​ർ​ത്ഥി പ്ര​തി​ഷേ​ധ​ത്തി​ന് നേ​രെ പോ​ലീ​സും സു​ര​ക്ഷാ സേ​ന​യും ന​ട​ത്തി​യ ന​ട​പ​ടി​യെ​ക്കു​റി​ച്ച് ലോ​ക്‌​സ​ഭ​യി​ൽ വ്യാ​ജ​വും അ​ടി​സ്ഥാ​ന​ര​ഹി​ത​വു​മാ​യ ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ച്ച പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി പാ​ർ​ല​മെ​ന്‍റി​നോ​ടും രാ​ജ്യ​ത്തോ​ടും മാ​പ്പ് പ​റ​യ​ണ​മെ​ന്ന് കേ​ന്ദ്ര വാ​ണി​ജ്യ മ​ന്ത്രി പി​യൂ​ഷ് ഗോ​യ​ൽ.

ഡ​ൽ​ഹി​യി​ൽ വെ​ടി​വെ​പ്പ് ന​ട​ന്നി​ട്ടി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി​യ ഗോ​യ​ൽ, രാ​ഹു​ൽ ഗാ​ന്ധി​യു​ടെ പ്ര​സം​ഗം "നു​ണ​ക​ളു​ടെ കൂ​ട്ടം" മാ​ത്ര​മാ​യി​രു​ന്നു​വെ​ന്ന് കു​റ്റ​പ്പെ​ടു​ത്തി. ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച വി​രു​ദ്ധ ബി​ല്ലി​ന്മേ​ൽ സം​സാ​രി​ക്കാ​തെ, വി​ദ്യാ​ർ​ത്ഥി​ക​ൾ ത​ള്ളി​ക്ക​ള​ഞ്ഞ​തി​ന്‍റെ നി​രാ​ശ​യി​ലാ​ണ് രാ​ഹു​ൽ സം​സാ​രി​ച്ച​തെ​ന്നും ആ​ർ​എ​സ്എ​സി​നെ​തി​രാ​യ ആ​രോ​പ​ണ​ങ്ങ​ൾ ത​ള്ളി​ക്കൊ​ണ്ട് മ​ന്ത്രി പ​റ​ഞ്ഞു.

അ​തേ​സ​മ​യം, കേ​ന്ദ്ര​മ​ന്ത്രി​യു​ടെ ആ​രോ​പ​ണ​ങ്ങ​ൾ​ക്ക് മ​റു​പ​ടി​യു​മാ​യി രാ​ഹു​ൽ ഗാ​ന്ധി രം​ഗ​ത്തെ​ത്തി. വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് നേ​രെ വെ​ടി​വെ​ക്കാ​ൻ ഒ​ന്നു​കി​ൽ അ​മി​ത് ഷാ ​ഉ​ത്ത​ര​വി​ട്ടി​രി​ക്ക​ണം, അ​ല്ലെ​ങ്കി​ൽ ഡ​ൽ​ഹി​യി​ൽ ന​ട​ന്ന സം​ഭ​വ​ങ്ങ​ളെ​ക്കു​റി​ച്ച് അ​ദ്ദേ​ഹം അ​ജ്ഞ​നാ​യി​രി​ക്ക​ണം. ആ​ദ്യ​ത്തേ​താ​ണെ​ങ്കി​ൽ അ​ദ്ദേ​ഹം കു​റ്റ​ക്കാ​ര​നാ​ണ്, ര​ണ്ടാ​മ​ത്തേ​താ​ണെ​ങ്കി​ൽ അ​പ്രാ​പ്ത​നാ​ണ്. ഭ​യം മൂ​ല​മാ​ണ് അ​മി​ത് ഷാ ​സ​ഭ​യി​ൽ വ​രാ​ത്ത​തെ​ന്നും രാ​ഹു​ൽ ആ​രോ​പി​ച്ചു.

ഡ​ൽ​ഹി പോ​ലീ​സി​ന്‍റെ ചു​മ​ത​ല​യു​ള്ള ആ​ഭ്യ​ന്ത​ര​മ​ന്ത്രി​ക്ക് ഉ​ത്ത​ര​വാ​ദി​ത്ത​ത്തി​ൽ നി​ന്ന് ഒ​ഴി​ഞ്ഞു​മാ​റാ​നാ​കി​ല്ലെ​ന്നും, അ​ദ്ദേ​ഹം വെ​റു​മൊ​രു നി​ഴ​ലോ പാ​വ​യോ ആ​ണോ എ​ന്നും കോ​ൺ​ഗ്ര​സ് നേ​താ​വ് പ​വ​ൻ ഖേ​ര ചോ​ദി​ച്ചു. അ​ഖി​ലേ​ഷ് യാ​ദ​വ്, മ​ഹു​വ മൊ​യ്ത്ര, അ​ര​വി​ന്ദ് സാ​വ​ന്ത് തു​ട​ങ്ങി​യ പ്ര​തി​പ​ക്ഷ നേ​താ​ക്ക​ളും രാ​ഹു​ൽ ഗാ​ന്ധി​യെ പി​ന്തു​ണ​ച്ച് രം​ഗ​ത്തെ​ത്തി.

 

National

ഇ20 ​പെ​ട്രോ​ൾ എ​ൻ​ജി​ൻ കേ​ടു​വ​രു​ത്തു​ന്നി​ല്ല, മൈ​ലേ​ജ് കു​റ​യ്ക്കു​ന്നു​മി​ല്ല: പാ​ർ​ല​മെ​ന്‍റി​ൽ കേ​ന്ദ്ര സ​ർ​ക്കാ​ർ

ന്യൂ​ഡ​ൽ​ഹി: ഇ20 ​പെ​ട്രോ​ൾ വാ​ഹ​ന​ങ്ങ​ളു​ടെ എ​ൻ​ജി​ന് കേ​ടു​പാ​ടു​ക​ൾ വ​രു​ത്തു​ന്നു​ണ്ടെ​ന്നോ മൈ​ലേ​ജ് ഗ​ണ്യ​മാ​യി കു​റ​യ്ക്കു​ന്നു​ണ്ടെ​ന്നോ തെ​ളി​യി​ക്കു​ന്ന ശാ​സ്ത്രീ​യ തെ​ളി​വു​ക​ളൊ​ന്നു​മി​ല്ലെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ പാ​ർ​ല​മെ​ന്‍റി​ൽ വ്യ​ക്ത​മാ​ക്കി. വ​ർ​ഷ​ങ്ങ​ൾ നീ​ണ്ട പ​ഠ​ന​ങ്ങ​ൾ​ക്കും പ​രി​ശോ​ധ​ന​ക​ൾ​ക്കും ശേ​ഷ​മാ​ണ് എ​ഥ​നോ​ൾ മി​ശ്രി​ത ഇ​ന്ധ​നം രാ​ജ്യ​ത്ത് ന​ട​പ്പി​ലാ​ക്കി​യ​തെ​ന്നും സ​ർ​ക്കാ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

ലോ​ക്‌​സ​ഭ​യി​ൽ ന​ൽ​കി​യ രേ​ഖാ​മൂ​ല​മു​ള്ള മ​റു​പ​ടി​യി​ലാ​ണ് കേ​ന്ദ്ര ഉ​പ​രി​ത​ല ഗ​താ​ഗ​ത മ​ന്ത്രി നി​തി​ൻ ഗ​ഡ്ക​രി ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. നീ​ണ്ട ഗ​വേ​ഷ​ണ​ങ്ങ​ൾ​ക്കും ഓ​ട്ടോ​മൊ​ബൈ​ൽ നി​ർ​മാ​താ​ക്ക​ൾ, ഐ​ഒ​സി​എ​ൽ, അ​രാ​യ്, സി​യാം തു​ട​ങ്ങി​യ വി​ദ​ഗ്ധ ഏ​ജ​ൻ​സി​ക​ളു​മാ​യു​ള്ള കൂ​ടി​യാ​ലോ​ച​ന​ക​ൾ​ക്കും ശേ​ഷ​മാ​ണ് ഇ20 ​പെ​ട്രോ​ൾ ഘ​ട്ടം​ഘ​ട്ട​മാ​യി ന​ട​പ്പി​ലാ​ക്കി​യ​ത്.

2023 ഏ​പ്രി​ൽ മു​ത​ൽ പു​റ​ത്തി​റ​ങ്ങി​യ വാ​ഹ​ന​ങ്ങ​ളി​ൽ ഇ20 ​ഇ​ന്ധ​നം നേ​രി​ട്ട് ഉ​പ​യോ​ഗി​ക്കാം. എ​ന്നാ​ൽ 2005 ഏ​പ്രി​ൽ ഒ​ന്നി​ന് ശേ​ഷം പു​റ​ത്തി​റ​ങ്ങി​യ ചി​ല ബി​എ​സ്-3 വാ​ഹ​ന​ങ്ങ​ൾ​ക്കും 2016-ന് ​മു​ൻ​പു​ള്ള മോ​ഡ​ലു​ക​ൾ​ക്കും സ​ർ​വീ​സിം​ഗ് വേ​ള​യി​ൽ ചി​ല റ​ബ​ർ ഭാ​ഗ​ങ്ങ​ളോ ഗാ​സ്ക​റ്റു​ക​ളോ മാ​റ്റേ​ണ്ടി വ​ന്നേ​ക്കാം എ​ന്ന​തൊ​ഴി​ച്ചാ​ൽ വ​ലി​യ മെ​ക്കാ​നി​ക്ക​ൽ ത​ക​രാ​റു​ക​ളൊ​ന്നും റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല.

വാ​ഹ​ന​ങ്ങ​ളു​ടെ മൈ​ലേ​ജ് ഡ്രൈ​വിം​ഗ് രീ​തി​ക​ൾ, എ​ൻ​ജി​ൻ പ​രി​പാ​ല​നം, എ​യ​ർ ഫി​ൽ​ട്ട​റി​ന്‍റെ വൃ​ത്തി, ട​യ​ർ പ്ര​ഷ​ർ തു​ട​ങ്ങി​യ പ​ല ഘ​ട​ക​ങ്ങ​ളെ ആ​ശ്ര​യി​ച്ചാ​ണ് ഇ​രി​ക്കു​ന്ന​തെ​ന്നും എ​ഥ​നോ​ൾ മി​ശ്രി​തം മൂ​ലം മാ​ത്രം മൈ​ലേ​ജ് കു​റ​യു​ന്നി​ല്ലെ​ന്നും സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്കി.ഇ20 ​ഇ​ന്ധ​നം കാ​ര​ണം വാ​ഹ​ന​ങ്ങ​ളു​ടെ എ​ൻ​ജി​ൻ ത​ക​രാ​റി​ലാ​യ​താ​യി വി​ശ്വ​സ​നീ​യ​മാ​യ പ​രാ​തി​ക​ളൊ​ന്നും ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നും, സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ പ്ര​ച​രി​ക്കു​ന്ന ആ​ശ​ങ്ക​ക​ൾ​ക്ക് സാ​ങ്കേ​തി​ക​മാ​യി തെ​ളി​വു​ക​ളി​ല്ലെ​ന്നും കേ​ന്ദ്രം സ​ഭ​യെ അ​റി​യി​ച്ചു.

 

National

'രാ​ഹു​ൽ ഗാ​ന്ധി സ്വ​യം ഇ​ഡി​യ​റ്റ് എ​ന്ന് വി​ളി​ച്ച​തി​ൽ എ​തി​ർ​പ്പി​ല്ല': പ​രി​ഹാ​സ​വു​മാ​യി അ​നു​രാ​ഗ് ഠാ​ക്കൂ​ർ

ന്യൂ​ഡ​ൽ​ഹി: ലോ​ക്‌​സ​ഭ​യി​ൽ രാ​ഹു​ൽ ഗാ​ന്ധി ന​ട​ത്തി​യ 'ഇ​ഡി​യ​റ്റ്' പ​രാ​മ​ർ​ശ​ത്തി​ൽ പ​രി​ഹാ​സ​വു​മാ​യി മു​തി​ർ​ന്ന ബി​ജെ​പി നേ​താ​വും മു​ൻ കേ​ന്ദ്ര​മ​ന്ത്രി​യു​മാ​യ അ​നു​രാ​ഗ് ഠാ​ക്കൂ​ർ. "വി​ദ്യാ​ർ​ഥിക​ളെ​ക്കു​റി​ച്ചാ​ണ് രാ​ഹു​ൽ ഗാ​ന്ധി 'ഇ​ഡി​യ​റ്റ്' എ​ന്ന് പ​റ​ഞ്ഞ​തെ​ങ്കി​ൽ ഞ​ങ്ങ​ൾ​ക്ക് അ​തി​ൽ ക​ടു​ത്ത എ​തി​ർ​പ്പു​ണ്ട്. എ​ന്നാ​ൽ ആ ​വാ​ക്ക് അ​ദ്ദേ​ഹം സ്വ​യം വി​ശേ​ഷി​പ്പി​ക്കാ​ൻ ഉ​പ​യോ​ഗി​ച്ച​താ​ണെ​ങ്കി​ൽ ഞ​ങ്ങ​ൾ​ക്ക് യാ​തൊ​രു എ​തി​ർ​പ്പു​മി​ല്ല.

വൈ​കി​യാ​ണെ​ങ്കി​ലും സ്വ​യം തി​രി​ച്ച​റി​ഞ്ഞ​തി​ൽ സ​ന്തോ​ഷം," എ​ന്ന് ഠാ​ക്കൂ​ർ പ​രി​ഹ​സി​ച്ചു. പ​രീ​ക്ഷാ ത​ട്ടി​പ്പ് വി​രു​ദ്ധ ബി​ല്ലി​ന്മേ​ലു​ള്ള ച​ർ​ച്ച​യ്ക്കി​ടെ രാ​ഹു​ൽ ഗാ​ന്ധി ന​ട​ത്തി​യ പ​രാ​മ​ർ​ശം സ​ഭ​യി​ൽ വ​ലി​യ ബ​ഹ​ള​ത്തി​ന് വ​ഴി​വെ​ച്ചി​രു​ന്നു. തു​ട​ർ​ന്ന് ഈ ​പ​ദ​പ്ര​യോ​ഗ​ങ്ങ​ൾ സ​ഭാ രേ​ഖ​ക​ളി​ൽ നി​ന്ന് നീ​ക്കം ചെ​യ്യു​ക​യാ​യി​രു​ന്നു.

 

District News

മ​ഴ​ക്കു​റ​വ്: കു​രു​മു​ള​ക് ക​ർ​ഷ​ക​രു​ടെ പ്ര​തീ​ക്ഷ കെ​ടു​ത്തു​ന്നു

കേ​ള​കം: കാ​ല​വ​ർ​ഷ​ത്തി​ലെ മ​ഴ​ക്കു​റ​വും മ​ഴ​യു​ടെ തു​ട​ർ​ച്ച​യി​ല്ലാ​യ്മ​യും കു​രു​മു​ള​ക് ക​ർ​ഷ​ക​രെ ആ​ശ​ങ്ക​യി​ലാ​ക്കു​ന്നു. നി​ർ​ത്താ​തെ പെ​യ്യു​ന്ന മ​ഴ​യി​ലാ​ണ് വ​ള്ളി​ക​ൾ തി​രി​യി​ടു​ക​യും പ​രാ​ഗ​ണം ന​ട​ന്ന് കു​രു​മു​ള​ക് മ​ണി​ക​ൾ രൂ​പ​പ്പെ​ടു​ക​യും ചെ​യ്യു​ക. എ​ന്നാ​ൽ ഇ​ക്കു​റി കാ​ലാ​വ​സ്ഥ​യി​ലു​ണ്ടാ​യ മാ​റ്റം ഉ​ത്പാ​ദ​ന കു​റ​വി​ലേ​ക്കാ​ണ് ന​യി​ക്കു​ന്ന​ത്. മ​ഴ​ക്കു​റ​വ് കാ​ര​ണം പ​രാ​ഗ​ണം പൂ​ർ​ണ​മാ​യി ന​ട​ക്കാ​തെ തി​രി​ക​ൾ പൊ​ള്ള​യാ​കാ​നു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്ന് ക​ർ​ഷ​ക​ർ പ​റ​യു​ന്നു.

കു​രു​മു​ള​കി​ന്‍റെ സാ​ധ്യ​ത​ക​ൾ മ​ന​സി​ലാ​ക്കി ഏ​റെ പേ​ർ ഇ​പ്പോ​ൾ കു​രു​മു​ള​ക് കൃ​ഷി ചെ​യ്യു​ന്നു​ണ്ട്. പ​ര​ന്പ​രാ​ഗ​ത കൃ​ഷി രീ​തി​ക​ൾ​ക്കു പു​റ​മെ പി​വി​സി പൈ​പ്പു​ക​ൾ, കോ​ൺ​ക്രീ​റ്റ് പോ​സ്റ്റു​ക​ൾ എ​ന്നി​വ സ്ഥാ​പി​ച്ചും കൃ​ഷി ചെ​യ്യു​ന്ന​വ​ർ ഏ​റെ​യാ​ണെ​ങ്കി​ലും കാ​ലാ​വ​സ്ഥ വ്യ​തി​യാ​നം ഇ​വ​രെ ആ​ശ​ങ്ക​യി​ലാ​ക്കു​ന്നു​ണ്ട്.
ക​ഴി​ഞ്ഞ വ​ർ​ഷ​വും ഉ​ത്പാ​ദ​നം ഗ​ണ്യ​മാ​യി കു​റ​ഞ്ഞി​രു​ന്നു. വേ​ന​ൽ പൂ​ർ​ണ​മാ​കു​ന്ന​തി​ന് മു​ന്പ് മ​ഴ​യാ​രം​ഭി​ച്ച​തും ഇ​ല​പൊ​ഴി​ഞ്ഞ് വ​ള്ളി​ക​ൾ വി​ശ്ര​മ​ഘ​ട്ടം പൂ​ർ​ത്തി​യാ​ക്കി പൂ​ക്ക​ലി​നും ത​ളി​രി​ട​ലി​നും ത​യാ​റാ​കു​ന്ന​തി​നു മു​ന്പും മ​ഴ തു​ട​ങ്ങി. ഇ​തു മൂ​ലം കു​രു​മു​ള​ക് വ​ള്ളി​ക​ളു​ടെ സ്വാ​ഭാ​വി​ക വ​ള​ർ​ച്ചാ​ക്ര​മം തെ​റ്റി​യ​തു​മാ​ണ് ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ ഉ​ത്പാ​ദ​ന കു​റ​വി​ന് കാ​ര​ണ​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.
ഇ​ത്ത​വ​ണ ആ​വ​ശ്യ​ത്തി​ന് വേ​ന​ൽ​ക്കാ​ലം ല​ഭി​ച്ച​തോ​ടെ കു​രു​മു​ള​ക് വ​ള്ളി​ക​ളി​ൽ ക​ഴി​ഞ്ഞ വ​ർ​ഷ​ത്തേ​ക്കാ​ൾ മി​ക​ച്ച രീ​തി​യി​ൽ തി​രി​യി​ട്ടി​രു​ന്നു. ഇ​ത് ക​ർ​ഷ​ക​രി​ൽ വ​ലി​യ പ്ര​തീ​ക്ഷ​യാ​ണ് ന​ൽ​കി​യ​ത്. എ​ന്നാ​ൽ മ​ഴ​യു​ടെ ഒ​ളി​ച്ചു ക​ളി​യാ​ണ് വി​ല്ല​നാ​യി​രി​ക്കു​ന്ന​തെ​ന്ന് ക​ർ​ഷ​ക​ർ പ​റ​ഞ്ഞു.

കു​രു​മു​ള​കി​ന് നി​ല​വി​ലെ വി​പ​ണി വി​ല കി​ലോ​ഗ്രാ​മി​ന് 620 രൂ​പ​യാ​ണ്. ഈ ​വ​ർ​ഷം ആ​ദ്യം വി​ല 675 രൂ​പ വ​രെ ഉ​യ​ർ​ന്നി​രു​ന്നു. ക​ഴി​ഞ്ഞ വ​ർ​ഷം 720 രൂ​പ വ​രെ കി​ട്ടി​യി​രു​ന്നു. റ​ബ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള മ​റ്റ് കാ​ർ​ഷി​ക​വി​ള​ക​ൾ​ക്ക് മി​ക​ച്ച വി​ല ല​ഭി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കു​രു​മു​ള​കി​ന്‍റെ​യും വി​ല ഈ ​വ​ർ​ഷം 800 രൂ​പ​യോ​ട് അ​ടു​ത്തെ​ത്തു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.

മി​ക​ച്ച വി​ല പ്ര​തീ​ക്ഷി​ക്കു​ന്പോ​ഴും മ​ഴ​ക്കു​റ​വ് കാ​ര​ണം ഉ​ണ്ടാ​യേ​ക്കാ​വു​ന്ന ഉ​ത്പാ​ദ​ന കു​റ​വ് ക​ർ​ഷ​ക​രു​ടെ പ്ര​തീ​ക്ഷ​ക​ളെ അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​ക്കു​ക​യാ​ണ്.

District News

മ​തി​ൽ നി​ർ​മാ​ണ​ത്തി​നി​ടെ തൊ​ഴി​ലാ​ളി​ക​ളു​ടെ​മേ​ൽ മ​ണ്ണി​ടി​ഞ്ഞു​വീ​ണു

ചെ​റു​വ​ത്തൂ​ർ: വീ​ടി​ന് ചു​റ്റു​മ​തി​ൽ നി​ർ​മി​ക്ക​വേ പാ​ത​യോ​ര​ത്ത് നി​ന്ന് മ​ണ്ണി​ടി​ഞ്ഞ് മൂ​ന്നു തൊ​ഴി​ലാ​ളിക​ൾ​ക്കു​മേ​ൽ വീ​ണു. നാ​ട്ടു​കാ​രും അ​ഗ്നി​ര​ക്ഷാ​സേ​ന​യും ചേ​ർ​ന്ന് ന​ട​ത്തി​യ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ ഒ​രു മ​ണി​ക്കൂ​ർ കൊ​ണ്ട് മൂ​ന്നു തൊ​ഴി​ലാ​ളി​ക​ളെ​യും പു​റ​ത്തെ​ത്തി​ച്ചു. അ​പ​ക​ട​ത്തി​ൽ കാ​ലു​ക​ൾ​ക്ക് പ​രി​ക്കേ​റ്റ ക​ൽ​പ്പ​ണി മേ​സ്ത്രി ക​രി​വെ​ള്ളൂ​ർ മ​തി​ര​ക്കോ​ട് സ്വ​ദേ​ശി നാ​റോ​ത്ത് അ​ശോ​ക​ൻ (55), പി​ലി​ക്കോ​ട് മാ​ണി​യാ​ട്ടെ എം. ​അ​ശോ​ക​ൻ(47), ക​രി​വെ​ള്ളൂ​ർ കു​ണി​യ​ൻ സ്വ​ദേ​ശി അ​ത്തി​ക്ക​ൽ വീ​ട്ടി​ൽ വി​ജേ​ഷ് (37) എ​ന്നി​വ​രെ ചെ​റു​വ​ത്തൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

നേ​ര​ത്തേ കു​ന്നി​ടി​ഞ്ഞ് വീ​ണ ഭാ​ഗം ശ​രി​യാ​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.​ഇ​ന്ന​ലെ ഇ​ന്ന​ലെ ഉ​ച്ച​യ്ക്കു 12.45ഓ​ടെ ചെ​റു​വ​ത്തൂ​ർ -ക​യ്യൂ​ർ റോ​ഡി​ലെ കൊ​ത്ത​ങ്ക​ര​യി​ലാ​യി​രു​ന്നു അ​പ​ക​ടം.

ചെ​ങ്ക​ല്ല് കെ​ട്ടി ഉ​യ​ർ​ത്തു​ന്ന​തി​നി​ട​യി​ൽ പാ​ത​യോ​ര​ത്തെ ച​ര​ൽ മ​ണ്ണ് ഒ​ന്നാ​കെ പ​തി​ക്കു​ക​യാ​യി​രു​ന്നു. ആ​റു തൊ​ഴി​ലാ​ളി​ക​ളാ​ണ് നി​ർ​മാ​ണ​ത്തി​നെ​ത്തി​യി​രു​ന്ന​ത്. മ​ണ്ണി​ടി​യു​ന്ന​തി​നി​ട​യി​ൽ മ​റ്റു മൂ​ന്നു​പേ​ർ​ക്ക് ഓ​ടി ര​ക്ഷ​പ്പെ​ടാ​നാ​യി. എ​ന്നാ​ൽ മ​റ്റു​ള്ള​വ​ർ ര​ക്ഷ​പ്പെ​ടും മു​മ്പ് ച​ര​ൽ മ​ണ്ണ് പ​രി​ക്കേ​റ്റ മൂ​ന്നു​പേ​ർ​ക്ക് മേ​ൽ പ​തി​ക്കു​ക​യാ​യി​രു​ന്നു. ചു​മ​ട്ടു തൊ​ഴി​ലാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ നാ​ട്ടു​കാ​രും അ​ഗ്നി ര​ക്ഷാ സേ​നാം​ഗ​ങ്ങ​ളും പോ​ലീ​സും ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി. സം​ഭ​വ​മ​റി​ഞ്ഞ് സ​ന്ദീ​പ് വാ​ര്യ​ർ എം​എ​ൽ​എ, ചെ​റു​വ​ത്തൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി. ​നാ​രാ​യ​ണ​ൻ തു​ട​ങ്ങി​യ ജ​ന​പ്ര​തി​നി​ധി​ക​ൾ സ്ഥ​ല​ത്തെ​ത്തി.

District News

കെ​എം1 മോ​ഴ​യെ പി​ടി​കൂ​ടാ​ൻ "ഓ​പ്പ​റേ​ഷ​ൻ മ​ഖ്ന'

ഇ​രി​ട്ടി: ആ​റ​ളം ഫാ​മി​ലും പു​ന​ര​ധി​വാ​സ​മേ​ഖ​ല​യി​ലെ​യും ഏ​റ്റ​വും അ​ക്ര​മ​കാ​രി​യാ​യ കെ​എം1 എ​ന്ന മോ​ഴ​യ​നാ​യെ ക​ണ്ടെ​ത്തി മ​യ​ക്കു​വെ​ടി​വ​ച്ച് പി​ടി​കൂ​ടാ​നു​ള്ള ദൗ​ത്യ​മാ​യ ‘ഓ​പ്പ​റേ​ഷ​ൻ മ​ഖ്ന’ആ​രം​ഭി​ച്ചു. ഇ​തി​ന്‍റെ ഭാ​ഗാ​യി ഇ​ന്ന​ലെ ആ​ർ​ആ​ർ​ടി ഡെ​പ്യൂ​ട്ടി റേഞ്ച​ർ ഷി​നി​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം പു​ന​ര​ധി​വാ​സ മേ​ഖ​ല​യി​ലും ഫാ​മി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലും പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും ആ​ന​യെ ക​ണ്ടെ​ത്തി​യി​ല്ല. ആ​ന വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​നു​ള്ളി​ലേ​ക്ക് ക​ട​ന്നി​രി​ക്കാ​മെ​ന്നാ​ണ് വ​നം​വ​കു​പ്പി​ന്‍റെ പ്ര​ാഥ​മി​ക നി​ഗ​മ​നം.

മോ​ഴ​യെ മ​യ​ക്കു​വെ​ടി​വ​ച്ച് പി​ടി​കൂ​ടി​യ​ശേ​ഷം സു​ര​ക്ഷി​ത വ​ന​മേ​ഖ​ല​യി​ലേ​ക്ക് മാ​റ്റു​ന്ന​തി​ന് മു​മ്പ് താ​ത്കാ​ലി​ക​മാ​യി പാ​ർ​പ്പി​ക്കാ​നു​ള്ള സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​ന്ന ന​ട​പ​ടി​ക​ളും ആ​റ​ളം വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ൽ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ഈ ​ഒ​രു​ക്ക​ങ്ങ​ൾ എ​ല്ലാം പൂ​ർ​ത്തി​യാ​യ ശേ​ഷ​മാ​യി​രി​ക്കും മ​യ​ക്കു​വെ​ടി​വച്ച് പി​ടി​കൂ​ടു​ന്ന ദൗ​ത്യ​ത്തി​ലേ​ക്ക് ക​ട​ക്കു​ക. മ​യ​ക്കു​വെ​ടി​വയ്​ക്കു​ന്ന​തി​ന് മു​മ്പ് മോ​ഴ​യു​ടെ ആ​രോ​ഗ്യ​നി​ല​യും പെ​രു​മാ​റ്റ​രീ​തി​യും വി​ല​യി​രു​ത്തു​ന്ന​തി​നാ​യി ദ്രു​ത​പ്ര​തി​ക​ര​ണ സേ​ന (ആ​ർ​ആ​ർ​ടി) വെ​റ്റ​റി​ന​റി സ​ർ​ജ​ൻ ഡോ. ​ഇ​ല്യാ​സ് റാ​വു​ത്ത​ർ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക സം​ഘ​ത്തെ​യും നി​യോ​ഗി​ച്ചി​ട്ടു​ണ്ട്.

ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യും പു​ന​ര​ധി​വാ​സ മേ​ഖ​ല​യി​ൽ കാ​ട്ടാ​ന കൃ​ഷി ന​ശി​പ്പി​ച്ചി​രു​ന്നു. ഇ​ത് മോ​ഴ​യാ​ന​യാ​യി​രി​ക്കു​മെ​ന്നാ​ണ് സം​ശ​യി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ കാ​ൽ​പ്പാ​ടു​ക​ൾ പ​രി​ശോ​ധി​ച്ച ശേ​ഷം ഇ​ത് മോ​ഴ​യാ​ന​യു​ടേ​ത​ല്ലെ​ന്ന് വ​നം​വ​കു​പ്പ് സ്ഥി​രീ​ക​രി​ച്ചു.​ അ​തേ​സ​മ​യം കോ​ട്ട​പ്പാ​റ മേ​ഖ​ല​യി​ൽ മോ​ഴ​യു​ടേ​തി​ന് സ​മാ​ന​മാ​യ കാ​ൽ​പ്പാ​ടു​ക​ൾ ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ആ​ന വ​ന​മേ​ഖ​ല​യി​ലേ​ക്ക് ക​ട​ന്നി​രി​ക്കാ​മെ​ന്ന് വ​നം​വ​കു​പ്പ് വി​ല​യി​രു​ത്തു​ന്ന​ത്. തി​ങ്ക​ളാ​ഴ്ച ഓ​പ്പ​റേ​ഷ​ൻ ഗ​ജ​മു​ക്തി​യു​ടെ ഭാ​ഗ​മാ​യി ന​ട​ത്തി​യ തു​ര​ത്ത​ൽ ദൗ​ത്യ​ത്തി​ൽ നാ​ല് ആ​ന​ക​ളെ വ​ന​ത്തി​ലേ​ക്ക് തു​ര​ത്തി​യി​രു​ന്നു. ഇ​വ​യി​ൽ മോ​ഴ​യും ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ടാ​കാ​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്.

