x
ad
Sat, 26 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ട്ടു​പ​ന്നി​യെ വെ​ടി​വച്ച് കൊ​ന്നു

വെബ് ഡെസ്ക്
Published: September 25, 2026 01:33 AM IST | Updated: September 25, 2026 01:33 AM IST

വെ​ടി​വ​ച്ചു കൊ​ന്ന കാട്ടുപന്നി.

ച​വ​റ സൗ​ത്ത്: ച​വ​റ തെ​ക്കും​ഭാ​ഗം പ​ഞ്ചാ​യ​ത്തി​ല്‍ ജ​ന​ജീ​വി​ത​ത്തി​നു ഭീ​ഷ​ണി​യാ​യ കാ​ട്ടു പ​ന്നി​യെ വെ​ടി​വ​ച്ച് കൊ​ന്നു. പ്ര​ദേ​ശ​ത്ത് അ​ഞ്ചോ​ളം കാ​ട്ടു​പ​ന്നി​ക​ളു​ടെ സാ​ന്നി​ധ്യം ക​ണ്ടെ​ത്തി​യി​രു​ന്നു. അ​തി​ല്‍ ഒ​രെ​ണ്ണ​ത്തി​നെ പ​ഞ്ചാ​യ​ത്ത് ഏ​ര്‍​പ്പെ​ടു​ത്തി​യ ഷൂ​ട്ട​ര്‍ ഇ​ന്ന​ലെ രാ​ത്രി​യി​ല്‍ വെ​ടി​വെ​ച്ച് കൊ​ല്ലു​ക​യാ​യി​രു​ന്നു. ചൊ​വ്വാഴ്ച രാ​ത്രി​യി​ല്‍ ഭി​ന്ന​ശേ​ഷി​ക്കാ​ര​നെ കാ​ട്ടു​പ​ന്നി ആ​ക്ര​മി​ച്ചി​രു​ന്നു.

ന​ട​യ്ക്കാ​വ് ച​ന്ത​യി​ല്‍ സ​ഹാ​യി​യാ​യി നി​ല്‍​ക്കു​ന്ന മാ​ലി ഭാ​ഗം ല​ക്ഷം വീ​ട് ഉ​ന്ന​തി​യി​ല്‍ ബൈ​ജു​വി​നെ​യാ​ണ് ആ​ക്ര​മി​ച്ച​ത്. ആ​ക്ര​മ​ണ​ത്തി​ല്‍ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ബൈ​ജു പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആശുപത്രി യിൽ ചി​കി​ത്സ​യി​ലാ​ണ്.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up