ക്രൈസ്റ്റ് കോളജ് റോഡില്‍ പുനരുദ്ധാരണ പ്രവൃത്തികള്‍ നടക്കുന്നു.
ഇരിങ്ങാലക്കുട: ഏറെക്കാലമായി തകര്‍ന്നു കിടക്കുന്ന ക്രൈസ്റ്റ് കോളജ് റോഡിലെ ദുരിതയാത്രയ്ക്ക് പരിഹാരമായി റോഡിന്റെ നവീകരണ പ്രവൃത്തികള്‍ ആരംഭിച്ചു.
ദിവസവും നൂറുകണക്കിന് വാഹനങ്ങളും ക്രൈസ്റ്റ് കോളജിലേക്കുള്ള വിദ്യാര്‍ഥികളും കടന്നുപോകുന്ന പ്രധാന റോഡ് തകര്‍ന്നു കിടക്കാന്‍ തുടങ്ങിയിട്ട് കാലങ്ങളായി. റോഡിന്റെ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടി ദീപിക വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതോടെ കഴിഞ്ഞ ദിവസം എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ പ്രതിഷേധ സമരവുമായി രംഗത്തിറങ്ങി.
കെഎസ്ടിപി സംസ്ഥാന പാത നിര്‍മാണവും ടാറ് വില ഉയര്‍ന്നതുമെല്ലാം റോഡ് നവീകരണത്തെ പ്രതിസന്ധിയില്‍ ആക്കിയെന്നാണ് നഗരസഭ വിശദീകരിച്ചത്. ക്രൈസ്റ്റ് കോളജ്, ക്രൈസ്റ്റ് വിദ്യാനികേതന്‍, ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജ് തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള വിദ്യാര്‍ഥികളും സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലേക്കും ദിവസേന വലിയ തോതില്‍ ആളുകള്‍ എത്തുന്ന മേഖലയാണിത്. രണ്ടാഴ്ചക്കകം പണികള്‍ പൂര്‍ത്തീകരിച്ച് റോഡ് തുറന്നു നല്കുവാനാണ് നീക്കം.
Tags : Nattuvishesham DistrictNews DeepikaNews Road