തു​ട​ർ​ച്ച​യാ​യ മ​ഴ​യും വ​ന​പ്ര​ദേ​ശ​ത്തെ പ്ര​തി​കൂ​ല സാ​ഹ​ച​ര്യ​ങ്ങ​ളും നി​രീ​ക്ഷ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് വെ​ല്ലു​വി​ളി​യാ​കു​ന്നു​ണ്ട്. അ​ക്ര​മം ന​ട​ത്തി​യശേ​ഷം ഉ​ൾ​വ​ന​ത്തി​ലേ​ക്ക് അ​തി​വേ​ഗം മ​റ​യു​ക​യും ഒ​ളി​ഞ്ഞി​രു​ന്ന് ആ​ക്ര​മ​ണം ന​ട​ത്തു​ക​യും ചെ​യ്യു​ന്ന​താ​ണ് കെ​എം1 മോ​ഴ​യാ​ന​യു​ടെ രീ​തി. ആ​റ​ളം ഫാ​മി​ലെ പ​ത്താം ബ്ലോ​ക്കാ​ണ് പ്ര​ധാ​ന സ​ഞ്ചാ​ര കേ​ന്ദ്ര​മെ​ങ്കി​ലും ഏ​ഴ്, ഒ​ന്പ​ത്, പ​തി​മൂ​ന്ന് ബ്ലോ​ക്കു​ക​ളി​ലും എ​ത്താ​റു​ണ്ട്. വ​ന​ത്തി​ലേ​ക്ക് തു​ര​ത്തി​യാ​ലും വേ​ഗം ത​ന്നെ തി​രി​ച്ചു വ​രു​ന്ന സ്വ​ഭാ​വ​വും കെ​എം1 നു​ണ്ട്. ഇ​ക്കാ​ര​ണ​ത്താ​ൽ ഉ​ൾ​വ​ന​ത്തി​ലേ​ക്ക് ക​ട​ന്നാ​ലും തി​രി​ച്ചു ഫാ​മി​ലേ​ക്ക് വ​രാ​നു​ള്ള സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് വ​നം​വ​കു​പ്പി​ന്‍റെ വി​ല​യി​രു​ത്ത​ൽ.

District News

കൈ​ക്കൂ​ലി കേ​സി​ൽ അ​റ​സ്റ്റി​ലാ​യ എ​ൻ​ജി​നി​യ​റെ പി​രി​ച്ചുവി​ട്ടു

ക​ണ്ണൂ​ര്‍: കെ​ട്ടി​ട നി​ർ​മാ​ണ പെ​ർ​മി​റ്റ് അ​നു​വ​ദി​ക്കു​ന്ന​തി​ന് കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ പി​ടി​യി​ലാ​യ അ​സി. എ​ൻ​ജി​ന​യ​റെ കോ​ർ​പ​റേ​ഷ​ൻ പി​രി​ച്ചു​വി​ട്ടു. കോ​ർ​പ​റേ​ഷ​ൻ എ​ട​ക്കാ​ട് സോ​ണ​ലി​ലെ താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​ര​ൻ പി. ​മു​ഹ​മ്മ​ദ് അ​സ്‌​ല​മി​നെ​യാ​ണ് ജോ​ലി​യി​ൽനി​ന്നും പി​രി​ച്ചു വി​ട്ട​ത്.

തി​ങ്ക​ളാ​ഴ്ച ന​ഗ​ര​ത്തി​ലെ ഒ​രു ബാ​റി​ന് സ​മീ​പംവ​ച്ച് 15,000 രൂ​പ കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു അ​സി. എ​ൻ​ജി​നി​യ​റെ വി​ജി​ല​ൻ​സ് വി​ഭാ​ഗം അ​റ​സ്റ്റ് ചെ​യ്ത​ത്. ത​ല​ശേ​രി വി​ജി​ല​ന്‍​സ് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ ത​ല​ശേ​രി സ്പെ​ഷ്യ​ല്‍ സ​ബ് ജ​യി​ലി​ലേ​ക്ക് റി​മാ​ന്‍​ഡ് ചെ​യ്തു.

District News

മെ​ത്താം​ഫെ​റ്റ​മി​ന്‍: പ്ര​തി​ക്ക് ത​ട​വും പി​ഴ​യും

കാ​സ​ര്‍​ഗോ​ഡ്: മാ​ര​ക മ​യ​ക്കു​മ​രു​ന്നാ​യ മെ​ത്താം​ഫെ​റ്റ​മി​നു​മാ​യി പി​ടി​യി​ലാ​യ കേ​സി​ല്‍ പ്ര​തി​ക്ക് ഒ​രു വ​ര്‍​ഷം ക​ഠി​ന​ത​ട​വും 20,000 രൂ​പ പി​ഴ​യും. മ​ല​പ്പു​റം വേ​ങ്ങ​ര ക​ണ്ണ​മം​ഗ​ല​ത്തെ പി.​ഇ. നൗ​ഷാ​ദ​ലി​യെ (44) യാ​ണ് കാ​സ​ര്‍​ഗോ​ഡ് അ​ഡീ​ഷ​ണ​ല്‍ ഡി​സ്ട്രി​ക്ട് ആ​ന്‍​ഡ് സെ​ഷ​ന്‍​സ് കോ​ട​തി (ര​ണ്ട്) ജ​ഡ്ജ് രാ​മു ര​മേ​ഷ് ച​ന്ദ്ര​ഭാ​നു ശി​ക്ഷി​ച്ച​ത്. പി​ഴ​യ​ട​ച്ചി​ല്ലെ​ങ്കി​ല്‍ ര​ണ്ടു​മാ​സം അ​ധി​ക​ത​ട​വും അ​നു​ഭ​വി​ക്ക​ണം.

2022 ഓ​ഗ​സ്റ്റ് അ​ഞ്ചി​നാ​ണ് കു​മ്പ​ള കു​ണ്ടം​കാ​റ​ടു​ക്ക ഐ​എ​ച്ച്ആ​ര്‍​ഡി കോ​ള​ജി​ന​ടു​ത്ത് 11.65 ഗ്രാം ​മെ​ത്താം​ഫെ​റ്റ​മി​നു​മാ​യി ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. എം​ഡി​എം​എ​യെ​ന്നു ക​രു​തി​യാ​ണ് പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്. എ​ന്നാ​ല്‍ ക​ണ്ണൂ​ര്‍ ഫോ​റ​ന്‍​സി​ക് ലാ​ബി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് എം​ഡി​എം​എ​യേ​ക്കാ​ളും മാ​ര​ക​മാ​യ മെ​ത്താം​ഫെ​റ്റ​മി​ന്‍ ആ​ണെ​ന്നു ക​ണ്ടെ​ത്തി​യ​ത്.

കു​മ്പ​ള ഇ​ന്‍​സ്‌​പെ​ക്ട​ര്‍ പി. ​പ്ര​മോ​ദാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി കോ​ട​തി​യി​ല്‍ കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ച​ത്. പ്രോ​സി​ക്യൂ​ഷ​ന് വേ​ണ്ടി അ​ഡീ​ഷ​ണ​ല്‍ ഗ​വ. പ്ലീ​ഡ​ര്‍ ജി. ​ച​ന്ദ്ര​മോ​ഹ​ന്‍, അ​ഡ്വ. ചി​ത്ര​ക​ല എ​ന്നി​വ​ര്‍ ഹാ​ജ​രാ​യി.

District News

24 മ​ണി​ക്കൂ​ർ; തെ​ളി​ഞ്ഞ​ത് മൂ​ന്ന് കേ​സു​ക​ൾ, സ്റ്റാ​റാ​യി എ​സ്ഐ കെ. ​അ​ശ്വ​തി

ത​ല​ശേ​രി: ഇ​രു​പ​ത്തി​നാ​ല് മ​ണി​ക്കൂ​റി​നു​ള്ളി​ൽ മൂ​ന്ന് കേ​സു​ക​ൾ തെ​ളി​യി​ച്ച് ത​ല​ശേ​രി പോ​ലീ​സ്. എ​എ​സ്പി ഡോ. ​ന​ന്ദ​ഗോ​പ​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം പ്രി​ൻ​സി​പ്പ​ൽ എ​സ്ഐ കെ. ​അ​ശ്വ​തി​യാ​ണ് ഊ​ണും ഉ​റ​ക്ക​വും ഉ​പേ​ക്ഷി​ച്ച് പോ​ക്സോ കേ​സ് പ്ര​തി​യെ ക​ണ്ടെ​ത്തു​ന്ന​ത് ഉ​ൾ​പ്പെ​ടെ മൂ​ന്ന് കേ​സു​ക​ൾ റി​ക്കാ​ർ​ഡ് വേ​ഗ​ത​യി​ൽ തെ​ളി​യി​ച്ച​ത്.

പ​തി​ന​ഞ്ചു​കാ​ര​നാ​യ മ​ദ്ര​സാ വി​ദ്യാ​ർ​ഥി​യെ സ‌​കൂ​ട്ട​റി​ൽ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ലെ പ്ര​തി ഇ​ർ​ഷാ​ദി​നെ തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ മൂ​ന്നി​നാ​ണ് നാ​ദാ​പു​ര​ത്ത് നി​ന്ന് അ​ശ്വ​തി​യും സം​ഘ​വും പി​ടി​കൂ​ടി​യ​ത്.
പ്ര​തി​യു​മാ​യി പ​ക​ൽ തെ​ളി​വെ​ടു​പ്പ് ന​ട​ത്തു​ന്ന​തി​നി​ട​യി​ലാ​ണ് ഒ​രു വീ​ടി​ന്‍റെ പ​രി​സ​ര​ത്ത് ല​ഹ​രി ഉ​പ​യോ​ഗ​ത്തി​ന്‍റെ ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്. വീ​ട് പ​രി​ശോ​ധി​ച്ച​പ്പോ​ൾ ക​ഞ്ചാ​വു​ൾ​പ്പെ​ടെ​യു​ള്ള ല​ഹ​രി വ​സ്തു​ക്ക​ളു​മാ​യി യു​വ ഡോ​ക്ട​ർ പി​ടി​യി​ലാ​യി. ഇ​തി​നി​ട​യി​ലാ​ണ് ന​ഗ​ര​ത്തി​ൽ​നി​ന്ന് പ​തി​നേ​ഴു​കാ​രി​യെ കാ​ണാ​താ​കു​ന്ന​ത്. പി​ന്നെ അ​തി​ന്‍റെ പി​ന്നാ​ലെ​യാ​യി അ​ശ്വ​തി​യു​ടെ യാ​ത്ര. കോ​ഴി​ക്കോ​ട് നി​ന്ന് പെ​ൺ​കു​ട്ടി​യെ ക​ണ്ടെ​ത്തി​യ​തോ​ടെ വീ​ട്ടു​കാ​ർ​ക്കും പോ​ലീ​സി​നും ആ​ശ്വാ​സ​മാ​യി.

ഞാ​യ​റാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് മ​ദ്ര​സാ വി​ദ്യാ​ർ​ഥി​ക്ക് നേ​രേ അ​തി​ക്ര​മം ന​ട​ന്ന​ത്. കു​ട്ടി​യെ സ്കൂ​ട്ട​റി​ൽ ക​യ​റ്റി മൂ​ന്നാം ഗേ​റ്റ് പ​രി​സ​ര​ത്തെ ആ​ളൊ​ഴി​ഞ്ഞ കെ​ട്ടി​ട​ത്തി​ലേ​ക്ക് ബ​ല​മാ​യി കൂ​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. യു​വാ​വി​നെ ത​ള്ളി​മാ​റ്റി കു​ത​റി ഓ​ടി​യ കു​ട്ടി വി​വ​രം സ​മീ​പ​ത്തു​ക​ണ്ട ഓ​ട്ടോ ഡ്രൈ​വ​റോ​ട് പ​റ​ഞ്ഞു. കു​ട്ടി​യെ​യും കൂ​ട്ടി സം​ഭ​വ​സ്ഥ​ല​ത്ത് എ​ത്തി​യ ഓ​ട്ടോ ഡ്രൈ​വ​ർ യു​വാ​വി​നെ ചോ​ദ്യം ചെ​യ്തു. ഇ​തി​നി​ട​യി​ൽ പ്ര​തി ഇ​രു​ച​ക്ര വാ​ഹ​ന​ത്തി​ൽ ക​യ​റി ര​ക്ഷ​പ്പെ​ട്ടു. വി​ദ്യാ​ർ​ഥി പി​ന്നീ​ട് വീ​ട്ടു​കാ​ർ​ക്കൊ​പ്പം സ്റ്റേ​ഷ​നി​ലെ​ത്തി പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് എ​സ്ഐ കെ. ​അ​ശ്വ​തി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സു​കാ​ർ തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ നാ​ദാ​പു​ര​ത്തു​ള്ള ലോ​ഡ്ജി​ൽനി​ന്ന് പ്ര​തി ഇ​ർ​ഷാ​ദി​നെ പി​ടി​കൂ​ടി​യ​ത്.

ഇ​ർ​ഷാ​ദ് കു​ട്ടി​യെ ബ​ല​മാ​യി കൂ​ട്ടി​ക്കൊ​ണ്ടു​പോ​യ സ്ഥ​ല​ത്ത് തെ​ളി​വെ​ടു​പ്പ് ന​ട​ത്തു​മ്പോ​ഴാ​ണ് വീ​ടി​ന്‍റെ പ​രി​സ​ര​ത്ത് സി​റി​ഞ്ചു​ക​ളും മ​റ്റും ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്ന് വീ​ട് പ​രി​ശോ​ധി​ച്ച​പ്പോ​ൾ ല​ഹ​രി വ​സ്തു​ക്ക​ൾ ക​ണ്ടെ​ത്തി. കൊ​ല്ലം സ്വ​ദേ​ശി​യും പ്ര​മു​ഖ ആ​ശു​പ​ത്രി​യി​ലെ ആ​ർ​എം​ഒ​യു​മാ​യ ഡോ​ക്ട​റെ പോ​ലീ​സ് പി​ടി​കൂ​ടു​ക​യും ചെ​യ്തു.
അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്താ​ൻ മാ​ത്രം തൂ​ക്കം വ​രു​ന്ന ല​ഹ​രി വ​സ്‌​തു​ക്ക​ൾ ക​ണ്ടെ​ത്താ​ത്ത​തി​നാ​ൽ യു​വ ഡോ​ക്ട​ർ​ക്ക് പോ​ലീ​സ് നോ​ട്ടീ​സ് ന​ൽ​കി വി​ട്ട​യ​ച്ചു. കു​ടും​ബാം​ഗ​ങ്ങ​ളു​മാ​യി​പി​ണ​ങ്ങി​യ​തി​നെത്തുട​ർ​ന്നാ​ണ് പ​തി​നേ​ഴു​കാ​രി വീ​ട് വി​ട്ട​ത്. കോ​ഴി​ക്കോ​ട്ടുനി​ന്ന് പെ​ൺ​കു​ട്ടി​യെ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. മു​മ്പ് മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​യാ​യി​രു​ന്നു അ​ശ്വ​തി.

District News

വി​ഷ​ൻ 19 കെ​സി​വൈ​എം-​യു​വ​ജ​ന നേ​തൃ ശി​ല്പ​ശാ​ല​യ്ക്ക് തു​ട​ക്ക​മാ​യി

ഇ​രി​ട്ടി: സ​മു​ദാ​യ ശാ​ക്തീ​ക​ര​ണ​വ​ർ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കെ​സി​വൈ​എം-​എ​സ്എം​വൈ​എം ത​ല​ശേ​രി അ​തി​രൂ​പ​ത​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന വി​ഷ​ൻ യൂ​ണി​റ്റ് യു​വ​ജ​ന​നേ​താ​ക്ക​ളു​ടെ അ​തി​രൂ​പ​താ​ത​ല ശി​ല്പ​ശാ​ല​യ​്ക്കു തു​ട​ക്ക​മാ​യി. ഇ​രി​ട്ടി സെ​ന്‍റ് ജോ​സ​ഫ് ഇ​ട​വ​ക വി​കാ​രി ഫാ. ​ജോ​സ​ഫ് ക​ള​രി​ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ​സി​വൈ​എം ത​ല​ശേ​രി അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റ് അ​ബി​ൻ വ​ട​ക്കേ​ക്ക​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​തി​രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​അ​ഖി​ൽ മാ​ത്യു മു​ക്കു​ഴി ആ​മു​ഖ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. കെ​സി​വൈ​എം നെ​ല്ലി​ക്കാം​പൊ​യി​ൽ ഫൊ​റോ​ന പ്ര​സി​ഡ​ന്‍റ് അ​ജ​യ് മു​ണ്ട​ക്കാ​മ​റ്റ​ത്തി​ൽ, ഫൊ​റോ​ന ഡ​യ​റ​ക്ട​ർ ഫാ. ​ജി​ന്‍റോ പ​ന്ത​ലാ​നി​ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

കെ​സി​വൈ​എം മു​ൻ രൂ​പ​ത പ്ര​സി​ഡ​ന്‍റും എ​കെ​സി​സി ഗ്ലോ​ബ​ൽ യൂ​ത്ത് കോ-​ഓ​ർ​ഡി​നേ​റ്റ​റു​മാ​യ വി​പി​ൻ ജോ​സ​ഫ്, ഫാ. ​ജി​ന്‍റോ പ​ന്ത​ലാ​നി​ക്ക​ൽ, കെ​സി​വൈ​എം അ​തി​രൂ​പ​ത കൗ​ൺ​സി​ല​ർ എ​ഡ്വി​ൻ ജോ​ർ​ജ് തെ​ക്കേ​മു​റി എ​ന്നി​വ​ർ സം​ഘ​ട​നാ​പ്ര​വ​ർ​ത്ത​നം, യു​വ​ജ​ന നേ​താ​ക്ക​ളു​ടെ വ്യ​ക്തി​ത്വ വി​ക​സ​നം, നേ​തൃ​ത്വ​പാ​ട​വം എ​ന്നീ വി​ഷ​യ​ങ്ങ​ളി​ൽ ന​ട​ന്ന ശി​ല്പ​ശാ​ല​യി​ലെ പ​രി​ശീ​ല​ന ക്ലാ​സു​ക​ളും സം​വാ​ദ​ങ്ങ​ളും ന​യി​ച്ചു.

സ​മു​ദാ​യ ശ​ക്തീ​ക​ര​ണ​വ​ർ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി അ​തി​രൂ​പ​ത​യി​ലെ 19 ഫൊ​റോ​ന​ക​ളി​ലാ​യി ശി​ല്പ​ശാ​ല​ക​ൾ സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി​സ്മോ​ൻ കു​രീ​ക്കാ​ട്ടി​ൽ, ട്ര​ഷ​റ​ർ ബി​ബി​ൻ പീ​ടി​യേ​ക്ക​ൽ, വൈ​സ് ഡ​യ​റ​ക്ട​ർ സി​സ്റ്റ​ർ ജോ​സ്ന എ​സ്എ​ച്ച്, വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ഖി​ൽ നെ​ല്ലി​ക്ക​ൽ, ശ്രേ​യ ശ്രു​തി​നി​ല​യം, സെ​ക്ര​ട്ട​റി​മാ​രാ​യ സാ​ൻ​ജോ​സ് ക​ള​രി​മു​റി​യി​ൽ, സോ​ന ച​വ​ണി​യാ​ങ്ക​ൽ, അ​ഞ്ജു വ​രി​ക്കാ​നി​ക്ക​ൽ, അ​പ​ർ​ണ സോ​ണി എ​ന്നി​വ​ർ അ​റി​യി​ച്ചു.

District News

ലോ​ഹ​ത്ത​കി​ടു​ക​ളി​ൽ ചി​ത്രവി​സ്മ​യ​വു​മാ​യി ആ​ദി​ത്

കോ​ള​യാ​ട്: ജ​ന്മ​സി​ദ്ധ​മാ​യ ചി​ത്ര​ര​ച​നാ പാ​ട​വം ലോ​ഹ​ത്ത​കി​ടി​ലേ​ക്ക് പ​ക​ർ​ത്തി വി​സ്മ​യം തീ​ർ​ക്കു​ക​യാ​ണ് കോ​ള​യാ​ട് പു​ത്ത​ല​ത്തെ പി. ​ആ​ദി​ത്. മെ​റ്റ​ൽ എ​ൻ​ഗ്രേ​വിം​ഗ് ആ​ദി​തി​ന് വെ​റു​മൊ​രു നേ​ര​ന്പോ​ക്ക​ല്ല. സ്കൂ​ൾ പ​ഠ​ന​ത്തി​ന് ആ​വ​ശ്യ​മാ​യ പു​സ്ത​ക​ങ്ങ​ളും മ​റ്റും വാ​ങ്ങാ​ൻ പ​ന്ത്ര​ണ്ടു​കാ​ര​ൻ ര​ക്ഷി​താ​ക്ക​ളെ ബു​ദ്ധി​മു​ട്ടി​ക്കാ​റി​ല്ല. ലോ​ഹ​ത്ത​കി​ടി​ൽ ചി​ത്ര​ങ്ങ​ൾ വ​ര​ച്ച് ഫ്രെ​യിം ചെ​യ്ത് വി​റ്റു​കി​ട്ടു​ന്ന വ​രു​മാ​ന​മാ​ണ് ആ​ദി​തി​ന് ഇ​തി​നു​ള്ള ആ​ശ്ര​യം.

പു​ത്ത​ല​ത്തെ ഓ​ട്ടോ​റി​ക്ഷാ തൊ​ഴി​ലാ​ളി പൊ​നോ​ൻ ഉ​മേ​ഷ് - റി​നി​ത ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ് ആ​ദി​ത്. മെ​റ്റ​ൽ എ​ൻ​ഗ്രേ​വിം​ഗ് ഉ​പ​ജി​ല്ലാ മ​ത്സ​ര​ങ്ങ​ളി​ൽ കോ​ള​യാ​ട് സെ​ന്‍റ് സേ​വ്യേ​ഴ്സ് യു​പി സ്കൂ​ൾ ഏ​ഴാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​യ ആ​ദി​തി​നെ വെ​ല്ലാ​ൻ ആ​രു​മി​ല്ല.

എ​ൽ​കെ​ജി​യി​ൽ പ​ഠി​ക്കു​ന്പോ​ൾ ചി​ത്ര​ര​ച​ന​യി​ൽ മി​ക​വ് തെ​ളി​യി​ച്ച് തു​ട​ങ്ങി​യ ഈ ​കൊ​ച്ചു ക​ലാ​കാ​ര​ൻ പു​ത്ത​ലം എഎ​ൽ​പി സ്കൂ​ളി​ൽ പ​ഠി​ക്കു​മ്പോ​ഴാ​ണ് കൂ​ത്തു​പ​റ​മ്പ് വി​ദ്യാ​ഭ്യാ​സ ഉ​പ​ജി​ല്ലാ മ​ത്സ​ര​ങ്ങ​ളി​ൽ തു​ട​ർ​ച്ച​യാ​യി എ ​ഗ്രേ​ഡോ​ടെ ഒ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി തു​ട​ങ്ങി​യ​ത്.

ചി​ത്രം വ​ര​യ്ക്കാ​നു​ള്ള ആ​ദി​തി​ന്‍റെ ക​ഴി​വു​ക​ൾ തി​രി​ച്ച​റി​ഞ്ഞ് പ്രോ​ത്സാ​ഹി​പ്പി​ച്ച​ത് കോ​ള​യാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​നും പു​ത്ത​ലം സ്കൂ​ൾ മാ​നേ​ജിം​ഗ് ക​മ്മി​റ്റി അം​ഗ​വു​മാ​യ ടി. ​ജ​യ​രാ​ജ​നും ഭാ​ര്യ​യും സ്കൂ​ൾ മു​ഖ്യാ​ധ്യാ​പി​ക​യു​മാ​യ ബി​ന്ദു​വു​മാ​യി​രു​ന്നു. ഇ​വ​രു​ടെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് വി​ദ്യാ​ഭ്യാ​സ ഉ​പ​ജി​ല്ലാ ശാ​സ്ത്രോ​ത്സ​വ​ത്തി​ൽ മ​ത്സ​രാ​ർ​ഥി​യാ​യി ആ​ദി​ത് പ​ങ്കെ​ടു​ക്കു​ന്ന​ത്.

District News

പൊ​തു​കു​ള​ത്തി​ല്‍ കു​ളി​ച്ച 18കാ​ര​ന് അ​മീ​ബി​ക് മ​സ്തി​ഷ്‌​ക​ജ്വ​രം; ഗു​രു​ത​രം

കാ​ഞ്ഞ​ങ്ങാ​ട്: പൊ​തു​കു​ള​ത്തി​ല്‍ കു​ളി​ച്ച 18കാ​ര​ന് അ​മീ​ബി​ക് മ​സ്തി​ഷ്‌​ക​ജ്വ​രം ബാ​ധി​ച്ച് ഗു​രു​ത​രം. യു​വാ​വ് മം​ഗ​ളൂ​രു​വി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ തീ​വ്ര​പ​രി​ച​ര​ണ​വി​ഭാ​ഗ​ത്തി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.

കാ​ഞ്ഞ​ങ്ങാ​ട്-​പാ​ണ​ത്തൂ​ര്‍ സം​സ്ഥാ​ന പാ​ത​യോ​ര​ത്തെ അ​മ്പ​ല​ത്ത​റ ടൗ​ണി​നു സ​മീ​പ​ത്തെ പൊ​തു​കു​ള​ത്തി​ല്‍ ഒ​രാ​ഴ്ച മു​മ്പാ​ണ് യു​വാ​വും സു​ഹൃ​ത്തു​ക്ക​ളും കു​ളി​ക്കാ​നെ​ത്തി​യ​ത്. ധാ​രാ​ളം കു​ട്ടി​ക​ളും യു​വാ​ക്ക​ളും നീ​ന്ത​ല്‍ പ​ഠി​ക്കാ​നും കു​ളി​ക്കാ​നും ഇ​വി​ടെ​യെ​ത്താ​റു​ണ്ട്. രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് കു​ള​ത്തി​ല്‍ കു​ളി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കാ​ന്‍ പോ​ലീ​സും ആ​രോ​ഗ്യ​വ​കു​പ്പും നി​ര്‍​ദേ​ശം ന​ല്‍​കി.

ഇ​വി​ടെ കു​ളി​ച്ച​വ​ര്‍​ക്ക് ത​ല​ക​റ​ക്കം, പ​നി, ത​ല​വേ​ദ​ന തു​ട​ങ്ങി​യ ല​ക്ഷ​ണ​ങ്ങ​ള്‍ ക​ണ്ടാ​ല്‍ വൈ​ദ്യ​സ​ഹാ​യം തേ​ടാ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി​യ​താ​യി ഹെ​ല്‍​ത്ത് ഇ​ന്‍​സ്പെ​ക്ട​ര്‍ അ​റി​യി​ച്ചു. രോ​ഗ​ബാ​ധി​ത​നാ​യ യു​വാ​വ് മ​റ്റു കു​ള​ങ്ങ​ളി​ലും പോ​യി​ട്ടു​ണ്ടാ​കാ​മെ​ന്ന വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും രോ​ഗ​ബാ​ധ​യു​ണ്ടാ​കാ​ന്‍ സാ​ധ്യ​ത​യു​ള്ള സാ​ഹ​ച​ര്യ​ങ്ങ​ള്‍ ക​ണ്ടെ​ത്താ​നു​ള്ള അ​ന്വേ​ഷ​ണം ന​ട​ക്കു​ന്നു​ണ്ട്.

District News

നീ​ലേ​ശ്വ​രം ബ​സ്‌​സ്റ്റാ​ൻ​ഡി​നു സ​മീ​പം പ​ഴ​യ കെ​ട്ടി​ട​ത്തി​ന്‍റെ മേ​ൽ​ക്കൂ​ര ത​ക​ർ​ന്നു

നീ​ലേ​ശ്വ​രം: ബ​സ് സ്റ്റാ​ൻ​ഡി​നു സ​മീ​പം രാ​ജാ റോ​ഡി​നോ​ടു ചേ​ർ​ന്നു നി​ൽ​ക്കു​ന്ന പ​ഴ​യ കെ​ട്ടി​ട​ത്തി​ന്‍റെ മേ​ൽ​ക്കൂ​ര ത​ക​ർ​ന്നു. ഓ​ടു​മേ​ഞ്ഞ ഇ​രു​നി​ല കെ​ട്ടി​ട​ത്തി​ന്‍റെ ഒ​ന്നാം​നി​ല​യി​ലെ മേ​ൽ​ക്കൂ​ര​യു​ടെ ഭാ​ഗ​മാ​ണ് ത​ക​ർ​ന്ന് റോ​ഡി​ലേ​ക്കു വീ​ണ​ത്. അ​പ​ക​ടം ന​ട​ന്ന​ത് പു​ല​ർ​ച്ചെ​യാ​യ​തി​നാ​ൽ അ​ടു​ത്തൊ​ന്നും ആ​രു​മു​ണ്ടാ​യി​രു​ന്നി​ല്ല. പ​ക​ൽ​സ​മ​യ​ങ്ങ​ളി​ൽ ന​ഗ​ര​മ​ധ്യ​ത്തി​ലെ തി​ര​ക്കേ​റി​യ ഭാ​ഗ​മാ​ണ് ഇ​വി​ടം.

