മന്ത്രി എൻ. ഷംസുദ്ദീൻ
ചാവക്കാട്: ഗുരുവായൂര്‍ നിയോജകമണ്ഡലത്തിൽ തുടങ്ങുന്ന ന്യൂനപക്ഷ യുവജന പരിശീലനകേന്ദ്രത്തിന്റെ ഉദ്ഘാടനം നാളെ. നഗരസഭ ഓഫിസിനോടുചേർന്ന കെട്ടിടത്തിൽ ആരംഭിക്കുന്ന സെന്റർ ശനിയാഴ്ച വൈകിട്ട് 4.30ന് മന്ത്രി എൻ. ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്യുമെന്ന് എൻ.കെ. അക്ബർ എംഎൽഎ, നഗരസഭ ചെയർമാൻ എ.എച്ച്. അക്ബർ, പ്രിൻസിപ്പൽ വി . ശരത് ചന്ദ്രബാബു എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
കേന്ദ്ര, സംസ്ഥാന സര്‍വീസുകളിലെ വിവിധതസ്തികകളിലേക്കുള്ള മത്സര പരീക്ഷകള്‍ക്കുള്ള സൗജന്യപരിശീലനമാണ് കേന്ദ്രത്തില്‍ ആരംഭിക്കുക. ആറുമാസംവീതമാണ് പരിശീലനം. തിങ്കള്‍ മുതല്‍ ശനി വരെയുള്ള ദിവസങ്ങളില്‍ നടക്കുന്ന ഒരു റഗുലര്‍ ബാച്ചും രണ്ടാം ശനിയാഴ്ചയും ഞായറാഴ്ചകളിലുമായി പരിശീലനം നല്കുന്ന മറ്റൊരു ബാച്ചുമാണ് ഉണ്ടാവുക. രണ്ടു ബാച്ചുകളിലുമായി 60 വീതം ആകെ 120 വിദ്യാര്‍ഥികള്‍ക്ക് പരിശീലനംനല്‍കും.
ന്യൂനപക്ഷ വിഭാഗങ്ങളില്‍പെട്ട മുസ്ലിം, ക്രിസ്ത്യന്‍, സിഖ്, പാഴ്സി, ജൈന, ബുദ്ധ എന്നിവയിലെ 18 വയസ് പൂര്‍ത്തിയായ ഉദ്യാഗാര്ഥികള്ക്കാണ് പരിശീലനത്തിന് അവസരം.
Tags : Nattuvishesham DistrictNews DeepikaNews Training Centre