കല്‍പ്പറ്റയില്‍ പ്രിയങ്ക ഗാന്ധിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യുഡിഎഫ് നേതൃയോഗം.
കല്‍പ്പറ്റ: എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി എംപിയുടെ സാന്നിധ്യത്തില്‍ ഗസ്റ്റ് ഹൗസില്‍ യുഡിഎഫ് ജില്ലാ നേതൃയോഗം ചേര്‍ന്നു.വയനാട് ഗവ. മെഡിക്കല്‍ കോളജ് നിര്‍മാണം ഉള്‍പ്പെടെ വിഷയങ്ങള്‍ യോഗം ചര്‍ച്ച ചെയ്തു. ജില്ലാ ചെയര്മാന് ടി. മുഹമ്മദ് അധ്യക്ഷത വഹിച്ചു.
കണ്‍വീനര്‍ എച്ച്.ബി. പ്രദീപ്, എംഎല്‍എമാരായ ഐ.സി. ബാലകൃഷ്ണന്, ഉഷ വിജയന്, ഡിസിസി പ്രസിഡന്റ് ടി.ജെ. ഐസക്, എഐസിസി അംഗം എന്‍.ഡി. അപ്പച്ചന്, നേതാക്കളായ എന്‍.കെ. റഷീദ്, എം.സി. സെബാസ്റ്റ്യന്‍, ജോസഫ് കളപ്പുരയ്ക്കല്‍, പ്രവീണ്‍ തങ്കപ്പന് എന്നിവര്‍ പ്രസംഗിച്ചു.