ഈ ​കെ​ട്ടി​ട​ത്തി​ന്‍റെ ര​ണ്ടാം​നി​ല​യു​ടെ മേ​ൽ​ക്കൂ​ര​യും ചു​വ​രു​ക​ളു​മ​ട​ക്കം ഏ​തു​നി​മി​ഷ​വും ത​ക​ർ​ന്നു​വീ​ഴാ​വു​ന്ന നി​ല​യി​ലാ​ണ്. ഓ​ടു​ക​ളും ക​ഴു​ക്കോ​ലു​ക​ളും ത​ക​ർ​ന്ന ഭാ​ഗ​ങ്ങ​ളി​ൽ പ്ലാ​സ്റ്റി​ക് ഷീ​റ്റു​ക​ൾ മൂ​ടി​വ​ച്ചി​രി​ക്കു​ക​യാ​ണ്.

രാ​ജാ റോ​ഡ് വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഏ​റ്റെ​ടു​ക്കു​ന്ന​തി​നാ​യി അ​ട​യാ​ള​പ്പെ​ടു​ത്തി​യ നി​ര​വ​ധി കെ​ട്ടി​ട​ങ്ങ​ൾ ഇ​ത്ത​ര​ത്തി​ൽ ന​ഗ​ര​മ​ധ്യ​ത്തി​ൽ ത​ക​ർ​ന്നു​വീ​ഴാ​റാ​യ നി​ല​യി​ലു​ണ്ട്. ന​ഷ്ട​പ​രി​ഹാ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​കാ​ത്ത​തി​നാ​ലാ​ണ് കെ​ട്ടി​ട​ങ്ങ​ൾ അ​തേ​പ​ടി നി​ല​നി​ർ​ത്തി​യി​രി​ക്കു​ന്ന​ത്. വ​ർ​ഷ​ങ്ങ​ളാ​യി ഇ​വ​യു​ടെ അ​റ്റ​കു​റ്റ​പ​ണി​ക​ൾ പോ​ലും ന​ട​ത്തി​യി​ട്ടി​ല്ല.

ക​ഴി​ഞ്ഞ​ദി​വ​സം ന​ഗ​ര​സ​ഭാ ഓ​ഫീ​സി​ൽ വി​ളി​ച്ചു​ചേ​ർ​ത്ത കെ​ട്ടി​ട ഉ​ട​മ​ക​ളു​ടെ യോ​ഗ​ത്തി​ൽ ഇ​വ​യു​ടെ അ​റ്റ​കു​റ്റ​പ​ണി​ക​ളെ​ങ്കി​ലും അ​ടി​യ​ന്തി​ര​മാ​യി ന​ട​ത്ത​ണ​മെ​ന്നും അ​ല്ലാ​ത്ത​പ​ക്ഷം കെ​ട്ടി​ടം ത​ക​ർ​ന്നു​വീ​ണാ​ൽ അ​തി​ന്‍റെ പൂ​ർ​ണ ഉ​ത്ത​ര​വാ​ദി​ത്വം ഉ​ട​മ​ക​ൾ​ക്കാ​യി​രി​ക്കു​മെ​ന്നും ന​ഗ​ര​സ​ഭാ അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. എ​ന്നാ​ൽ മേ​ൽ​ക്കൂ​ര​യും ചു​വ​രു​ക​ളും നാ​ശോ​ന്മു​ഖ​മാ​യി​ക്ക​ഴി​ഞ്ഞ കെ​ട്ടി​ട​ങ്ങ​ൾ​ക്ക് ഇ​നി എ​ന്ത് അ​റ്റ​കു​റ്റ​പ​ണി​ക​ൾ ന​ട​ത്താ​ൻ ക​ഴി​യു​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ചോ​ദ്യം. ന​ഷ്ട​പ​രി​ഹാ​ര വി​ത​ര​ണം എ​ത്ര​യും പെ​ട്ടെ​ന്ന് പൂ​ർ​ത്തി​യാ​ക്കി കെ​ട്ടി​ട​ങ്ങ​ൾ പൊ​ളി​ച്ചു​മാ​റ്റു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളാ​ണ് ഉ​ണ്ടാ​കേ​ണ്ട​തെ​ന്ന് അ​വ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ത​ക​ർ​ന്നു​വീ​ഴാ​റാ​യ കെ​ട്ടി​ട​ങ്ങ​ൾ​ക്കു കീ​ഴെ ഓ​രോ നി​മി​ഷ​വും നെ​ഞ്ചി​ടി​പ്പോ​ടെ​യാ​ണ് നാ​ട്ടു​കാ​ർ ക​ട​ന്നു​പോ​കു​ന്ന​തെ​ന്നും അ​വ​ർ പ​റ​യു​ന്നു.

District News

ഡോ​ക്ട​ര്‍മാരുടെ കു​റ​വ് നി​ക​ത്ത​ണം; മു​ഖ്യ​മ​ന്ത്രി​ക്ക് കോ​ണ്‍​ഗ്ര​സ് നി​വേ​ദ​നം ന​ല്‍​കി

കാ​ഞ്ഞ​ങ്ങാ​ട്: ജി​ല്ലാ ആ​ശു​പ​ത്രി, പൂ​ടം​ക​ല്ല് താ​ലൂ​ക്ക് ആ​ശു​പ​ത്രി, വെ​ള്ള​രി​ക്കു​ണ്ട് ബ്ലോ​ക്ക് ആ​ശു​പ​ത്രി, എ​ണ്ണ​പ്പാ​റ ഫാ​മി​ലി ഹെ​ല്‍​ത്ത് സെ​ന്‍റ​ര്‍, വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ പ്രാ​ഥ​മി​ക കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ള്‍ തു​ട​ങ്ങി വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ല്‍ നി​ല​വി​ലു​ള്ള ഡോ​ക്ട​ര്‍​മാ​രു​ടെ കു​റ​വ് നി​ക​ത്തു​ന്ന​തി​ന് പ​രി​ഹാ​രം നി​ര്‍​ദേ​ശി​ച്ച് കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍ മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന് നി​വേ​ദ​നം ന​ല്‍​കി.
മം​ഗ​ളൂ​രു​വി​ലും മ​റ്റി​ട​ങ്ങ​ളി​ലും ജോ​ലി​ചെ​യ്യു​ന്ന മ​ല​യാ​ളി​ക​ളാ​യ ഡോ​ക്ട​ര്‍​മാ​ര്‍​ക്ക് നി​ല​വി​ല്‍ ഇ​വി​ടെ ജോ​ലി ചെ​യ്യ​ണ​മെ​ങ്കി​ല്‍ എ​ന്‍​ഒ​സി ആ​വ​ശ്യ​മാ​ണ്. തി​രി​കെ തു​ട​ര്‍​പ​ഠ​ന​ത്തി​ന് തി​രി​കെ പോ​കു​മ്പോ​ഴും എ​ന്‍​ഒ​സി ആ​വ​ശ്യ​മാ​ണ്.

ഇ​ത് ബു​ദ്ധി​മു​ട്ടാ​യ​തി​നാ​ല്‍ അ​വി​ടെ​യു​ള്ള ഡോ​ക്ട​ര്‍​മാ​ര്‍ കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​യി​ല്‍ ജോ​ലി ചെ​യ്യാ​ന്‍ മ​ടി​ക്കു​ന്നു. ഇ​ത് പ​രി​ഹ​രി​ക്ക​ണ​മെ​ങ്കി​ല്‍ എ​ന്‍​ഒ​സി വേ​ണ​മെ​ന്ന നി​ബ​ന്ധ​ന ഒ​ഴി​വാ​ക്കി ഗ​വ​ണ്‍​മെ​ന്‍റ് ഉ​ത്ത​ര​വി​റ​ക്ക​ണം. കൂ​ടാ​തെ ഹൗ​സ് സ​ര്‍​ജ​ന്‍​സി സേ​വ​നം ല​ഭ്യ​മ​ല്ലാ​ത്ത ഏ​ക ജി​ല്ലാ ആ​ശു​പ​ത്രി​യാ​ണ് കാ​ഞ്ഞ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി. പ​രി​യാ​ര​ത്തെ ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ നി​ന്നു ഹൗ​സ് സ​ര്‍​ജ​ന്‍​സി വി​ദ്യാ​ര്‍​ഥി​ക​ളു​ടെ സേ​വ​നം കാ​ഞ്ഞ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​ക്കു​കൂ​ടി ല​ഭ്യ​മാ​ക്ക​ണം. നി​ല​വി​ല്‍ പി​എ​സ്‌​സി ലി​സ്റ്റി​ലു​ള്ള ഡോ​ക്ട​ര്‍​മാ​രു​ടെ നി​യ​മ​നം വേ​ഗ​ത്തി​ലാ​ക്ക​ണം.

യു​ക്രെ​യ്ന്‍ ക​പ്പ​ലി​നു നേ​രെ​യു​ണ്ടാ​യ റ​ഷ്യ​ന്‍ മി​സൈ​ല്‍ ആ​ക്ര​മ​ണ​ത്തി​ല്‍ കൊ​ല്ല​പ്പെ​ട്ട വെ​ള്ള​രി​ക്കു​ണ്ട് സ്വ​ദേ​ശി അ​ഖി​ല്‍ ജോ​യ​ലി​ന്‍റെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​തി​നു​ള്ള ഇ​ട​പെ​ട​ല്‍ ന​ട​ത്ത​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു.

കാ​ഞ്ഞ​ങ്ങാ​ട് നി​യോ​ജ​ക​മ​ണ്ഡ​ലം യു​ഡി​എ​ഫ് ക​ണ്‍​വീ​ന​ര്‍ സി.​വി. ഭാ​വ​ന​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ബ​ളാ​ല്‍ ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് മ​ധു​സൂ​ദ​ന​ന്‍ ബാ​ലൂ​ര്‍, കോ​ടോം-​ബേ​ളൂ​ര്‍ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി കെ.​സി. ജി​ജോ​മോ​ന്‍, ബി​നോ​യ് ആ​ന്‍റ​ണി എ​ന്നി​വ​രാ​ണ് മു​ഖ്യ​മ​ന്ത്രി​ക്ക് നി​വേ​ദ​നം ന​ല്‍​കി​യ​ത്. വി​ഷ​യം അ​നു​ഭാ​വ​പൂ​ര്‍​വം പ​രി​ഹ​രി​ക്കാ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി ഉ​റ​പ്പു​ന​ല്‍​കി​യ​താ​യി നേ​താ​ക്ക​ള്‍ പ​റ​ഞ്ഞു.

District News

കോ​ണ്‍​ഗ്ര​സ് പ്ര​തി​ഷേ​ധം ബേ​ക്ക​ല്‍ ഡി​വൈ​എ​സ്പി​യെ മ​ണി​ക്കൂ​റു​ക​ള്‍​ക്ക​കം മാ​റ്റി

കാ​സ​ര്‍​ഗോ​ഡ്: ക​ല്യോ​ട്ടെ പ്രാ​ദേ​ശി​ക കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളു​ടെ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​ത്തി​നൊ​ടു​വി​ല്‍ ബേ​ക്ക​ല്‍ ഡി​വൈ​എ​സ്പി​യാ​യി നി​യ​മി​ച്ച വി.​കെ. വി​ശ്വം​ഭ​ര​ന്‍ നാ​യ​രെ മ​ണി​ക്കൂ​റു​ക​ള്‍​ക്ക​കം മാ​റ്റി. വി​ജി​ല​ന്‍​സ് ആ​ന്‍​ഡ് ആ​ന്‍റി ക​റ​പ്ഷ​ന്‍ ബ്യൂ​റോ​യു​ടെ ചു​മ​ത​ല​യാ​ണ് അ​ദ്ദേ​ഹ​ത്തി​ന് ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. ക​ണ്ണൂ​ര്‍ സ്‌​പെ​ഷ​ല്‍ ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി ആ​യി​രു​ന്ന കെ. ​വി​നോ​ദ്കു​മാ​ര്‍ ബേ​ക്ക​ലി​ല്‍ ചു​മ​ത​ല​യേ​റ്റു.

നി​ല​മ്പൂ​ര്‍ ഡി​വൈ​എ​സ്പി​യാ​യി​രു​ന്ന വി​ശ്വം​ഭ​ര​നെ ബേ​ക്ക​ല്‍ ഡി​വൈ​എ​സ്പി​യാ​യി നി​യ​മി​ക്കു​ന്ന​തി​നെ​തി​രേ വ​ലി​യ പ്ര​തി​ഷേ​ധം ഉ​യ​ര്‍​ന്നി​രു​ന്നു. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രാ​യ കൃ​പേ​ഷി​നെ​യും ശ​ര​ത്‌​ലാ​ലി​നെ​യും ക്രൂ​ര​മാ​യി വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ​തി​ന് ശേ​ഷം പ്ര​ദേ​ശ​ത്ത് ന​ട​ന്ന രാ​ഷ്ട്രീ​യ സം​ഘ​ര്‍​ഷ​ങ്ങ​ളി​ല്‍ കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രെ അ​ന്നു ബേ​ക്ക​ല്‍ സി​ഐ ആ​യി​രു​ന്ന വി​ശ്വം​ഭ​ര​ന്‍ നാ​യ​ര്‍ ഏ​ക​പ​ക്ഷീ​യ​മാ​യി വേ​ട്ട​യാ​ടി​യെ​ന്നാ​ണ് പ്രാ​ദേ​ശി​ക നേ​താ​ക്ക​ളു​ടെ പ്ര​ധാ​ന ആ​രോ​പ​ണം. തി​ങ്ക​ളാ​ഴ്ച ജി​ല്ല​യി​ലെ​ത്തി​യ ആ​ഭ്യ​ന്ത​ര​മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല​യെ ഇ​ക്കാ​ര്യം നേ​രി​ല്‍ ക​ണ്ട് അ​റി​യി​ച്ചി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് സ്ഥ​ലം​മാ​റ്റ ഉ​ത്ത​ര​വ് വ​ന്ന​ത്.

District News

കാ​യി​ക​മേ​ഖ​ല​യി​ല്‍ ജി​ല്ല​യ്ക്കു മു​ന്തി​യ പ​രി​ഗ​ണ​ന ന​ല്‍​കും: മ​ന്ത്രി ജ​നീ​ഷ്

കാ​സ​ര്‍​ഗോ​ഡ്: കാ​യി​ക​രം​ഗ​ത്ത് കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​യ്ക്ക് മു​ന്തി​യ പ​രി​ഗ​ണ​ന ന​ല്‍​കു​മെ​ന്ന് കാ​യി​ക​മ​ന്ത്രി ഒ.​ജെ. ജ​നീ​ഷ്. ഡി​സി​സി ഓ​ഫീ​സി​ല്‍ ന​ല്‍​കി​യ സ്വീ​ക​ര​ണ​യോ​ഗ​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​യി​ല്‍ വേ​ണ്ട​ത്ര സ്ഥ​ലം ല​ഭ്യ​മാ​ക്കാ​നു​ള്ള സാ​ഹ​ച​ര്യ​ങ്ങ​ളു​ണ്ട്. അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​മു​ള്ള സ്റ്റേ​ഡി​യം വ​രെ ഉ​ണ്ടാ​ക്കാ​നു​ള്ള മെ​ച്ച​പ്പെ​ട്ട അ​വ​സ​ര​ങ്ങ​ള്‍​ക്കൊ​പ്പം ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളു​ടെ കൂ​ടി താ​ല്‍​പ​ര്യ​ങ്ങ​ള്‍ മു​ത​ലെ​ടു​ത്താ​ല്‍ ന​മു​ക്ക് ഏ​റെ നേ​ട്ട​ങ്ങ​ള്‍ കാ​യി​ക​ത​ല​ത്തി​ല്‍ ഉ​ണ്ടാ​ക്കാ​ന്‍ പ​റ്റു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ പ​ത്തു​വ​ര്‍​ഷ​ത്തെ എ​ല്‍​ഡി​എ​ഫ് ഭ​ര​ണം പ​ല കാ​ര്യ​ത്തി​ലും ന​മ്മെ പി​ന്നോ​ക്കം വ​ലി​ച്ചി​രി​ക്കു​ന്നു. കാ​യി​ക​താ​ര​ങ്ങ​ള്‍​ക്കു​ള്ള പ്രൈ​സ് മ​ണി പോ​ലും എ​ട്ടു​വ​ര്‍​ഷ​മാ​യി മു​ട​ങ്ങി​കി​ട​ക്കു​ന്നു. യു​വ​ജ​ന കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍​മാ​ര്‍​ക്കു​ള്ള അ​ല​വ​ന്‍​സും വ​ര്‍​ഷ​ങ്ങ​ളാ​യി മ​ട​ങ്ങി​ക്കി​ട​ക്കു​ന്നു. കാ​യി​ക താ​ര​ങ്ങ​ള്‍​ക്കു​ള്ള പ്രൈ​സ്മ​ണി വി​ത​ര​ണ​ത്തി​ന് യു​ഡി​എ​ഫ് സ​ര്‍​ക്കാ​ര്‍ എ​ട്ടു​കോ​ടി രൂ​പ നീ​ക്കി​വെ​ച്ചി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു.

ഡി​സി​സി പ്ര​സി​ഡ​ന്‍റ് പി.​കെ. ഫൈ​സ​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം.​സി. പ്ര​ഭാ​ക​ര​ന്‍, സോ​മ​ശേ​ഖ​ര ഷേ​ണി, കെ.​വി. ശ​ശി​ധ​ര​ന്‍, കെ. ​ഖാ​ലി​ദ്, കെ. ​ല​ക്ഷ്മ​ണ​പ്ര​ഭു, ശ്രീ​ജി​ത് മാ​ട​ക്ക​ല്ല്, ജോ​മോ​ന്‍ ജോ​സ്, കാ​ര്‍​ത്തി​കേ​യ​ന്‍ പെ​രി​യ, മി​ഥു​ന്‍ മോ​ഹ​ന്‍, മ​നാ​ഫ് നു​ള്ളി​പ്പാ​ടി, ഉ​നൈ​സ് ബേ​ഡ​കം, എം. ​രാ​ജീ​വ​ന്‍ ന​മ്പ്യാ​ര്‍, ലോ​ക്‌​നാ​ഥ് ഷെ​ട്ടി, ജ​വാ​ദ് പു​ത്തൂ​ര്‍, അ​ര്‍​ജു​ന​ന്‍ താ​യ​ല​ങ്ങാ​ടി, വി​നോ​ദ് അ​ച്ചാം​തു​രു​ത്തി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

 

District News

റാ​ണി​പു​രം ട്ര​ക്കിം​ഗ് പാ​ത​യി​ൽ കാ​ട്ടാ​ന​യി​റ​ങ്ങി

റാ​ണി​പു​രം: റാ​ണി​പു​രം മ​ല​മു​ക​ളി​ലേ​ക്കു​ള്ള ട്ര​ക്കിം​ഗ് പാ​ത​യി​ൽ കാ​ട്ടാ​ന​യി​റ​ങ്ങി. ഇ​ന്ന​ലെ രാ​വി​ലെ സ​ഞ്ചാ​രി​ക​ളെ മു​ക​ളി​ലേ​ക്കു ക​യ​റ്റി​വി​ടു​ന്ന​തി​നു മു​മ്പ് വ​നം​വ​കു​പ്പ് ജീ​വ​ന​ക്കാ​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് വ​ഴി​യി​ൽ ആ​ന​യെ ക​ണ്ട​ത്.

ഇ​തേ​ത്തു​ട​ർ​ന്ന് ഇ​ന്ന​ലെ ട്ര​ക്കിം​ഗ് നി​ർ​ത്തി​വ​ച്ചു. ഇ​ന്നു രാ​വി​ലെ വീ​ണ്ടും പ​രി​ശോ​ധ​ന ന​ട​ത്തി വ​ഴി​യി​ൽ ആ​ന​ക​ളി​ല്ലെ​ന്ന് ഉ​റ​പ്പു​വ​രു​ത്തി​യ​തി​നു ശേ​ഷം മാ​ത്ര​മേ ട്ര​ക്കിം​ഗ് അ​നു​വ​ദി​ക്കു​ക​യു​ള്ളൂ​വെ​ന്ന് വ​നം​വ​കു​പ്പ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

District News

ബേ​വി​ഞ്ച വ​ള​വി​ൽ ടാ​ങ്ക​ർ ലോ​റി മ​റി​ഞ്ഞു

ചെ​ർ​ക്ക​ള: ദേ​ശീ​യ​പാ​ത​യി​ൽ ചെ​ർ​ക്ക​ള​യ്ക്കും ച​ട്ട​ഞ്ചാ​ലി​നു​മി​ട​യി​ൽ ബേ​വി​ഞ്ച​യി​ലെ അ​പ​ക​ട​വ​ള​വി​ൽ ടാ​ങ്ക​ർ ലോ​റി മ​റി​ഞ്ഞു. ഉ​ഡു​പ്പി​യി​ൽ നി​ന്ന് സി​മ​ന്‍റ് മി​ശ്രി​ത​വു​മാ​യി ക​ണ്ണൂ​ർ ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ടാ​ങ്ക​റാ​ണ് അ​പ​ക​ട​ത്തി​ൽ പെ​ട്ട​ത്. തി​ങ്ക​ളാ​ഴ്ച രാ​ത്രി ഏ​ഴോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.

കാ​ബി​നു​ള്ളി​ൽ കു​ടു​ങ്ങി​യ ഡ്രൈ​വ​ർ ത​മി​ഴ്നാ​ട് സ്വ​ദേ​ശി സി​ദ്ദി​ഖി​നെ (41) അ​ഗ്നി​ര​ക്ഷാ​സേ​ന​യും നാ​ട്ടു​കാ​രും ചേ​ർ​ന്ന് ര​ക്ഷ​പ്പെ​ടു​ത്തി. ലോ​റി​യി​ൽ മ​റ്റാ​രും ഉ​ണ്ടാ​യി​രു​ന്നി​ല്ല. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ദേ​ശീ​യ​പാ​ത​യി​ൽ മ​ണി​ക്കൂ​റു​ക​ളോ​ളം ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. നേ​ര​ത്തേ പ​ല​ത​വ​ണ കു​ന്നി​ടി​ച്ചി​ലു​ണ്ടാ​യ ബേ​വി​ഞ്ച​യി​ൽ ദേ​ശീ​യ​പാ​ത നി​ർ​മാ​ണ​ത്തി​ലെ അ​ശാ​സ്ത്രീ​യ​ത​യാ​ണ് അ​പ​ക​ട​ങ്ങ​ൾ​ക്കി​ട​യാ​ക്കു​ന്ന​തെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. ഒ​രു ഭാ​ഗ​ത്തേ​ക്ക് വ​ള​വു​ക​ൾ നി​ക​ത്തി​ക്കൊ​ണ്ട് നി​ർ​മി​ച്ച പാ​ല​ത്തി​ലൂ​ടെ​യും മ​റു​ഭാ​ഗ​ത്തേ​ക്ക് വ​ള​വു​ക​ൾ നി​ല​നി​ർ​ത്തി​യു​മാ​ണ് ഇ​വി​ടെ ദേ​ശീ​യ​പാ​ത നി​ർ​മി​ച്ചി​ട്ടു​ള്ള​ത്.

മ​റു​ഭാ​ഗ​ത്ത് പ്ര​വൃ​ത്തി​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ വ​ള​വു​ക​ളു​ള്ള ഭാ​ഗ​ത്തു​കൂ​ടി​യാ​ണ് ഇ​പ്പോ​ൾ ഇ​രു​വ​ശ​ങ്ങ​ളി​ലേ​ക്കു​മു​ള്ള ഗ​താ​ഗ​തം തി​രി​ച്ചു​വി​ട്ടി​രി​ക്കു​ന്ന​ത്.

District News

ബ​ളാ​ൽ പ​ഞ്ചാ​യ​ത്ത് ഹ​രി​ത​വി​ദ്യാ​ല​യം കാ​മ്പ​യി​ന് തു​ട​ക്ക​മാ​യി

പ​ര​പ്പ: ബ​ളാ​ൽ പ​ഞ്ചാ​യ​ത്തി​ൽ ശു​ചി​ത്വ​മി​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള ഹ​രി​ത​വി​ദ്യാ​ല​യം കാ​മ്പ​യി​ന്‍റെ ഉ​ദ്ഘാ​ട​നം എ​ട​ത്തോ​ട് ശാ​ന്ത വേ​ണു​ഗോ​പാ​ൽ മെ​മ്മോ​റി​യ​ൽ ഗ​വ. യു​പി സ്കൂ​ളി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ. ​ല​ത നി​ർ​വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് രാ​ജു ക​ട്ട​ക്ക​യം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ പി.​വി. ജി​ത, മി​നി മാ​ത്യു, പ​ഞ്ചാ​യ​ത്തം​ഗം ശ്യാ​മ​ള, സെ​ക്ര​ട്ട​റി ഗോ​കു​ൽ ജി. ​ഗോ​പി, അ​സി. സെ​ക്ര​ട്ട​റി എം. ​മ​ധു, മു​ഖ്യാ​ധ്യാ​പ​ക​ൻ അ​ലോ​ഷ്യ​സ് ജോ​ർ​ജ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് കെ. ​വി​ജ​യ​ൻ, ജോ​സ​ഫ് വ​ർ​ക്കി, ശു​ചി​ത്വ​മി​ഷ​ൻ ബ്ലോ​ക്ക് കോ-​ഓ​ർ​ഡി​നേ​റ്റ​ർ വ​ത്സ​രാ​ജ​ൻ, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ കെ. ​സി​ജി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഹ​രി​ത ക​ർ​മ​സേ​നാം​ഗ​ങ്ങ​ളു​മാ​യി കു​ട്ടി​ക​ൾ മു​ഖാ​മു​ഖം ന​ട​ത്തി. ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ വ​സ്തു​ക്ക​ൾ പു​ന​രു​പ​യോ​ഗം ചെ​യ്യു​ന്ന പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി കു​ട്ടി​ക​ൾ പ​ഴ​യ ജീ​ൻ​സ് ഉ​പ​യോ​ഗി​ച്ച് പ​ച്ച​ക്ക​റി സ​ഞ്ചി​ക​ളൊ​രു​ക്കി.

District News

വാ​യ​നമ​ത്സ​ര വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​നം ന​ൽ​കി

പ​ര​പ്പ: വാ​യ​ന മാ​സാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ചി​റ്റാ​രി​ക്കാ​ൽ ബി​ആ​ർ​സി സം​ഘ​ടി​പ്പി​ച്ച ഇ​മ്മ്ണി വ​ല്യ വാ​യ​ന പ​രി​പാ​ടി​യി​ലെ വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​നം ന​ൽ​കി. ചി​റ്റാ​രി​ക്ക​ൽ ഉ​പ​ജി​ല്ല​യി​ലെ എ​ൽ​പി, യു​പി, ഹൈ​സ്കൂ​ൾ, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ങ്ങ​ളി​ലെ കു​ട്ടി​ക​ൾ​ക്കാ​യി ബ​ഷീ​ർ കൃ​തി​ക​ളു​ടെ ആ​സ്വാ​ദ​ന​ക്കു​റി​പ്പ് ര​ച​ന മ​ത്സ​ര​മാ​ണ് സം​ഘ​ടി​പ്പി​ച്ച​ത്.

എ​ൽ​പി വി​ഭാ​ഗ​ത്തി​ൽ ആ​ൻ ജി​യ സി​ജോ- സെ​ന്‍റ് തോ​മ​സ് എ​ൽ​പി​എ​സ്, തോ​മാ​പു​രം, ഇ​വ ഫെ​ബി​ൻ- സെ​ന്‍റ് ജോ​ൺ​സ് എ​ൽ​പി​എ​സ്, പാ​ലാ​വ​യ​ൽ, യു​പി വി​ഭാ​ഗ​ത്തി​ൽ ജീ​വ​ൻ ജ​സ്വ​ന്ത്- എ​സ്എ​ൻ​ഡി​പി എ​യു​പി​എ​സ്, ക​ടു​മേ​നി,ആ​ൻ റി​യ മേ​രി ആ​ന്‍റോ- എ​സ്കെ​ജി​എം എ​യു​പി​എ​സ്, കു​മ്പ​ള​പ്പ​ള്ളി, ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ അ​ർ​ച്ച​ന ഷാ​ജി- സെ​ന്‍റ് തോ​മ​സ് എ​ച്ച്എ​സ്എ​സ്, തോ​മാ​പു​രം, ഷോ​ണ എ​ൽ​സ അ​നീ​ഷ്- സെ​ന്‍റ് ജൂ​ഡ്സ് എ​ച്ച്എ​സ്എ​സ്, വെ​ള്ള​രി​ക്കു​ണ്ട്, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ൽ കെ.​സി. അ​ന​ഘ, ന​വ​മി ന​രേ​ന്ദ്ര​ൻ- ഇ​രു​വ​രും വി​കെ​എ​ൻ​എം എ​ച്ച്എ​സ്എ​സ്, വ​ര​ക്കാ​ട് എ​ന്നി​വ​രാ​ണ് യ​ഥാ​ക്ര​മം ഒ​ന്നും ര​ണ്ടും സ്ഥാ​ന​ങ്ങ​ൾ നേ​ടി​യ​ത്. വി​ജ​യി​ക​ൾ​ക്ക് ബി​പി​സി ഷൈ​ജു ബി​രി​ക്കു​ളം, സി​ആ​ർ​സി കോ-​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ വി​നീ​ത്, പ്രി​യ​ങ്ക, നി​ഖി​ല മാ​ത്യു എ​ന്നി​വ​ർ അ​ത​ത് സ്കൂ​ളു​ക​ളി​ലെ​ത്തി സ​ർ​ട്ടി​ഫി​ക്ക​റ്റും ഉ​പ​ഹാ​ര​ങ്ങ​ളും വി​ത​ര​ണം ചെ​യ്തു.

District News

ഹ​രി​ത​ക​ര്‍​മ​സേ​ന യൂ​സ​ര്‍ ഫീ ​ഒ​ഴി​വാ​ക്ക​ണ​ം: ബ്യൂ​ട്ടി പാ​ര്‍​ല​ര്‍ ഉ​ട​മ​ക​ള്‍

കാ​ഞ്ഞ​ങ്ങാ​ട്: ഹ​രി​ത​ക​ര്‍​മ​സേ​ന യൂ​സ​ര്‍ ഫീ ​ബ്യൂ​ട്ടി​പാ​ര്‍​ല​ര്‍ മേ​ഖ​ല​യി​ല്‍ നി​ന്ന് ഒ​ഴി​വാ​ക്കി​ത​ര​ണ​മെ​ന്നും അ​ല്ലാ​ത്ത​പ​ക്ഷം ഹെ​യ​ര്‍ വേ​സ്റ്റ് ഉ​ള്‍​പ്പെ​ടെ മു​ഴു​വ​ന്‍ വേ​സ്റ്റും ക​ള​ക്ട് ചെ​യ്യാ​ന്‍ ത​യാ​റാ​ക​ണ​മെ​ന്നും ബ്യൂ​ട്ടി പാ​ര്‍​ല​ര്‍ ഓ​ണേ​ഴ്‌​സ് സ​മി​തി ജി​ല്ലാ​സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു.

വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി ജി​ല്ലാ ക​മ്മി​റ്റി ഓ​ഫീ​സി​ല്‍ ന​ട​ന്ന പ​രി​പാ​ടി സം​സ്ഥാ​ന സെ​ക്ര​ട്ട​റി റ​ജി​ന സ​ലീം ഉ​ദ്ഘാ​ട​നം ചെ​യ്തു.
വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി ജി​ല്ലാ സെ​ക്ര​ട്ട​റി ടി.​വി. ബാ​ല​ന്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജ​യ​ശ്രീ ക​ണ്ണ​ന്‍, അ​നി​ത ജോ​ണ്‍, എം. ​ബി​ന്ദു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. വി​ജി​ന്‍ വി​ന്‍റേ​ജ് റി​പ്പോ​ര്‍​ട്ട് അ​വ​ത​രി​പ്പി​ച്ചു. ഭാ​ര​വാ​ഹി​ക​ള്‍: ല​ത പ​വി- പ്ര​സി​ഡ​ന്‍റ്, കെ.​വി. പ്ര​ജി​ത, സോ​ണി​യ ജോ​സ​ഫ്- വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ര്‍, വി​ജി​ന്‍ വി​ന്‍റേ​ജ്- സെ​ക്ര​ട്ട​റി, കെ. ​ഷീ​ന, റീ​ന വി​നോ​ദ്- ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​ര്‍, വി​നീ​ഷ്- ട്ര​ഷ​റ​ര്‍.

District News

പാ​റ​ക്കെ​ട്ടി​ൽനി​ന്ന് കൃ​ഷി​യി​ട​ത്തി​ലേ​ക്ക് ക​ല്ലും മ​ണ്ണും ഇ​ടി​ഞ്ഞ് വീ​ണു

ചെ​റു​പു​ഴ: പാ​റ​ക്കെ​ട്ടി​ൽ നി​ന്ന് ക​ല്ലും മ​ണ്ണും ഇ​ടി​ഞ്ഞ് കൃ​ഷി​യി​ട​ത്തി​ലേ​ക്കു വീ​ണു. കോ​ഴി​ച്ചാ​ൽ-​ക​ട്ട​പ്പ​ള്ളി-​ശാ​ന്തി​പു​രം റോ​ഡി​നു മു​ക​ളി​ലെ പാ​ലി​ക്കാമ​റ്റ​ത്തി​ൽ രാ​ധാ​കൃ​ഷ്ണ​ന്‍റെ കൃ​ഷി​യി​ട​ത്തി​ലെ വ​ലി​യ പാ​റ​ക്കെ​ട്ടി​ൽ നി​ന്നു​മാ​ണ് ക​ല്ല് ഉ​രു​ണ്ടി​റ​ങ്ങി​യ​ത്. പ്ര​ദേ​ശ​ത്തെ കൃ​ഷി​യും മ​ര​ങ്ങ​ളും ക​ല്ല് വീ​ണു​ന​ശി​ച്ചു.

വ​ലി​യ പ​ന​യും മ​റി​ഞ്ഞു​വീ​ണു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ​യാ​ണ് വ​ലി​യ ശ​ബ്ദ​ത്തോ​ടെ ക​ല്ലും മ​ണ്ണും ഇ​ടി​ഞ്ഞു​വീ​ണ​ത്. നി​ര​പ്പേ​ൽ അ​ഗ​സ്റ്റി​ൻ, ജോ​സ് തു​ട​ങ്ങി​യ​വ​രു​ടെ കൃ​ഷി​യി​ട​ത്തി​ലേ​ക്കാ​ണ് ഇ​വ വീ​ണ​ത്. ക​ല്ല് പൊ​ട്ടി ക​ഷ​ണ​ങ്ങ​ൾ ആ​യ​തി​നാ​ലാ​ണ് താ​ഴേ​യ്ക്ക് ഉ​രു​ണ്ടി​റ​ങ്ങാ​തി​രു​ന്ന​ത്. പാ​റ​ക്കെ​ട്ടി​ൽ നി​ന്ന് ഇ​ത്ത​ര​ത്തി​ൽ ക​ല്ല് ഉ​രു​ണ്ടി​റ​ങ്ങു​ന്ന​ത് താ​ഴെ​യു​ള്ള താ​മ​സ​ക്കാ​ർ​ക്കും കൃ​ഷി​ക്കും ഭീ​ഷ​ണി​യാ​ണ്.

District News

വെ​ണ്ണ​ക്ക​ല്ല് ട്ര​സ്റ്റ് വാ​ർ​ഷി​ക പൊ​തു​യോ​ഗം

വെ​ണ്ണ​ക്ക​ല്ല്: ത​ല​ശേ​രി സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന വെ​ണ്ണ​ക്ക​ല്ല് ട്ര​സ്റ്റ് വാ​ർ​ഷി​ക പൊ​തു​യോ​ഗ​വും ല​ഹ​രി വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സും ന​ട​ത്തി. വെ​ണ്ണ​ക്ക​ല്ല് ബി​ഷ​പ് മാ​ർ വ​ള്ളോ​പ്പി​ള്ളി സ്മാ​ര​ക ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ചെ​ങ്ങ​ളാ​യി പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​കെ. ര​വി ഉ​ദ്ഘാ​ട​നം ചെ​യ്തു.

യൂ​ണി​റ്റ് ഡ​യ​റ​ക്ട​ർ ഫാ. ​തോ​മ​സ് ച​ക്കാ​നി​ക്കു​ന്നേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ടി.​എ​ഫ്. ജോ​ൺ ആ​മു​ഖ പ്ര​ഭാ​ഷ​ണ​വും റീ​ജ​ണ​ൽ ഡ​യ​റ​ക്ട​ർ ഫാ. ​ജോ​ബി മു​ഖ്യപ്ര​ഭാ​ഷ​ണ​വും ന​ട​ത്തി. ത​ളി​പ്പ​റ​മ്പ് എ​ക്സൈ​സ് അ​സി​സ്റ്റ​ന്‍റ് ഇ​ൻ​സ്‌​പെ​ക്ട​ർ വി.​ഷാ​ജി ല​ഹ​രി​വി​രു​ദ്ധ ക്ലാ​സെ​ടു​ത്തു.

വി​വി​ധ പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ​വ​രെ ഉപഹാരം ന​ൽ​കി അ​നു​മോ​ദി​ച്ചു. ഏ​റ്റ​വും കൂ​ടു​ത​ൽ നി​ക്ഷേ​പം ഉ​ള്ള​വ​ർ, ഷെ​യ​ർ, സ്ഥി​ര​നി​ഷേ​പ​ക​ർ എ​ന്നി​വ​ര​ട​ക്കം യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത എ​ല്ലാ​വ​ർ​ക്കും ഉ​പ​ഹാ​ര​ങ്ങ​ൾ ന​ൽ​കി. ആ​ർ​സി​സി സെ​ക്ര​ട്ട​റി മാ​നു​വ​ൽ കോ​യി​ക്ക​ൽ യൂ​ണി​റ്റു​ത​ല വി​ല​യി​രു​ത്ത​ൽ ന​ട​ത്തി. കു​ട്ടി​ക​ളു​ടെ സ​മ്പാ​ദ്യ​പ​ദ്ധ​തി​യി​ൽ അം​ഗ​ങ്ങ​ളാ​യ അ​ഞ്ച് കു​ട്ടി​ക​ൾ​ക്ക് പ്രോ​ത്സാ​ഹ​ന സ​മ്മാ​ന​വും ന​ൽ​കി. സെ​ക്ര​ട്ട​റി അ​നി​ൽ തോ​മ​സ്, പാ​രി​ഷ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ തോ​മ​സ് വ​ട​ക​ര, ആ​നി​മേ​റ്റ​ർ മ​ദ​ർ മെ​ർ​ലി​ൻ, യൂ​ണി​റ്റ് സെ​ക്ര​ട്ട​റി അ​നി​ൽ തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സ്നേ​ഹ​വി​രു​ന്നും ന​ട​ന്നു.

District News

മ​ല​യോ​ര ഹൈ​വേ​യി​ൽ കാ​ർ അ​പ​ക​ടം

ക​രു​വ​ഞ്ചാ​ൽ: മ​ല​യോ​ര ഹൈ​വേ​യി​ൽ താ​വു​കു​ന്നി​നും താ​ഴ​ത്ത​ങ്ങാ​ടി​ക്കു​മി​ട​യി​ൽ ഇ​ന്ന​ലെ നടന്ന കാർ അപകടത്തിൽ യാത്രക്കാർ പ​രി​ക്കേ​ൽ​ക്കാ​തെ അ​ദ്ഭുത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. ഇ​വി​ടെ ചു​രു​ങ്ങി​യ ആ​ഴ്ച​ക​ൾ​ക്കു​ള്ളി​ൽ നി​ര​വ​ധി അ​പ​ക​ട​ങ്ങ​ളാ​ണ് സം​ഭ​വി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്.

അ​പ​ക​ടം ന​ട​ന്ന പ്ര​ദേ​ശ​ത്ത് നേ​ര​ത്തെ ത​ന്നെ ത​ക​ർ​ന്നു കി​ട​ക്കു​ന്ന ഒ​രു ദി​ശാ​സൂ​ച​നാ ബോ​ർ​ഡ് യാ​ത്ര​ക്കാ​ർ​ക്ക് വ​ലി​യ ഭീ​ഷ​ണി​യാ​ണ് ഉ​യ​ർ​ത്തു​ന്ന​ത്. ഡ്രൈ​വ​ർ​മാ​ർ​ക്ക് കൃ​ത്യ​മാ​യ മു​ന്ന​റി​യി​പ്പു​ക​ൾ ന​ൽ​കാ​ൻ സാ​ധി​ക്കാ​ത്ത​ത് ഇ​ത്ത​രം അ​പ​ക​ട​ങ്ങ​ൾ​ക്ക് വ​ഴി​വ​യ്ക്കു​ന്ന​താ​യി ആ​ക്ഷേ​പ​മു​ണ്ട്.
ഗ​താ​ഗ​തം വ​ർ​ധി​ച്ചു​വ​രു​ന്ന മ​ല​യോ​ര ഹൈ​വേ​യി​ൽ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി ത​ക​ർ​ന്ന സൂ​ച​നാ ബോ​ർ​ഡ് അ​ടി​യ​ന്ത​ര​മാ​യി പു​ന​സ്ഥാ​പി​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​ർ ത​യാ​റാ​ക​ണ​മെ​ന്ന് യാ​ത്ര​ക്കാ​രും നാ​ട്ടു​കാ​രും ആ​വ​ശ്യ​പ്പെ​ടു​ന്നു.
സീ​റ്റൊ​ഴി​വ്

ശ്രീ​ക​ണ്ഠ​പു​രം: ശ്രീ​ക​ണ്ഠ​പു​രം എ​സ്ഇ​എ​സ് കോ​ള​ജി​ൽ എം​എ ജേ​ർ​ണ​ലി​സം ആ​ൻ​ഡ് മാ​സ് ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ വി​ഷ​യ​ത്തി​ൽ ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ൽ ഏ​താ​നും സീ​റ്റു​ക​ൾ ഒ​ഴി​വു​ണ്ട്. താ​ത്പ​ര്യ​മു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ ബ​ന്ധ​പ്പെ​ടു​ക. ഫോ​ൺ: 7012733878.

District News

പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്ത മ​യ​ക്കു​മ​രു​ന്നു​ക​ൾ ന​ശി​പ്പി​ച്ചു

ത​ളി​പ്പ​റ​മ്പ്: ക​ണ്ണൂ​ർ റൂ​റ​ൽ ജി​ല്ല​യു​ടെ കീ​ഴി​ൽ എ​ൻ​ഡി​പി​എ​സ് കേ​സു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ൽ നി​ന്നു പി​ടി​കൂ​ടി​യ നി​രോ​ധി​ത മ​യ​ക്കു​മ​രു​ന്നു​ക​ൾ ക​ണ്ണൂ​ർ റൂ​റ​ൽ പോ​ലീ​സ് ആ​സ്ഥാ​ന​ത്ത് നി​ന്ന് ന​ശി​പ്പി​ച്ചു. വി​വി​ധ കേ​സു​ക​ളി​ലാ​യി പി​ടി​ച്ചെ​ടു​ത്ത 14.43 കി​ലോ​ഗ്രാം ക​ഞ്ചാ​വ്, 211.42 ഗ്രാം ​മെ​ത്താ​ഫെ​റ്റാ​മി​ൻ, 415.58 ഗ്രാം ​എം​ഡി​എം​എ, 4.02 കി​ലോ​ഗ്രാം ഹാ​ഷി​ഷ് ഓ​യി​ൽ, നാ​ല് ക​ഞ്ചാ​വ് ചെ​ടി​ക​ൾ എ​ന്നി​വ ന​ശി​പ്പി​ച്ച​വ​യി​ൽ ഉ​ൾ​പ്പെ​ടു​ന്നു.

ക​ണ്ണൂ​ർ റൂ​റ​ൽ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ഉ​മേ​ഷ്‌ ഗോ​യ​ൽ ചെ​യ​ർ​മാ​നാ​യ ഡ്ര​ഗ് ഡി​സ്പോ​സ​ൽ, സ്പെ​ഷ​ൽ ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി കെ.​ഇ. പ്രേ​മ​ച​ന്ദ്ര​ൻ, നാ​ർ​ക്കോ​ട്ടി​ക് സെ​ൽ ഡി​വൈ​എ​സ്പി ഷാ​ജു ജോ​സ​ഫ് എ​ന്നി​വ​ർ അം​ഗ​ങ്ങ​ളാ​യി​രു​ന്ന ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണു ന​ശി​പ്പി​ച്ച​ത്.

District News

മൂ​രി​ക്ക​ട​വ് പാ​ലം സാ​ധ്യ​ത പ​ഠ​നം ന​ട​ത്തി

ഉ​ദ​യ​ഗി​രി: മൂ​രി​ക്ക​ട​വ് -ചീ​ക്കാ​ട് പ്ര​ദേ​ശ​ങ്ങ​ളെ ബ​ന്ധി​പ്പി​ക്കു​ന്ന മൂ​രി​ക്ക​ട​വ് പു​ഴ​യ്ക്ക് പാ​ലം നി​ർ​മി​ക്കു​ന്ന​തി​നാ​വി​ശ്യ​മാ​യ സാ​ധ്യ​ത പ​ഠ​നം ന​ട​ത്താ​ൻ പി​ഡ​ബ്ല്യു​ഡി ബ്രി​ഡ്ജ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് അം​ഗ​ങ്ങ​ൾ പാ​ലം സൈ​റ്റ് സ​ന്ദ​ർ​ശി​ച്ചു. അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നി​യ​ർ സേ​തു​മാ​ധ​വ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഓ​വ​ർ​സി​യ​ർ​മാ​ർ അ​ട​ങ്ങി​യ സം​ഘ​മാ​ണ് സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച​ത്.

ഉ​ദ​യ​ഗി​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടെ​സി ബെ​ന്നി, മു​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ തോ​മ​സ് വെ​ക്കാ​ത്താ​നം, ജോ​യി​ച്ച​ൻ പ​ള്ളി​യാ​ലി​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റ് പ്ര​സ​ന്ന​കു​മാ​ർ, ചീ​ക്കാ​ട് പ​ള്ളി വി​കാ​രി ഫാ. ​വി​പി​ൻ ആ​ന​ചാ​രി​യി​ൽ, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ബേ​ബി കോ​യി​ക്ക​ൽ, സ​രി​ത ജോ​സ്, സി​ന്ധു തോ​മ​സ്, ഷീ​ബ ഡാ​നി , ജോ​യി പ​ള്ളി​പ​റ​മ്പി​ൽ, ആ​സൂ​ത്ര​ണ ബോ​ർ​ഡ് ഉ​പാ​ധ്യ​ക്ഷ​ൻ ബെ​ന്നി പീ​ടി​യേ​ക്ക​ൽ തു​ട​ങ്ങി​യ​വ​ർ സ​ന്ദ​ർ​ശ​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

District News

വി​ശു​ദ്ധ​ അ​ൽ​ഫോ​ൻ​സ വേ​ദ​പാ​രം​ഗ​ത​യാ​യി ഉ​യ​ർ​ത്ത​പ്പെ​ടാം: മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി

കോ​ള​യാ​ട്: ല​ളി​ത​ജീ​വി​ത​ത്തി​ലൂ​ടെ​യും സ​ഹ​ന​മാ​ർ​ഗ​ത്തി​ലൂ​ടെ​യും മ​നു​ഷ്യ​ർ​ക്ക് സ്വ​ർ​ഗ​ത്തി​ലെ​ത്താ​മെ​ന്ന ദൈ​വ​ശാ​സ്ത്ര​സ​ത്യം പ​ഠി​പ്പി​ച്ച വി​ശു​ദ്ധ​യാ​ണ് അ​ൽ​ഫോ​ൻ​സാ​മ്മ​യെ​ന്നു ത​ല​ശേ​രി ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി. വി​ശു​ദ്ധ അ​ൽ​ഫോ​ൻ​സാ​മ്മ വേ​ദ​പാ​രം​ഗ​ത​യാ​യി ഉ​യ​ർ​ത്ത​പ്പെ​ട്ടേ​ക്കാ​മെ​ന്നും ആ​ർ​ച്ച്ബി​ഷ​പ് പ​റ​ഞ്ഞു. വി​ശു​ദ്ധ അ​ൽ​ഫോ​ൻ​സാ​മ്മ​യു​ടെ നാ​മ​ധേ​യ​ത്തി​ൽ ലോ​ക​ത്തി​ൽ ആ​ദ്യ​മാ​യി സ്ഥാ​പി​ച്ച കോ​ള​യാ​ട് തീ​ർ​ഥാ​ട​ന പ​ള്ളി​യി​ലെ പ്ര​ധാ​ന തി​രു​നാ​ൾ ദി​ന​മാ​യ ഇ​ന്ന​ലെ ന​ട​ന്ന തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി.

രാ​വി​ലെ ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ​കു​ർ​ബാ​ന​യും നൊ​വേ​ന​യും ന​ട​ന്നു. തു​ട​ർ​ന്ന് കൊ​മ്മേ​രി സെ​ന്‍റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ലേ​ക്ക് ന​ട​ത്തി​യ പ്ര​ദ​ക്ഷി​ണ​ത്തി​ൽ നൂ​റു​ക​ണ​ക്കി​ന് വി​ശ്വാ​സി​ക​ൾ പ​ങ്കെ​ടു​ത്തു. സ​മാ​പ​നാ​ശീ​ർ​വാ​ദ​ത്തി​നു ശേ​ഷം പാ​ച്ചോ​ർ നേ​ർ​ച്ച​യും ഉ​ണ്ടാ​യി​രു​ന്നു. ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച​യാ​ണ് തി​രു​നാ​ൾ ആ​രം​ഭി​ച്ച​ത്. ച​ട​ങ്ങു​ക​ൾ​ക്ക് വി​കാ​രി ഫാ. ​ഡോ. ജോ​ബി കാ​ര​ക്കാ​ട്ട്, തി​രു​നാ​ൾ ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ, കൈ​ക്കാ​ര​ന്മാ​ർ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

District News

ക​രി​ക്കോ​ട്ട​ക്ക​രി വി​ല്ലേ​ജ് ഒാഫീസിൽ സ്ഥി​രം ജീ​വ​ന​ക്കാ​രില്ല; ജനം ദുരിതത്തിൽ

ഇ​രി​ട്ടി: മ​ല​യോ​ര മേ​ഖ​ല​യി​ലെ ജ​ന​ങ്ങ​ളു​ടെ ദീ​ർ​ഘ​കാ​ല ആ​വ​ശ്യ​മാ​യി​രു​ന്ന ക​രി​ക്കോ​ട്ട​ക്ക​രി വി​ല്ലേ​ജ് യാ​ഥാ​ർ​ഥ്യ​മാ​യി​ട്ട് ആ​റു വ​ർ​ഷം പി​ന്നി​ട്ടി​ട്ടും സ്ഥി​രം ജീ​വ​ന​ക്കാ​രെ നി​യ​മി​ക്കാ​ത്ത​ത് ജ​ന​ങ്ങ​ളെ ദു​രി​ത​ത്തി​ലാ​ക്കുന്നു. ആ​റ​ള​വും അ​യ്യ​ൻ​കു​ന്നും വി​ഭ​ജി​ച്ച് ക​രി​ക്കോ​ട്ട​ക്ക​രി ആ​സ്ഥാ​ന​മാ​യി പു​തി​യ വി​ല്ലേ​ജ് രൂ​പീ​ക​രി​ച്ചെ​ങ്കി​ലും സ്റ്റാ​ഫ് പാ​റ്റേ​ൺ അ​നു​വ​ദി​ക്കാ​ത്ത​തി​നാ​ൽ ഓ​ഫീ​സ് ഇ​ന്നും താ​ത്കാ​ലി​ക സം​വി​ധാ​ന​ത്തി​ൽ മാ​ത്ര​മാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.
2021 ഫെ​ബ്രു​വ​രി​യി​ൽ ആ​റ​ളം, അ​യ്യ​ൻ​കു​ന്ന് വി​ല്ലേ​ജു​ക​ൾ വി​ഭ​ജി​ച്ച് പു​തി​യ വി​ല്ലേ​ജ് രൂ​പീ​ക​രി​ച്ചു​കൊ​ണ്ടു​ള്ള വി​ജ്ഞാ​പ​നം പു​റ​ത്തി​റ​ങ്ങി. തു​ട​ർ​ന്ന് ക​രി​ക്കോ​ട്ട​ക്ക​രി​യി​ലെ വാ​ട​ക​ക്കെ​ട്ടി​ട​ത്തി​ൽ മു​ഴു​വ​ൻ​സ​മ​യ വി​ല്ലേ​ജ് ഓ​ഫീ​സ് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചെ​ങ്കി​ലും സ്ഥി​രം വി​ല്ലേ​ജ് ഓ​ഫീ​സ​റെ​യോ മ​റ്റ് ജീ​വ​ന​ക്കാ​രെ​യോ നി​യ​മി​ച്ചി​ല്ല. കെ​ട്ടി​ട ഉ​ട​മ ഒ​രു വ​ർ​ഷ​ത്തേ​ക്ക് വാ​ട​ക ഈ​ടാ​ക്കാ​തെ​യാ​ണ് ഓ​ഫീ​സ് പ്ര​വ​ർ​ത്തി​ക്കാ​ൻ സൗ​ക​ര്യം ഒ​രു​ക്കി​യ​ത്. നി​ല​വി​ൽ മ​റ്റ് വി​ല്ലേ​ജു​ക​ളി​ൽ നി​ന്നും താ​ലൂ​ക്ക് ഓ​ഫീ​സി​ൽ നി​ന്നു​മെ​ത്തു​ന്ന ജീ​വ​ന​ക്കാ​രെ ആ​ശ്ര​യി​ച്ചാ​ണ് ഓ​ഫീ​സ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. പ​ല​പ്പോ​ഴും ആ​ഴ്ച​യി​ൽ ര​ണ്ടോ മൂ​ന്നോ ദി​വ​സം മാ​ത്ര​മാ​ണ് സ്പെ​ഷ​ൽ വി​ല്ലേ​ജ് ഓ​ഫീ​സ​റു​ടെ സേ​വ​നം ല​ഭി​ക്കു​ന്ന​ത്. ഇ​തു​മൂ​ലം വി​വി​ധ റ​വ​ന്യൂ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി എ​ത്തു​ന്ന ജ​ന​ങ്ങ​ൾ​ക്ക് പ​ല​ത​വ​ണ ഓ​ഫീ​സി​ൽ ക​യ​റി​യി​റ​ങ്ങേ​ണ്ട സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്.

ആ​റ​ളം പ​ഞ്ചാ​യ​ത്തി​ലെ മാ​ഞ്ചു​വോ​ട്, വി​യ​റ്റ്നാം വാ​ർ​ഡു​ക​ളും അ​യ്യ​ൻ​കു​ന്ന് പ​ഞ്ചാ​യ​ത്തി​ലെ മു​ണ്ട​യാം​പ​റ​മ്പ്, വ​ലി​യ​പ​റ​മ്പും​ക​രി, ക​മ്പി​നി നി​ര​ത്ത്, കൂ​മ​ന്തോ​ട്, എ​ട​പ്പു​ഴ, ഈ​ന്തും​ക​രി, ക​രി​ക്കോ​ട്ട​ക്ക​രി വാ​ർ​ഡു​ക​ളും ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് ക​രി​ക്കോ​ട്ട​ക്ക​രി വി​ല്ലേ​ജി​ന്‍റെ പ​രി​ധി. ഏ​ക​ദേ​ശം 14,000-ത്തോ​ളം ജ​ന​ങ്ങ​ളാ​ണ് ഈ ​വി​ല്ലേ​ജി​ന്‍റെ സേ​വ​നം ആ​ശ്ര​യി​ക്കു​ന്ന​ത്. വി​ല്ലേ​ജ് ഓ​ഫീ​സി​നാ​യി പു​തി​യ കെ​ട്ടി​ടം നി​ർ​മി​ക്കു​ന്ന​തി​ന് 50 ല​ക്ഷം രൂ​പ​യും സ്ഥ​ല​വും അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. ക​രി​ക്കോ​ട്ട​ക്ക​രി രാ​ജീ​വ് ദ​ശ​ല​ക്ഷം സ​ങ്കേ​ത​ത്തി​ന് സ​മീ​പ​മു​ള്ള റ​വ​ന്യൂ വ​കു​പ്പി​ന്‍റെ ഭൂ​മി​യി​ലാ​ണ് കെ​ട്ടി​ടം നി​ർ​മി​ക്കാ​ൻ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ ആ​വ​ശ്യ​മാ​യ സ്റ്റാ​ഫ് പാ​റ്റേ​ൺ അ​നു​വ​ദി​ക്കാ​തെ കെ​ട്ടി​ടം മാ​ത്രം നി​ർ​മി​ച്ചാ​ൽ ജ​ന​ങ്ങ​ൾ​ക്ക് യാ​തൊ​രു പ്ര​യോ​ജ​ന​വും ഉ​ണ്ടാ​കി​ല്ലെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ അ​ഭി​പ്രാ​യം.
സ​ർ​ക്കാ​രി​ന്‍റെ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യാ​ണ് പു​തി​യ ത​സ്തി​ക​ക​ൾ അ​നു​വ​ദി​ക്കു​ന്ന​തി​ന് ത​ട​സ​മെ​ന്നാ​ണ് അ​ധി​കൃ​ത​രു​ടെ വി​ശ​ദീ​ക​ര​ണം. ത​സ്തി​ക നി​ർ​ണ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഫ​യ​ൽ ധ​ന​കാ​ര്യ വ​കു​പ്പി​ന്‍റെ പ​രി​ഗ​ണ​ന​യി​ലാ​ണെ​ന്നും അ​റി​യു​ന്നു. എ​ന്നാ​ൽ ക​രി​ക്കോ​ട്ട​ക്ക​രി വി​ല്ലേ​ജ് രൂ​പീ​ക​രി​ച്ച​തി​ന് വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷം തൃ​ശൂ​ർ ജി​ല്ല​യി​ൽ പു​തി​യ വി​ല്ലേ​ജ് ആ​വ​ശ്യ​മാ​യ ത​സ്തി​ക​ക​ളോ​ടു​കൂ​ടി അ​നു​വ​ദി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ, ക​രി​ക്കോ​ട്ട​ക്ക​രി​യു​ടെ കാ​ര്യ​ത്തി​ൽ മാ​ത്രം സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത് എ​ന്തു​കൊ​ണ്ടാ​ണെ​ന്ന ചോ​ദ്യ​മാ​ണ് ഉ​യ​രു​ന്ന​ത്.

ജ​ന​ങ്ങ​ൾ​ക്ക് റ​വ​ന്യൂ സേ​വ​ന​ങ്ങ​ൾ എ​ളു​പ്പ​ത്തി​ലും സ​മ​യ​ബ​ന്ധി​ത​മാ​യും ല​ഭ്യ​മാ​ക്കേ​ണ്ട​ത് ബ​ന്ധ​പ്പെ​ട്ട വ​കു​പ്പി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണെ​ന്നും ക​രി​ക്കോ​ട്ട​ക്ക​രി വി​ല്ലേ​ജി​ന് ആ​വ​ശ്യ​മാ​യ സ്ഥി​രം ജീ​വ​ന​ക്കാ​രെ അ​ടി​യ​ന്ത​ര​മാ​യി നി​യ​മി​ക്കു​ന്ന​തി​ന് സ​ർ​ക്കാ​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്നു. ഇ​ക്കാ​ര്യ​ത്തി​ൽ വൈ​ദ്യു​തി മ​ന്ത്രി സ​ണ്ണി ജോ​സ​ഫി​ന്‍റെ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ലും പ്ര​ദേ​ശ​വാ​സി​ക​ൾ പ്ര​തീ​ക്ഷി​ക്കു​ന്നു.

District News

കേ​ര​ള ബാ​ങ്ക് വാ​യ്പാ​മേ​ള​യും സം​ഗ​മ​വും

ച​ക്ക​ര​ക്ക​ൽ: നാ​ടി​ന്‍റെ വി​ക​സ​നം സം​രം​ഭ​ങ്ങ​ളി​ലൂ​ടെ...​ഒ​പ്പ​മു​ണ്ട് കേ​ര​ള​ബാ​ങ്ക് എ​ന്ന സ​ന്ദേ​ശ​വു​മാ​യി കേ​ര​ള ബാ​ങ്ക് ച​ക്ക​ര​ക്ക​ൽ, ച​ക്ക​ര​ക്ക​ൽ സാ​യാ​ഹ്ന, കൂ​ടാ​ളി ശാ​ഖ​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ വാ​യ്പാ​മേ​ള​യും ഇ​ട​പാ​ടു​കാ​രു​ടെ സം​ഗ​മ​വും ന​ട​ത്തി. ച​ക്ക​ര​ക്ക​ൽ ചോ​യ്സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ അ​ഞ്ച​ര​ക്ക​ണ്ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​വി. സീ​ന ഉ​ദ്ഘാ​ട​നം ചെ​യ്തു.

