x
ad
Fri, 25 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തൃ​ശൂ​ർ സെ​ൻ​ട്ര​ൽ സ​ഹോ​ദ​യ നീ​ന്ത​ൽ ചാ​മ്പ്യ​ൻ​ഷി​പ്പ് മാ​ള ഹോ​ളിഗ്രേ​സ് ജേ​താ​ക്ക​ൾ

വെബ് ഡെസ്ക്
Published: September 25, 2026 04:41 AM IST | Updated: September 25, 2026 04:41 AM IST

തൃ​ശൂ​ർ സെ​ൻ​ട്ര​ൽ സ​ഹോ​ദ​യ നീ​ന്ത​ൽ മ​ത്സ​ര​ത്തി​ൽ ഓ​വ​റോ​ൾ ചാ​മ്പ്യ​ൻ​ഷി​പ് ക​ര​സ്ഥ​മാ​ക്കി​യ മാ​ള ഹോ​ളി ഗ്രേ​സ് അ​ക്കാ​ദ​മി സി​ബി​എ​സ്​ഇ സ്കൂ​ളി​ലെ വി​ജ​യി​ക​ൾ സ്കൂ​ൾ ചെ​യ​ർ​മാ​ൻ ബെ​ന്നി ജോ​ൺ ഐ​നി​

ഡോ. ​രാ​ജു ഡേ​വി​സ്, എ​സ്എ​ൻ വി​ദ്യാ​ഭ​വ​ൻ ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ളി​ൽ

മാള: ​തൃ​ശൂ​ർ സെ​ൻ​ട്ര​ൽ സ​ഹോ​ദ​യ​യു​ടെ 2026–27 അ​ധ്യ​യ​ന വ​ർ​ഷ​ത്തെ നീ​ന്ത​ൽ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മാ​ള ഹോ​ളി ഗ്രേ​സ് അ​ക്കാ​ദ​മി ഓ​വ​റോ​ൾ കി​രീ​ടം നേ​ടി. മാ​ള ഡോ. ​രാ​ജു ഡേ​വി​സ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ൾ 240 പോ​യി​ന്‍റ് നേ​ടി ര​ണ്ടാം സ്ഥാ​ന​വും 217 പോ​യി​ന്‍റോ​ടെ ചെ​ന്ത്രാ​പ്പി​ന്നി എ​സ്എ​ൻ വി​ദ്യാ​ഭ​വ​ൻ സീ​നി​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ മൂ​ന്നാം സ്ഥാ​ന​വും നേ​ടി. 371 പോ​യി​ന്‍റു​ക​ൾ നേ​ടി​യാ​ണ് ഹോ​ളി ഗ്രേ​സ് അ​ക്കാ​ദ​മി തു​ട​ർ​ച്ച​യാ​യ​ര​ണ്ടാം ത​വ​ണ​യും കി​രീ​ടം നി​ല​നി​ർ​ത്തി​യ​ത്.

ഹോ​ളി ഗ്രേ​സ് അ​ക്കാ​ദ​മി​യി​ൽ ന​ട​ന്ന ചാ​മ്പ്യ​ൻ​ഷി​പ്പ് തൃ​ശൂർ സെ​ൻ​ട്ര​ൽ സ​ഹോ​ദ​യ ചീ​ഫ് പാ​ട്ര​ൺ ഡോ. ​രാ​ജു ഡേ​വി​സ് പെ​രേ​പ്പാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ ഹോ​ളി ഗ്രേ​സ് അ​ക്കാ​ദ​മി ചെ​യ​ർ​മാ​ൻ ബെ​ന്നി ജോ​ൺ ഐ​നി​ക്ക​ൽ, സ്കൂ​ൾ മാ​നേ​ജ്‌​മെ​ന്‍റ് പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ളും ചാ​മ്പ്യ​ൻ​ഷി​പ് ട്രോ​ഫി​യും ന​ൽ​കി.

Tags : Nattuvishesham DistrictNews DeepikaNews Winner

Recent News

Corehub Up