x
ad
Fri, 25 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മു​ണ്ടൂ​ർ- തൂ​ത റോ​ഡി​ലെ അ​പ​ക​ട​ങ്ങ​ൾ ത​ട​യാ​ൻ അ​ടി​യ​ന്തര ന​ട​പ​ടി: മ​ന്ത്രി കെ.​എ. തു​ള​സി

ഡോ. ​മാ​ത്യു ക​ല്ല​ടി​ക്കോ​ട്
Published: September 25, 2026 04:02 AM IST | Updated: September 25, 2026 04:02 AM IST

മ​ന്ത്രി കെ.​എ. തു​ള​സി പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി പി.​കെ. ബ​ഷീ​റു​മാ​യി ച​ർ​ച്ച ന​ട​ത്തു​ന്നു.

മു​ണ്ടൂ​ർ: പാ​ല​ക്കാ​ട്- മു​ണ്ടൂ​ർ- തൂ​ത റോ​ഡി​ൽ തു​ട​ർ​ച്ച​യാ​യു​ണ്ടാ​കു​ന്ന വാ​ഹ​നാ​പ​ക​ട​ങ്ങ​ൾ​ക്ക് പ​രി​ഹാ​രം കാ​ണു​ന്ന​തി​നും യാ​ത്ര​ക്കാ​രു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നു​മാ​യി സ​ര്‍​ക്കാ​ർ അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും.
അ​പ​ക​ട​സാ​ധ്യ​ത ഒ​ഴി​വാ​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ പ്ര​വൃ​ത്തി​ക​ളു​ടെ എ​സ്റ്റി​മേ​റ്റ് കേ​ര​ള സ്റ്റേ​റ്റ് ട്രാ​ൻ​സ്‌​പോ​ർ​ട്ട് പ്രോ​ജ​ക്ട് അ​ധി​കൃ​ത​ർ ഈ​യാ​ഴ്ച​ത​ന്നെ ത​യാ​റാ​ക്കി ഭ​ര​ണാ​നു​മ​തി​ക്കാ​യി സ​മ​ർ​പ്പി​ക്കും.

ഈ​മാ​സം​ത​ന്നെ ഭ​ര​ണാ​നു​മ​തി ന​ല്‍​കാ​നും തീ​രു​മാ​ന​മാ​യി. പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി പി.​കെ. ബ​ഷീ​റി​ന്‍റേ​യും പ​ട്ടി​ക​വി​ഭാ​ഗ- പി​ന്നോ​ക്ക​ക്ഷേ​മ മ​ന്ത്രി കെ.​എ. തു​ള​സി​യു​ടേ​യും നേ​തൃ​ത്വ​ത്തി​ൽ തി​രു​വ​ന​ന്ത​പു​ര​ത്തു​ചേ​ർ​ന്ന ഉ​ന്ന​ത​ത​ല അ​വ​ലോ​ക​ന യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം.

കോ​ങ്ങാ​ട് നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ പൊ​തു​മ​രാ​മ​ത്ത് പ്ര​വൃ​ത്തി​ക​ളു​ടെ നി​ല​വി​ലെ സ്ഥി​തി​യും പു​രോ​ഗ​തി​യും യോ​ഗം വി​ല​യി​രു​ത്തി.
പാ​ല​ക്കാ​ട്- മു​ണ്ടൂ​ർ- തൂ​ത റോ​ഡി​ൽ മു​ൻ​കാ​ല​ങ്ങ​ളി​ൽ പ​തി​ന​ഞ്ചോ​ളം​പേ​ർ​ക്ക് ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന​ത് ഗൗ​ര​വ​ത്തോ​ടെ കാ​ണ​ണ​മെ​ന്നു കോ​ങ്ങാ​ട് എം​എ​ൽ​എ കൂ​ടി​യാ​യ മ​ന്ത്രി കെ.​എ. തു​ള​സി യോ​ഗ​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

റോ​ഡി​ലെ അ​പ​ക​ട​സാ​ധ്യ​ത​ക​ൾ ശാ​സ്ത്രീ​യ​മാ​യി വി​ല​യി​രു​ത്തി യാ​ത്ര​ക്കാ​ർ​ക്ക് സു​ര​ക്ഷി​ത​മാ​യ യാ​ത്ര ഉ​റ​പ്പാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ അ​ടി​യ​ന്ത​ര​മാ​യി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് മ​ന്ത്രി നി​ർ​ദേ​ശം ന​ൽ​കി.

വി​വി​ധ വ​കു​പ്പു​ക​ളെ ഏ​കോ​പി​പ്പി​ച്ചു​കൊ​ണ്ട് പാ​ത​യി​ൽ അ​ടി​യ​ന്ത​ര​മാ​യി റോ​ഡ് സേ​ഫ്റ്റി ഓ​ഡി​റ്റിം​ഗ് പൂ​ർ​ത്തി​യാ​ക്കും. കോ​ങ്ങാ​ട് നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ അ​ടി​സ്ഥാ​ന​സൗ​ക​ര്യ വി​ക​സ​നം ല​ക്ഷ്യ​മി​ട്ട് ദീ​ർ​ഘ​കാ​ല പൊ​തു​മ​രാ​മ​ത്ത് പ​ദ്ധ​തി​ക​ൾ​ക്ക് അ​ടി​യ​ന്ത​ര​മാ​യി രൂ​പം ന​ൽ​കാ​നും മ​ന്ത്രി​ത​ല യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി. വി​വി​ധ വ​കു​പ്പു​ക​ളു​ടെ ഏ​കോ​പ​നം ആ​വ​ശ്യ​മാ​യ വി​ഷ​യ​ങ്ങ​ളി​ൽ അ​ദാ​ല​ത്ത് സം​ഘ​ടി​പ്പി​ക്കാ​നും യോ​ഗ​ത്തി​ൽ ധാ​ര​ണ​യാ​യി.

കോ​ങ്ങാ​ട് നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ റോ​ഡു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള പൊ​തു​മ​രാ​മ​ത്ത് അ​ടി​സ്ഥാ​ന​സൗ​ക​ര്യ​ങ്ങ​ളു​ടെ ദീ​ർ​ഘ​കാ​ല വി​ക​സ​ന​ത്തി​നാ​യി സ​മ​ഗ്ര​മാ​യ പ​ദ്ധ​തി​ക​ൾ ത​യാ​റാ​ക്കാ​നും യോ​ഗം തീ​രു​മാ​നി​ച്ചു.

ര​മേ​ഷ് പി​ഷാ​ര​ടി എം​എ​ൽ​എ, പൊ​തു​മ​രാ​മ​ത്ത് അ​ഡീ​ഷ​ണ​ല്‍ സെ​ക്ര​ട്ട​റി വി.​ആ​ര്‍. വി​നോ​ദ്, പൊ​തു​മ​രാ​മ​ത്ത് ചീ​ഫ് എ​ൻ​ജി​നി​യ​ർ (നി​ര​ത്തു​ക​ൾ) എ. ​അ​ന്‍​സാ​ര്‍, കെ​എ​സ്ടി​പി ചീ​ഫ് എ​ൻ​ജി​നി​യ​ർ ബി​ന്ദു, പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ര്‍ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Tags : Nattuvishesham DistrictNews DeepikaNews Minister

Recent News

Corehub Up