എം​എ​സ്എം​ഇ വാ​യ്പാ വി​ത​ര​ണ​വും കെ.​വി. സീ​ന നി​ർ​വ​ഹി​ച്ചു. ഏ​രി​യാ മാ​നേ​ജ​ർ സി.​വി. സ​ര​സ്വ​തി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ണ്ണൂ​ർ റീ​ജ​ണ​ൽ ജ​ന​റ​ൽ മാ​നേ​ജ​ർ പി.​പി. മ​നോ​ജ് മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ജി​എ​ഡി സെ​ക്ഷ​ൻ മാ​നേ​ജ​ർ ഷാ​ജി​ർ അ​ഹ​മ്മ​ദ് വാ​യ്പാ പ​ദ്ധ​തി​ക​ൾ വി​ശ​ദീ​ക​രി​ച്ചു. ച​ക്ക​ര​ക്ക​ൽ ശാ​ഖാ മാ​നേ​ജ​ർ കെ. ​സു​നി​ൽ, ച​ക്ക​ര​ക്ക​ൽ സാ​യാ​ഹ്ന ശാ​ഖാ മാ​നേ​ജ​ർ പി.​വി. മ​നോ​ജ് കു​മാ​ർ, കൂ​ടാ​ളി ശാ​ഖാ മാ​നേ​ജ​ർ എ.​ജോ​യ്സി, ഇ​ട​പാ​ടു​കാ​രാ​യ രാ​ജ​ൻ, ഷൈ​മ, ന​ളി​നി, ര​മേ​ശ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

District News

ക​ണ്ണൂ​ർ ന​ഗ​ര​ത്തി​ലെ മേ​ൽ​പ്പാ​ല​ങ്ങ​ൾവി​ദ​ഗ്ധ​സം​ഘം സ​ന്ദ​ർ​ശി​ക്കും

ക​ണ്ണൂ​ർ: മേ​ൽ​പ്പാ​ല​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള ക​ണ്ണൂ​ർ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ പൊ​തു​മ​രാ​മ​ത്ത് പ്ര​വൃ​ത്തി​ക​ൾ വ​കു​പ്പ് സ്പെ​ഷ​ൽ സെ​ക്ര​ട്ട​റി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള വി​ദ​ഗ്ധ​സം​ഘം സ​ന്ദ​ർ​ശി​ക്കും. പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി പി.​കെ. ബ​ഷീ​ർ സെ​ക്ര​ട്ടേ​റി​യ​റ്റി​ലെ ചേം​ബ​റി​ൽ വി​ളി​ച്ചു​ചേ​ർ​ത്ത ഉ​ന്ന​ത​ത​ല​യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. നി​ർ​മാ​ണം തു​ട​ങ്ങി​യ മേ​ലെ ചൊ​വ്വ മേ​ൽ​പ്പാ​ലം സം​ബ​ന്ധി​ച്ച പ​രാ​തി​ക​ൾ, നി​ർ​ദി​ഷ്ട തെ​ക്കി​ബ​സാ​ർ-​കാ​ൾ​ടെ​ക്സ് ഫ്ലൈ​ഓ​വ​റി​ന്‍റെ പ്രാ​യോ​ഗി​ക​ത എ​ന്നി​വ വി​ല​യി​രു​ത്തു​ന്ന​തി​നാ​ണ് പ്ര​ധാ​ന​മാ​യും വി​ദ​ഗ്ധ​സം​ഘ​മെ​ത്തു​ന്ന​ത്.
തെ​ക്കി ബ​സാ​ർ-​കാ​ൾ​ടെ​ക്സ് മേ​ൽ​പ്പാ​ലം സം​ബ​ന്ധി​ച്ച് നി​ല​വി​ലു​ള്ള അ​ലൈ​ൻ​മെ​ന്‍റ് പ​ര്യാ​പ്ത​മ​ല്ലെന്നും ​അ​ത് പ​ള്ളി​ക്കു​ന്നി​ലെ വ​നി​താ കോ​ള​ജ് മു​ത​ൽ ക​ണ്ണോ​ത്തും​ചാ​ൽ വ​രെ നീ​ട്ടി​യാ​ൽ മാ​ത്ര​മേ ന​ഗ​ര​ത്തി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് പ​രി​ഹാ​ര​മു​ണ്ടാ​വൂ എ​ന്നും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത ടി.​ഒ.​മോ​ഹ​ന​ൻ എം​എ​ൽ​എ ചൂ​ണ്ടി​ക്കാ​ട്ടി.

മേ​ലെ ചൊ​വ്വ മേ​ൽ​പ്പാ​ലം പ്ര​വൃ​ത്തി​യി​ൽ ആ​കെ ആ​വ​ശ്യ​മു​ള്ള 1.21 ഏ​ക്ക​റി​ൽ 57 സെ​ന്‍റ് സ്ഥ​ലം മാ​ത്ര​മേ ഏ​റ്റെ​ടു​ത്തി​ട്ടു​ള്ളൂ​വെ​ന്നും മു​ഴു​വ​ൻ സ്ഥ​ല​വും ഏ​റ്റെ​ടു​ക്കാ​തെ പ്ര​വൃ​ത്തി ന​ട​ത്തു​ന്ന​ത് പാ​തി​വ​ഴി​യി​ൽ നി​ല​യ്ക്കാ​ൻ കാ​ര​ണ​മാ​കു​മെ​ന്നും എം​എ​ൽ​എ പ​റ​ഞ്ഞു. മാ​ത്ര​മ​ല്ല 420 മീ​റ്റ​ർ മാ​ത്ര​മു​ള്ള മേ​ൽ​പ്പാ​ല​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ വേ​ണ്ട​ത്ര പ​രി​ശോ​ധ​ന വേ​ണ​മെ​ന്നും ടി.​ഒ. മോ​ഹ​ന​ൻ ആ​വ​ശ്യ​പ്പെ​ട്ടു. തു​ട​ർ​ന്നാ​ണ് ഇ​ക്കാ​ര്യ​ത്തി​ൽ പൊ​തു​മ​രാ​മ​ത്ത് സ്പെ​ഷ​ൽ സെ​ക്ര​ട്ട​റി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഉ​ന്ന​ത​ത​ല സം​ഘം എ​ത്ര​യും പെ​ട്ടെ​ന്ന് പ്ര​ദേ​ശം സ​ന്ദ​ർ​ശി​ച്ച് ആ​വ​ശ്യ​മാ​യ റി​പ്പോ​ർ​ട്ടു​ക​ൾ സ​മ​ർ​പ്പി​ച്ച​തി​നു​ശേ​ഷം തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് മ​ന്ത്രി അ​റി​യി​ച്ച​ത്.

ന​ഗ​ര​ത്തി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്ക് പ​രി​ഹ​രി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ളും യോ​ഗം ച​ർ​ച്ച​ചെ​യ്തു. നാ​ഷ​ണ​ൽ ഹൈ​വേ നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ടാ​ൽ ഒ​കെ യു​പി സ്കൂ​ൾ അ​ടി​പ്പാ​ത, മു​ണ്ട​യാ​ട് കീ​ഴു​ത്ത​ള്ളി സ​ർ​വീ​സ് റോ​ഡ് എ​ന്നി​വ പ്ര​ദേ​ശ​ത്തെ ഗ​താ​ഗ​ത​ക്കു​രു​ക്ക് പ​രി​ഹ​രി​ക്കു​ന്ന​തി​നും നാ​ട്ടു​കാ​രു​ടെ സ​ഞ്ചാ​ര​സ്വാ​ത​ന്ത്ര്യ​ത്തി​നും അ​നി​വാ​ര്യ​മാ​ണെ​ന്ന് എം​എ​ൽ​എ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഇ​ക്കാ​ര്യം നാ​ഷ​ണ​ൽ ഹൈ​വേ അ​ധി​കൃ​ത​രു​മാ​യും കേ​ന്ദ്ര​മ​ന്ത്രി​യു​മാ​യും സം​സാ​രി​ക്കാ​മെ​ന്ന് മ​ന്ത്രി ഉ​റ​പ്പു ന​ൽ​കി.

അ​തോ​ടൊ​പ്പം തീ​ര​ദേ​ശ റോ​ഡ്, സി​റ്റി റോ​ഡ് ഇം​പ്രൂ​വ്മെ​ന്‍റ് പ​ദ്ധ​തി എ​ന്നി​വ സം​ബ​ന്ധി​ച്ച് നി​ല​വി​ലെ അ​ലൈ​ൻ​മെ​ന്‍റ് അ​പാ​ക​ത നി​റ​ഞ്ഞ​താ​ണെ​ന്നും നി​ര​വ​ധി പ​രാ​തി​ക​ൾ ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ത് പ​രി​ഹ​രി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ തു​ട​ർ​ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്ക​ണ​മെ​ന്നും എം​എ​ൽ​എ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തി​ലും എം​എ​ൽ​എ​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ അ​ടി​യ​ന്ത​ര യോ​ഗം വി​ളി​ച്ചു​ചേ​ർ​ക്കു​ന്ന​തി​ന് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് മ​ന്ത്രി നി​ർ​ദേ​ശം ന​ൽ​കി.
യോ​ഗ​ത്തി​ൽ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് സ്പെ​ഷ​ൽ സെ​ക്ര​ട്ട​റി ഡോ. ​അ​ദീ​ല അ​ബ്ദു​ള്ള, റോ​ഡ്സ് ബ്രി​ഡ്ജ​സ് ഡെ​വ​ല​പ്മെ​ന്‍റ് കോ​ർ​പ​റേ​ഷ​ൻ ജ​ന​റ​ൽ മാ​നേ​ജ​ർ, നാ​ഷ​ണ​ൽ ഹൈ​വേ പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​ർ ഉ​മേ​ഷ് ഗാ​ർ​ഗ്‌, കേ​ര​ള റോ​ഡ് ഫ​ണ്ട് ബോ​ർ​ഡ് ഉ​ദ്യോ​ഗ​സ്ഥ​ർ, മ​റ്റ് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

District News

റി​ക്കാ​ർ​ഡ് പട്ടികയിൽ ഏ​ഴു വ​യ​സു​കാ​ര​ൻ

ക​ണ്ണൂ​ർ: ഇ​ന്ത്യ ബു​ക്ക് ഓ​ഫ് റി​ക്കാ​ർ​ഡ്സി​ൽ ഇ​ടം നേ​ടി മും​ബൈ സ്വ​ദേ​ശി​യും മ​ല​യാ​ളി​യു​മാ​യ ഏ​ഴ് വ​യ​സു​കാ​ര​ൻ ജോ​യാ​ഷ് അ​ജോ​യ് മ​ല്ലെ​ക്കാ​ട്ട്. ആ​റു മി​നു​ട്ടും 26 സെ​ക്ക​ൻ​ഡും കൊ​ണ്ട് 185 ഇ​നം നാ​യ്ക്ക​ളെ തി​രി​ച്ച​റി​യു​ക​യും അ​വ​യു​ടെ പേ​ര് പ​റ​യു​ക​യും ചെ​യ്താ​ണ് ജോ​യാ​ഷ് റി​ക്കാ​ർ​ഡ് നേ​ടി​യ​ത്.

ലാ​പ്ടോ​പ്പ് സ്ക്രീ​നി​ൽ ഇം​ഗ്ലീ​ഷ് ബു​ൾ​ഡോ​ഗ്, ഫ​റ​വോ ഹൗ​ണ്ട്, സ്പാ​നി​ഷ് മാ​സ്റ്റി​ഫ്, ഗ്രേ​റ്റ് ഡേ​ൻ, ജ​ർ​മ്മ​ൻ ഷെ​പ്പേ​ർ​ഡ് തു​ട​ങ്ങി​യ നി​ര​വ​ധി ഇ​നം നാ​യ്ക​ളെ​യാ​ണ് ജോ​യാഷ് തി​രി​ച്ച​റി​ഞ്ഞ് പേ​രു​ക​ൾ പ​റ​ഞ്ഞ​ത്. ര​ണ്ട് സെ​ക്ക​ൻ​ഡ് മാ​ത്ര​മാ​ണ് ഓ​രോ ഇ​നം നാ​യ​യെ തി​രി​ച്ച​റി​യാ​ൻ ജോ​യാ​ഷി​ന് വേ​ണ്ടി​വ​ന്ന​ത്. മി​ക​ച്ച ഓ​ർ​മ​ശ​ക്തി, സൂ​ക്ഷ്മ​മാ​യ നി​രീ​ക്ഷ​ണ​പാ​ട​വം, നാ​യ്ക്ക​ളോ​ടു​ള്ള അ​തീ​വ താ​ത്പ​ര്യം എ​ന്നി​വ​യാ​ണ് ഈ ​നേ​ട്ട​ത്തി​ന് ജോ​യാ​ഷി​നെ അ​ർ​ഹ​നാ​ക്കി​യ​ത്.

District News

ക്ലോ​റി​നേ​ഷ​ൻ കാ​മ്പ​യി​ന് തു​ട​ക്കം

ഇ​രി​ട്ടി: ആ​റ​ളം പ​ഞ്ചാ​യ​ത്തി​ൽ മ​ഞ്ഞ​പ്പി​ത്തം, ജ​ല ജ​ന്യ രോ​ഗ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ പ​ക​ർ​ച്ച​വ്യാ​ധി നി​യ​ന്ത്ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ക്ലോ​റി​നേ​ഷ​ൻ കാ​മ്പ​യി​ൻ ആ​രം​ഭി​ച്ചു. പ​ഞ്ചാ​യ​ത്തി​ലെ 19 വാ​ർ​ഡു​ക​ളി​ലും മെം​ബ​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ കാ​മ്പ​യി​ന് തു​ട​ക്കം​കു​റി​ച്ചു.

ആ​ശ​വ​ർ​ക്ക​ർ​മാ​ർ, സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ർ തു​ട​ങ്ങി​യ​വ​ർ വീ​ടു​ക​ളി​ലെ​ത്തി ക്ലോ​റി​നേ​ഷ​ൻ ചെ​യ്തു ന​ൽ​കും. പ​ഞ്ചാ​യ​ത്ത് ത​ല ഉ​ദ്ഘാ​ട​നം എ​ടു​രി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി. ​ശോ​ഭ നി​ർ​വ​ഹി​ച്ചു. സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ ജോ​ർ​ജ് ആ​ലം​പ​ള്ളി, റൈ​ഹാ​ന​ത്ത് സു​ബി ഹെ​ൽ​ത്ത്, ഇ​ൻ​സ്പെ​ക്ട​ർ ജോ​ഷി ഫി​ലി​പ്പ്, എ​സ്. അ​രു​ൺ, ടി​ന ജോ​സ​ഫ്, എ​സ്. ദീ​പ, ആ​ശ വ​ർ​ക്ക​ർ ഉ​ഷ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

District News

ന​ഗ​ര​ത്തി​ലെ ഓ​ട​ക​ളി​ലേ​ക്ക് ശു​ചി​മു​റി മാ​ലി​ന്യം ഒ​ഴു​ക്കി

ക​ണ്ണൂ​ർ: ന​ഗ​ര​ത്തി​ലെ ഓ​ട​ക​ളി​ലേ​ക്ക് ചി​ല സ്ഥാ​പ​ന​ങ്ങ​ൾ ശു​ചി​മു​റി മാ​ലി​ന്യം ഒ​ഴു​ക്കി വി​ടു​ന്നു. കാ​ൽ​ടെ​ക്സ് ജം​ഗ്ഷ​നു സ​മീ​പം ഓ​ട ത​ക​ർ​ന്ന് ഗ​ർ​ത്തം രൂ​പ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ക​ൾ​വ​ർ​ട്ട് നി​ർ​മി​ക്കാ​നാ​യി എ​ടു​ത്ത കു​ഴി​യി​ലേ​ക്കാ​ണ് ഓ​ട​യി​ൽ നി​ന്ന് ശു​ചി​മു​റി മാ​ലി​ന്യം ഒ​ഴു​കി​യെ​ത്തി​യ​താ​യി ക​ണ്ടെ​ത്തി​യ​ത്.

പ്ര​വൃ​ത്തി​ക്കി​ടെ കു​ടി​വെ​ള്ള​പൈ​പ്പ് പൊ​ട്ടി​യ​തോ​ടെ ശു​ചി​മു​റി മാ​ലി​ന്യം കു​ടി​വെ​ള്ള​ത്തി​ൽ ക​ല​ർ​ന്നി​ട്ടു​ണ്ടോ എ​ന്ന ആ​ശ​ങ്ക​യും ഉ​യ​രു​ന്നു​ണ്ട്. ഓ​ട​ക​ളി​ലേ​ക്ക് സ്ഥാ​പ​ന​ങ്ങ​ൾ ഒ​ഴു​ക്കി വി​ടു​ന്ന​ത് ക​ണ്ടെ​ത്താ​ൻ കോ​ർ​പ​റേ​ഷ​ൻ ആ​രോ​ഗ്യ വി​ഭാ​ഗം പ​രി​ശോ​ധ​ന ആ​രം​ഭി​ച്ചു. ശു​ചി​മു​റി മാ​ലി​ന്യം ഓ​ട​ക​ളി​ലേ​ക്ക് ഒ​ഴു​ക്കി വി​ടു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ വി​ട്ടു​വീ​ഴ്ച​യി​ല്ലാ​ത്ത ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് കോ​ർ​പ​റേ​ഷ​ൻ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭം
ആ​രം​ഭി​ക്കു​ം: ബി​ജെ​പി

ക​ണ്ണൂ​ർ: ന​ഗ​ര​ത്തി​ലെ മാ​ലി​ന്യ പ​രി​പാ​ല​ന​ത്തി​ലും ഡ്രെ​യി​നേ​ജ് സം​വി​ധാ​ന​ങ്ങ​ളി​ലും അ​നാ​സ്ഥ കാ​ട്ടു​ന്ന കോ​ർ​പ​റേ​ഷ​ൻ ജ​ന​ങ്ങ​ളു​ടെ ആ​രോ​ഗ്യം പ​ന്താ​ടു​ക​യാ​ണെ​ന്ന് ബി​ജെ​പി നോ​ർ​ത്ത് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​കെ. വി​നോ​ദ്കു​മാ​ർ. കാ​ൽ​ടെ​ക്സ് ജം​ഗ്ഷ​ന് സ​മീ​പം കു​ടി​വെ​ള്ള പൈ​പ്പ് പൊ​ട്ടി​യ ഇ​ട​ത്ത് ശു​ചി​മു​റി മാ​ലി​ന്യം ഒ​ഴു​കി​യെ​ത്തി​യ​ത് ഗൗ​ര​വ​മു​ള്ള സം​ഭ​വ​മാ​ണ്. ജ​ന​ങ്ങ​ളു​ടെ ആ​രോ​ഗ്യം ഉ​റ​പ്പാ​ക്കു​ന്ന​തി​നു​മാ​യി ബി​ജെ​പി ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭം ആ​രം​ഭി​ക്കു​മെ​ന്നും കെ.​കെ.​വി​നോ​ദ് കു​മാ​ർ പ​റ​ഞ്ഞു.

District News

സൂ​ചി​മു​ഖി​യി​ലേ​ക്ക് ട്രാ​ൻ​സ​റ്റ് വാ​ക്ക്

ഇ​രി​ട്ടി: തെ​ളി​നീ​രൊ​ഴു​ക​ട്ടെ ന​ല്ല നാ​ളേ​ക്കാ​യ് എ​ന്ന സ​ന്ദേ​ശ​വു​മാ​യി ഇ​രി​ട്ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന നീ​രാ​ളം ജ​ല സം​ര​ക്ഷ​ണ, ജ​ല സാ​ക്ഷ​ര​താ കാ​ന്പ​യി​ന്‍റെ ഭാ​ഗ​മാ​യി പു​ഴ​യോ​ര​ത്തി​ലൂ​ടെ അ​യ്യ​ങ്കു​ന്ന് പ​ഞ്ചാ​യ​ത്തി​ലെ സൂ​ചി​മു​ഖി വെ​ള്ള​ച്ചാ​ട്ട​ത്തി​ലേ​ക്ക് ട്രാ​ൻ​സ​റ്റ് വാ​ക്ക് ന​ട​ത്തി. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​വി. സ​ര​ള ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എം. ​സു​മേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലെ തോ​ടു​ക​ളും പു​ഴ​ക​ളും പ​ഴ​ശി അ​ണ​ക്കെ​ട്ടും മാ​ലി​ന്യ ര​ഹി​ത​മാ​ക്ക​ൽ, ഭൂ​ജ​ല സു​സ്ഥി​ര​ത കൈ​വ​രി​ക്ക​ൽ, പ്ര​കൃ​തി​ദ​ത്ത കു​ടി​വെ​ള്ള ല​ഭ്യ​ത ഉ​റ​പ്പ് വ​രു​ത്ത​ൽ , ജ​ല സാ​ക്ഷ​ര​താ വ്യാ​പ​നം, വൃ​ക്ഷ​വ​ത്ക​ര​ണം, സ​മ്പൂ​ർ​ണ മാ​ലി​ന്യ മു​ക്ത ത​ദ്ദേ​ശ ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നീ ല​ക്ഷ്യ​ങ്ങ​ളോ​ടെ​യാ​ണ് കാ​ന്പ​യി​ൻ ന​ട​ത്തു​ന്ന​ത്.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ​മാ​രാ​യ സി. ​ഷൈ​മ , പി.​ഡി. മ​നീ​ഷ , സി.​സി. നൗ​ഷാ​ദ് ,ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ മ​നോ​ജ് എം. ​ക​ണ്ട​ത്തി​ൽ , അ​ജ​യ​ൻ പാ​യം, ഷി​ജി ന​ടു​പ്പ​റ​മ്പി​ൽ,ഷൈ​ല​ജ ദി​നേ​ശ​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി എം. ​പൊ​ന്ന​പ്പ​ൻ, ഹ​രി​ത കേ​ര​ളം മി​ഷ​ൻ ബ്ലോ​ക്ക് കോ​ർ​ഡി​നേ​റ്റ​ർ ജ​യ​പ്ര​കാ​ശ് പ​ന്ത​ക്ക , അ​നി​ത ,സി​ബി വാ​ഴ​ക്കാ​ല എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ജ​ന​പ്ര​തി​നി​ധി​ക​ൾ. ഉ​ദ്യോ​ഗ​സ്ഥ​ർ രാ​ഷ്ട്രീ​യ സാ​മൂ​ഹ്യ സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ർ നാ​ട്ടു​കാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

District News

ട്രാ​ഫി​ക് സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ളു​ടെ കാ​ര്യ​ക്ഷ​മ​ത വി​ല​യി​രു​ത്ത​ണം: മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ

ക​ണ്ണൂ​ർ: ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി, മു​നി​സി​പ്പ​ൽ കോ​ർ​പ​റേ​ഷ​ൻ സെ​ക്ര​ട്ട​റി, ആ​ർ​ടി​ഒ എ​ന്നി​വ​ർ സം​യു​ക്ത​മാ​യി ന​ഗ​ര​ത്തി​ലെ താ​ണ, കാ​ൾ​ട്ടെ​ക്സ് ജം​ഗ്ഷ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള അ​പ​ക​ട​സാ​ധ്യ​ത​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലെ ട്രാ​ഫി​ക് സു​ര​ക്ഷ സം​വി​ധാ​ന​ങ്ങ​ളു​ടെ കാ​ര്യ​ക്ഷ​മ​ത വി​ല​യി​രു​ത്തി സു​ര​ക്ഷാ ന​ട​പ​ടി​ക​ൾ അ​ടി​യ​ന്ത​ര​മാ​യി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ.

ട്രാ​ഫി​ക് സി​ഗ്ന​ലു​ക​ൾ പൂ​ർ​ണ സ​മ​യ​വും കാ​ര്യ​ക്ഷ​മ​മാ​ണെ​ന്ന് ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് ജു​ഡീ​ഷ്യ​ൽ അം​ഗം കെ. ​ബൈ​ജു​നാ​ഥ് നി​ർ​ദ്ദേ​ശി​ച്ചു.

സീ​ബ്രാ ക്രോ​സിം​ഗു​ക​ൾ, മു​ന്ന​റി​യി​പ്പ് ബോ​ർ​ഡു​ക​ൾ, ദി​ശാ സൂ​ചി​ക​ക​ൾ, വേ​ഗ നി​യ​ന്ത്ര​ണ സം​വി​ധാ​ന​ങ്ങ​ൾ, കോ​ൺ​വെ​ക്സ് മി​റ​റു​ക​ൾ, റ​മ്പി​ൾ സ്ട്രി​പ്പു​ക​ൾ തു​ട​ങ്ങി​യ സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ ആ​വ​ശ്യ​മു​ള്ളി​ട​ത്ത് സ​മ​യ​ബ​ന്ധി​ത​മാ​യി സ്ഥാ​പി​ച്ച് പ​രി​പാ​ലി​ക്ക​ണ​മെ​ന്ന് ഉ​ത്ത​ര​വി​ൽ പ​റ​ഞ്ഞു. ജി​ല്ലാ റോ​ഡ് സു​ര​ക്ഷാ സ​മി​തി​യും ബ​ന്ധ​പ്പെ​ട്ട ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളും ത​മ്മി​ലു​ള്ള ഏ​കോ​പ​നം ശ​ക്തി​പ്പെ​ടു​ത്ത​ണം. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി, കോ​ർ​പ​റേ​ഷ​ൻ സെ​ക്ര​ട്ട​റി, ആ​ർ​ടി​ഒ എ​ന്നി​വ​ർ ഉ​ത്ത​ര​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ൾ ര​ണ്ടു​മാ​സ​ത്തി​ന​കം ക​മ്മീ​ഷ​നെ അ​റി​യി​ക്ക​ണം. ക​ണ്ണൂ​ർ ന​ഗ​ര​ത്തി​ൽ വാ​ഹ​നാ​പ​ക​ട​ങ്ങ​ൾ വ​ർ​ധി​ക്കു​ന്ന​തി​നെ​തി​രേ പൊ​തു​പ്ര​വ​ർ​ത്ത​ക​നാ​യ അ​ഡ്വ. വി. ​ദേ​വ​ദാ​സ് സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി.

District News

വി​വാ​ദ ക​ള്ളു​ഷാ​പ്പ് മ​രം വീ​ണ് ത​ക​ർ​ന്നു

കേ​ാത​മം​ഗ​ലം: ഒ​രു മാ​സ​ത്തി​ലേ​റെ നീ​ണ്ട ജ​ന​കീ​യ പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്ന​തി​നി​ടെ വാ​ര​പ്പെ​ട്ടി മൈ​ലൂ​ർ​ത​ട​ത്തെ വി​വാ​ദ ക​ള്ളു​ഷാ​പ്പ് മ​രം വീ​ണ് ത​ക​ർ​ന്നു. ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് ഷാ​പ്പ് കെ​ട്ടി​ട​ത്തി​നു മു​ക​ളി​ലേ​ക്ക് കൂ​റ്റ​ൻ ആ​ഞ്ഞി​ലി മ​രം വീ​ണ​ത്.

പു​ര​യി​ട​ത്തി​ലെ റ​ബ​ർ മ​ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ വി​ല്പ​ന​യ്ക്കാ​യി മു​റി​ക്കു​ന്ന​തി​നി​ടെ​യാ​ണ് കെ​ട്ടി​ട​ത്തി​ന് മു​ക​ളി​ലേ​ക്ക് കൂ​റ്റ​ൻ ആ​ഞ്ഞി​ലി​മ​രം വീ​ണ​ത്. കെ​ട്ടി​ട​ത്തി​ന്‍റെ മേ​ൽ​ക്കൂ​ര​യും ജ​നാ​ല​ക​ളും ഭി​ത്തി​ക​ളും ത​ക​ർ​ന്നു. ഷാ​പ്പു​ട​മ​യു​ടെ പ​രാ​തി​യി​ൽ കെ​ട്ടി​ട ഉ​ട​മ​യും മ​ക​നും ഉ​ൾ​പ്പെ​ടെ അ​ഞ്ചു​പേ​രു​ടെ പേ​രി​ൽ പോ​ത്താ​നി​ക്കാ​ട് പോ​ലി​സ് കേ​സെ​ടു​ത്തു.

കെ​ട്ടി​ട ഉ​ട​മ​യാ​യ വ​യോ​ധി​ക​നെ താ​മ​സ​ത്തി​ന് എ​ന്ന പേ​രി​ൽ തെ​റ്റി​ദ്ധ​രി​പ്പി​ച്ചാ​ണ് ഷാ​പ്പു​ട​മ വാ​ട​ക​യ്ക്കെ​ടു​ത്ത​തെ​ന്ന് പ​റ​യു​ന്നു. തു​ട​ർ​ന്ന് മ​റ്റൊ​രു സ്ഥ​ല​ത്ത് പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ക​ള്ളു​ഷാ​പ്പ് ഇ​വി​ടേ​യ്ക്ക് മാ​റ്റി പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​ക​യാ​യി​രു​ന്നു​വ​ത്രെ.

ഇ​തി​നെ​തി​രെ 35 ദി​വ​സ​മാ​യി ഷാ​പ്പി​ന് മു​ന്നി​ൽ പ​രി​സ​ര​വാ​സി​ക​ൾ പ​ന്ത​ൽ കെ​ട്ടി സ​മ​രം ന​ട​ത്തി വ​രി​ക​യാ​യി​രു​ന്നു. ഷി​ബു തെ​ക്കും​പു​റം എം​എ​ൽ​എ​യും വി​വി​ധ സം​ഘ​ട​ന​ക​ളും ഐ​ക്യ​ദാ​ർ​ഢ്യം അ​റി​യി​ച്ച് സ​മ​ര​പ​ന്ത​ലി​ൽ എ​ത്തി​യി​രു​ന്നു.

