പുത്തൂര്‍ വിലേജ് ഓഫിസറെ വിജിലന്‍സ് അറസ്റ്റ് ചെയ്യുന്നു.
കൊട്ടാരക്കര: കൈക്കൂലി കേസില്‍ പുത്തൂര്‍ വിലേജ് ഓഫീസര്‍ വിജിലന്‍സ് പിടിയില്‍. കരീപ്ര കടയ്ക്കോട് സ്വദേശി അഭിലാഷ് ആനന്ദ് (47) ആണ് പിടിയിലായത്. വെണ്ടാര്‍ മൂഴിക്കോട് സ്വദേശി ഷാബുവിന്റെ പക്കല്‍ നിന്ന് ഇയാള്‍ 5000 രൂപ കൈക്കൂലി വാങ്ങിയെന്നാണ് കേസ്.
വസ്തു പോക്കുവരവ് ചെയ്യാന്‍ ഷാബു വില്ലേജില്‍ അപേക്ഷ കൊടുത്തിരുന്നു. പലതവണ ഇക്കാര്യത്തിനായി കയറിയിറങ്ങിയെങ്കിലും ഫലമുണ്ടായില്ല. 5000 രൂപ നല്കിയാല് കാര്യം നടത്താമെന്ന് അഭിലാഷ് ആനന്ദ് പറഞ്ഞതായി ഷാബു വെളിപ്പെടുത്തി. കഴിഞ്ഞ ദിവസം പുത്തൂര്‍ മണ്ഡപം ജംഗ്ഷന് സമീപത്തുവച്ച് ഷാബുവില്‍ നിന്നും പണം വാങ്ങുന്നതിനിടെയാണ് അഭിലാഷ് ആനന്ദ് വിജിലന്‍സിന്റെ പിടിയിലായത്. രണ്ട് മാസം മുന്‍പാണ് അഭിലാഷ് പുത്തൂരിലേക്ക് വില്ലേജ് ഓഫിസില്‍ എത്തിയത്. വിജിലന്‍സ് കൊല്ലം ഡിവൈഎസ്പി എസ്.ബൈജു, കൊല്ലം ജില്ലാ പഞ്ചായത്ത് ഉദ്യോഗസ്ഥരും ഗസറ്റഡ് ഓഫിസര്‍മാരുമായ എം.പി. വിഷ്ണു , സിഐമാരായ ജയകുമാര്‍, ജോഷി, ജസ്റ്റിന് എന്നിവരടങ്ങിയ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
Tags : Nattuvishesham DistrictNews DeepikaNews