x
ad
Sat, 26 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ല​ഹ​രി വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ​വു​മാ​യി തൂ​ഫാ​ന്‍ ക​മാ​ന്‍​ഡോ​സ് മെ​ഗാ വാ​ക്ക​ത്തോ​ണ്‍

വെബ് ഡെസ്ക്
Published: September 25, 2026 03:34 AM IST | Updated: September 25, 2026 03:34 AM IST

വി​ദ്യാ​ര്‍​ഥി​ക​ള്‍ സം​ഘ​ടി​പ്പി​ച്ച തൂ​ഫാ​ന്‍ ക​മാ​ന്‍​ഡോ​സ് മെ​ഗാ വാ​ക്ക​ത്തോ​ണ്‍

നി​ല​മ്പൂ​ര്‍: എ​ന്‍​എ​സ്എ​സ് ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി നി​ല​മ്പൂ​ര്‍ ഗ​വ​ണ്‍​മെ​ന്‍റ് മാ​ന​വേ​ദ​ന്‍ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍, നി​ല​മ്പൂ​ര്‍ ലി​റ്റി​ല്‍ ഫ്ള​വ​ര്‍ ഇം​ഗ്ലീ​ഷ് സ്‌​കൂ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലെ എ​ന്‍​എ​സ്എ​സ് യൂ​ണി​റ്റു​ക​ള്‍ ചേ​ര്‍​ന്ന് തൂ​ഫാ​ന്‍ ക​മാ​ന്‍​ഡോ​സ് മെ​ഗാ വാ​ക്ക​ത്തോ​ണ്‍ സം​ഘ​ടി​പ്പി​ച്ചു. നി​ല​മ്പൂ​ര്‍ ജ​ന​ത​പ​ടി പ​രി​സ​ര​ത്താ​യി​രു​ന്നു വാ​ക്ക​ത്തോ​ണ്‍. നി​ല​മ്പൂ​ര്‍ എ​എ​സ്‌​ഐ നി​ഷ വാ​ക്ക​ത്തോ​ണ്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ല​ര്‍​മാ​രാ​യ ഷി​ഹാ​ബ് മൂ​ര്‍​ഖ​ന്‍, റ​ജീ​ന നൗ​ഷാ​ദ​ലി, ലി​റ്റി​ല്‍ ഫ്ള​വ​ര്‍ ഇം​ഗ്ലീ​ഷ് സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ ഫാ. ​സെ​ബാ​സ്റ്റ്യ​ന്‍, ഗ​വ​ണ്‍​മെ​ന്‍റ് മാ​ന​വേ​ദ​ന്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പ​ല്‍ അ​നി​ല്‍ പീ​റ്റ​ര്‍, എ​സ്എം​സി ചെ​യ​ര്‍​മാ​ന്‍ മു​ഹ​മ്മ​ദ് കോ​യ ക​ട​വ​ത്ത്, പി​ടി​എ പ്ര​സി​ഡ​ന്‍റ് മു​ജീ​ബ് പാ​റ​പ്പു​റം, പി​ടി​എ അം​ഗം സു​ല്‍​ഫി​ക്ക​റ​ലി, എ​ന്‍​എ​സ്എ​സ് ക്ല​സ്റ്റ​ര്‍ ക​ണ്‍​വീ​ന​ര്‍ നൗ​ഷാ​ദ്, പ്രോ​ഗ്രാം ഓ​ഫി​സ​ര്‍​മാ​രാ​യ അ​ബ്ദു​സ​ലാം, പ്ര​ദീ​പ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. തു​ട​ര്‍​ന്ന് എ​ന്‍​എ​സ്എ​സ് വോ​ള​ന്‍റി​യ​ര്‍​മാ​ര്‍ ല​ഹ​രി വി​രു​ദ്ധ ഫ്ളാ​ഷ് മോ​ബ് അ​വ​ത​രി​പ്പി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up