District News

ഇ​ൻ​ഡോ​ർ സ്പോ​ർ​ട്സ് കോം​പ്ല​ക്സ് ഉ​ദ്ഘാ​ട​നം ഒ​ന്നി​ന്

കോ​ല​ഞ്ചേ​രി: ക​ട​യി​രു​പ്പ് സെ​ന്‍റ് പീ​റ്റേ​ഴ്സ് സീ​നി​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​ത്തി​ൽ നി​ർ​മി​ച്ച അ​ത്യാ​ധു​നി​ക ഇ​ൻ​ഡോ​ർ സ്പോ​ർ​ട്സ് കോം​പ്ല​ക്സ് ഉ​ദ്ഘാ​ട​നം ഒ​ന്നി​ന് ന​ട​ക്കും. രാ​ത്രി 7.30ന് ​സം​സ്ഥാ​ന ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി റോ​ജി എം. ​ജോ​ൺ ഉ​ദ്ഘാ​ട​നം ചെ​യ്യും. വി.​പി. സ​ജീ​ന്ദ്ര​ൻ എം​എ​ൽ​എ ഡി​ജി​റ്റ​ൽ അ​ൺ​വീ​ലിം​ഗ് ന​ട​ത്തും.

മൂ​ന്നു കോ​ടി ചെ​ല​വ​ഴി​ച്ച് ഫ്ല​ഡ്‌​ലി​റ്റ് സൗ​ക​ര്യ​ങ്ങ​ളോ​ടു​കൂ​ടി 16000 ച​തു​ര​ശ്ര​യ​ടി വി​സ്തീ​ർ​ണ​ത്തി​ലാ​ണ് സ്റ്റേ​ഡി​യം നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. ഒ​രു ബാ​സ്ക​റ്റ് ബോ​ൾ കോ​ർ​ട്ട്, ബാ​സ്ക​റ്റ് ബോ​ളി​നും വോ​ളി​ബോ​ളി​നും വേ​ണ്ടി​യു​ള്ള മ​റ്റൊ​രു കോ​ർ​ട്ട്, ക്രി​ക്ക​റ്റ് പ്രാ​ക്ടീ​സിം​ഗ് നെ​റ്റ്, ര​ണ്ട് പി​ക്കി​ൾ​ബോ​ൾ കോ​ർ​ട്ടു​ക​ളും സ്പോ​ർ​ട്ട്സ് കോം​പ്ല​ക്സി​ൽ സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ടെ​ന്ന് ട്ര​സ്റ്റ് പ്ര​സി​ഡ​ന്‍റ് ജോ​സ് നെ​ച്ചു​പ്പാ​ടം പ​റ​ഞ്ഞു.

വി​ശ്ര​മ​ത്തി​നും കാ​ർ പാ​ർ​ക്കിം​ഗി​നും പ്ര​ത്യേ​കം സൗ​ക​ര്യ​മു​ണ്ടെ​ന്ന് ട്ര​സ്റ്റ് സെ​ക്ര​ട്ട​റി അ​ജു ജേ​ക്ക​ബ് പ​റ​ഞ്ഞു. സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പു​റ​മെ നാ​ട്ടി​ലെ കാ​യി​ക പ്രേ​മി​ക​ൾ​ക്കും പാ​ക്കേ​ജു​ക​ളി​ലൂ​ടെ ഇ​വി​ടം പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​ൻ സൗ​ക​ര്യ​മൊ​രു​ക്കു​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

District News

ജോ​സ് പെ​രു​മ്പി​ള്ളി​ക്കു​ന്നേ​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ്

വാ​ഴ​ക്കു​ളം: മു​വാ​റ്റു​പു​ഴ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു വൈ​സ് പ്ര​സി​ഡ​ന്‍റാ​യി ജോ​സ് പെ​രു​മ്പി​ള്ളി​ക്കു​ന്നേ​ൽ ഇ​ന്ന് ചു​മ​ത​ല​യേ​ൽ​ക്കും. കോ​ൺ​ഗ്ര​സി​ൽ നി​ന്നു​ള്ള നി​ല​വി​ലെ വൈ​സ് പ്ര​സി​ഡ​ന്‍റ് സാ​ബു ജോ​ൺ സ്ഥാ​നം രാ​ജി​വ​ച്ച ഒ​ഴി​വി​ലാ​ണ് ജോ​സ് പെ​രു​മ്പി​ള്ളി​ക്കു​ന്നേ​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റാ​കു​ന്ന​ത്.
നേ​ര​ത്തേ ഒ​രു ത​വ​ണ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു പ്ര​സി​ഡ​ന്‍റാ​യും ര​ണ്ടു ത​വ​ണ മ​ഞ്ഞ​ള്ളൂ​ർ പ​ഞ്ചാ​യ​ത്തു പ്ര​സി​ഡ​ന്‍റാ​യും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. കോ​ൺ​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റാ​യി പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. ഓ​ൾ കേ​ര​ള പൈ​നാ​പ്പി​ൾ മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റാ​യും 22 വ​ർ​ഷ​മാ​യി വാ​ഴ​ക്കു​ളം സ​ഹ​ക​ര​ണ ബാ​ങ്ക് 751ലെ ​പ്ര​സി​ഡ​ന്‍റാ​യും പ്ര​വ​ർ​ത്തി​ക്കു​ന്നു.

District News

മാ​ന്യ​മി​ത്രം പു​ര​സ്കാ​രം വി.​ടി. ജോ​ബി​ന്

കൂ​ത്താ​ട്ടു​കു​ളം: സാ​മൂ​ഹി​ക - ജീ​വ​കാ​രു​ണ്യ​രം​ഗ​ത്തെ മി​ക​ച്ച സേ​വ​ന​ങ്ങ​ൾ പ​രി​ഗ​ണി​ച്ച് ക​ൺ​സ്യൂ​മേ​ഴ്സ് ഫെ​ഡ​റേ​ഷ​ൻ ഒ​ഫ് ഇ​ന്ത്യ ഏ​ർ​പ്പെ​ടു​ത്തി​യ മാ​ന്യ​മി​ത്രം പു​ര​സ്കാ​ര​ത്തി​ന് പാ​ല​ക്കു​ഴ സ്വ​ദേ​ശി വി.​ടി. ജോ​ബ് അ​ർ​ഹ​നാ​യി.

വി​ദേ​ശ​ത്തെ -വീ​സാ ത​ട്ടി​പ്പു​ക​ളി​ലും യു​ദ്ധ​മേ​ഖ​ല​ക​ളി​ലും കു​ടു​ങ്ങി​യ ഇ​ന്ത്യ​ക്കാ​രെ നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​തി​ലും ഫാ. ​ടോം ഉ​ഴു​ന്നാ​ലി​ന്‍റെ മോ​ച​ന​ശ്ര​മ​ങ്ങ​ളി​ലും ഇ​ദ്ദേ​ഹം സു​പ്ര​ധാ​ന പ​ങ്ക​വ​ഹി​ച്ചി​രു​ന്നു.

ജീ​വ​കാ​രു​ണ്യ രം​ഗ​ത്തെ നി​സ്വാ​ർ​ഥ ഇ​ട​പെ​ട​ലു​ക​ളാ​ണ് ജോ​ബി​നെ പു​ര​സ്കാ​ര​ത്തി​ന് അ​ർ​ഹ​നാ​ക്കി​യ​ത്. നെ​ൽ​സ​ൺ മ​ണ്ടേ​ല ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡ്, ഗ്ലോ​ബ​ൽ കെ​യ​ർ മി​ഷ​ൻ അ​വാ​ർ​ഡ് തു​ട​ങ്ങി നി​ര​വ​ധി ദേ​ശീ​യ - അ​ന്ത​ർ​ദേ​ശീ​യ പു​ര​സ്കാ​ര​ങ്ങ​ൾ ല​ഭ​ിച്ചി​ട്ടു​ണ്ട്.

District News

മ​ദ്യ​ശാ​ല​ക​ൾ: തീ​രു​മാ​നം ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് വി​ട്ടു​ന​ല്‍​ക​ണമെന്ന് കെ​സി​ബി​സി മ​ദ്യ-​ല​ഹ​രി വി​രു​ദ്ധ​സ​മി​തി

കോ​ത​മം​ഗ​ലം: മ​ദ്യ​ശാ​ല​ക​ള്‍ വേ​ണ​മോ വേ​ണ്ട​യോ എ​ന്ന് തീ​രു​മാ​നി​ക്കു​ന്ന​തി​ന് അ​ധി​കാ​രം ന​ല്‍​കു​ന്ന പ​ഞ്ചാ​യ​ത്ത് - ന​ഗ​ര​പാ​ലി​ക നി​യ​മ​ത്തി​ലെ 232, 447 വ​കു​പ്പു​ക​ള്‍ പു​ന​സ്ഥാ​പി​ക്ക​ണ​മെ​ന്ന് കെ​സി​ബി​സി മ​ദ്യ-​ല​ഹ​രി വി​രു​ദ്ധ​സ​മി​തി.

വ​കു​പ്പു​ക​ള്‍ മു​ന്‍ സ​ര്‍​ക്കാ​ര്‍ റ​ദ്ദാ​ക്കി​യ​തോ​ടെ ജ​ന​വാ​സ​മേ​ഖ​ല​യി​ലും ആ​രാ​ധ​നാ​ല​യ​ങ്ങ​ള്‍, വി​ദ്യാ​ല​യ​ങ്ങ​ള്‍, പൊ​തു​ശ്മ​ശാ​ന​ങ്ങ​ളു​ടെ സ​മീ​പം വ​രെ മ​ദ്യ​ശാ​ല​ക​ള്‍ ആ​രം​ഭി​ക്കു​ന്ന സാ​ഹ​ച​ര്യം ഉ​ണ്ടാ​യി. അ​തി​നാ​ല്‍ ആ​ക്ര​മ സം​ഭ​വ​ങ്ങ​ള്‍ വ​ര്‍​ധി​ച്ചു. 232, 447 വ​കു​പ്പു​ക​ള്‍ പു​ന​സ്ഥാ​പി​ക്ക​ണ​മെ​ന്നും മ​ദ്യ​ശാ​ല​ക​ള്‍ ആ​രം​ഭി​ക്കു​ന്ന​തി​നു​ള്ള ദൂ​ര​പ​രി​ധി ആ​രാ​ധ​നാ​ല​യ​ങ്ങ​ളു​ടേ​യും വി​ദ്യാ​ല​യ​ങ്ങ​ളു​ടെ​യും പൊ​തു​ശ്മ​ശാ​ന​ങ്ങ​ളു​ടെ​യും അ​ടു​ത്ത് നി​ന്ന് 200 മീ​റ്റ​റാ​യി ഉ​യ​ര്‍​ത്ത​ണ​മെ​ന്നും കോ​ത​മം​ഗ​ലം രൂ​പ​ത നേ​തൃ​ത്വ​യോ​ഗം സ​ര്‍​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

രൂ​പ​ത ഡ​യ​റ​ക്ട​ര്‍ ഫാ. ​ജെ​യിം​സ് ഐ​ക്ക​ര​മ​റ്റം ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് ജെ​യിം​സ് കോ​റ​മ്പേ​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ജോ​ണി ക​ണ്ണാ​ട​ന്‍, ജോ​യ്‌​സ് മു​ക്കു​ടം, സെ​ബാ​സ്റ്റ്യ​ന്‍ കൊ​ച്ച​ടി​വാ​രം, ജോ​യി പ​ട​യാ​ട്ടി​ല്‍, ബി​ജു വെ​ട്ടി​ക്കു​ഴ, ജോ​യി പ​ന​യ്ക്ക​ല്‍, ജോ​സ് കൈ​ത​മ​ന, കെ.​വി. ഏ​ണ​സ്റ്റ്, ജോ​മോ​ന്‍ ജേ​ക്ക​ബ്, സി​ജോ കൊ​ട്ടാ​ര​ത്തി​ല്‍, ജോ​മോ​ന്‍ പാ​റ​യ്ക്ക​ല്‍, പീ​റ്റ​ര്‍ ഇ​ട​പ്പു​ള​വ​ന്‍, മാ​ര്‍​ട്ടി​ന്‍ കീ​ഴേ​മാ​ട​ന്‍, പി.​എ. ഇ​മ്മാ​നു​വേ​ല്‍, പോ​ള്‍ കൊ​ങ്ങാ​ട​ന്‍, ജി​ജോ ഏ​ബ്രാ​ഹം, ജോ​ബി ജോ​സ​ഫ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

District News

യു​വാ​വി​ന് ന​ഷ്ട​പ്പെ​ട്ട ര​ണ്ടു​ല​ക്ഷം തി​രി​കെ ല​ഭി​ച്ചു

മൂ​വാ​റ്റു​പു​ഴ: സ്‌​കൂ​ള്‍ ബ​സ് ഡ്രൈ​വ​റു​ടെ സ​ത്യ​സ​ന്ധ​ത​യി​ൽ യു​വാ​വി​ന് ന​ഷ്ട​പ്പെ​ട്ട ര​ണ്ടു​ല​ക്ഷം തി​രി​കെ ല​ഭി​ച്ചു. മൂ​വാ​റ്റു​പു​ഴ നി​ര്‍​മ​ല പ​ബ്ലി​ക് സ്‌​കൂ​ള്‍ ഡ്രൈ​വ​ര്‍ ആ​നി​ക്കാ​ട് സ്വ​ദേ​ശി ബി​ജു ത​ല​പ്പി​ള്ളി​യാ​ണ് ത​നി​ക്ക് ക​ള​ഞ്ഞു​കി​ട്ടി​യ പ​ണം തി​രി​കെ ന​ല്‍​കി മാ​തൃ​ക​യാ​യ​ത്.

ഓ​ട്ടോ​റി​ക്ഷ​യും ഓ​ടി​ക്കാ​റു​ള്ള ബി​ജു തി​ങ്ക​ളാ​ഴ്ച രാ​ത്രി 7.30ഓ​ടെ ആ​നി​ക്കാ​ട് - വ​ള്ളി​ക്ക​ട റോ​ഡി​ല്‍ സ​വാ​രി ന​ട​ത്തി തി​രി​കെ വ​രു​ന്ന​തി​നി​ടെ റോ​ഡി​ല്‍ കി​ട​ക്കു​ന്ന നി​ല​യി​ല്‍ പ​ണം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്. അ​ഞ്ഞൂ​റു രൂ​പ​യു​ടെ നാ​ലു കെ​ട്ടു​ക​ളി​ലാ​യി ര​ണ്ടു​ല​ക്ഷം രൂ​പ​യാ​ണ് റോ​ഡി​ല്‍ നി​ന്നും ല​ഭി​ച്ച​ത്.

ബി​ജു പ​ഞ്ചാ​യ​ത്തം​ഗ​ത്തെ വി​വ​രം അ​റി​യി​ച്ച ശേ​ഷം പ​ണം മൂ​വാ​റ്റു​പു​ഴ പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ ഏ​ല്പി​ക്കു​ക​യാ​യി​രു​ന്നു. പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ ആ​നി​ക്കാ​ട് ഇ​ള​ഞ്ഞേ​ട​ത്ത് ഷി​ബി​ന്‍ ജോ​സി​ന്‍റേ​താ​ണ് പ​ണ​മെ​ന്ന് ക​ണ്ടെ​ത്തി.
തു​ട​ര്‍​ന്ന് ഷി​ബി​ന്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ എ​ത്തി പ​ണം കൈ​പ്പ​റ്റി.

District News

ലോ​ഡ്ജി​ന് മു​ന്നി​ല്‍ പാ​ര്‍​ക്ക് ചെ​യ്ത ബൈ​ക്ക് മോ​ഷ്ടി​ച്ചു

കോ​ത​മം​ഗ​ലം: കു​ത്തു​കു​ഴി​യി​ല്‍ ലോ​ഡ്ജി​ന് മു​ന്നി​ല്‍ പാ​ര്‍​ക്ക് ചെ​യ്തി​രു​ന്ന ജീ​വ​ന​ക്കാ​ര​ന്‍റെ ബൈ​ക്ക് മോ​ഷ​ണം പോ​യി. തി​ങ്ക​ളാ​ഴ്ച രാ​ത്രി​യാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. ദേ​ശീ​യ​പാ​ത​യോ​ര​ത്തെ ലോ​ഡ്ജി​ന് മു​മ്പി​ല്‍ പാ​ര്‍​ക്ക് ചെ​യ്തി​രു​ന്ന ബൈ​ക്ക് ഹെ​ല്‍​മെ​റ്റ് ധ​രി​ച്ചെ​ത്തി​യ ര​ണ്ട് യു​വാ​ക്ക​ള്‍ ചേ​ര്‍​ന്ന് ത​ള്ളി​ക്കൊ​ണ്ടു​പോ​കു​ന്ന​തി​ന്‍റെ ദൃ​ശ്യം സി​സി ടി​വി കാ​മ​റ​യി​ല്‍ പ​തി​ഞ്ഞി​ട്ടു​ണ്ട്.

പ​രി​സ​രം നി​രീ​ക്ഷി​ച്ച ശേ​ഷ​മാ​ണ് യു​വാ​ക്ക​ള്‍ ബൈ​ക്കു​മാ​യി ക​ട​ന്ന​ത്. ഇ​വ​രും ബൈ​ക്കി​ലാ​ണ് എ​ത്തി​യ​തെ​ന്നാ​ണ് സൂ​ച​ന. ലോ​ഡ്ജി​ല്‍ പാ​ര്‍​ടൈം ജോ​ലി ചെ​യു​ന്ന നെ​ല്ലി​ക്കു​ഴി ഇ​ന്ദി​രാ​ഗാ​ന്ധി കോ​ള​ജി​ലെ വി​ദ്യാ​ര്‍​ഥി​യാ​യ തൃ​ശൂ​ര്‍ സ്വ​ദേ​ശി ക്രൈ​സ്റ്റ് ലീ​യു​ടേ​താ​ണ് ബൈ​ക്ക്. സ്ഥി​ര​മാ​യി ലോ​ഡ്ജി​ന് മു​ന്നി​ലാ​ണ് ബൈ​ക്ക് പാ​ര്‍​ക്ക് ചെ​യ്തി​രു​ന്ന​ത്. ഹാ​ന്‍റി​ല്‍ ലോ​ക്ക് ഉ​പ​യോ​ഗി​ച്ചി​രു​ന്നി​ല്ല. കോ​ത​മം​ഗ​ലം പോ​ലി​സ് കേ​സെ​ടു​ത്ത് അ​ന്വേ​ക്ഷ​ണം ആ​രം​ഭി​ച്ചു.

District News

വ​ഴി​ത്ത​ല ശാ​ന്തി​ഗി​രി​യി​ൽ എം​ബി​എ ബാ​ച്ച്

വ​ഴി​ത്ത​ല: ശാ​ന്തി​ഗി​രി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മാ​നേ​ജ്മെ​ന്‍റി​ൽ എം​ബി​എ പു​തി​യ ബാ​ച്ച് ക്ലാ​സ് ആ​രം​ഭി​ച്ചു. മ​ന്ത്രി റോ​ജി എം. ​ജോ​ൺ ഉ​ദ്ഘാ​ട​നം ചെ​യ്തു. കാ​ർ​മ​ൽ പ്രോ​വി​ൻ​സ് എ​ജ്യു​ക്കേ​ഷ​ൻ ആ​ൻ​ഡ് ക​മ്യൂ​ണി​ക്കേ​ഷ​ൻ മീ​ഡി​യ കൗ​ൺ​സി​ല​ർ ഫാ. ​ഡോ. രാ​ജേ​ഷ് ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ശാ​ന്തി​ഗി​രി ഗ്രൂ​പ്പ് ഓ​ഫ് ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ൻ​സ് മാ​നേ​ജ​ർ ഫാ. ​ജോ​സ് കു​ര്യ​ൻ വി​ദ്യാ​രം​ഭ പ്രാ​ർ​ഥ​ന​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. മാ​നേ​ജ്മെ​ന്‍റ് ഡ​യ​റ​ക്ട​ർ ഡോ. ​ജി​ൻ​സ് ജോ​ർ​ജ്, എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ ഫാ. ​ഷി​ന്‍റോ ജോ​സ​ഫ്, ഐ​ക്യു​എ​സി ബാ​ച്ച് കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഡോ. ​സോ​ണി​യ എ​ലി​സ​ബ​ത്ത് തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

District News

ക​ല സുവർണ ജൂ​ബി​ലി: ക​ലാ​വി​രു​ന്നും മ​ത്സ​ര​ങ്ങ​ളും ഒ​ന്പ​തി​ന്

കോ​ത​മം​ഗ​ലം: ക​ല​യു​ടെ സുവർണ ​ഡ​ൻ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ സ​മാ​പ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​ലാ​വി​രു​ന്നും മ​ത്സ​ര​ങ്ങ​ളും സം​ഘ​ടി​പ്പി​ക്കു​ന്നു. ഒ​ന്പ​തി​ന് വൈ​കി​ട്ട് അ​ഞ്ചി​ന് കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ളെ പ​ങ്കെ​ടു​പ്പി​ച്ച് സി​നി​മാ​റ്റി​ക് ഡാ​ൻ​സ് മ​ത്സ​രം, പ​ബ്ലി​ക്കി​നാ​യി സി​നി​മ​യി​ലെ കോ​സ്റ്റ്യൂ​മി​ൽ എ​ഴു​പ​തു​ക​ളി​ലെ സി​നി​മ​ക​ളി​ലെ ഡ്യൂ​യ്‌​റ്റ് ഗാ​നാ​ലാ​പ​നം, ക​ല​യു​ടെ ജീ​വി​ച്ചി​രി​ക്കു​ന്ന ചാ​ർ​ട്ട​ർ മെ​മ്പ​ർ​മാ​രെ ആ​ദ​രി​ക്ക​ൽ, ക​ല അം​ഗ​ങ്ങ​ളി​ൽ വി​വാ​ഹ​ജീ​വി​ത​ത്തി​ൽ 50 വ​ർ​ഷം പൂ​ർ​ത്തീ​ക​രി​ച്ച ദ​മ്പ​തി​മാ​രെ ആ​ദ​രി​ക്ക​ൽ, സി​നി​മ സീ​രി​യ​ൽ താ​രം വി​നോ​ദ് കോ​വൂ​രി​ന്‍റെ സ്റ്റേ​ജ്ഷോ എ​ന്നി​വ അ​ര​ങ്ങേ​റും.

ല​ഹ​രി വ്യാ​പ​ന​ത്തി​നെ​തി​രെ വി​ദ്യാ​ർ​ഥി​ക​ളേ​യും യു​വാ​ക്ക​ളേ​യും പ​ങ്കെ​ടു​പ്പി​ച്ച് മാ​ര​ത്ത​ൺ മ​ത്സ​ര​വും സം​ഘ​ടി​പ്പി​ക്കും. ര​ജി​സ്ട്രേ​ഷ​നും മ​റ്റ് വി​വ​ര​ങ്ങ​ൾ​ക്കും 9846127432, 9447090463 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് ക​ല പ്ര​സി​ഡ​ന്‍റ് എം.​എ​സ്. എ​ൽ​ദോ​സ്, സെ​ക്ര​ട്ട​റി എ​ൽ​ദോ വ​ർ​ഗീ​സ്, പ്രോ​ഗ്രാം കോ- ​ഓ​ർ​ഡി​നേ​റ്റ​ർ പ്ര​ഫ. കെ.​എം. കു​ര്യാ​ക്കോ​സ്, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി പി.​പി. മാ​ത്യു, ബേ​സി​ൽ കൊ​റ്റാ​ഞ്ചേ​രി​ൽ എ​ന്നി​വ​ർ പ​ത്ര​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

District News

വീ​ടുവി​ട്ടി​റ​ങ്ങി​യ പോ​ലീ​സു​കാ​ര​നെ കൊ​ടു​ങ്ങ​ല്ലൂ​രി​ൽ ക​ണ്ട​താ​യി സൂ​ച​ന

ചെ​റാ​യി: കാ​ണാ​താ​യ വ​ട​ക്കേ​ക്ക​ര പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ കു​ഴു​പ്പി​ള്ളി സ്വ​ദേ​ശി അ​ൻ​ജി​ത്തി (41) നെ ​കൊ​ടു​ങ്ങ​ല്ലൂ​ർ ഭാ​ഗ​ത്ത് ക​ണ്ട​താ​യി സൂ​ച​ന. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി​യെ​ങ്കി​ലും ആ​ളെ ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ല്ല.

കു​ടും​ബ പ്ര​ശ്ന​ത്തെ തു​ട​ർ​ന്ന് 26ന് ​വീ​ടു​വി​ട്ടി​റ​ങ്ങി​യ ഇ​യാ​ൾ അ​ന്ന് ഉ​ച്ച​യ്ക്ക് ഭാ​ര്യ​യെ ഫോ​ണി​ൽ വി​ളി​ച്ചി​രു​ന്നു. ഇ​തി​നു​ശേ​ഷം ഫോ​ൺ സ്വി​ച്ച് ഓ​ഫ് ആ​ണ്. ഇ​തേ​തു​ട​ർ​ന്ന് ഫോ​ൺ ലൊ​ക്കേ​ഷ​ൻ കേ​ന്ദ്രീ​ക​രി​ച്ച് ഇ​യാ​ളെ ക​ണ്ടെ​ത്താ​നു​ള്ള പോ​ലീ​സി​ന്‍റെ ശ്ര​മം വി​ഫ​ല​മാ​കു​ക​യാ​യി​രു​ന്നു.

District News

വൈ​പ്പി​നി​ൽ ക​ഞ്ചാ​വ് ബീ​ഡി വി​ല്പ​ന വ്യാ​പ​കം

വൈ​പ്പി​ൻ: വൈ​പ്പി​നി​ൽ ക​ഞ്ചാ​വ് ബീ​ഡി​യു​ടെ വി​ല്പ​ന​യും ഉ​പ​യോ​ഗ​വും വ്യാ​പ​ക​മാ​യ​താ​യി പ​രാ​തി. കൗ​മാ​ര​ക്കാ​രെ ല​ക്ഷ്യ​മി​ട്ടാ​ണ് വി​ല്പ​ന​ക്കാ​ർ ബീ​ഡി​യു​മാ​യി രം​ഗ​ത്തി​റ​ങ്ങി​യി​ട്ടു​ള്ള​ത്. ബീ​ച്ചു​ക​ളി​ലും ചെ​മ്മീ​ൻ പാ​ട​ങ്ങ​ളു​ടെ പ​രി​സ​ര​ത്തും ചി​റ​ക​ളി​ലും വ​ലി​യ പാ​ല​ങ്ങ​ളു​ടെ അ​ടി​ഭാ​ഗ​ത്തും ത​മ്പ​ടി​ക്കു​ന്ന കൗ​മാ​ര​ക്കാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രു​ടെ ഇ​ട​യി​ലേ​ക്ക് എ​ത്തി ഇ​വ​ർ​ക്ക് ഒ​പ്പം ഇ​രു​ന്ന് അ​ല്പം സ​മ​യം ചെ​ല​വ​ഴി​ച്ചും ഭ​ക്ഷ​ണം ക​ഴി​ച്ചു​മൊ​ക്കെ​യാ​ണ് ഇ​ക്കൂ​ട്ട​ർ ബീ​ഡി വി​ല്പ​ന ന​ട​ത്തു​ന്ന​ത്.

അ​ടു​ത്തി​ടെ മു​ന​മ്പം, ഞാ​റ​ക്ക​ൽ, മു​ള​വു​കാ​ട് പോ​ലീ​സ് പി​ടി​കൂ​ടി​യ ക​ഞ്ചാ​വ് കേ​സു​ക​ളി​ൽ പ​ല​തും ക​ഞ്ചാ​വ് ബീ​ഡി ഉ​പ​യോ​ഗി​ച്ച​തി​ന്‍റെ പേ​രി​ലാ​ണ്. ഇ​തി​ലെ പ്ര​തി​ക​ളാ​ക​ട്ടെ ഭൂ​രി​ഭാ​ഗ​വും പ്രാ​യ​പൂ​ർ​ത്തി ആ​കാ​ത്ത​വ​രു​മാ​ണ്. ഇ​തു​മൂ​ലം ര​ക്ഷി​താ​ക്ക​ളെ വി​ളി​ച്ചു​വ​രു​ത്തി ഇ​വ​രെ ഉ​പ​ദേ​ശി​ച്ചു പ​റ​ഞ്ഞ​യ​ക്കു​ക​യാ​ണ് പ​തി​വ്. എ​ന്നാ​ൽ പോ​ലീ​സ് ആ​ക​ട്ടെ ഈ ​ബീ​ഡി​ക​ൾ എ​വി​ടെ നി​ന്ന് എ​ത്തു​ന്നു, ആ​രാ​ണ് വി​ല്പ​ന ന​ട​ത്തു​ന്ന​ത് എ​ന്നീ കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്കു​ന്നി​ല്ലെ​ന്ന് ആ​ക്ഷേ​പം ശ​ക്ത​മാ​ണ്.

District News

പു​ട്ടു​ക​ൾ​കൊ​ണ്ട് ഒ​രു വ​ർ​ണ​ക്ക​ളം

ആ​ലു​വ: വി​വി​ധ നി​റ​ങ്ങ​ളി​ലു​ള്ള പു​ട്ടു​ക​ളും വി​ഭ​വ​ങ്ങ​ളും കൊ​ണ്ട് ഓ​ണ​വ​ർ​ണ​ക്ക​ളം ഒ​രു​ക്കി ആ​ലു​വ സ്വ​ദേ​ശി​നി. ആ​ലു​വ ന​സ്ര​ത്ത് കു​ടി​ലി​ൽ ര​മ ര​മ​ണി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് വീ​ടി​ന്‍റെ സ്വീ​ക​ര​ണ​മു​റി​യി​ൽ ഒ​രു​മീ​റ്റ​ർ വി​സ്‌​തൃ​തി​യി​ൽ ഓ​ണം എ​ത്തും മു​മ്പേ വ​ർ​ണ​പ്പു​ട്ടു​ക​ൾ കൊ​ണ്ട് ക​ളം ഒ​രു​ക്കി​യ​ത്.

