കബഡി ടീമിലേക്ക് സെലക്്ഷൻ നേടിയ പി. അഭിനയയെ ഡിവൈഎഫ്ഐ അട്ടപ്പാടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചപ്പോൾ.
അഗളി: ദേശീയ സ്കൂൾ കായികമേളയിൽ പങ്കെടുക്കുന്ന കേരള കബഡി ടീമിലേക്ക് സെലക്്ഷൻ നേടിയ ടി.കെ. സനയ, പി. അഭിനയ, എം. മനീഷ് എന്നിവരെ ഡിവൈഎഫ്ഐ അട്ടപ്പാടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു. സിപിഎം അട്ടപ്പാടി ഏരിയ സെക്രട്ടറി എ. പരമേശ്വരൻ, ഏരിയ കമ്മിറ്റി അംഗം ടി. രവി, ഡിവൈഎഫ്ഐ അട്ടപ്പാടി ബ്ലോക്ക് സെക്രട്ടറി മനു പുന്നക്കോട്ടിൽ, ബ്ലോക്ക് സെക്രട്ടേറിയറ്റ് അംഗങ്ങളായ ആർ. കാർത്തിക്ക്, വരുൺ തുമ്പയിൽ, അഡ്വ. അഫ്സത്ത് മുനീറ, സിപിഎം അഗളി ലോക്കൽ കമ്മിറ്റി അംഗം അനിൽകുമാർ പങ്കെടുത്തു