ചി​ര​ട്ട​യി​ലും കു​റ്റി​യി​ലു​മാ​യി അ​രി, റാ​ഗി, ഗോ​ത​മ്പ്, ചെ​മ്പാ​വ് പൊ​ടി​ക​ൾ ഉ​പ​യോ​ഗി​ച്ചാ​ണ് പു​ട്ടു​ക​ൾ നി​ർ​മി​ച്ച​ത്. കൂ​ടു​ത​ൽ വൈ​വി​ധ്യം നി​റ​ങ്ങ​ളി​ൽ ല​ഭി​ക്കാ​ൻ ക്യാ​ര​റ്റ്, ബീ​റ്റ്റൂ​ട്ട്, ചീ​ര​യി​ല എ​ന്നി​വ അ​ര​ച്ചെ​ടു​ത്ത് പൊ​ടി​യി​ൽ ചേ​ർ​ത്തു. ക​ട​ല, ചെ​റു​പ​യ​ർ ക​റി​ക​ളു​മു​ണ്ടാ​ക്കി.

വാ​ഴ​യി​ല​യി​ലാ​ണ് വൃ​ത്ത​ത്തി​ൽ വ​ർ​ണ​പ്പു​ട്ടു​ക​ൾ നി​ര​ത്തി​യ​ത്. ചെ​റി​യ പാ​ത്ര​ങ്ങ​ളി​ൽ ക​ട​ല, പ​യ​ർ ക​റി​ക​ളും വ​ച്ചു. ഇ​ട​യി​ലെ സ്ഥ​ല​ങ്ങ​ളി​ൽ പു​ട്ടു​പൊ​ടി നി​റ​ച്ചു. ക​ള​ത്തി​ന് ചു​റ്റും പ​പ്പ​ട​വും പ​ഴ​വും കൊ​ണ്ട് അ​ല​ങ്ക​രി​ച്ചു. 50 ലേ​റെ ചി​ര​ട്ട​പ്പു​ട്ടും 12 കു​റ്റി​പ്പു​ട്ടു​ക​ളും ര​ണ്ട് മ​ണി​ക്കൂ​ർ കൊ​ണ്ടാ​ണ് നി​റ​ച്ച​ത്.

വ്യ​ത്യ​സ്ത​ത​യ്‌​ക്കാ​ണ് പു​ട്ടു​ക​ളം പ​രീ​ക്ഷി​ച്ച​തെ​ന്ന് ര​മ ര​മ​ണി പ​റ​യു​ന്നു. കു​ടും​ബാം​ഗ​ങ്ങ​ളും സു​ഹൃ​ത്തു​ക്ക​ളും പി​ന്തു​ണ​ച്ചു. പു​ക്കാ​ട്ടു​പ​ടി​യി​ൽ പ​വ​ർ​ജീ​ൻ സോ​ളാ​റി​ന്‍റെ ഫ്രാ​ഞ്ചൈ​സി ന​ട​ത്തു​ക​യാ​ണ് ര​മ ര​മ​ണി.

District News

വൈ​റ്റി​ല ജംഗ്ഷനിൽ ഡി​ജി​റ്റ​ല്‍ കൗ​ണ്ട്ഡൗ​ണ്‍ ബോ​ര്‍​ഡ് സ്ഥാ​പി​ക്കു​ന്നു

കൊ​ച്ചി: വൈ​റ്റി​ല ജം​ഗ്ഷ​നി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്ക് ഒ​ഴി​വാ​ക്കാ​ന്‍ ആ​രം​ഭി​ച്ച നി​ര്‍​മാ​ണ പ്ര​വൃ​ത്തി​ക​ള്‍ മ​ന്ദ​ഗ​തി​യി​ലാ​യ​തോ​ടെ പ​ണി​ക​ള്‍ വേ​ഗ​ത്തി​ല്‍ പൂ​ര്‍​ത്തീ​ക​രി​ക്കാ​ന്‍ ഡി​ജി​റ്റ​ല്‍ കൗ​ണ്ട്ഡൗ​ണ്‍ ബോ​ര്‍​ഡ് സ്ഥാ​പി​ക്കു​ന്നു.
ജോ​ലി പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ എ​ത്ര ദി​വ​സം ബാ​ക്കി​യു​ണ്ടെ​ന്ന് സൂ​ചി​പ്പി​ക്കു​ന്ന​താ​ണ് കൗ​ണ്ട്ഡൗ​ണ്‍ ബോ​ര്‍​ഡ്. ക​ഴി​ഞ്ഞ ദി​വ​സം പ​ണി​ക​ളു​ടെ പു​രോ​ഗ​തി വി​ല​യി​രു​ത്താ​ന്‍ എ​ത്തി​യ ഉ​മ തോ​മ​സ് എം​എ​ല്‍​എ​യാ​ണ് ബോ​ര്‍​ഡ് സ്ഥാ​പി​ക്കാ​നു​ള്ള നി​ര്‍​ദേ​ശം ക​രാ​റു​കാ​ര്‍​ക്ക് ന​ല്‍​കി​യ​ത്. നൂ​റു ദി​വ​സ​ത്തി​നു​ള്ളി​ല്‍ പ​ണി​ക​ള്‍ പൂ​ര്‍​ത്തീ​ക​രി​ക്കു​ക​യാ​ണ് ബോ​ര്‍​ഡു​ക​ള്‍ സ്ഥാ​പി​ക്കു​ന്ന​തു​വ​ഴി ല​ക്ഷ്യം വ​യ്ക്കു​ന്ന​തെ​ന്നും ഉ​മ തോ​മ​സ് എം​എ​ല്‍​എ പ​റ​ഞ്ഞു.
പ​ണി​ക​ള്‍ ആ​രം​ഭി​ച്ച തീ​യ​തി, പൂ​ര്‍​ത്തീ​ക​ര​ണ തീ​യ​തി, പ​ണി പൂ​ര്‍​ത്തി​യാ​കാ​ന്‍ ശേ​ഷി​ക്കു​ന്ന ദി​വ​സ​ങ്ങ​ള്‍ എ​ന്നി​വ ഡി​ജി​റ്റ​ല്‍ ബോ​ര്‍​ഡി​ല്‍ രേ​ഖ​പ്പെ​ടു​ത്തും. ഇ​തു​വ​ഴി ക​രാ​റു​കാ​ര്‍​ക്ക് ഉ​ത്ത​ര​വാ​ദി​ത്വം വ​ര്‍​ധി​ക്കും. മാ​ത്ര​മ​ല്ല പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് പ​ണി​ക​ള്‍ സം​ബ​ന്ധി​ച്ച വി​വ​രം ല​ഭി​ക്കു​മെ​ന്നും എം​എ​ല്‍​എ പ​റ​ഞ്ഞു.
പാ​ലാ​രി​വ​ട്ട​ത്തും ക​ള​മ​ശേ​രി​യി​ലു​മ​ട​ക്കം വി​ജ​യ​ക​ര​മാ​യ ഗ​താ​ഗ​ത ക്ര​മീ​ക​ര​ണം കൊ​ണ്ടു​വ​ന്ന ഇ​ട​പ്പ​ള്ളി ട്രാ​ഫി​ക് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യി​രു​ന്ന ജോ​സ​ഫ് ജോ​ര്‍​ജ് ത​യാ​റാ​ക്കി​യ 1.5 കോ​ടി​യു​ടെ പ​ദ്ധ​തി അ​നു​സ​രി​ച്ചു​ള്ള പ​ണി​ക​ളാ​ണ് ഇ​വി​ടെ ന​ട​ക്കു​ന്ന​ത്. 2025 ജൂ​ലൈ​യി​ല്‍ രൂ​പ​രേ​ഖ​യ്ക്ക് അ​ന്ന​ത്തെ ഗ​താ​ഗ​ത​മ​ന്ത്രി കെ.​ബി. ഗ​ണേ​ഷ്‌​കു​മാ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന യോ​ഗം അം​ഗീ​കാ​രം ന​ല്കി​യി​രു​ന്നു. റോ​ഡ് സേ​ഫ്റ്റി അ​ഥോ​റി​റ്റി ഫ​ണ്ട് അ​നു​വ​ദി​ച്ച​തോ​ടെ നി​ര്‍​മാ​ണം ആ​രം​ഭി​ച്ചു.
എ​ന്നാ​ല്‍ നി​ര്‍​മാ​ണ​ത്തി​ല്‍ കാ​ര്യ​മാ​യ വേ​ഗ​ത​യി​ല്ലെ​ന്നാ​ണ് ആ​ക്ഷേ​പം. വാ​ഹ​ന​ത്തി​ര​ക്കും മ​ഴ​യും നി​ര്‍​മാ​ണ​ത്തെ ത​ട​സ​പ്പെ​ടു​ത്തു​ന്ന​താ​യി ക​രാ​റു​കാ​രും പ​റ​യു​ന്നു. റോ​ഡു​ക​ള്‍​ക്ക് വീ​തി ഇ​ല്ലാ​ത്ത​തും പ്ര​ശ്‌​ന​മാ​ണ്. നി​ശ്ച​യി​ച്ച സ​മ​യ​ത്തി​നു​ള്ളി​ല്‍ പ​ണി​ക​ള്‍ പൂ​ര്‍​ത്തീ​ക​രി​ക്കാ​നാ​ണ് പ​രി​ശ്ര​മി​ക്കു​ന്ന​തെ​ന്നും ക​രാ​ര്‍ ക​മ്പ​നി വ​ക്താ​വ് പ​റ​ഞ്ഞു.

സി​ഗ്ന​ല്‍ ഒ​ഴി​വാ​ക്കി​ല്ല

സി​ഗ്‌​ന​ല്‍ ഒ​ഴി​വാ​ക്കി​യു​ള്ള ട്രാ​ഫി​ക് പ​രി​ഷ്‌​ക​ര​ണം വൈ​റ്റി​ല​യി​ല്‍ സാ​ധ്യ​മ​ല്ലെ​ന്ന ബോ​ധ്യ​ത്തി​ല്‍ നി​ന്നു​കൊ​ണ്ടു​ള്ള പ​രി​ഷ്‌​ക​ര​ണ​മാ​ണ് ന​ട​ക്കു​ന്ന​ത്. എ​സ്എ റോ​ഡ്, ഇ​ഇ റോ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ലെ സി​ഗ്ന​ലു​ക​ള്‍ നി​ല​നി​ര്‍​ത്തി മ​റ്റ് സി​ഗ്ന​ലു​ക​ള്‍ ഒ​ഴി​വാ​ക്കും. വി​വി​ധ ദി​ശ​ക​ളി​ലേ​ക്ക് ഒ​രേ സ​മ​യം കൂ​ടു​ത​ല്‍ വാ​ഹ​ന​ങ്ങ​ള്‍ സു​ഗ​മ​മാ​യി ക​ട​ന്നു​പോ​കു​ന്ന നി​ല​യി​ലാ​ണ് പ​രി​ഷ്‌​ക​ര​ണം.
ഇ​തി​നാ​യി റോ​ഡു​ക​ളു​ടെ​യും യൂ​ടേ​ണു​ക​ളു​ടേ​യും വീ​തി കൂ​ട്ടും. അ​തി​നാ​യി മീ​ഡി​യ​നു​ക​ള്‍ വെ​ട്ടി​പൊ​ളി​ച്ച് വീ​തി കു​റ​യ്ക്കും. ഒ​പ്പം ക​ണി​യാ​മ്പു​ഴ റോ​ഡി​ല്‍ നി​ന്ന് വൈ​റ്റി​ല ഹ​ബ് എ​ക്‌​സി​റ്റ് റോ​ഡി​ലേ​ക്ക് പു​തി​യ പാ​ത നി​ര്‍​മി​ക്കും. ഫ്രീ ​ലി​ഫ്റ്റു​ക​ള്‍ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന നി​ല​യി​ലാ​ണ് നി​ര്‍​മാ​ണം ന​ട​ക്കു​ന്ന​ത്. മേ​ല്‍​പ്പാ​ല​ത്തി​ന് താ​ഴെ യൂ ​ടേ​ണ്‍ ഭാ​ഗ​ത്തെ വീ​തി 7.4 മീ​റ്റ​റാ​ക്കി വി​ക​സി​പ്പി​ക്കും. പ​രി​ഷ്‌​കാ​രം വ​രു​ന്ന​തോ​ടെ ക​ട​വ​ന്ത്ര മു​ത​ല്‍ തൈ​ക്കൂ​ടം വ​രെ​യു​ള്ള ഗ​താ​ഗ​ത​ക്കു​രു​ക്കി​നു പ​രി​ഹാ​ര​മാ​കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ല്‍.

District News

കൊച്ചി ഡപ്യൂട്ടി മേയറെ ഇന്നറിയാം

​കൊ​ച്ചി: ദീ​പ​ക് ജോ​യി​ക്ക് പി​ൻ​ഗാ​മി​യാ​യി എ​ള​മ​ക്ക​ര സൗ​ത്തി​ലെ കൗ​ൺ​സി​ല​ർ വി.​ആ​ർ. സു​ധീ​ർ കൊ​ച്ചി കോ​ർ​പ​റേ​ഷന്‍റെ ഡെ​പ്യൂ​ട്ടി മേ​യ​ർ ആ​യേ​ക്കും. ഇ​ന്ന​ലെ ചേ​ർ​ന്ന യു​ഡി​എ​ഫ് പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി യോ​ഗ​ത്തി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി സു​ധീ​റി​നെ പ്ര​ഖ്യാ​പി​ച്ചു. എ​ൽ​ഡി​എ​ഫി​ൽ നി​ന്ന് ന​സ്രേ​ത്ത് കൗ​ൺ​സി​ല​റും എ​ൽ​ഡി​എ​ഫ് പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി സെ​ക്ര​ട്ട​റി​യു​മാ​യ പി.​ജെ. യേ​ശു​ദാ​സും ബി​ജെ​പി​യി​ൽ നി​ന്ന് തൃ​ക്ക​ണാ​ർ​വ​ട്ടം കൗ​ൺ​സി​ല​ർ ജ​ല​ജ എ​സ്.​ആ​ചാ​രി​യു​മാ​ണ് എ​തി​ർ സ്ഥാ​നാ​ർ​ഥി​ക​ൾ.

യു​ഡി​എ​ഫി​ന് വ്യ​ക്ത​മാ​യ ഭൂ​രി​പ​ക്ഷം കൗ​ൺ​സി​ലി​ലു​ണ്ട്. 76 അം​ഗ കൗ​ൺ​സി​ലി​ൽ സ്വ​ത​ന്ത്ര​ർ ഉ​ൾ​പ്പെ​ടെ 48 യു​ഡി​എ​ഫ് അം​ഗ​ങ്ങ​ളാ​ണു​ള്ള​ത്. എ​ൽ​ഡി​എ​ഫി​ന് 22 പേ​രും ബി​ജെ​പി​ക്ക് ആ​റ് അം​ഗ​ങ്ങ​ളു​മാ​ണു​ള്ള​ത്.
ഇ​ന്ന് രാ​വി​ലെ 11ന് ​കോ​ർ​പ​റേ​ഷ​ൻ കൗ​ൺ​സി​ൽ ഹാ​ളി​ൽ ന​ട​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​ട്ടി​മ​റി​ക​ൾ സം​ഭ​വി​ച്ചി​ല്ലെങ്കിൽ സു​ധീ​ർ അ​ടു​ത്ത ഡെ​പ്യൂ​ട്ടി മേ​യ​റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടും. ഡെ​പ്യൂ​ട്ടി മേ​യ​റാ​യി​രു​ന്ന ദീ​പ​ക് ജോ​യി തൃ​പ്പൂ​ണി​ത്തു​റ മ​ണ്ഡ​ല​ത്തി​ല്‍ നി​ന്ന് നി​യ​മ​സ​ഭ​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​തോ​ടെ​യാ​ണ് ഈ ​സ്ഥാ​ന​ത്ത് ഒ​ഴി​വു വ​ന്ന​ത്.

ഡെ​പ്യൂ​ട്ടി മേ​യ​ർ പ​ദ​വി​ക്കാ​യി കോ​ൺ​ഗ്ര​സി​ൽ നി​ന്ന് ഒ​രു ഡ​സ​നോ​ളം കൗ​ൺ​സി​ല​ർ​മാ​ർ രം​ഗ​ത്തു​ണ്ടാ​യി​രു​ന്ന​താ​ണ്. ആ​ദ്യ ടേം ​എ ഗ്രൂ​പ്പി​നാ​യ​തി​നാ​ൽ ആ ​ഗ്രൂ​പ്പി​ൽ നി​ന്നു​ള്ള ആ​ൾ​ക്കാ​യി​രി​ക്കും അ​വ​സ​രം ല​ഭി​ക്കു​ക​യെ​ന്ന് ഉ​റ​പ്പാ​യി​രു​ന്നു. സാ​മു​ദാ​യി​ക സ​മ​വാ​ക്യ​വും പ​രി​ച​യ​സ​മ്പ​ത്തും പ​രി​ഗ​ണ​ന​യാ​യി വ​ന്ന​തോ​ടെ എ ​ഗ്രൂ​പ്പി​ൽ നി​ന്നു​ള്ള എം.​ജി. അ​രി​സ്റ്റോ​ട്ടി​ൽ, ഹെ​ൻ​ട്രി ഓ​സ്റ്റി​ൻ, കെ.​എ​സ്. ഫ്രാ​ൻ​സി​സ് എ​ന്നി​വ​രെ പി​ന്ത​ള്ളി ഈ​ഴ​വ വി​ഭാ​ഗ​ത്തി​ൽ നി​ന്നു​ള്ള സു​ധീ​റി​ന് ന​റു​ക്കു വീ​ണു. എ ​ഗ്രൂ​പ്പ് കാ​ര​ൻ​കൂ​ടി​യാ​യ സു​ധീ​ർ ഇ​ത് നാ​ലാം ത​വ​ണ​യാ​ണ് കൗ​ൺ​സി​ല​റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​ത്.

ടേം ​വ്യ​വ​സ്ഥ​യു​ള്ള​തി​നാ​ല്‍ ര​ണ്ട​ര വ​ര്‍​ഷ​ത്തി​നു​ശേ​ഷം ഐ ​ഗ്രൂ​പ്പി​ന് ഡെ​പ്യൂ​ട്ടി മേ​യ​ര്‍ പ​ദ​വി കൈ​മാ​റ​ണം. ര​ണ്ട് വ​ര്‍​ഷ​മാ​ണ് എ ​ഗ്രൂ​പ്പി​നു ശേ​ഷി​ക്കു​ന്ന​ത്. തു​ട​ര്‍​ന്ന് ഐ ​ഗ്രൂ​പ്പു​കാ​ര​നാ​യ കെ.​വി.​പി. കൃ​ഷ്ണ​കു​മാ​ര്‍ ഡെ​പ്യൂ​ട്ടി മേ​യ​റാ​കും.

District News

ഭാര്യയെ വെട്ടിക്കൊന്ന ഭ​ർ​ത്താ​വ് റി​മാ​ൻ​ഡി​ൽ

കോ​ത​മം​ഗ​ലം: ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ഭ​ർ​ത്താ​വി​നെ റി​മാ​ൻ​ഡ് ചെ​യ്തു . പി​ണ്ടി​മ​ന വെ​റ്റി​ല​പാ​റ രാ​ജീ​വ് ഗാ​ന്ധി ദ​ശ​ല​ക്ഷം ന​ഗ​റി​ൽ ചി​റ​മേ​ൽ വീ​ട്ടി​ൽ ബി​ജു (52)നെ​യാ​ണ് കോ​ത​മം​ഗ​ലം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ക​യാ​യി​രു​ന്ന പ്ര​തി​യു​ടെ അ​റ​സ്റ്റ് ഇ​ന്ന​ലെ​യാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

23 ന് ​രാ​ത്രി എ​ട്ടോ​ടെ​യാ​യി​രു​ന്നു. ഇ​യാ​ളു​ടെ ഭാ​ര്യ സി​മി (47)യെ ​ആ​ണ് കൊ​ല​പ്പെ​ടു​ത്തി​യ​ത്. കു​ടും​ബ വ​ഴ​ക്കി​നി​ടെ അ​ടു​ക്ക​ള​യി​ൽ വ​ച്ച് ആ​യു​ധം കൊ​ണ്ട് ഭാ​ര്യ​യെ ക​ഴു​ത്തി​ൽ വെ​ട്ടി കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

District News

ഹാ​ഷി​ഷ് ഓ​യി​ലു​മാ​യി യുവാവിനെ പി​ടി​കൂടി

വൈ​പ്പി​ൻ : ഹാ​ഷി​ഷ് ഓ​യി​ലു​മാ​യി യു​വാ​വ് പോ​ലീ​സ് പി​ടി​യി​ൽ. തെ​ക്ക​ൻ മാ​ലി​പ്പു​റം പു​ത്ത​ൻ​വീ​ട്ടി​ൽ റി​ൻ​ഷാ​ദ് (25) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഞാ​റ​ക്ക​ൽ പോ​ലീ​സി​ന്‍റെ പ​ട്രോ​ളിം​ഗി​നി​ടെ തി​ങ്ക​ളാ​ഴ്ച രാ​ത്രി 10ഒാ​ടെ തെ​ക്ക​ൻ​മാ​ലി​പ്പു​റ​ത്തു വ​ച്ച് പോ​ലീ​സ് ജീ​പ്പ് ക​ണ്ട​തി​നെ​ത്തു​ട​ർ​ന്ന് ഓ​ടി മാ​റി​യ ഇ​യാ​ളെ പി​ടി​കൂ​ടി ചോ​ദ്യം ചെ​യു​ക​യും ദേ​ഹ പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും ചെ​യ്ത​തോ​ടെ​യാ​ണ് എ​ട്ട് ഗ്രാം ​ഹാ​ഷി​ഷ് ഓ​യി​ൽ ക​ണ്ടെ​ടു​ത്ത​ത്. അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷം ട് ​ജാ​മ്യ​ത്തി​ൽ വി​ട്ട​യ​ച്ചു.

District News

ഡോ. ​ടോ​ണി ഫെ​ർ​ണാ​ണ്ട​സ് ഐ ആ​ശു​പ​ത്രി പു​തി​യ കെ​ട്ടി​ട​ത്തി​ലേ​ക്ക്

ആ​ലു​വ: ര​ണ്ട് പ​തി​റ്റാ​ണ്ടാ​യി ആ​ലു​വ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഡോ. ​ടോ​ണി ഫെ​ർ​ണാ​ണ്ട​സ് ഐ ​ആ​ശു​പ​ത്രി വി​പു​ലീ​ക​ര​ണ​ത്തി​ൻെ​റ ഭാ​ഗ​മാ​യി തൊ​ട്ട​ടു​ത്ത് നി​ർ​മി​ച്ച പു​തി​യ ഏ​ഴു നി​ല മ​ന്ദി​ര​ത്തി​ലേ​ക്ക് പ്ര​വ​ർ​ത്ത​നം മാ​റു​ന്നു. ഓ​ഗ​സ്റ്റ് ഒ​ന്നി​ന് രാ​വി​ലെ 10 ന് ​മു​ഖ്യ​മ​ന്ത്രി വി. ​ഡി. സ​തീ​ശ​ൻ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും.

ഡോ. ​ടോ​ണീ​സ് സ്കൂ​ൾ ഓ​ഫ് ഒ​പ്റ്റോ​മെ​ട്രി​യു​ടെ ഉ​ദ്ഘാ​ട​നം മ​ന്ത്രി റോ​ജി എം. ​ജോ​ൺ, ഡോ. ​ഇ​വോ​ൺ മെ​മ്മോ​റി​യ​ൽ സ​ർ​ജി​ക്ക​ൽ ബ്ലോ​ക്കി​ന്‍റെ ഉ​ദ്ഘാ​ട​നം മ​ന്ത്രി വി. ​ഇ. അ​ബ്ദു​ൽ ഗ​ഫൂ​ർ, ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് ക​മ്യൂ​ണി​റ്റി ഒ​ഫ്താ​ൽ​മോ​ള​ജി​യു​ടെ ഉ​ദ്ഘാ​ട​നം ബെ​ന്നി ബ​ഹ​നാ​ൻ എം​പി എ​ന്നി​വ​ർ നി​ർ​വ​ഹി​ക്കും.

രോ​ഗി​ക​ൾ​ക്ക് അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​ത്തി​ലു​ള്ള നേ​ത്ര​ചി​കി​ത്സ​യും കൂ​ടു​ത​ൽ സൗ​ക​ര്യ​പ്ര​ദ​മാ​യ സേ​വ​ന​വും ഒ​രേ കു​ട​ക്കീ​ഴി​ൽ ല​ഭ്യ​മാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് പു​തി​യ ആ​ശു​പ​ത്രി രൂ​പ​ക​ൽ​പ്പ​ന ചെ​യ്തി​രി​ക്കു​ന്ന​തെ​ന്ന് സ്ഥാ​പ​ക​ൻ ഡോ. ​ടോ​ണി ഫെ​ർ​ണാ​ഡ​സ്, മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ഡോ. ​ഫ്രെ​ഡ്ഡി ടി. ​സൈ​മ​ൺ എ​ന്നി​വ​ർ പ​റ​ഞ്ഞു.

ആ​ശു​പ​ത്രി​യി​ൽ പാ​രാ​മെ​ഡി​ക്ക​ൽ കോ​ഴ്സു​ക​ളും ന​ട​ക്കു​ന്നു​ണ്ട്.
ആ​ശു​പ​ത്രി കെ​ട്ടി​ട​ത്തി​ന്‍റെ ഏ​റ്റ​വും മു​ക​ൾ​നി​ല​യി​ലാ​ണ് ആ​ധു​നി​ക അ​ക്കാ​ഡ​മി​ക്-​പ​രി​ശീ​ല​ന കേ​ന്ദ്രം, ക്ലാ​സ് മു​റി​ക​ൾ, ക്ലി​നി​ക്ക​ൽ പ​രി​ശീ​ല​നം, പ്രാ​യോ​ഗി​ക പ​ഠ​നം എ​ന്നി​വ​യ്ക്കു​ള്ള സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

District News

സ്റ്റേ​ഷ​നി​ൽ പ്ര​തി​ഷേ​ധി​ച്ച 30 പേ​ർ​ക്കെ​തി​രെ ജാ​മ്യ​മി​ല്ലാ വ​കു​പ്പു ചു​മ​ത്തി പോ​ലീ​സ്

കാ​ക്ക​നാ​ട്: എ​ൻ​ജി​ഒ ക്വാ​ർ​ട്ടേ​ഴ്സി​ൽ യു​വാ​ക്ക​ളെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച കേ​സി​ലു​ൾ​പ്പെ​ട്ട മൂ​ന്നു പ്ര​തി​ക​ളെ​യും അ​റ​സ്റ്റ് ചെ​യ്ത വി​വ​ര​മ​റി​ഞ്ഞ് തൃ​ക്കാ​ക്ക​ര പോ​ലീ​സ് സ്റ്റേ​ഷ​നു മു​ന്നി​ൽ ത​ടി​ച്ചു കൂ​ടി​യ​വ​രി​ൽ പോ​ലീ​സ് വാ​ഹ​ന​ത്തി​നും അ​ക്ര​മി​ക​ളു​ടെ കാ​റി​നും കേ​ടു​പാ​ടു​ക​ൾ വ​രു​ത്തി​യ​വ​ർ​ക്കും കൃ​ത്യ​നി​ർ​വ​ഹ​ണം ത​ട​സ​പ്പെ​ടു​ത്തി​യ​വ​ർ​ക്കു​മെ​തി​രെ ജാ​മ്യ​മി​ല്ലാ വ​കു​പ്പു പ്ര​കാ​രം കേ​സെ​ടു​ത്തു. ക​ണ്ടാ​ല​റി​യാ​വു​ന്ന മു​പ്പ​ത് പേ​ർ​ക്കെ​തി​രെ​യാ​ണ് തൃ​ക്കാ​ക്ക​ര പോ​ലീ​സി​ന്‍റെ ന​ട​പ​ടി. ബ​ഹ​ള​ത്തി​നി​ട​യി​ൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ പ​ത്മ​രാ​ജ​നെ ആ​ൾ​കൂ​ട്ട​ത്തി​ൽ ചി​ല​ർ ചേ​ർ​ന്ന് ആ​ക്ര​മി​ക്കു​ക​യും പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ കൈ​യ്ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തി​രു​ന്നു ഇ​ദ്ദേ​ഹം പി​ന്നീ​ട് ആ​ശു​പ​ത്രി​യി​ൽ ചി​കി​ൽ​സ തേ​ടി​യ​താ​യും പോ​ലീ​സ് അ​റി​യി​ച്ചു.

കേ​സി​ലെ പ്ര​തി​ക​ളു​മാ​യി എ​ൻ​ജി​ഒ ക്വാ​ർ​ട്ടേ​ഴ്‌​സി​ൽ തെ​ളി​വെ​ടു​പ്പി​നു ചെ​ന്ന​പ്പോ​ഴും ജ​ന​ക്കൂ​ട്ടം അ​ക്ര​മാ​സ​ക്ത​മാ​യി പോ​ലീ​സ് വാ​ഹ​നം വ​ള​ഞ്ഞ​തോ​ടെ പ്ര​തി​ക​ളു​മാ​യി സ്റ്റേ​ഷ​നി​ലേ​ക്ക് മ​ട​ങ്ങി​യ അ​ന്വേ​ഷ​ണ സം​ഘം തി​ങ്ക​ളാ​ഴ്ച രാ​ത്രി ഏ​ഴ​ര​യോ​ടെ കാ​ക്ക​നാ​ട് കോ​ട​തി​യി​ൽ അ​വ​രെ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

District News

കാ​ട്ടി​ലെ മൂ​ട്ടി​പ്പ​ഴം വീ​ട്ടി​ൽ വി​ള​യി​ച്ച് മാ​ത്യു

വാ​ഴ​ക്കു​ളം: പ​ശ്ചി​മ​ഘ​ട്ട​ത്തി​ലെ വ​ന​മേ​ഖ​ല​യി​ൽ കാ​ണു​ന്ന മു​ട്ടി​പ്പ​ഴം വീ​ട്ടി​ൽ വി​ള​യി​ച്ച് ആ​വോ​ലി പ​നേ​ലി​ൽ പി.​ജെ.​മാ​ത്യു. മ​ണ്ണി​ന് തൊ​ട്ടു​മു​ക​ളി​ൽ മു​ത​ൽ മ​ര​ത്തി​ന്‍റെ ശി​ഖി​ര​ങ്ങ​ൾ മു​ഴു​വ​ൻ പ​ഴ​ങ്ങ​ൾ ഉ​ണ്ടാ​കു​മെ​ന്ന​തി​നാ​ലാ​ണ് ഇ​തി​ന് മൂട്ടി​പ്പഴം എ​ന്ന നി​ല​യി​ൽ പേ​രു വ​ന്ന​ത്.

മൂ​ട്ടി​പ്പു​ളി, കാ​ട്ടു​നെ​ല്ലി എ​ന്നൊ​ക്കെ പ്രാ​ദേ​ശി​ക​മാ​യി പ​ല പേ​രു​ക​ളി​ൽ അ​റി​യ​പ്പെ​ടു​ന്ന ഈ ​പ​ഴ​ത്തി​ന് പു​ളി​യും മ​ധു​ര​വും ച​വ​ർ​പ്പും കൂ​ടി​യ രു​ചി​യാ​ണ്. അ​ധി​കം ക​ട്ടി​യി​ല്ലാ​ത്ത പു​റം തോ​ട് നീ​ക്കം ചെ​യ്ത് ഉ​ള്ളി​ലെ മാം​സ​ള ഭാ​ഗ​മാ​ണ് ക​ഴി​ക്കേ​ണ്ട​ത്. ര​ണ്ടോ മൂ​ന്നോ കാ​യ​ക​ളു​ടെ ആ​വ​ര​ണ​മാ​യാ​ണ് ഭ​ക്ഷ്യ​യോ​ഗ്യ​മാ​യ മാം​സ​ള ഭാ​ഗ​മു​ള്ള​ത്. വൈ​റ്റ​മി​ൻ സി ​യു​ടെ ക​ല​വ​റ​യാ​യ ഇ​വ ശ​രീ​രോ​ഷ്മാ​വ് കു​റ​യ്ക്കും, ദ​ഹ​നം ത്വ​രി​ത​പ്പെ​ടു​ത്തും, ര​ക്ത ശു​ദ്ധീ​ക​ര​ണം ന​ട​ത്തും.

ജൂ​ൺ മു​ത​ൽ സെ​പ്റ്റം​ബ​ർ വ​രെ​യാ​ണ് പ​ഴ​ക്കാ​ലം. മ​ര​ത്തി​ന്‍റെ ശി​ഖ​ര​ങ്ങ​ളി​ൽ കു​ല​യാ​യി നീ​ള​ത്തി​ൽ കാ​പ്പി​പ്പൊ​ടി ത​വി​ട്ടു നി​റ​ത്തി​ൽ പൂ​വ് വ​ള​രു​ന്നു. പ​ഴ​മാ​കു​മ്പോ​ൾ നെ​ല്ലി​ക്ക വ​ലി​പ്പ​ത്തി​ൽ ത​വി​ട്ടു ക​ല​ർ​ന്ന ചു​വ​പ്പു നി​റ​മാ​യി മാ​റും. പ​ര​മ്പ​രാ​ഗ​ത ക​ർ​ഷ​ക​നാ​യ പ​നേ​ലി​ൽ മാ​ത്യു​വി​ന്‍റെ കൃ​ഷി​യി​ട​ത്തി​ൽ പ്ര​ത്യേ​ക പ​രി​പാ​ല​ന​മൊ​ന്നു​മി​ല്ലാ​തെ ത​ണ​ൽ​മ​ര​മാ​യി ഇ​വ വ​ള​ർ​ന്നി​രു​ന്നു.

ഏ​താ​നും വ​ർ​ഷ​ങ്ങ​ൾ​ക്കു മു​മ്പ് ആ​ൺ മ​രം കൂ​ടി സ​മീ​പ​ത്ത് ന​ട്ടു​വ​ള​ർ​ത്തി​യ​തോ​ടെ​യാ​ണ്‌ ഉ​ള്ളി​ൽ പ​ഴം രൂ​പ​പ്പെ​ട്ട​ത്. അ​തി​നു മു​മ്പ് കു​ല​യാ​യി കാ​ണു​മെ​ങ്കി​ലും പ​ഴ​ര​ഹി​ത​മാ​യി​രു​ന്നെ​ന്ന് മാ​ത്യു പ​റ​ഞ്ഞു.​മ​ര​ത്തി​ന്‍റെ വ​ള​ർ​ച്ച​യ്ക്ക​നു​സ​രി​ച്ച് ഏ​റ്റ​വും മു​ക​ളി​ൽ വ​രെ പ​ഴ​ങ്ങ​ൾ ഉ​ണ്ടാ​യി​ട്ടു​ണ്ട്.

പ​ഴ​മാ​യു​ള്ള ഉ​പ​യോ​ഗ​ത്തി​നൊ​പ്പം ഇ​വ​യു​ടെ പു​റം തോ​ടു​ൾ​പ്പെ​ടെ അ​ച്ചാ​റി​നും ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​റു​ണ്ട്.​വൈ​ൻ, ജ്യൂ​സ് പോ​ലു​ള്ള ഉ​പ​യോ​ഗ​വു​മു​ണ്ട്.
കാ​ട്ടു​മൃ​ഗ​ങ്ങ​ൾ​ക്ക് പ്ര​ത്യേ​കി​ച്ച് ക​ര​ടി, മാ​ൻ, കു​ര​ങ്ങ് തു​ട​ങ്ങി​യ​വ​യ്ക്ക് ഏ​റെ ഇ​ഷ്ട​മാ​ണ് മൂ​ട്ടി​പ്പ​ഴം. ക​ട്ടി​യി​ല്ലാ​ത്ത​തി​നാ​ൽ പു​റം തോ​ടു​ൾ​പ്പെ​ടെ​യാ​ണ് മൃ​ഗ​ങ്ങ​ൾ ആ​ഹാ​ര​മാ​ക്കു​ന്ന​ത്. പ​ഴ​ങ്ങ​ൾ പാ​ക​മാ​യാ​ൽ അ​ത് തീ​രും വ​രെ മൃ​ഗ​ങ്ങ​ൾ ഇ​ത്ത​രം മ​ര​ങ്ങ​ളു​ടെ ചു​റ്റു​വ​ട്ട​ത്തു ത​ന്നെ കാ​ണ​പ്പെ​ടാ​റു​ണ്ട്. അ​ത്ര​യേ​റെ രു​ചി​ക​ര​വും പോ​ഷ​ക പ്ര​ദാ​ന​വു​മാ​ണ് മൂ​ട്ടി​പ്പ​ഴം. മ​രം നി​റ​യെ ചു​വ​ന്ന ബ​ൾ​ബു പോ​ലെ തെ​ളി​ഞ്ഞു നി​ൽ​ക്കു​ന്ന മൂ​ട്ടി​ലെ പ​ഴം കാ​ണാ​ൻ ഏ​റെ കൗ​തു​ക​മാ​യ​തി​നാ​ൽ മാ​ത്യു​വി​ന്‍റെ കൃ​ഷി​യി​ട​ത്തി​ലേ​ക്ക് സ​ന്ദ​ർ​ശ​ക​രും ഏ​റെ​യു​ണ്ട്.

District News

എ​എ​സ്ഐ​യെ ഹെ​ൽ​മെ​റ്റിന് മ​ർ​ദി​ച്ച​യാ​ൾ അ​റ​സ്റ്റി​ൽ

കൊ​ച്ചി : ന​ടു​റോ​ഡി​ല്‍ ടെം​പോ വാ​നി​ന് കു​റു​കെ ബൈ​ക്ക് നി​റു​ത്തി ഗ​താ​ഗ​ത ത​ട​സ​മു​ണ്ടാ​ക്കി​യ​ത് ചോ​ദ്യം ചെ​യ്ത ട്രാ​ഫി​ക് എ​എ​സ്ഐ​യെ ഹെ​ല്‍​മെറ്റ് കൊ​ണ്ട് മ​ർ​ദി​ച്ച കേ​സി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ. കാ​സ​ർ​ഗോ​ഡ് പ​ള്ളി​ക്ക​ര മ​ഠ​ത്തി​ല്‍ മു​ബാ​റ​ക് ക്വാ​ര്‍​ട്ടേ​ഴ്സി​ല്‍ അ​ജേ​ഷി​നെ​യാ​ണ് (23) എ​റ​ണാ​കു​ളം സെ​ന്‍​ട്ര​ല്‍ പോ​ലീ​സ്‌ അ​റ​സ്റ്റ് ചെ​യ്ത​ത്. സി​റ്റി ട്രാ​ഫി​ക് വെ​സ്റ്റ് എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് യൂ​ണി​റ്റി​ലെ ഗ്രേ​ഡ് എ​എ​സ്ഐ സി.​കെ. ഉ​ത്തം​കു​മാ​റി (48)നാ​ണ് പ​രി​ക്കേ​റ്റ​ത്.

തി​ങ്ക​ളാഴ്ച വൈ​കി​ട്ട്‌ പ​ള്ളി​മു​ക്ക് ജം​ഗ്ഷ​ന് സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം. ബൈ​ക്കി​ലെ​ത്തി അ​ജേ​ഷ് ടെം​പോ ട്രാ​വ​ല​ര്‍ ഡ്രൈ​വ​റു​മാ​യി വാ​ക്കേ​റ്റ​മു​ണ്ടാ​ക്കു​ക​യും ബൈ​ക്ക് റോ​ഡി​ല്‍ നി​ർ​ത്തി​യി​ടു​ക​യു​മാ​യി​രു​ന്നു. സം​ഭ​വം ക​ണ്ട ഉ​ത്തം​കു​മാ​ര്‍ ബൈ​ക്ക് റോ​ഡി​ല്‍​നി​ന്ന് മാ​റ്റാ​ന്‍ ശ്ര​മി​ച്ചു. ഇ​തി​നി​ടെ അ​ജേ​ഷ് ഹെ​ല്‍​മെറ്റ് ഉ​പ​യോ​ഗി​ച്ച് ഉ​ത്തം​കു​മാ​റി​നെ അ​ടി​ക്കു​ക​യാ​യി​രു​ന്നു. ത​ല​യ്ക്കും മു​ഖ​ത്തും ഹെ​ല്‍​മെറ്റ് കൊ​ണ്ട് ഇ​ടി​ച്ചു. താ​ഴെ വീ​ണ ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ നെ​ഞ്ചി​നും മു​ഖ​ത്തും ഇ​ടി​ക്കു​ക​യും ചെ​യ്തു. പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ ആ​ക്ര​മി​ച്ച​തി​നും കൃ​ത്യ​നി​ര്‍​വ​ഹ​ണം ത​ട​സ​പ്പെ​ടു​ത്തി​യ​തി​നും അ​റ​സ്റ്റ് ചെ​യ്ത അ​ജേ​ഷി​നെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി.

District News

മ്യൂ​സി​ക് മെ​ഗാ ഷോ​യു​മാ​യി പോലീ​സു​കാ​ർ

ൊ​കൊച്ചി: ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ മു​ൻ നി​ർ​ത്തി സം​ഗീ​ത​മാ​ണ് ല​ഹ​രി - സ്റ്റേ ​എ​വേ ഫ്രം ​ഡ്ര​ഗ് ആ​ൻ​ഡ് ക്രൈം ​എ​ന്ന മു​ദ്രാ​വാ​ക്യ​വു​മാ​യി കൊ​ച്ചി സി​റ്റി പോ​ലീ​സി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ മ്യൂ​സി​ക് മെ​ഗാ ഷോ ​ഒ​രു​ക്കു​ന്നു.

കൊ​ച്ചി സി​റ്റി പോ​ലീ​സ് സം​ഗീ​ത കൂ​ട്ടാ​യ്മ​യാ​യ ക​ലി​പ് സോ ​മ്യൂ​സി​ക് ബാ​ൻ​ഡി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കൊ​ച്ചി​ൻ ക​ലാ​ക്ഷേ​ത്ര​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ 30 ന് ​വൈ​കി​ട്ട് 5.30 ന് ​എ​റ​ണാ​കു​ളം പാ​ടി​വ​ട്ടം അ​സി​സി​യ ക​ൺ​വ​ൻ​ഷ​ൻ സെ​ന്‍റ​റി​ലാ​ണ് മ്യൂ​സി​ക് മെ​ഗാ ഷോ - ​ചി​ത്ര​ഗീ​തം അ​ര​ങ്ങേ​റു​ന്ന​ത്.

ച​ട​ങ്ങി​ൽ മ​ല​യാ​ള​ത്തി​ന്‍റെ വാ​ന​മ്പാ​ടി കെ.​എ​സ്. ചി​ത്ര​യെ എ​ഡി​ജി​പി പി. ​വി​ജ​യ​ൻ ഉ​പ​ഹാ​രം ന​ൽ​കി ആ​ദ​രി​ക്കും. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട കു​ട്ടി​ക​ൾ​ക്ക് ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന്‍റെ ഭാ​ഗ​മാ​യി പു​ര​സ്കാ​രം ന​ൽ​കും. സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ കാ​ളി​രാ​ജ് മ​ഹേ​ഷ് കു​മാ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കും. തു​ട​ർ​ന്ന് ഗാ​യ​ക​രാ​യ ബി​ജു നാ​രാ​യ​ണ​ൻ, അ​ഫ്സ​ൽ, ചി​ത്ര അ​രു​ൺ എ​ന്നി​വ​രോ​ടൊ​പ്പം പോ​ലീ​സ് ഗാ​യ​ക​രും ഗാ​ന​ങ്ങ​ൾ ആ​ല​പി​ക്കും.

District News

വീ​ട്ടു​ട​മ​സ്ഥ​യെ മ​ർ​ദി​ച്ചു; വാ​ട​ക​ക്കാ​ര​നും ഭാര്യക്കുമെതിരെ കേ​സ്

കൊ​ച്ചി: വീ​ട്ടു​മ​സ്ഥ​യെ വാ​ട​ക​ക്കാ​ര​നും ഭാ​ര്യ​യും ചേ​ർ​ന്ന്‌ മ​ർ​ദി​ച്ചെ​ന്ന പ​രാ​തി​യി​ൽ പാ​ലാ​രി​വ​ട്ടം പോ​ലീ​സ്‌ കേ​സെ​ടു​ത്തു. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് വെ​ണ്ണ​ല അ​റ​ക്ക​ക​ട​വ്‌ റോ​ഡ്‌ ബ്ലൂ​ബെ​റി വി​ല്ല ഉ​ട​മ ലി​ജി പ്രേ​മ​നാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്.
താ​ഴ​ത്തെ നി​ല​യി​ൽ വാ​ട​ക​യ്‌​ക്ക്‌ താ​മ​സി​ക്കു​ന്ന ച​ങ്ങ​നാ​ശേ​രി സ്വ​ദേ​ശി മു​ഹ​മ്മ​ദ്‌ സ​ൻ​ഹാ​ൻ, ഭാ​ര്യ സു​റു​മി എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് ദേ​ഹോ​പ​ദ്ര​വം ഏ​ൽ​പി​ച്ച​തി​നും അ​സ​ഭ്യം പ​റ​ഞ്ഞ​തി​നും ബ​ല​പ്ര​യോ​ഗ​ത്തി​ലൂ​ടെ സ്‌​ത്രീ​ത്വ​ത്തെ അ​പ​മാ​നി​ച്ച​തി​നും കേ​സെ​ടു​ത്ത​ത്‌.

സ​ൻ​ഹാ​നോ​ടും സു​റു​മി​യോ​ടും വീ​ടൊ​ഴി​യ​ണ​മെ​ന്ന്‌ ലി​ജി പ്രേ​മ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇ​തി​ന്‍റെ വി​രോ​ധ​ത്തി​ൽ മ​ർ​ദി​ച്ച​താ​യാ​ണ്‌ എ​ഫ്‌​ഐ​ആ​റി​ലു​ള്ള​ത്‌. വി​ല്ല​യു​ടെ ഒ​ന്നാം നി​ല കാ​ണു​ന്ന​തി​നാ​യി പു​തി​യ താ​മ​സ​ക്കാ​ര​ൻ എ​ത്തി. ഇ​യാ​ളു​മാ​യി വ​രാ​ന്ത​യി​ൽ സം​സാ​രി​ച്ചു കൊ​ണ്ടി​രി​ക്കെ, സ​ൻ​ഹാ​നും ഭാ​ര്യ സു​റു​മി​യും ചേ​ർ​ന്ന്‌ ലി​ജി​യെ അ​സ​ഭ്യം പ​റ​ഞ്ഞ്‌ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പ​രാ​തി.

District News

പെ​ൺ​കു​ട്ടി​യെ അ​പ​മാ​നി​ക്കാ​ൻ ശ്ര​മം

ഫോ​ർ​ട്ടു​കൊ​ച്ചി : തോ​പ്പും​പ​ടി​യി​ല്‍ പ​ട്ടാ​പ്പ​ക​ല്‍ പെ​ണ്‍​കു​ട്ടി​യെ അ​പ​മാ​നി​ക്കാ​ന്‍ യു​വാ​വി​ന്‍റെ ശ്ര​മം. തോ​പ്പും​പ​ടി ജി​യോ ബാ​റി​ന് സ​മീ​പം ഇ​ന്ന​ലെ രാ​വി​ലെ പ​ത്തോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

പെ​ണ്‍​കു​ട്ടി പ്ര​തി​ക​രി​ച്ച​തോ​ടെ നാ​ട്ടു​കാ​ര്‍ ഓ​ടി​യെ​ത്തി. ആ​ളു​ക​ളെ ക​ണ്ട് ഭ​യ​ന്ന യു​വാ​വ് സ​മീ​പ​ത്തെ വ​ഴി​യി​ലൂ​ടെ ഓ​ടി കാ​യ​ലി​ല്‍ ചാ​ടി. ചെ​ളി നി​റ​ഞ്ഞി​രു​ന്ന​തി​നാ​ൽ ഇ​യാ​ള്‍​ക്ക് നീ​ന്തി ര​ക്ഷ​പ്പെ​ടാ​ന്‍ ക​ഴി​ഞ്ഞി​ല്ല. തു​ട​ർ​ന്ന് പോ​ലി​സെ​ത്തി ഇ​യാ​ളെ ക​ര​യി​ല്‍ എ​ത്തി​ച്ച ശേ​ഷം സ്റ്റേ​ഷ​നി​ലേ​ക്ക് കൊ​ണ്ട് പോ​യി. പ​രാ​തി ഇ​ല്ലാ​ത്ത​തി​നാ​ല്‍ പി​ന്നീ​ട് വി​ട്ട​യ​ച്ചു. ഇ​യാ​ള്‍​ക്ക് മാ​ന​സി​ക പ്ര​ശ്ന​മു​ള്ള​താ​യാ​ണ് പ​റ​യു​ന്ന​ത്.

District News

മ​ത്സ്യവി​ല്പ​ന​ക്കാ​ര​നെ മ​ർ​ദി​ച്ച​യാ​ൾ പി​ടി​യി​ൽ

ഫോ​ർ​ട്ടു​കൊ​ച്ചി:ഫോ​ര്‍​ട്ടു​കൊ​ച്ചി വാ​സ്ക്കോ​ഡ ഗാ​മ സ്ക്വ​യ​റി​ന് സ​മീ​പം മ​ത്സ്യ വി​ല്പ​ന ന​ട​ത്തു​ക​യാ​യി​രു​ന്ന വ​യോ​ധി​ക​നെ മ​ര്‍​ദി​ച്ച കേ​സി​ല്‍ പ്ര​തി അ​റ​സ്റ്റി​ൽ. ഫോ​ര്‍​ട്ടു​കൊ​ച്ചി സ്വ​ദേ​ശി തീ​ക്ക​ട്ട ബൈ​ജു എ​ന്ന ബൈ​ജു (42) വി​നെ​യാ​ണ് ഫോ​ര്‍​ട്ട്കൊ​ച്ചി പോ​ലി​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഫോ​ര്‍​ട്ട്കൊ​ച്ചി തു​രു​ത്തി സ്വ​ദേ​ശി ഹ​നീ​ഫ്(66)​നാ​ണ് മ​ര്‍​ദ​ന​മേ​റ്റ​ത്. തി​ങ്ക​ളാ​ഴ്ച രാ​ത്രി പ​ത്തോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. വാ​സ്ക്കോ​ഡ ഗാ​മ സ്ക്വ​യ​റി​ന് സ​മീ​പം മീ​ന്‍ വി​ല്‍​ക്കു​ക​യാ​യി​രു​ന്ന ഹ​നീ​ഫി​നോ​ട് ബൈ​ജു സൗ​ജ​ന്യ​മാ​യി മീ​ന്‍ ആ​വ​ശ്യ​പ്പെ​ടു​ക​യും ന​ല്‍​കാ​തി​രു​ന്ന ഹ​നീ​ഫി​നോ​ട് വാ​ക്കുത​ര്‍​ക്ക​ത്തി​ലേ​ര്‍​പ്പെ​ട്ട് അ​സ​ഭ്യം പ​റ​യു​ക​യും  കൈ​ക​ള്‍ കൊ​ണ്ട് ഇ​രു ചെ​വി​യും പൊ​ത്തി അ​ടി​ക്കു​ക​യു​മാ​യി​രു​ന്നു. തു​ട​ര്‍​ന്ന് ക​രി​ങ്ക​ല്ല് ഉ​പ​യോ​ഗി​ച്ച് ത​ല​യ്ക്ക​ടി​ച്ചു. വീ​ണ്ടും അ​ടി​ക്കാ​ന്‍ ശ്ര​മി​ച്ച​പ്പോ​ള്‍ ഒ​ഴി​ഞ്ഞു മാ​റി ഹ​നീ​ഫ്  ര​ക്ഷ​പ്പെ​ടു​ക​യു​മാ​യി​രു​ന്നു. പി​ന്നീ​ട് പ്ര​തി സ​മീ​പ​ത്തെ ഒ​രു വ​ള്ള​ത്തി​ന്‍റെ എ​ന്‍​ജി​ന്‍ ന​ശി​പ്പി​ച്ച​താ​യും പ​രാ​തി​യു​ണ്ട്.

District News

ക​സ്തൂ​രി​രം​ഗ​ൻ ക​ര​ട് വി​ജ്ഞാ​പ​നം അ​ടി​യ​ന്ത​ര​മാ​യി തി​രു​ത്ത​ണം: കി​ഫ

പാ​ല​ക്കാ​ട്: ക​സ്തൂ​രി​രം​ഗ​ൻ റി​പ്പോ​ർ​ട്ട് പ്ര​കാ​രം പ​ശ്ചി​മ​ഘ​ട്ട​മേ​ഖ​ല​യെ പ​രി​സ്ഥി​തി​ലോ​ല പ്ര​ദേ​ശ​മാ​യി (ഇ​എ​സ്എ) പ്ര​ഖ്യാ​പി​ച്ച് കേ​ന്ദ്ര സ​ർ​ക്കാ​ർ പു​റ​ത്തി​റ​ക്കി​യ പു​തി​യ ക​ര​ട് വി​ജ്ഞാ​പ​നം മ​ല​യോ​ര മേ​ഖ​ല​യി​ലെ ജ​ന​ങ്ങ​ളോ​ടും ക​ർ​ഷ​ക​രോ​ടും കാ​ണി​ക്കു​ന്ന വ​ഞ്ച​ന​യാ​ണെ​ന്നു കേ​ര​ള സ്വ​ത​ന്ത്ര ക​ർ​ഷ​ക സം​ഘ​ട​ന (കി​ഫ) ജി​ല്ലാ ക​മ്മി​റ്റി യോ​ഗം കു​റ്റ​പ്പെ​ടു​ത്തി.

കേ​ര​ള​ത്തി​ലെ 9,993.7 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ർ പ്ര​ദേ​ശം മു​ഴു​വ​നാ​യി ഉ​ൾ​പ്പെ​ടു​ത്തി പു​റ​ത്തി​റ​ക്കി​യ ഈ ​വി​ജ്ഞാ​പ​ന​ത്തി​ൽ ഏ​ക​ദേ​ശം 1,500 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​റോ​ളം (3.7 ല​ക്ഷം ഏ​ക്ക​ർ) ജ​ന​വാ​സ​മേ​ഖ​ല​ക​ളും കൃ​ഷി​യി​ട​ങ്ങ​ളും ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​ര​ങ്ങ​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്.
ജി​ല്ല​യി​ലെ മ​ണ്ണാ​ർ​ക്കാ​ട്, അ​ട്ട​പ്പാ​ടി, ചി​റ്റൂ​ർ, ആ​ല​ത്തൂ​ർ താ​ലൂ​ക്കു​ക​ളി​ലെ നി​ര​വ​ധി വി​ല്ലേ​ജു​ക​ളി​ലെ ക​ർ​ഷ​ക​രു​ടെ ഭാ​വി ഇ​തോ​ടെ വീ​ണ്ടും അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​യി​രി​ക്കു​ക​യാ​ണ്.

കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ അ​ഭ്യ​ർ​ഥ​ന​പ്ര​കാ​രം രൂ​പീ​ക​രി​ച്ച ഹൈ​പ​വ​ർ ക​മ്മി​റ്റി​യു​മാ​യി മു​ഖ്യ​മ​ന്ത്രി ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ന​ട​ത്തി​യ ച​ർ​ച്ച​ക​ളി​ലെ വാ​ഗ്ദാ​ന​ങ്ങ​ളോ ക​ർ​ഷ​കാ​നു​കൂ​ല നി​ർ​ദേ​ശ​ങ്ങ​ളോ പു​തി​യ ക​ര​ട് വി​ജ്ഞാ​പ​ന​ത്തി​ൽ പ്ര​തി​ഫ​ലി​ച്ചി​ട്ടി​ല്ല എ​ന്ന​ത് അ​തീ​വ ഗു​രു​ത​ര​മാ​ണ്. ജ​ന​ങ്ങ​ളു​ടെ ക​ണ്ണി​ൽ പൊ​ടി​യി​ടാ​ൻ വേ​ണ്ടി​യാ​ണ് സ​ർ​ക്കാ​ർ ച​ർ​ച്ച​ക​ൾ ന​ട​ത്തി​യ​ത് എ​ന്ന് സം​ശ​യി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു.
സാ​ധാ​ര​ണ​യാ​യി ന​ൽ​കു​ന്ന ദീ​ർ​ഘ​കാ​ലാ​വ​ധി ഒ​ഴി​വാ​ക്കി, ഇ​ത്ത​വ​ണ വെ​റും 60 ദി​വ​സ​ത്തി​നു​ള്ളി​ൽ വി​ജ്ഞാ​പ​നം അ​ന്തി​മ​മാ​ക്കു​മെ​ന്ന കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ നി​ല​പാ​ട് ക​ർ​ഷ​ക​രേ​യും മ​ല​യോ​ര ജ​ന​ത​യേ​യും ക​ബ​ളി​പ്പി​ക്കു​ന്ന​തി​ന് തു​ല്യ​മാ​ണ്.

ഈ ​ചു​രു​ങ്ങി​യ സ​മ​യ​ത്തി​നു​ള്ളി​ൽ ത​ങ്ങ​ളു​ടെ ഭൂ​മി ഒ​ഴി​വാ​ക്ക​പ്പെ​ട്ടി​ട്ടു​ണ്ടോ എ​ന്ന് പ​രി​ശോ​ധി​ക്കാ​ൻ പോ​ലും ക​ർ​ഷ​ക​ർ​ക്ക് അ​വ​സ​ര​മി​ല്ല. കേ​ര​ള സ​ർ​ക്കാ​ർ കേ​ന്ദ്ര​ത്തി​ന് സ​മ​ർ​പ്പി​ച്ചി​രി​ക്കു​ന്ന അ​ന്തി​മ ഇ​എ​സ്എ അ​തി​ർ​ത്തി നി​ർ​ദേ​ശ​ങ്ങ​ളും കെ​എം​എ​ൽ, ജി​ഐ​എ​സ് ഫ​യ​ലു​ക​ളും അ​ടി​യ​ന്ത​ര​മാ​യി പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് പ​രി​ശോ​ധി​ക്കാ​നാ​യി സു​താ​ര്യ​മാ​യി പ്ര​സി​ദ്ധീ​ക​രി​ക്കു​ക, ഓ​രോ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലും വി​ല്ലേ​ജ് ഓ​ഫീ​സു​ക​ളി​ലും ജ​ന​ങ്ങ​ൾ​ക്ക് സ്വ​ന്തം സ​ർ​വേ ന​ന്പ​റു​ക​ൾ പ​രി​ശോ​ധി​ച്ച് ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളും കൃ​ഷി​യി​ട​ങ്ങ​ളും ഒ​ഴി​ഞ്ഞു കി​ട​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്കാ​നു​ള്ള ഹെ​ൽ​പ്പ് ഡെ​സ്കു​ക​ൾ സ​ജ്ജ​മാ​ക്കു​ക, കേ​ന്ദ്ര ഹൈ​പ​വ​ർ ക​മ്മി​റ്റി​യു​മാ​യി സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​ത്തി​യ ച​ർ​ച്ച​ക​ളു​ടെ കൃ​ത്യ​മാ​യ മി​നി​റ്റ്സ് പു​റ​ത്തു​വി​ട്ട് സു​താ​ര്യ​ത ഉ​റ​പ്പു​വ​രു​ത്തു​ക, ജ​ന​വാ​സ മേ​ഖ​ല​ക​ളേ​യും കൃ​ഷി​യി​ട​ങ്ങ​ളേ​യും പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്കി​യു​ള്ള അ​തി​ർ​ത്തി നി​ർ​ണ​യം ഉ​റ​പ്പാ​ക്കു​ന്ന​ത് വ​രെ പു​തി​യ ക​ര​ട് അ​ന്തി​മ​മാ​ക്ക​രു​തെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​രി​നോ​ട് സം​സ്ഥാ​ന സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര​മാ​യി ആ​വ​ശ്യ​പ്പെ​ടു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളും കി​ഫ ഉ​ന്ന​യി​ച്ചു.

മ​ല​യോ​ര മേ​ഖ​ല​യി​ലെ ക​ർ​ഷ​ക​രു​ടെ ജീ​വ​നും സ്വ​ത്തി​നും സം​ര​ക്ഷ​ണം ന​ൽ​കാ​ൻ സ​ർ​ക്കാ​രു​ക​ൾ ത​യ്യാ​റാ​ക​ണ​മെ​ന്നും സ​ണ്ണി കി​ഴ​ക്കേ​ക്ക​ര​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ കി​ഫ ജി​ല്ലാ​ക​മ്മി​റ്റി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

Latest News

Corehub Up